ദോഹ: ലോകകപ്പ് പോരാട്ടത്തില്‍ ഇന്നലെ നടന്ന അര്‍ജന്റീന-സൗദി മത്സരത്തിനിടെ പരുക്ക് പറ്റിയ സൗദി താരം യാസര്‍ അല്‍ ഷഹ്‌റാനിയുടെ സ്ഥിതി ഗുരുതരം. സൗദി ഗോള്‍കീപ്പര്‍ അല്‍ ഉവൈസുമായുള്ള കൂട്ടിയിടിയിലാണ് താരത്തിന് പരുക്ക് പറ്റിയത്. പെനാല്‍റ്റി ബോക്‌സിലേക്ക് ഉയര്‍ന്നു വന്ന പന്ത് പിടിക്കാനായി ചാടുന്നതിനിടെ ഗോള്‍കീപ്പറുടെ കാല്‍മുട്ട് ഷഹ്‌റാനിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. പന്ത് ഹെഡ് ചെയ്ത്...
ദുബൈ: പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രം രേഖപ്പെടുത്തിയവരുടെ യുഎഇ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ വ്യക്തത വരുത്തി എയര്‍ ഇന്ത്യ. പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേര് (സിംഗിള്‍ നെയിം) മാത്രമം രേഖപ്പെടുത്തിയ സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയിലേക്ക് പ്രവേശനാനുമതി ലഭിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
റെസിഡന്റ് വിസയിലെത്തുവര്‍ക്ക് ഇത് ബാധകമല്ല. ഉദാഹരണ സഹിതമാണ് എയര്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്....
വെങ്കി ഇന്ത്യക്കായി കളിച്ചപ്പോ ഫോമിലായിരുന്നു. പിന്നെ പുള്ളിയെ കണ്ടിട്ടില്ല. ഫായിസ് ഫസല്‍ ആര്‍ക്കേലും ഓര്‍മ്മയുണ്ടെന്ന് അറിയില്ല. ഒരൊറ്റ ODI കളിച്ചു അതിലൊരു 50. പിന്നെ ഒരു സീരീസിലും അവനെ കണ്ടിട്ടില്ല. ഇത് പോലെ കിട്ടിയ അവസരങ്ങളില്‍ എല്ലാം മിന്നിച്ച എത്ര താരങ്ങളാണിന്ന് പുറത്ത് (റായുഡു,മനീഷ് പാണ്ഡെ etc..).
ഇന്ന് BCCI വീണ്ടും വീണ്ടും സ്‌ക്വാഡില്‍ സഞ്ജുവിനെ...
ലോകകപ്പില്‍ അര്‍ജന്റീനക്ക് എതിരെ ചരിത്ര ജയം നേടിയതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോഴും സൗദിക്ക് വേദനയായി യാസര്‍ അല്‍ ഷെഹ്‌രാനിയുടെ പരിക്ക്. സ്വന്തം ടീമിന്റെ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ചാണ് ഷെഹ്രാനിക്ക് പരിക്കേറ്റത്. ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവെയ്‌സിന്റെ കാല്‍മുട്ട് ഷെഹ്‌രാനിയുടെ മുഖത്തിടിക്കുകയായിരുന്നു.
സൗദി ബോക്സിനുള്ളിലേക്ക് വന്ന അര്‍ജന്റീനയുടെ ലോംഗ് ബോള്‍ പ്രതിരോധിക്കുന്നതിന് ഇടയിലാണ് മുഹമ്മദ് അല്‍ ഒവൈസിയുമായി ഷെഹ്‌രാനി കൂട്ടിയിടിക്കുന്നത്....
അർജൻറീന സൗദി ലോകകപ്പ് പോരാട്ടത്തിനിടെ തൃശൂർ ചാലക്കുടിയിൽ വ്യത്യസ്തമായ ഒരു പേരിടൽ നടന്നു. ചാലക്കുടി കല്ലൂപ്പറമ്പിൻ ഷനീർ-ഫാത്തിമ ദമ്പതികളുടെ കുഞ്ഞിനാണ് ഐദിൻ മെസിയെന്ന് പേരിട്ടത്. നഗരസഭയുടെ ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു പേരിടൽ.
സൗദിയുമായി ലയണൽ മെസിയുടെ ബൂട്ടിൽ നിന്ന് ഗോൾ പിറന്ന ഇടവേളയിൽ ഷനീർ-ഫാത്തിമ ദമ്പതികളുടെ മകന് പേരിട്ടു. ജനിച്ച് ഇരുപത്തിയെട്ടാം നാളിൽ മൂന്ന് വട്ടം അവൻറെ...
ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം. പൊലീസുകാര്‍ പ്രതികളാകുന്ന ക്രിമിനല്‍ കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി.
സ്ത്രീകള്‍ക്കെതിരായ അതിക്രമം, മോഷണം, ലഹരികേസ്, ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധം തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിച്ചവരും...
കൊച്ചി ∙ പിഞ്ചുകുഞ്ഞിനെ കൊത്തി പരുക്കേൽപിച്ച പൂവൻകോഴിയുടെ ഉടമയ്ക്കെതിരെ പൊലീസ് കേസ്. എറണാകുളം മഞ്ഞുമ്മലിൽ മുട്ടാർ കടവു റോഡിലാണ് സംഭവം. രണ്ടു വയസ്സുകാരന്റെ കണ്ണിനു താഴെയും തലയ്ക്കു പിന്നിലുമെല്ലാം പൂവൻ കോഴി ഗുരുതരമായി കൊത്തി പരുക്കേൽപിച്ചെന്ന പരാതിയിൽ, കോഴിയുടെ ഉടമ കടവിൽ ജലീലിനെതിരെ ഏലൂർ പൊലീസ് കേസെടുത്തു. കുഞ്ഞിന്റെ മുത്തച്ഛൻ നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ...
കൊച്ചി∙ എച്ച്എംടിയിലും പരിസരങ്ങളിലും മറ്റുള്ളവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ചേഷ്ടകളോ പ്രവൃത്തികളോ കാണിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് കളമശേരി പൊലീസിന്റെ മുന്നറിയിപ്പ്. കടകളിലും സമീപപ്രദേശങ്ങളിലും മറ്റും കമിതാക്കളുടെ പരസ്യപ്രണയപ്രകടനങ്ങൾ ബുദ്ധിമുട്ടാകുന്നുവെന്നു നാട്ടുകാർ പരാതിപ്പെട്ടതിനാലാണ് മുന്നറിയിപ്പെന്ന് പൊലീസ് പതിച്ച നോട്ടിസിൽ പറയുന്നു.
ജോടികളായെത്തുന്ന കൗമാരക്കാരും യുവതീയുവാക്കളും ഉച്ചയ്ക്കു ശേഷം മൂന്നു മണി മുതൽ സന്ധ്യകഴിയുംവരെ പ്രദേശത്തുണ്ടാകാറുണ്ടെന്നും അവരുടെ പ്രവൃത്തികൾ ശല്യമാകുന്നെന്നും പ്രദേശവാസികളും പറയുന്നു....
റിയാദ്: ഖത്തര്‍ ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ വമ്പന്മാരായ അര്‍ജന്‍റീനയെ കുപ്പുകുത്തിച്ചത് ആഘോഷമാക്കി സൗദി അറേബ്യ. ലുലു ഗ്രൂപ്പും സൗദി അറേബ്യയുടെ ആഘോഷത്തിനൊപ്പം പങ്കുചേരുകയാണ്. സൗദി ഫുട്ബാൾ ടീം നേടിയ ഐതിഹാസിക വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് കൊണ്ട് ലുലു ഹൈപ്പർ മാർക്കറ്റ് സൗദി ശാഖകളിൽ 14 ഫോർഡ് എസ്‍യുവി കാറുകളാണ് സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
നറുക്കെടുപ്പിലൂടെയായിരിക്കും സമ്മാനാർഹരെ തെരഞ്ഞെടുക്കുക....
കേരളത്തില്‍ പര്യടനം നടത്തുന്ന ശശി തരൂരിന് പൂര്‍ണ പിന്തുണ നല്‍കി കെ മുരളീധരന്‍ എംഎല്‍എ.ആളുകളെ വിലകുറച്ച് കണ്ടാല്‍ ഇന്നലെ മെസ്സിക്ക് പറ്റിയ പോലെ സംഭവിക്കുമെന്നുമെന്ന് അദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ ഓര്‍മ്മപ്പെടുത്തി. സൗദിയെ വിലകുറച്ച് കണ്ടതോടെ മെസിയ്ക്ക് തലയില്‍ മുണ്ടിട്ട് പോവേണ്ടി വന്നു. നമ്മള്‍ ഒരാളെ വിലയിരുത്തുമ്പോള്‍ അത് തരം താഴ്ത്തലിലേക്ക് പോവേണ്ടെന്നും ബലൂണ്‍ ചര്‍ച്ചയൊന്നും...