കാസർകോട്: 830 ഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. ബന്തിയോട്, ബുർമ, നാട്ടക്കൽ റോഡ്, ഹരിജൻ കോളനിയിലെ മുഹമ്മദ് നൗഫൽ (23), നായന്മാർമൂല സ്വദേശി എൻ.എ. മുഹമ്മദ് അലി (65) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി വിദ്യാനഗറിൽനിന്ന് കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
ബെംഗളൂരു; കഴിഞ്ഞ മാർച്ചില്‍ 7 കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ടാറ്റൂ ആർട്ടിസ്റ്റുകളായ മലയാളി ദമ്പതികൾ മയക്കുമരുന്നു കച്ചവടം നടത്തിയതിനെ തുടര്‍ന്ന് വീണ്ടും അറസ്റ്റിലായി. കോട്ടയം സ്വദേശി സിഗിൽ വർഗീസ് മാമ്പറമ്പിൽ (32), കോയമ്പത്തൂർ സ്വദേശി വിഷ്ണു പ്രിയ (22) എന്നീ ദമ്പതികളെയാണ് ബംഗളൂരു പൊലീസിന്‍റെ സെൻട്രൽ ക്രൈംബ്രാഞ്ച്...
കാസർകോട്: അപൂർവമായി കാണുന്ന ‘പേസിലോ മൈസിസ് ന്യുമോണിയ’ കാസർകോട് കണ്ടെത്തി. കഴിഞ്ഞ 6 മാസമായി മാറാത്ത പനി, കഫക്കെട്ടുകളോടു കൂടിയ ചുമ, ശ്വാസതടസ്സം തുടങ്ങിയ ബുദ്ധിമുട്ടുകളുമായി എത്തിയ 31 വയസ്സുകാരിക്കാണ് കാസർകോട് കിംസ് സൺറൈസ് ആശുപത്രിയിലെ പൾമനോളജിസ്റ്റ് ഡോ. തേരസ് മാത്യു നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തിയത്. കോർണിയൽ അൾസർ, കെരാറ്റിറ്റിസ്, എൻഡോഫ് താൽമൈറ്റിസ്...
ആപ്പിളിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഐ ഫോണ്‍ നിര്‍മാണ യൂണിറ്റ് ബെംഗളൂരുവില്‍ സ്ഥാപിക്കുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. 60,000 പേര്‍ക്ക് ജോലിചെയ്യാവുന്ന നിര്‍മാണ യൂണിറ്റ് ബെംഗളൂരുവിലെ ഹൊസൂരിലാണ് സ്ഥാപിക്കുന്നത്.
ഇതിന്റെ ഭാഗമായി റാഞ്ചി, ഹസാരിബാഗ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറായിരം ആദിവാസി സ്ത്രീകള്‍ക്ക് ഐഫോണുകള്‍ നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്നും ജന്‍ജാതീയ ഗൗരവ് ദിവസ് ചടങ്ങില്‍ സംസാരിക്കവേ...
എസ്.ഡി.പി.ഐയുടെ പതാകയെന്ന് കരുതി കണ്ണൂർ പാനൂരിൽ ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകൻ പോർച്ചുഗൽ പതാക കീറിയ സംഭവം വൻ വൈറലായിരുന്നു. പറങ്കിപ്പടയ്ക്ക് പിന്തുണ അറിയിച്ച് കൊണ്ട് പ്രദേശത്ത് ആരാധകർ കെട്ടിയ പോർച്ചുഗൽ പതാകയാണ് കഴിഞ്ഞദിവസം ദീപക് എന്ന ആർ.എസ്.എസുകാരൻ നശിപ്പിച്ചത്. അതിനുപിന്നാലെ, ഇയാളെ പോർച്ചുഗൽ ഫാൻസുകാർ ക്രൂരമായി മർദിച്ചുവെന്ന വാർത്ത വ്യാപകമായി പ്രചരിക്കുന്നുണ്ട്. മർദനമേറ്റ് ചോരയൊലിപ്പിച്ച്,...
തിരുവനന്തപുരം: വധശ്രമക്കേസിൽ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനുൾപ്പെടെ കേരള പോലീസിലെ 22 മുതിർന്ന ഉദ്യോഗസ്ഥരിൽ ഐപിഎസ് (ഇന്ത്യൻ പോലീസ് സർവീസ്) റാങ്ക് നൽകി ഉത്തരവിറങ്ങി. മാധ്യമപ്രവർത്തകൻ വി ബി ഉണ്ണിത്താനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ എൻ അബ്ദുൾ റഷീദും ഐപിഎസ് ലഭിച്ചവരിൽ ഉൾപ്പെട്ടിരുന്നു. ഏറെ വിവാദത്തിലായ പട്ടിക പുറത്തിറങ്ങി മൂന്ന് മാസത്തിന് ശേഷമാണ് ഐപിഎസ്...
മലപ്പുറം: ടി20 ലോകകപ്പിന്റെ ഫെെനലിൽ പാകിസ്താനെ അനായാസേനെ കീഴടക്കിയ ഇംഗ്ലണ്ടിന്റെ വിജയാഘോഘം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രോഫി ഏറ്റുവാങ്ങിയതിന് ശേഷം ഷാമ്പയിൻ പൊട്ടിച്ചുളള സെലിബ്രേഷനിൽ നിന്നും ടീം അംഗങ്ങളായ മോയിൻ അലിയെയും ആദിൽ റഷീദിനെയും മാറ്റി നിർത്താൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ കാണിച്ച കരുതലാണ് പ്രശംസ പിടിച്ചുപറ്റിയത്. സംഭവത്തിൽ ജോസ് ബട്‌ലറിനെ...
നോളജ് സിറ്റി: വേദനയുടെയും പൊരുതലിന്റെയും ഇരുപത്തി നാലു വർഷത്തെ സഹനത്തിന് ശേഷം മെഡിക്കൽ ബോർഡിനെ വരെ അമ്പരപ്പിച്ച് മെഡിക്കൽ പഠനം പൂർത്തിയാക്കി ഡോക്‌ടർ പട്ടം നേടിയ ഡോ. ഫാത്തിമ അസ്‌ല യുവ ഡോക്‌ടർമാർക്ക് ഊർജം പകരാനെത്തി. മർകസ് നോളജ് സിറ്റിയിലെ മർകസ് യൂനാനി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്കാണ് ഡോ. ഫാത്തിമ അസ്‌ലയുടെ കഠിനമായ ജീവിത...
പട്ന∙ ഗർഭാശയ രോഗചികിൽസയ്ക്കു പോയ യുവതിയുടെ രണ്ടു വൃക്കകളും ഡോക്ടർ നീക്കം ചെയ്തു. മുസഫർപുരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ സുനിതാ ദേവി (38)യാണ് തട്ടിപ്പിനിരയായത്. മുസഫർപുരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ ഡയാലിസിസിലൂടെ ജീവൻ നിലനിർത്തുകയാണ് യുവതി. വൃക്ക തട്ടിപ്പു വെളിപ്പെട്ടതോടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആർ.കെ.സിങ് ഒളിവിൽ പോയി.
സെപ്റ്റംബർ മൂന്നിനായിരുന്നു യുവതിയെ കബളിപ്പിച്ചു...
മംഗളൂരു: സ്‌കൂളിൽ പരിപാടിയ്‌ക്കിടെ വിദ്യാർത്ഥികൾക്ക് നിസ്‌കരിക്കാൻ അനുമതി നൽകിയ സ്‌കൂൾ മാനേജ്‌മെന്റിന്റെ നടപടി വിവാദമാകുന്നു. കർണാടകയിലെ ഉടുപ്പി ജില്ലയിലാണ് സംഭവം. കുന്ദാപുര താലൂക്കിൽ ശങ്കരനാരായണ ടൗണിലുളള മദർ തെരേസ മെമ്മോറിയൽ സ്‌കൂളിലാണ് ഇത്തരത്തിൽ വിവാദമുണ്ടായത്. സ്‌കൂളിൽ സ്‌പോർട്‌സ് മേളയ്‌ക്ക് മുന്നോടിയായി നടന്ന സാംസ്‌കാരിക പരിപാടിയ്‌ക്കിടെ നിസ്‌കാര സമയമായി. തുടർന്ന് മൈക്കിലൂടെ കുട്ടികളോട് പ്രാർത്ഥനയ്‌ക്കായി ആഹ്വാനം...