Saturday, December 27, 2025

Latest news

മഴക്കളിയില്‍ മുങ്ങി ലോകകപ്പ്: മെല്‍ബണില്‍ മേല്‍ക്കൂര ഉണ്ടായിട്ടും ഉപയോഗിക്കാത്തതിനെതിരെ മൈക്കല്‍ വോണ്‍

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍(എംസിജി) നടക്കുന്ന മത്സരങ്ങള്‍ തുടര്‍ച്ചയായി മഴ മൂലം തടസപ്പെടുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ഇന്ന് എംസിജിയില്‍ നടക്കേണ്ട ഇംഗ്ലണ്ട്-ഓസ്ട്രേലിയ സൂപ്പര്‍ 12 പോരാട്ടവും രാവിലെ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാന്‍-അയര്‍ലന്‍ഡ് പോരാട്ടവും മഴമൂലം തടസപ്പെട്ടിരുന്നു. അഫ്ഗാന്‍-അയര്‍ലന്‍ഡ് മത്സരം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചപ്പോള്‍ ഓസ്ട്രേലിയ-ഇംഗ്ലണ്ട് പോരാട്ടം...

രാജ്യത്തെ എല്ലാ പൊലീസുകാര്‍ക്കും ഒരേ യൂണിഫോം; നിര്‍ദേശവുമായി മോദി

ഡൽഹി: ആഭ്യന്തരസുരക്ഷയ്ക്കായി എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ സൂരജ് കുണ്ഡിൽ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെയും ഡിജിപിമാരുടെയും ദ്വിദിന സമ്മേളനത്തെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പ്രസംഗത്തിൽ സുപ്രധാനനിർദേശങ്ങളും മോദി മുന്നോട്ടുവച്ചു. ഫൈവ് ജിയുടെ വരവോടെ സൈബർ സുരക്ഷയിൽ കൂടുതൽ ജാഗ്രത വേണമെന്നും മോദി പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസികളുമായി...

പാലും പൊള്ളും; വില കൂട്ടുമെന്ന് മില്‍മ, അടുത്ത മാസം മുതല്‍ പുതിയ വില

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്‍റെ വില വര്‍ധിക്കും. പാല്‍വില കൂട്ടുമെന്ന്  മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു. വർദ്ധന അടുത്ത മാസം അവസാനത്തോടെ ഉണ്ടാകും ലിറ്ററിന് 4 മുതൽ 5 രൂപ വരെ വർദ്ധിച്ചേക്കുമെന്നാണ് സൂചന. മില്‍മ പാല്‍ ലിറ്ററിന് അഞ്ചു രൂപയിലേറെ കൂട്ടേണ്ടി വരുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി...

ടൂറിസ്റ്റ് ബസുകളെ വിടാൻ ഭാവമില്ല, പുതിയൊരു ‘കുടുക്കു’മായി എംവിഡി!

മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്‍ത ശേഷം കേരളത്തില്‍ സര്‍വ്വീസ് നടത്തുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് എട്ടിന്‍റെ പണിയുമായി കേരള മോട്ടോര്‍വാഹന വകുപ്പ്.  ഈ വാഹനങ്ങള്‍ നവംബര്‍ ഒന്നിനകം കേരളത്തിലേക്ക് രജിസ്ട്രേഷൻ മാറ്റിയില്ലെങ്കിൽ കേരള മോട്ടർ വാഹന ടാക്സേഷൻ നിയമ പ്രകാരം നികുതി ഈടാക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ട്രാൻസ്പോർട്ട് കമ്മിഷണർ. രജിസ്ട്രേഷൻ മാറ്റുകയോ കേരളത്തിലെ നികുതി അടയ്ക്കുകയോ ചെയ്യാത്ത...

സൈബർ ക്രൈം; 28,000 മൊബൈൽ ഫോൺ നമ്പറുകൾ തിരിച്ചറിഞ്ഞു; തിരിച്ച് പിടിച്ചത് 15 കോടിയോളം രൂപ

ദില്ലി : സൈബർ കുറ്റകൃതൃങ്ങൾക്കായി ദുരുപയോഗം ചെയ്യുന്ന ഫോൺ നമ്പറുകൾ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. 28,000 മൊബൈൽ ഫോൺ നമ്പറുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവ ഉടൻ ബ്ലോക്ക് ചെയ്യുമെന്നും ഹരിയാനയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം പറഞ്ഞു. സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ 1930, പരാതി പോർട്ടൽ cybercrime.gov.in എന്നിവ വഴി 27,824 ഫോൺ...

പോപ്പുലര്‍ ഫ്രണ്ട് നേതാവ് സി.എ റൗഫ് അറസ്റ്റില്‍; പിടികൂടിയത് വീട് വളഞ്ഞ്

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന സെക്രട്ടറി സി.എ.റൗഫിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. എന്‍ഐഎ കൊച്ചി സംഘം രാത്രിയില്‍ റൗഫിനെ പട്ടാമ്പിയിലെ വീട് വളഞ്ഞ് പിടികൂടിയത്. ഒരുമാസം മുന്‍പ് രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധനയുണ്ടായതിന് പിന്നാലെ റൗഫ് ഒളിവില്‍ പോയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന നേതാക്കളെല്ലാം കഴിഞ്ഞമാസത്തെ പരിശോധനയില്‍ എന്‍ഐഎയുടെ...

ഹെൽമറ്റ് ധരിച്ചില്ല! കാർ ഡ്രൈവർക്ക് നോട്ടീസയച്ച് ട്രാഫിക് പൊലീസ്

കൊല്ലം: കൊല്ലത്ത് കാർ ഡ്രൈവർക്ക് ഹെൽമറ്റ് ധരിക്കാത്തതിന് പിഴ അടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ച് ട്രാഫിക് പൊലീസ്. ചടയമംഗലം കൂരിയോട് സ്വദേശി സജീവ് കുമാറിനാണ് നോട്ടീസ് ലഭിച്ചത്. കഴിഞ്ഞ മെയ് മാസം ഹെൽമെറ്റ്‌ ധരിക്കാതെ വാഹനം ഓടിച്ചെന്നു കാട്ടിയാണ് ട്രാഫിക് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. സജീവ് കുമാറിന്റെ KL 24 M 3474 എന്ന നമ്പറിലുള്ള സ്വിഫ്റ്റ് കാറിന്റെ...

പയ്യന്നൂർ എംഎൽഎക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി കോട്ടയത്ത് ക്ഷേത്രത്തിലെ പൂജാരി; പിടിയിൽ

കണ്ണൂർ: പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനനെതിരെ വധഭീഷണണി മുഴക്കിയ ആൾ പിടിയിലായി. കോട്ടയം മുണ്ടക്കയത്തു വച്ചാണ് പൊലീസ്, ഈ കേസിലെ പ്രതിയായ വിജേഷിനെ പിടികൂടിയത്. പൊലീസ് പ്രതി ഒളിവിലെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇയാൾ ഒരു ക്ഷേത്രത്തിൽ പൂജാരിയായി ജോലി ചെയ്ത് വരികയായിരുന്നു. എം എൽ എ യുടെ ഫോണിൽ വിളിച്ചായിരുന്നു പ്രതി...

ഐഫോൺ 14 പ്ലസ് നിർമാണം ആപ്പിൾ നിർത്താൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

ആപ്പിൾ ഉത്പന്നങ്ങൾക്ക് ആരാധകർ ഏറെയാണ്. എങ്കിലും ആപ്പിളിന്റെ ചില ഐഫോൺ മോഡലുകൾ വിപണിയിൽ വെല്ലുവിളികൾ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ചില ഐഫോൺ പ്രീമിയം സ്മാർട് ഫോണുകളുടെ നിർമാണം കുറയ്ക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഐഫോൺ 14 പ്ലസിന് വിപണിയിൽ വേണ്ടത്ര മുന്നേറ്റം സൃഷ്ടിക്കാൻ സാധിച്ചില്ല എന്നും അതുകൊണ്ട് ഐഫോൺ 14...

ഫയർ ഹെയർകട്ട് പാളി; മുടിവെട്ടാനെത്തിയ 18കാരന് ​ഗുരുതരമായി പൊള്ളലേറ്റു -വീഡിയോ

വൽസാദ് (​ഗുജറാത്ത്):  മുടിവെട്ടുന്നതിനിടെ 18കാരന് ​ഗുരുതരമായി പൊള്ളലേറ്റു. തീ ഉപയോ​ഗിച്ച് മുടി വെട്ടുന്നതിനിടെയാണ് ഫയർ ഹെയർകട്ട് യുവാവിന് തലക്ക് പൊള്ളലേറ്റത്. ഗുജറാത്തിലെ വൽസാദ് ജില്ലയിലെ വാപി ​ന​ഗരത്തിലാണ് സംഭവം.  സമീപകാലത്ത് ജനപ്രീതി നേടിയ രീതിയാണ് ഫയർ ഹെയർകട്ട്. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ‌മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മുടി വെട്ടുന്നതിന്റെ ഭാ​ഗമായി 18 കാരന്റെ മുടിയിൽ തീ...
- Advertisement -spot_img

Latest News

വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ഗുരുതര സുരക്ഷാ മുന്നറിയുപ്പുമായി കേന്ദ്രം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. എന്നാൽ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ പങ്കുവെയ്ക്കുന്ന ഇത്തരം ആപ്പുകളുടെ സുരക്ഷയെ പറ്റി പല ആശങ്കകളും നിലനിൽക്കുന്നുണ്ട്....
- Advertisement -spot_img