ഫുട്ബോൾ മൈതാനത്ത് റെക്കോർഡുകളുടെ കളിത്തോഴനാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് തവണ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട റോണോ തന്റെ 37ാം വയസ്സിലും മൈതാനങ്ങളിൽ നിറഞ്ഞാടുകയാണ്.
ലോകത്ത് കോടിക്കണക്കിനാരാധകരുള്ള താരം ഇപ്പോഴിതാ മൈതാനത്തിനു പുറത്തും റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ 500 മില്യൺ ഫോളോവേഴ്‌സിനെ തികക്കുന്ന...
റിയാദ്: ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ സംഘാടനത്തിന് ഖത്തറിന് കൂടുതല്‍ പിന്തുണയുമായി സൗദി അറേബ്യ. ഖത്തറിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആവശ്യമായ എന്ത് അധിക സഹായവും നല്‍കണമെന്ന് സൗദി അറേബ്യയിലെ മന്ത്രാലയങ്ങളോടും ഉദ്യോഗസ്ഥരോടും സര്‍ക്കാര്‍ ഏജന്‍സികളോടും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. സൗദി കായിക മന്ത്രി അബ്‍ദുല്‍ അസീസ് ബിന്‍...
കൊച്ചി ∙ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനു നേരെ ആക്രമണം. ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു കണ്ടെയ്നർ റോഡു വഴി ഔദ്യോഗിക വസതിയിലേക്കു മടങ്ങുമ്പോഴാണ് ഗോശ്രീ പാലത്തിൽവച്ച് ആക്രമണമുണ്ടായത്. സംഭവത്തിൽ ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോ എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
ഇയാൾ ജഡ്ജിയുടെ കാറിനു മുന്നിലേക്കു ചാടി തടഞ്ഞുനിർത്തിയശേഷം...
യുപിയില്‍ ഇരുപത്തിരണ്ടുകാരിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി. അസംഗഡിലെ പശ്ചിംപട്ടി ഗ്രാമത്തിലാണ് കൊലപാതകം. സംഭവത്തില്‍ യുവതിയുടെ മുന്‍ കാമുകന്‍ പ്രിന്‍സ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 16നാണ് ആരാധന പ്രജാപതിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.
ഈ മാസം 10നാണ് കൊലപാതകം നടന്നത്. ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് യുവതിയെ യാദവ് ബൈക്കില്‍ കൊണ്ടുപോയി. ശേഷം കരിമ്പിന്‍പാടത്ത് എത്തിച്ച്...
കൊച്ചി∙ എറണാകുളം നോർത്ത് കളമശേരിയിൽ അര്‍ജന്റീന ഫുട്ബോൾ ടീം ആരാധകർ തമ്മിൽ തല്ലി. നിരവധിപേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയിലാണ് സംഭവം. അർജന്റീന കളിക്കാരുടെ പേരിൽ ചെറിയ നിലയിൽ തുടങ്ങിയ വാക്പോര് തമ്മിലടിയിലും വീടുകയറിയുള്ള ആക്രമണത്തിലും കലാശിക്കുകയായിരുന്നു. ആക്രമണത്തിൽ യുവാവിന്റെ മൂക്കിന്റെ പാലം തകർന്നു.
ലോകകപ്പിലെ ആദ്യ മത്സരം തുടങ്ങുന്നതിനു മുൻപ് സമീപത്തുള്ള ബാറിനു മുന്നിൽ ഗിരീഷ്...
സാമ്പത്തിക പ്രതിസന്ധിക്കും ചെലവ് ചുരുക്കലിനുമിടെ സിപിഎം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ ബുളളറ്റ് പ്രൂഫ് കാർ വാങ്ങാൻ അനുമതി നൽകി സർക്കാർ. ഈ മാസം 17 നാണ് വ്യവസായവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പി ജയരാജന്റെ ശാരീരിക അവസ്ഥ കൂടി പരിഗണിച്ചാണ് കാർ വാങ്ങാൻ...
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഇന്‍ഡോറിലെത്തിയ രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ. രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മറ്റ് മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് സംഘം ഹരിയാനയിലേക്ക് പോയിട്ടുണ്ടെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കത്ത് ലഭിച്ചത്. ഭാരത് ജോഡോ യാത്ര ഇൻഡോറിൽ പ്രവേശിച്ചാൽ രാഹുൽ...
ബേ ഓവല്‍: സഞ്ജു സാംസണിന്‍റെ ബാറ്റിംഗ് കാണാനായി കാത്തിരുന്ന ആരാധകര്‍ക്ക് കടുത്ത നിരാശയായിരുന്നു ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടി20. വെല്ലിങ്‌ടണില്‍ കനത്ത മഴമൂലം ടോസ് ഇടാന്‍ പോലും കഴിഞ്ഞിരുന്നില്ല. നാളെ മൗണ്ട് മോംഗനൂയില്‍ രണ്ടാം ടി20 നടക്കുമ്പോള്‍ സമാന അവസ്ഥയാകുമോ. ബേ ഓവലിലെ രണ്ടാം മത്സരത്തിലും നിരാശ നല്‍കുന്ന കാലാവസ്ഥാ പ്രവചനമാണ് നിലവിലുള്ളത്.
മത്സരദിനമായ ഞായറാഴ്‌ച ബേ...
ഉപയോക്താക്കളുടെ പ്രൊഫൈലുകളിൽ നിന്ന് മതവും രാഷ്ട്രീയവും സെക്ഷ്വൽ പ്രിഫറൻസുകളും ഒഴിവാക്കാനൊരുങ്ങി ഫേസ്ബുക്ക്. പ്ലാറ്റ്‌ഫോം കൂടുതൽ സൗകര്യപ്രദമാവാനാണ് മാറ്റം എന്നാണ് മെറ്റയോടടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.
തീരുമാനം നടപ്പിലായാൽ ഫേസ്ബുക്കിൽ ഇനിമുതൽ ഡേറ്റിങ് പ്രിഫറൻസ്,റിലീജിയൺ,പൊളിറ്റിക്കൽ വ്യൂസ് എന്നീ ഓപ്ഷനുകൾ ഉണ്ടാവില്ല. നീക്കം മെറ്റ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഡിസംബർ 1 മുതൽ ഇവ പ്രാബല്യത്തിൽ വരുമെന്നാണ് അറിയുന്നത്. ഡേറ്റ റിവിഷന്റെ...
തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സില്‍വര്‍ലൈന്‍ പദ്ധതി തത്കാലം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ല. പദ്ധതിക്ക് നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും. പതിനൊന്ന് ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. തുടര്‍നടപടികള്‍ കേന്ദ്ര അനുമതി ഉണ്ടെങ്കില്‍ മാത്രം മതിയന്നാണ് രാഷ്ട്രീയ തീരുമാനം. വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് സിൽവര്‍ ലൈൻ മരവിപ്പിക്കുന്നത്. സില്‍വര്‍ലൈന്‍ ഉപേക്ഷിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന്...