Latest news

ഇനി ഉപദേശിക്കാനില്ല; പറഞ്ഞ് മടുത്തുവെന്ന് ഹൈക്കോടതി; ഹര്‍ജികളില്‍ നിന്ന് പിന്‍മാറുകയാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കൊച്ചിയിലെ കാനകളുടെ അവസ്ഥയില്‍ പൊട്ടിത്തെറിച്ച് ഹൈക്കോടതി. കോര്‍പറേഷന് നിരവധി തവണ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും മാറ്റങ്ങള്‍ ഒന്നും ഉണ്ടായില്ല. ഇനി ഉപദേശിക്കാനില്ലെന്നും മടുത്ത് ഹര്‍ജികളില്‍ നിന്ന് പിന്‍മാറുകയാണെന്നും ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ആരും കോടതി ഉത്തരവുകള്‍ അംഗീകരിക്കുന്നില്ല. കൊച്ചിയെ വിധിക്ക് വിട്ടുകൊടുക്കാമെന്നും അദേഹം പറഞ്ഞു. ഹൈക്കോടതി ഹര്‍ജികളില്‍ നിന്ന് പിന്‍മാറുകയാണെന്നും ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.സ്ഥിരമായി...

അവസാന അടവുകളുമായി അര്‍ജന്റീന ആരാധകര്‍; മെസിക്കായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പാല്‍ പായസം വഴിപാട്

അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിക്കായി ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ പാല്‍ പായസം വഴിപാട്. നഗരസഭാ കൗണ്‍സിലറും ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡന്റുമായ ഒ.കെ.ആര്‍. മണികണ്ഠനാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് ബുക്ക് ചെയ്തിരിക്കുന്നത്. 500 രൂപക്കാണ് പായസം വഴിപാട് ചെയ്തത്. മുന്‍ മത്സരങ്ങളില്‍ വഴിപാടുകള്‍ നടത്തിയിരുന്നില്ലെന്നും ഈ മത്സരം നിര്‍ണായകമായതിനാലാണ് പ്രത്യേക വഴിപാട്...

ഊമപെണ്‍കുട്ടിയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ഉപ്പള സ്വദേശിക്ക് മൂന്ന് ജീവപര്യന്തവും 10 വര്‍ഷവും ശിക്ഷ

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 16കാരിയായ ഊമ പെണ്‍കുട്ടിയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി മൂന്ന് ജീവപര്യന്തം തടവിനും ഇതിന് പുറമെ 10 വര്‍ഷം തടവിനും ശിക്ഷിച്ചു. ഉപ്പള മണിമുണ്ടയിലെ സുരേഷ എന്ന ചെറിയമ്പുവിനാ(45)ണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജ് എ മനോജ് ശിക്ഷ വിധിച്ചത്. സുരേഷിനെ...

ഹിജാബ് അനുമതിയുള്ള സ്‌കൂളുകളും കോളജുകളും ആരംഭിക്കാൻ കർണാടക വഖഫ് ബോർഡ്

ബംഗളൂരു: ഹിജാബ് ധരിക്കാൻ അനുമതിയുള്ള സ്‌കൂളുകളും കോളജുകളും ആരംഭിക്കാൻ കർണാടക വഖഫ് ബോർഡ്. സംസ്ഥാനത്ത് വിദ്യാലയങ്ങളിൽ ഹിജാബ് വിലക്ക് തുടരുന്നതിനിടെയാണ് വഖഫ് ബോർഡ് നീക്കം. ഉടൻതന്നെ സ്ഥാപനങ്ങൾ തുറക്കാനാണ് ആലോചിക്കുന്നത്. മംഗളൂരു, ശിവമോഗ, ഹാസ്സൻ, കൊടഗു, ബീജാപൂർ, ഹുബ്ബാളി എന്നിവിടങ്ങളിലാണ് പുതിയ സ്‌കൂളുകളും കോളജുകളും തുടങ്ങാൻ പദ്ധതിയിടുന്നതെന്ന് കർണാടക വഖഫ് ബോർഡ് ചെയർമാൻ ഷാഫി സാദി...

37,000 അടി ഉയരത്തിൽ വിമാനത്തിന്റെ വാതിൽ തുറക്കാൻ യേശു പറഞ്ഞു, വിചിത്രവാദവുമായി യാത്രക്കാരി

ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തിൻറെ ഡോർ അപ്രതീക്ഷിതമായി തുറന്നുവിട്ടാൽ എന്തായിരിക്കും അവസ്ഥ. അപകടം വരാൻ വേറെ വഴിയൊന്നും വേണ്ട അല്ലേ? അപ്പോൾ ആകാശത്തിലൂടെ പറന്നു കൊണ്ടിരിക്കുന്ന ഒരു വിമാനത്തിന്റെ ഡോറാണ് ഇത്തരത്തിൽ തുറന്നു വിടുന്നത് എങ്കിലോ. ചിന്തിക്കാൻ പോലും ആകുന്നില്ല അല്ലേ. കഴിഞ്ഞദിവസം സമാനമായ ഒരു സംഭവം ഉണ്ടായി. സൗത്ത് വെസ്റ്റ് എയർലൈൻസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു...

ഡിസംബറിൽ 14 ദിവസം ബാങ്ക് അവധി; ശ്രദ്ധിച്ചില്ലെങ്കിൽ വർഷാവസാനം പണിപാളും

ഡിസംബർ എത്തുകയാണ്, 2022 ന്റെ അവസാനത്തേക്ക് മാറ്റി വെച്ച പല സാമ്പത്തിക കാര്യങ്ങളും പലർക്കുമുണ്ടാകും. അവ ബാങ്കിലെത്തി ചെയ്യേണ്ടവ ആണെങ്കിൽ തീർച്ചയായും നിങ്ങൾ ഡിസംവബാറിലെ ബാങ്ക് അവധികൾ കുറിച്ച് അറിഞ്ഞിരിക്കണം. കാരണം ബാങ്കിൽ ഇടപാടുകൾക്കായി എത്തുമ്പോൾ അവധിയാണെങ്കിൽ ചിലപ്പോൾ അത് നിങ്ങൾക്ക് നഷ്ടങ്ങളുണ്ടാക്കിയേക്കാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധിക്കാല കലണ്ടർ അനുസരിച്ച് ഡിസംബറിൽ...

‘റിഷഭ് പന്ത് സൂപ്പര്‍, സെഞ്ചുറി നഷ്ടമായത് വെറും 90 റണ്‍സിന്’; ‘വാഴ്ത്തി’ ആരാധകര്‍, ബിസിസിഐക്ക് വിമര്‍ശനം

ക്രൈസ്റ്റ് ചര്‍ച്ച്: ടി20 ലോകകപ്പിലും പിന്നാലെ നടന്ന ന്യസിലന്‍ഡ് പരമ്പരയിലും സമ്പൂര്‍ണ പരാജയമായി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത്. ന്യൂസിലന്‍ഡിനെതിരെയുള്ള അവസാന ഏകദിനത്തില്‍ 16 പന്തില്‍ 10 റണ്‍സ് മാത്രമാണ് താരം നേടിയത്. ഡാരി മിച്ചലിന് വിക്കറ്റ് നല്‍കി റിഷഭ് പന്ത് മടങ്ങുകയായിരുന്നു. ഇന്ത്യന്‍ ടീം മാനേജ്മെന്‍റിനെതിരെയും ക്യാപ്റ്റന്‍ ശിഖര്‍ ധവാനെതിരെയും...

പൗരത്വ നിയമ ഭേദഗതി മതേതരത്വത്തിന് എതിര്, ഡിഎംകെ സുപ്രീംകോടതിയില്‍

ദില്ലി: പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് ഡി എം കെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. നിയമം മതേതരത്വത്തിന് എതിരെന്നും ഉടനടി റദ്ദാക്കണമെന്നുമാണ് ഡി എം കെ യുടെ ആവശ്യം. നിയമ പരിധിക്കുള്ളില്‍ തമിഴ് അഭയാര്‍ത്ഥകളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഹര്‍ജിയിലുണ്ട്. തമിഴ്നാട്ടില്‍ കഴിയുന്ന ശ്രീലങ്കയില്‍ നിന്നെത്തിയ നിരവധി തമിഴ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വമില്ലാത്തതുകൊണ്ട് മാത്രം കാലങ്ങളായി അടിസ്ഥാന അവകാശങ്ങള്‍ പോലും ലഭിക്കുന്നില്ല. പീഡനങ്ങളില്‍...

മാധ്യമ മേഖലയിലെ പ്രതിപക്ഷശബ്ദത്തിനും അന്ത്യം; പ്രണോയ് റോയിയും രാധിക റോയിയും രാജിവെച്ചു; എന്‍ഡിടിവി പിടിച്ചടക്കി അദാനി ഗ്രൂപ്പ്

അദാനി ഗ്രൂപ്പ് എന്‍ഡി ടിവിയുടെ ഭൂരിപക്ഷം ഷെയറുകളും കൈക്കലാക്കിയതിന് പിന്നാലെ ചാനലിന്റെ പ്രൊമോട്ടര്‍ കമ്പനിയായ ആര്‍.ആര്‍.പി.ആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡില്‍(ആര്‍.ആര്‍.പി.ആര്‍.എച്ച്) നിന്ന് പ്രണോയ് റോയിയും രാധിക റോയിയും രാജിവെച്ചു. ഇന്നലെ രാത്രി 11നാണ് ഇരുവരും രാജിക്കാര്യം കമ്പനിയെ അറിയിച്ചത്. രാജിവെച്ചെങ്കിലും പ്രൊമോട്ടര്‍മാര്‍ എന്ന നിലയില്‍ ഇരുവര്‍ക്കുമുള്ള 32.16 ശതമാനം ഓഹരി പങ്കാളിതം എന്‍.ഡി.ടി.വിയില്‍ തുടര്‍ന്നും ഉണ്ടാകും....

മയക്കുമരുന്ന് ടെസ്റ്റിൽ മഠാധിപതിയടക്കം മുഴുവൻ സന്യാസിമാരും പൊസിറ്റീവ്, ആരുമില്ലാതെ അനാഥമായി ക്ഷേത്രം

തായ്‍ലാൻഡിലെ ഒരു ബുദ്ധക്ഷേത്രത്തിൽ ഒറ്റ ദിവസം കൊണ്ട് ഒരു സന്യാസിയും ഇല്ലാതെയായി. എല്ലാ സന്യാസിമാരെയും പിരിച്ചു വിടുകയായിരുന്നു. എന്തിന് എന്നല്ലേ? ഇവർക്ക് മയക്കുമരുന്ന് ടെസ്റ്റ് നടത്തി. എന്നാൽ, മയക്കുമരുന്ന് ഉപയോ​ഗിക്കാത്ത ഒരു സന്യാസി പോലും അവിടെ ഇല്ല എന്ന് കണ്ടെത്തി. ഇതോടെ എല്ലാവരേയും പിരിച്ച് വിടുകയായിരുന്നു എന്ന് അധികൃതർ പറഞ്ഞു. വടക്കൻ പ്രവിശ്യയായ ഫെറ്റ്‌ചാബണിലാണ് സംഭവം....
- Advertisement -spot_img

Latest News

ഉടൻ കരാറിൽ എത്തിയില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങളും എണ്ണക്കിണറുകളും ആക്രമിക്കും: ട്രംപ്

വാഷിംഗ്‌ടൺ: ഉടൻ കരാറിൽ എത്തുകയും ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കുകയും ചെയ്തില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങളും എണ്ണക്കിണറുകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും തകർക്കുമെന്ന് അമേരിക്കൻ...
- Advertisement -spot_img