Latest news

പ്രശ്‌നങ്ങളുണ്ടായാല്‍ ഉത്തരവാദി സംഘടന; വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ചിന് പൊലീസ് അനുമതിയില്ല

വിഴിഞ്ഞത്ത് ഇന്ന് വൈകിട്ട് ഹിന്ദു ഐക്യവേദി നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. മാര്‍ച്ച് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി സംഘടനയായിരിക്കുമെന്ന മുന്നറിയിപ്പോടെ പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.. പൊലീസ് അനുമതിയില്ലാതെ മാര്‍ച്ച് നടത്താനിരിക്കെയാണ് ഈ നടപടി. വൈദികരുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തിനെതിരെയാണ് ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ച്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് അറുന്നൂറോളം പൊലിസിനെ വിന്യസിക്കും. അതേസമയം, വിഴിഞ്ഞം...

കോയമ്പത്തൂർ വിമാനത്താവളം വഴി സ്വർണം ഒളിപ്പിച്ച് കൊണ്ടുവന്ന കാസർകോട് സ്വദേശികളെ കൊള്ളയടിക്കാൻ വന്ന അഞ്ചുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

മലപ്പുറം: കള്ളക്കടത്ത് സ്വര്‍ണം കവര്‍ച്ച നടത്തുന്ന സംഘത്തിലെ അഞ്ചുപേര്‍ മലപ്പുറം  പെരിന്തല്‍മണ്ണയില്‍ പിടിയില്‍. കേരള തമിഴ്നാട് ഹൈവേ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തിലെ അഞ്ചുപേരാണ് പിടിയിലായത്. സ്വർണം ഒളിപ്പിച്ച് കൊണ്ടുവന്ന കാസർകോട് സ്വദേശികളെ കൊള്ളയടിക്കാൻ വന്ന സംഘമാണ് പിടിയിലായത്. ഈ മാസം 26 ന് കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍  ഇറങ്ങിയ രണ്ട് കാസർകോട് സ്വദേശികൾ സ്വർണം കാപ്സ്യൂൾ രൂപത്തിൽ...

മയക്കുമരുന്ന് സംഘങ്ങളുടെ നുഴഞ്ഞുകയറ്റം; സി.പി.എമ്മില്‍ ജാഗ്രതാനിര്‍ദേശം, ബന്ധം സ്ഥാപിക്കുന്നത് തടയും

കണ്ണൂര്‍: തലശ്ശരിയില്‍ നടന്ന ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ മയക്കുമരുന്ന് സംഘങ്ങളെ പ്രാദേശികമായി നിരീക്ഷിക്കാനും അവര്‍ ഏതെങ്കിലും തരത്തില്‍ പാര്‍ട്ടിയുമായി ബന്ധം സ്ഥാപിക്കുന്നത് തടയാനും സി.പി.എം. പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം. പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്നവരില്‍ ചിലര്‍ക്കെങ്കിലും ഇത്തരത്തിലുള്ള സമൂഹവിരുദ്ധ പശ്ചാത്തലമുണ്ടാകാം. അത് തടയാന്‍ പറ്റില്ല. എന്നാല്‍, അവരുടെ പാര്‍ട്ടി അനുഭാവം സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള രക്ഷാകവചമാക്കാന്‍ അനുവദിക്കരുതെന്നും സി.പി.എം. സംസ്ഥാന കമ്മിറ്റി...

‘അപ്പൊ നിങ്ങ ഒന്നും അറിഞ്ഞില്ലേ’; കെ-റെയില്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് പരസ്യം, പോസ്റ്റിന് ട്രോള്‍മഴ

കണ്ണൂര്‍: ആരുപറഞ്ഞു നിര്‍ത്തിയെന്ന്...സില്‍വര്‍ ലൈനില്‍ നിന്ന് കേരളം (തത്കാലം) പിന്മാറിയിട്ടും കെ റെയിലിന്റെ ഫെയ്സ്ബുക്ക് പേജില്‍ അതിവേഗം കുതിക്കുകയാണ്. കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഔദ്യോഗിക പേജിലാണ് വീഡിയോ അടക്കം പുതിയ പോസ്റ്റ് വന്നത്. സില്‍വര്‍ലൈന്‍ ഉടന്‍ വരുമെന്നാണ് അപ്ഡേറ്റ്. ഈ തള്ളിനൊക്കെ പരസ്യത്തുക ഖജനാവില്‍നിന്ന് എടുക്കുമല്ലേ എന്നതടക്കം രൂക്ഷമായ ട്രോളുകള്‍ പേജിലുണ്ട്....

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം: മലയാളി ജവാന് വീരമൃത്യു

റായ്‌പൂർ: സിആർപിഎഫിന്റെ തീവ്ര പരിശീലനം ലഭിച്ച കോബ്ര സംഘത്തിലെ അംഗമായ മലയാളി ജവാൻ കൊല്ലപ്പെട്ടു. റായ്പൂരിനടുത്ത് നടന്ന മാവോയിസ്റ്റ് ആക്രമണത്തിലാണ് മുഹമ്മദ് ഹക്കീം കൊല്ലപ്പെട്ടത്. പാലക്കാട് ജില്ലയിലെ ധോണി സ്വദേശിയാണ്. സുക്മ ജില്ലയിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിലാണ് ഹക്കീം കൊല്ലപ്പെട്ടത്. സുക്മ ജില്ലയിലെ ദബ്ബകൊണ്ട ഏരിയയിൽ അടുത്തിടെയാണ് ഹക്കീം അടക്കമുള്ള സംഘത്തെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചത്.ജില്ലാ റിസർവ്...

ജനന സർട്ടിഫിക്കറ്റ് അടിസ്ഥാന രേഖയാക്കും; വിവരം നൽകാതിരുന്നാൽ 1,000 രൂപ പിഴ

ന്യൂഡൽഹി∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, ഡ്രൈവിങ് ലൈസൻസ്, വിവാഹ റജിസ്ട്രേഷൻ, പാസ്പോർട്ട് അടക്കമുള്ളവയ്ക്കായി ജനനത്തീയതിയും ജനിച്ച സ്ഥലവും ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ജനന സർട്ടിഫിക്കറ്റ് അടിസ്ഥാനരേഖയാക്കുന്നു. ഇതടക്കം 1969ലെ ജനന–മരണ റജിസ്ട്രേഷൻ നിയമത്തിൽ ഭേദഗതികൾ വരുത്താനുള്ള ബിൽ ഡിസംബർ 7ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ വന്നേക്കും. ഭേദഗതി സംബന്ധിച്ചു കഴിഞ്ഞ വർഷം പൊതുജനാഭിപ്രായം തേടിയിരുന്നു. ഇനി ദേശീയ...

ഫുട്ബോള്‍ ലോകകപ്പ്: നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ചത് 400-500 പേരെന്ന് സ്ഥിരീകരിച്ച് ഖത്തര്‍

ദോഹ: ഖത്തര്‍ ലോകകപ്പിന് മുന്നോടിയായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ 400-500 തൊഴിലാളികള്‍ മരിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ഖത്തര്‍. ഇതാദ്യമായാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ചവരുടെ എണ്ണം സ്ഥിരീകരിക്കാന്‍ ഖത്തര്‍ തയാറാവുന്നത്. നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും ഏറെ കൂടുതലാണ് ഇപ്പോള്‍ ഔദ്യോഗികമായി അംഗീകരിച്ച മരണസംഖ്യ. ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനായ പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ ഖത്തര്‍ ഡെലിവറി ആന്‍ഡ് ലെഗസി സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറലായ ഹസ്സന്‍...

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട; 1.2 കോടിയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശിയടക്കം മൂന്നുപേർ പിടിയിൽ

കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണം കടത്താന്‍ ശ്രമം. മിശ്രിത രൂപത്തില്‍ കടത്തിയ 2.5 കിലോ സ്വര്‍ണ്ണം കരിപ്പൂരില്‍ എയര്‍ കസ്റ്റംസ് പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി അബ്ദുള്‍ സലാം, ഉംറ തീര്‍ത്ഥാടക സംഘത്തിനൊപ്പം എത്തിയ കോഴിക്കോട് മുക്കം സ്വദേശി അബ്ദുള്‍ ഷെരീഫ്, റിയാദില്‍ നിന്ന് എത്തിയ മലപ്പുറം വേങ്ങര സ്വദേശി റഫീഖ്...

റീട്ടെയിൽ ഡിജിറ്റൽ രൂപ എത്തുന്നു; ഡിസംബർ ഒന്നിന് ആദ്യ പരീക്ഷണവുമായി ആർബിഐ

ദില്ലി: റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ സംബർ 1 ന്  പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പരീക്ഷണം എന്ന നിലയിലാണ് ഡിസംബറിൽ ഡിജിറ്റൽ രൂപ പുറത്തിറക്കുന്നത് എന്ന് റീട്ടെയിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) വ്യക്തമാക്കി. ഡിജിറ്റൽ ടോക്കണിന്റെ രൂപത്തിലായിരിക്കും ഡിജിറ്റൽ രൂപയെന്ന് ആർബിഐ അറിയിച്ചു. മൊത്തവിപണിയിൽ പരീക്ഷണാടിസ്ഥാനത്തിൽ  നവംബർ ഒന്ന് മുതൽ ആർബിഐ...

ഇനി ആര്‍ക്കും ഒരു സംശയവും വേണ്ട, പോര്‍ച്ചുഗലിന്‍റെ ആദ്യ ഗോള്‍ ആര്‍ക്ക്? ഫിഫ ടെക് ടീമിന്‍റെ തീരുമാനം വന്നു

ദോഹ: ഫിഫ ലോകകപ്പ് എച്ച് ഗ്രൂപ്പില്‍ ഉറുഗ്വെയെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. മധ്യനിര താരം ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ രണ്ട് ഗോളുകളാണ് പോര്‍ച്ചുഗലിന് ജയമൊരുക്കിയത്. ഒരു ഗോള്‍ ബോക്‌സിന് പുറത്ത് നിന്നായിരുന്നു. മറ്റൊന്ന് പെനാല്‍റ്റി കിക്കിലൂടേയും. എന്നാല്‍, ബോക്സിന് പുറത്ത് നിന്നുള്ള ബ്രൂണോയുടെ ഗോളിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തുടരുന്നുണ്ട്. യഥാര്‍ത്ഥത്തില്‍...
- Advertisement -spot_img

Latest News

ഇസ്രായേൽ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാൻ മിസൈലാക്രമണം; രാസവസ്തുക്കൾ ചോർന്നു

തെൽഅവീവ്: കീടനാശിനികളും രാസവളങ്ങളും നിർമിക്കുന്ന ഇസ്രായേലിലെ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. തെക്കൻ മേഖലയിലെ ‘അഡാമ’ കെമിക്കൽ പ്ലാന്റാണ് ഇറാൻ ആക്രമിച്ചത്. മിസൈൽ പതിച്ച്...
- Advertisement -spot_img