തിരുവനന്തപുരം ∙ എല്ലാ ജില്ലകളിലെയും പ്രധാനകേന്ദ്രങ്ങളും തെരുവുകളും പൂർണമായും സിസിടിവിയുടെ പരിധിയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏകോപിപ്പിക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി. ഇതിനായി എല്ലാ ജില്ലകളിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെയും ഓഡിറ്റിങ് നടത്താന്‍ പൊലീസ് തീരുമാനിച്ചു. ഇതിന് ആവശ്യമായ നിര്‍ദ്ദേശം ഡിജിപി അനില്‍കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നല്‍കി.
തിരുവനന്തപുരത്ത് മ്യൂസിയം വളപ്പിൽ...
കോഴിക്കോട്:35 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ ജയ അരിയുടെ വില 60ലെത്തി. 37 രൂപയായിരുന്ന വടി മട്ടയുടെ വില 62 ല്‍. 32 രൂപയായിരുന്ന ഉണ്ടമട്ടയുടെ വില 43ലെത്തി. കുറുവ അരിയുടെ വില 32 ല്‍ നിന്ന് 40ലും. അരിയാഹാരം കഴിക്കുന്ന മലയാളികളുടെയെല്ലാം വയറ്റത്തടിക്കുന്ന നിലയില്‍ അരിവില ഉയരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇതുപോലൊരു വിലക്കയറ്റം...
പൈവളിഗെ: പൈവളിഗെയില്‍ ദുര്‍മന്ത്രവാദം. കോഴികളെ കൊന്ന് മന്ത്രവാദി സ്ത്രീകളെ കൊണ്ട് രക്തം കുടിപ്പിച്ചതായാണ് വിവരം. പൊലീസിനെ കണ്ടതോടെ മന്ത്രവാദി വീടിന്റെ മതില്‍ ചാടി രക്ഷപ്പെട്ടു. ഇന്നലെ പൈവളിഗെ മരിക്കയിലാണ് സംഭവം. ഒരാഴ്ച്ച മുമ്പ് പൈവളിഗെ കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് നിന്ന് രണ്ട് സ്ത്രീകള്‍ വീട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് മന്ത്രവാദിയുടെ വീട്ടില്‍ എത്തിയിരുന്നു.
പ്രശ്‌നം...
കൊച്ചി∙ ക്യാംപിൽ പൊലീസുകാരനെതിരെ ലൈംഗിക അതിക്രമം നടത്തിയ സബ് ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. തൃപ്പൂണിത്തുറ ആസ്ഥാനമായ കെഎപി ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്ച്മെന്റ് ക്യാംപ് ആയ പോത്താനിക്കാടാണു സംഭവം.
ലൈംഗിക ആവശ്യവുമായി മേലുദ്യോഗസ്ഥൻ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സമീപിക്കുകയായിരുന്നു. എന്നാൽ ഇയാൾ ആവശ്യം നിരസിച്ചപ്പോൾ മേലുദ്യോഗസ്ഥൻ കയ്യേറ്റം നടത്തിയെന്നും പരാതിയിൽ പറയുന്നു.
ഇതു സംബന്ധിച്ച അന്വേഷണത്തിന് കമാൻഡന്റ് ജോസ്...
അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് മരിച്ചവരിൽ ബിജെപി എംപിയുടെ കുടുംബത്തിലെ 12പേരും. രാജ്‌കോട്ടിൽ നിന്നുള്ള ബിജെപി എംപി മോഹൻഭായ് കല്യാണ്ജി കുന്ദരിയയുടെ കുടുംബത്തിലെ 12പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചവരിൽ എംപിയുടെ അഞ്ച് മക്കളും ഉൾപ്പെട്ടു. 'അപകടത്തിൽ അഞ്ച് മക്കൾ ഉൾപ്പെടെ കുടുംബത്തിലെ 12 അംഗങ്ങളെ നഷ്ടപ്പെട്ടു. സഹോദരിയുടെ കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ടു'- മോഹൻഭായ് കല്യാണ്ജി കുന്ദരിയ...
റിസർവ് ബാങ്കിന്റെ ഹോളിഡേ കലൻഡർ പ്രകാരം നവംബറിൽ 10 ദിവസം ബാങ്ക് അവധി. രണ്ടാം ശനികളും ഞായറുകളും കൂട്ടിയാണ് ഈ കണക്ക് വരുന്നത്.
നവംബർ 1 – കന്നഡ രാജ്യോത്സവാണ്. ബംഗളൂരു, ഇംഫാൽ എന്നിവിടങ്ങളിൽ ബാങ്ക് അവധിയായിരിക്കും. കേരളപ്പിറവി ദിനമാണെങ്കിലും കേരളത്തിന് അവധിയില്ല.
നവംബർ 6 ഞായറാഴ്ചയാണ്
നവംബർ 8 ഗുരു നാനാക് ജയന്തിയാണ്. അന്ന് കേരളം, ചെന്നൈ,...
ബലാത്സംഗത്തെ അതിജീവിച്ചവരിൽ രണ്ട് വിരൽ പരിശോധന നടത്തരുതെന്ന് സുപ്രിം കോടതിയുടെ സുപ്രധാന പരാമർശം. ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്ന് കോടതി വ്യക്തമാക്കുന്നു. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പ്രാകൃതമായ പരിശോധനാ രീതിയാണിത്. ഒരു ബലാത്സംഗ കേസിൽ വിധി പറയുന്നതിനിടെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഈ വിധി പുറപ്പെടുവിച്ചത്.
അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയാണ് രണ്ട് വിരൽ...
റിയാദ്: വിദേശ ഉംറ തീർഥാടകർ വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് സൗദി അറേബ്യയില്‍ നിന്ന് തിരിച്ചുപോകണമെന്ന് ഹജ്ജ് - ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഉംറ കർമങ്ങൾ പൂർത്തിയാക്കിയിരിക്കണം. ശേഷം രാജ്യത്ത് താമസിക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണ്.
ഉംറ വിസയിൽ എത്തുന്നവർക്ക് സൗദി അറേബ്യയില്‍ താമസിക്കാനുള്ള കാലാവധി 30 ദിവസങ്ങളിൽ നിന്ന് 90...
ബേക്കല്‍: കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ വിദ്യാര്‍ഥി ബേക്കല്‍ കോട്ടയ്ക്ക് സമീപം കടലില്‍ മുങ്ങി മരിച്ചു. പള്ളിക്കര സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും ശക്തിനഗറിലെ സുബൈറിന്റെ മകനുമായ ശുഐബ് (16) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ കടലില്‍ കാണാതായ ശുഐബിന്റെ മൃതദേഹം 11 മണിയോടെയാണ് കണ്ടെത്തിയത്.
പിതൃ സഹോദരനൊപ്പം കല്ലുമ്മക്കായ ശേഖരിക്കാന്‍ കോട്ടയ്ക്ക് സമീപം കടല്‍ത്തീരത്തെത്തിയതായിരുന്നു. പെട്ടെന്ന് പിതാവും,...
ഗാന്ധി നഗര്‍: ഗുജറാത്തില്‍ 150 ഓളം പേരുടെ മരണത്തിനിടയാക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്ത തൂക്കുപാലം അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്തുവന്നു. ആളുകള്‍ പാലം കുലുക്കുന്നതായി വ്യക്തമാകുന്ന സിസിടിവി ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ഗുജറാത്തി മാധ്യമങ്ങളാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് പൊട്ടിവീണത്. ഛാട്ട് പൂജയോടനുബന്ധിച്ച് ധാരാളം പേരാണ്...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...