കണ്ണൂർ : കണ്ണൂർ ആലക്കോട് നെല്ലിക്കുന്നിൽ കാർ വീട്ട് മുറ്റത്തെ കിണറ്റിൽ വീണ് ഗൃഹനാഥൻ മരിച്ചു. അറുപത് കാരനായ താരാ മംഗലത്ത് മാത്തുക്കുട്ടിയാണ് മരിച്ചത്. 18 കാരനായ മകൻ ബിൻസ് ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മകൻ ബിൻസിന് ഡ്രൈവിംഗ് പഠിക്കാനായി വീട്ടിൽ നിന്നും കാർ പുറത്തിറക്കുന്നതിനിടെയാണ്...
വിമാനത്തിന്റെ ചിറക് ഇടിച്ച് കെ.എസ്.ആര്‍.ടി.സി ബസ് തകര്‍ന്നു, നിരവധി പേര്‍ക്ക് പരുക്ക്. തിരുവന്തപുരം ബാലരാമപുരം ജംഗ്ഷനു സമീപം ട്രെയിലര്‍ ലോറിയില്‍ കൊണ്ടു പോകുകയായിരുന്ന വിമാനച്ചിറക്ക് ഇടിച്ചാണ് ബസ് തകര്‍ന്നത്. ഇന്നു പുലര്‍ച്ചെ 1.30നാണ് അപകടം ഉണ്ടായത്. കെ.എസ്.ആര്‍.ടി.സി ബസിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു.
വിമനത്തിന്റെ ചിറക് ഇടിച്ചുകയറി ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചിലേറെ യാത്രക്കാരെ പരിക്കേറ്റിട്ടുണ്ട്....
ചെന്നൈ: ഉംറ നിര്‍വഹിക്കാനായി പ്രശസ്ത തമിഴ് സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജ മക്കയിലേക്ക് പുറപ്പെട്ടു. ഇഹ്‌റാം വേഷം ധരിച്ച് വിമാനത്തിൽ ഇരിക്കുന്ന ചിത്രം യുവാന്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ പുറത്തുവിട്ടിട്ടില്ല.
കോവിഡ് വ്യാപനത്തിനു ശേഷം 2021 ആഗസ്തിലാണ് സൗദി ഉംറ തീര്‍ഥാടകരെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയത്. പ്രശസ്ത തെന്നിന്ത്യന്‍ സംഗീത...
തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍. തുടർ നടപടികൾ വേണ്ടെന്നാണ് മന്ത്രി സഭ യോഗം തീരുമാനിച്ചത്. പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡിവൈഎഫ്ഐ അടക്കം ഇടത് യുവജന സംഘടനകളും ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു.
റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ...
രാജ്യത്ത് ഇന്ധന വിലയിൽ രണ്ട് രൂപയുടെ കുറവ് വരുത്തിയേക്കും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. കേന്ദ്രസർക്കാർ നിർദേശം അനുസരിച്ചാണ് വില കുറയ്ക്കാൻ ഇന്ധന കമ്പനികൾ നടപടി തുടങ്ങിയത്.
ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇന്ധന വില കുറയ്ക്കുന്നതിലെ കേന്ദ്ര സർക്കാർ തീരുമാനം. ഒറ്റയടിക്ക് ഇന്ധന വില കുറയ്ക്കുമോ...
സാധാരണയായി കള്ളന്മാർ എന്തെങ്കിലും മോഷ്ടിച്ച് കഴിഞ്ഞാൽ അത് തിരികെ കൊടുക്കുന്ന പതിവില്ല. എന്നാൽ, ഇവിടെ അക്ഷരാർത്ഥത്തിൽ ഒരു കള്ളൻ താൻ മോഷ്ടിച്ച വസ്തുക്കളിൽ ചിലത് തിരികെ കൊടുക്കുക തന്നെ ചെയ്തു. ഉത്തർ പ്രദേശിലെ ഗാസിയാബാദിലാണ് ഈ അപൂർവമായ സംഭവം നടന്നത്.
കള്ളന്മാർ ആഭരണങ്ങളടക്കം ഏകദേശം അഞ്ച് ലക്ഷം വില വരുന്ന വസ്തുക്കളാണ് തിരികെ ഉടമയ്ക്ക് നൽകിയത്....
കുമ്പള: ഇന്‍ഷുറന്‍സ് തുക തട്ടാനായി ഭാര്യയെ മൂന്ന് തവണ കൊല്ലാന്‍ ശ്രമിച്ചതായി പരാതി. ഭര്‍ത്താവ് ഭാര്യയുടെ പേരിലെടുത്ത ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടാനാണ് കൊല്ലാന്‍ നോക്കിയതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാട്ടില്‍ ചര്‍ചയായ സംഭവം നടന്നത്.
പ്രശ്‌നത്തില്‍ മധ്യസ്ഥര്‍...
അബുദാബി: ഇതാദ്യമായി അബുദാബി ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്ക് മൂന്ന് കോടി ദിര്‍ഹം (67 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കാന്‍ അവസരമൊരുങ്ങുന്നു. നവംബര്‍ മാസത്തിലുടനീളം ബിഗ് ടിക്കറ്റെടുക്കുന്ന ഏതൊരാള്‍ക്കും ജീവിതം മാറിമറിയുന്ന ഈ സമ്മാനം സ്വന്തമാക്കാന്‍ അവസരം ലഭിക്കും. ഒപ്പം ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്ക് എല്ലാ ആഴ്‍ചയും 10 ലക്ഷം ദിര്‍ഹം (2.24 കോടിയിലധികം ഇന്ത്യന്‍ രൂപ) വീതം നല്‍കുന്ന പ്രതിവാര...
അബുദാബി: യുഎഇയിലെ ഏറ്റവും വലുതും ഏറ്റവും കൂടുതല്‍ കാലമായി നടന്നുവരുന്നതുമായ നറുക്കെടുപ്പായ അബുദാബി ബിഗ് ടിക്കറ്റ് വീണ്ടും പൊതുജനങ്ങള്‍ക്ക് നറുക്കെടുപ്പ് വേദിയില്‍ പ്രവേശനം നല്‍കുന്നു. വരുന്ന നവംബര്‍ മൂന്നിന് വൈകുന്നേരം നടക്കാനിരിക്കുന്ന, പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്ന ഈ വര്‍ഷത്തെ ആദ്യത്തെ നറുക്കെടുപ്പിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു. അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ അറൈവല്‍ ഹാളിന് പുറത്തായി...
ദില്ലി: ഇന്ത്യയുടെ ഡിജിറ്റൽ രൂപ ഇന്ന് വിപണിയിൽ എത്തും എന്ന് റിസർവ് ബാങ്ക് അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് റിസർവ് ബാങ്ക് രാജ്യത്ത് ഡിജിറ്റൽ രൂപ അവതരിപ്പിക്കുന്നത്. 2022 നവംബർ 1 മുതൽ ഡിജിറ്റൽ രൂപയിൽ വിപണികളിൽ ഇടപാട് നടത്താനാവും എന്നാണ് ആർ ബി ഐ അറിയിച്ചത്.
ഡിജിറ്റൽ കറൻസിയുടെ ഗുണവും ദോഷവും കുറച്ചു കാലമായി റിസർവ് ബാങ്ക്...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...