പെരിയ:ബേക്കൽ ചെറുവിമാനത്താവളം നിർമിക്കുന്ന പെരിയ കനിംകുണ്ടിലെ സ്ഥലം കിഫ്‌ബി വിദഗ്‌ധർ സന്ദർശിച്ചു. ചെറുവിമാനത്താവളത്തിനായി കേന്ദ്ര വ്യോമയാന വകുപ്പിന് സമർപ്പിക്കേണ്ട രേഖകൾ സംബന്ധിച്ച് സംഘം ജില്ലാ അധികൃതരുമായി ചർച്ച നടത്തി.
കിഫ്‌ബി സാങ്കേതിക ഓഫീസർ മേജർ ജനറൽ രാധാകൃഷ്‌ണൻ, സി എച്ച് കുഞ്ഞമ്പു എംഎൽഎ, ബിആർഡിസി എംഡി ഷിജിൻ പറമ്പത്ത്, ഫിനാൻസ് മാനേജർ അജിത്‌കുമാർ, പ്രസാദ്, റവന്യൂ...
ദുബൈയിൽ നിന്ന് കണ്ണൂരിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നു. നവംബർ ഒന്ന് മുതൽ ആഴ്ചയിൽ നാല് ദിവസമാണ് സർവീസ്. ആദ്യദിനങ്ങളിൽ 300 ദിർഹം നിരക്കിൽ ദുബൈയിൽ നിന്ന് കണ്ണൂരിലേക്ക് ടിക്കറ്റ് ലഭിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.
നവംബർ ഒന്ന് മുതൽ ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് എയർ ഇന്ത്യ എക്സ്പ്രസ്...
ചണ്ഡിഗഢ്: വ്യാജവാർത്തകൾക്കെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാജവാർത്തകൾ രാജ്യത്തിനു ഭീഷണിയാണെന്ന് പറഞ്ഞ മോദി എന്തും ഫോർവേഡ് ചെയ്യുംമുമ്പ് പത്തു തവണ ആലോചിക്കണമെന്നും ആവശ്യപ്പെട്ടു. ഹരിയാനയിൽ 'ചിന്തൻ ശിബിരം' എന്ന പേരിൽ നടന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
''എന്തു വിവരവും ഫോർവേഡ് ചെയ്യുന്നതിനുമുൻപ് പത്തു തവണ ആലോചിക്കണം. വിവരങ്ങൾ...
ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സുപ്രധാന ചുവടുമായി ഗുജറാത്ത്. ഏകികൃത സിവിൽ കോഡ് നടപ്പാക്കാനായി പ്രത്യേക സമിതിയെ നിയമിക്കും. സമിതി പ്രഖ്യപനം ഇന്ന് തന്നെയുണ്ടാകുമെന്നാണ് വിവരം. അടുത്ത ദിവസം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് നടപടി.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിഷയത്തിന്റെ എല്ലാ വശങ്ങളും കണ്ടെത്തുന്നതിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ കീഴിലുള്ള സമിതിയായിരിക്കും രൂപീകരിക്കുക.
നേരത്തെ, സംസ്ഥാനത്തിന് ഏകീകൃത...
കാസർകോട്: പെരിയയിൽ ദേശീയപാതയുടെ ഭാഗമായി നിർമിക്കുന്ന അടിപ്പാത തകർന്ന സംഭവത്തിൽ രൂക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. അപകടം നടന്ന സ്ഥലം സന്ദർശിക്കുന്നതിനിടെ ആയിരുന്നു എംപിയുടെ പ്രതികരണം. അടിപ്പാത തകർന്ന വിവരം അറിഞ്ഞപ്പോൾ തന്നെ കരാറുകാരായ മേഘാ കൺസ്ട്രക്ഷൻസ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. അടിപ്പാത തകർന്നതിനു കാരണം എന്തെന്ന് കരാറുകാർക്ക് അറിയില്ല. 'പാഴൂർ പടിയിൽ പോയി കവടി...
പ്രയാഗ്‌രാജ്: അലഹബാദ് ഹൈക്കോടതി ജഡ്ജിയോട് വീടെവിടെയെന്നും എങ്ങോട്ടാണ് പോകേണ്ടതെന്നും അന്വേഷിച്ച മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ഒരു എസ്.ഐയെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയുമാണ് സസ്പെന്‍ഡ് ചെയ്തത്. കോണ്‍സ്റ്റബിള്‍മാരായ റിഷഭ് രാജ് യാദവ്,അയൂബ് വാലി,എസ്.ഐ തേജ് ബഹാദൂര്‍ സിംഗ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍.
അംബേദ്കര്‍ നഗര്‍ ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ദീപാവലിക്ക് തൊട്ടുമുന്‍പുള്ള ദിവസം ജില്ലയിലെത്തിയ ജസ്റ്റിസ് പ്രകാശ് സിങ്ങിന്‍റെ...
ചെന്നൈ: തമിഴ്നാട്ടിൽ ഓൺലൈൻ ചൂതാട്ട നിരോധന നിയമം നിലവിൽ വന്നു. ഇക്കഴിഞ്ഞ 19 ന് നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ആർ.എൻ.രവി ഒപ്പുവച്ചു. സെപ്റ്റംബർ 26ന് മന്ത്രിസഭ പാസാക്കിയ ഓൺലൈൻ ചൂതാട്ട നിരോധന ഓർഡിനൻസിന് പകരമാണ് പുതിയ നിയമം. ഇതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓൺലൈൻ ഗെയിമുകളും തമിഴ്നാട്ടിൽ നിയമവിരുദ്ധമായി. ഓൺലൈൻ റമ്മിയടക്കം ചൂതാട്ടങ്ങളുടെ...
കോഴിക്കോട് : കാണാതായ യുവതിക്കൊപ്പം കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷനിൽ എത്തിയ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരത്ത് നിന്ന് കാണാതായ ഇരുപത്തിയാറുകാരിയുമായ വിവാഹിതയ്ക്കൊപ്പം ഹാജരായ മലപ്പുറം നിലമ്പൂർ കരുളായി സ്വദേശി അക്ബറലിയാണ് (24) പൊലീസ് സ്റ്റേഷന് പുറത്ത് വച്ച് ബ്ലേഡ് കൊണ്ട് കൈയിന്റെ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയത്. ഇന്നലെ...
ഉത്തര്‍പ്രദേശില്‍ കീടനാശിനി കലര്‍ന്ന ചായ കുടിച്ച് നാല് പേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ അടക്കമാണ് നാലുപേര്‍ മരിച്ചത്. ശിവാംഗ് (6), ദിവാംഗ് (5), രവീന്ദ്ര സിംഗ് (55), അയല്‍വാസി സൊബ്രന്‍ സിംഗ് എന്നിവരാണ് മരിച്ചത്. കുട്ടികളുടെ പിതാവ് ശിവ് നന്ദന്‍ ഗുരുതാരവസ്ഥയില്‍ ആശുപത്രിയിലാണ്. വീട്ടിലെ ആറ് വയസുകാരന്‍ തയ്യാറാക്കിയ ചായ കുടിച്ചാണ് നാല് പേരും...
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. എന്നാൽ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ പങ്കുവെയ്ക്കുന്ന ഇത്തരം ആപ്പുകളുടെ സുരക്ഷയെ പറ്റി പല ആശങ്കകളും നിലനിൽക്കുന്നുണ്ട്....