Latest news

ചരിത്രത്തിലാദ്യമായി വമ്പന്‍ സമ്മാനവുമായി ബിഗ് ടിക്കറ്റ്; ഭാഗ്യശാലിക്ക് 77 കോടിയിലേറെ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഗ്രാന്‍ഡ് പ്രൈസ് വിജയിയെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനം. 3.5 കോടി ദിര്‍ഹം (77 കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് ഗ്രാന്‍ഡ് പ്രൈസ് വിജയിക്ക് ലഭിക്കുക. ഡിസംബര്‍ മാസത്തിലുടനീളം ഉപഭോക്താക്കള്‍ക്ക് അടുത്ത തത്സമയ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങാന്‍ അവസരമുണ്ട്. ജനുവരി മൂന്നാം തീയതിയാണ് ജീവിതം മാറ്റി മറിക്കുന്ന അടുത്ത നറുക്കെടുപ്പ്. ബിഗ് ടിക്കറ്റ്...

236 കോടി മുടക്കി സംസ്ഥാനമൊട്ടാകെ എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചിട്ട് എട്ടുമാസം; ഇതുവരെ ഉദ്ഘാടനം നടന്നില്ല

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) ക്യാമറകള്‍ സ്ഥാപിച്ചിട്ട് എട്ടുമാസമായെങ്കിലും ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ല. ആകെ സ്ഥാപിച്ച 726 ക്യാമറകള്‍ക്കായി സര്‍ക്കാര്‍ ഇതുവരെ മുടക്കിയത് 236 കോടി രൂപയാണ്. എന്നാല്‍ ഇവയുടെ ഉദ്ഘാടനം ഇതുവരെ കഴിഞ്ഞിട്ടില്ല. എ.ഐ. ക്യാമറകളുടെ കണ്‍സള്‍ട്ടേഷന്‍ ഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഉദ്ഘാടനത്തിന് തടസ്സം നില്‍ക്കുന്നത്. സര്‍ക്കാര്‍ കമ്പനിയായ കെല്‍ട്രോണാണ് ക്യാമറകള്‍ സ്ഥാപിച്ചത്....

ആറുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം: പ്രതിക്ക് 62 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും

പട്ടാമ്പി: ആറുവയസ്സുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ കേസിലെ പ്രതി മലപ്പുറം കുരുവമ്പലം പറമ്പന്‍വീട്ടില്‍ അബ്ദുള്‍ഹക്കീമിന് (29) കോടതി 62 വര്‍ഷത്തെ കഠിനതടവും മൂന്നുലക്ഷംരൂപ പിഴയും വിധിച്ചു. പട്ടാമ്പിയിലെ അതിവേഗ കോടതിയാണ് ശിക്ഷവിധിച്ചത്. 2019-ലാണ് കേസിനാസ്പദമായ സംഭവം. കൊപ്പം എസ്.ഐ. എം.ബി. രാജേഷാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. നിഷ വിജയകുമാര്‍ ഹാജരായി.  

പന്തയം വച്ച് വിവാഹവേദിയില്‍ വധുവിനെ ചുംബിച്ച് യുവാവ്; വിവാഹം വേണ്ടെന്ന് വച്ച് പെണ്‍കുട്ടി

ബറെയ്‌ലി∙ വിവാഹത്തിനു ക്ഷണിക്കപ്പെട്ട 300 അതിഥികൾക്കുമുന്നിൽ വച്ച് വധുവിനെ വരൻ ചുംബിച്ചു. ഇതിനു പിന്നാലെ വധു വിവാഹത്തിൽനിന്നു പിന്മാറി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിവാഹ ചടങ്ങിനിടെ ഇരുവരും പരസ്പരം മാല ചാർത്തിയ ഉടനെയായിരുന്നു വധുവിനു വരൻ അപ്രതീക്ഷിതമായി ചുംബനം നൽകിയത്. ഇതേത്തുടർന്ന് വധു വേദിയിൽനിന്ന് ഇറങ്ങിപ്പോയി. പിന്നീട് പൊലീസിനെ വിളിക്കുകയും ചെയ്തു. യുപിയിലെ സംഭാലിൽ...

രാജ്യത്തെ 100 അതിസമ്പന്നരെ പ്രഖ്യാപിച്ച് ഫോബ്സ്; ഒന്നാമന്‍ അദാനി; മലയാളികളില്‍ മുന്നില്‍ യൂസഫലി; കേരളത്തില്‍ നിന്ന് അഞ്ചുപേര്‍

രാജ്യത്തെ 100 അതിസമ്പന്നരുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോബ്സ്. ആദ്യ നൂറു സ്ഥാനങ്ങളില്‍ അഞ്ച് മലയാളികള്‍ ഇടംപിടിച്ചു. 1,211,460.11 കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനിയാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. ഫോബ്സിന്റെ പട്ടികയില്‍ അദാനി ഒന്നാമതെത്തുന്നത് ആദ്യമാണ്. രണ്ടാം സ്ഥാനത്ത് 710,723.26 കോടി രൂപയുടെ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണുള്ളത്. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ഡിമാര്‍ട്ടിന്റെ ഉടമ...

സ്വദേശികളുടെ കടം എഴുതിത്തള്ളാന്‍ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്

അബുദാബി: യുഎഇയുടെ 51-ാമത് ദേശീയ ദിനത്തിന്റെ ഭാഗമായി സ്വദേശികളുടെ കടം എഴുതിത്തള്ളാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. 1,214 എമിറാത്തികളുടെ 53.62 കോടി ദിര്‍ഹത്തിന്റെ കടം എഴുതിത്തള്ളാനാണ് നിര്‍ദ്ദേശം. ഇതനുസരിച്ച് 1,214 സ്വദേശികളുടെ 536,230,000 ദിര്‍ഹത്തിലേറെ വരുന്ന കടം എഴുതിത്തള്ളാന്‍ 17 ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി....

‘ലിഫ്റ്റ് തരാം’; മുംബൈയില്‍ ലൈവിനിടെ വിദേശ യൂട്യൂബര്‍ക്ക് നേരെ യുവാവിന്‍റെ അതിക്രമം- VIDEO

മുംബൈ: യൂട്യൂബറായ വിദേശ വനിതയ്ക്ക് നേരെ മുംബൈയില്‍ യുവാവിന്‍റെ  ആക്രമണം. ബുധനാഴ്ച രാത്രിയിലാണ് മുംബൈയിലെ തെരുവില്‍ വെച്ച് ദക്ഷിണ കൊറിയയില്‍ നിന്നുള്ള യൂട്യൂബറായ മ്യോചി എന്ന യുവതിക്ക് നേരെ അതിക്രമം നടന്നത്. രാത്രി എട്ടുമണിയോടെ തെരുവില്‍ നിന്നും വീഡിയോ ലൈവായി എടുത്തുകൊണ്ടിരിക്കെ ഒരു യുവാവ് മ്യോചിയുടെ കൈയ്യില്‍ കയറിപ്പിടിക്കുകയായിരുന്നു. യുവതി ട്വിറ്ററിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. മുംബൈയിലെ...

മെസിക്കൊപ്പം കളിക്കണം! 11 വര്‍ഷം മുമ്പുള്ള അല്‍വാരസിന്റെ വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ദോഹ: അര്‍ജന്റീനയുടെ വിജയമുറപ്പിച്ച ഗോള്‍ പിറന്നത് ജൂലിയന്‍ അല്‍വാരസിന്റെ ബൂട്ടില്‍ നിന്നായിരുന്നു. അല്‍വാരസിന്റെ ബാല്യകാല സ്വപ്നത്തിന്റെ പൂര്‍ത്തീകരണം കൂടിയായിരുന്നു ഈ ഗോള്‍ പതിനൊന്ന് കൊല്ലം മുമ്പുള്ളൊരു ദൃശ്യവും, സ്വപ്നവു മാണിത്. അര്‍ജന്റൈന്‍ ക്ലബ് അത്‌ലറ്റികോ കല്‍ക്കീനായി മൈതാനത്ത് വിസ്മയം തീര്‍ക്കുന്ന അത്ഭുത ബാലനെക്കുറിച്ച് കേട്ടറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. നിന്റെ ഏറ്റവും വലിയ ആഗ്രഹമെന്താ? ലോകകപ്പില്‍ കളിക്കണം....

പുതിയ പ്ലാനുമായി ഇന്ത്യ; ഈ സൂപ്പര്‍ താരങ്ങള്‍ ഇനി ടി20 ടീമിലുണ്ടാവില്ല!

ഇന്ത്യയുടെ 2024 ടി20 ലോകകപ്പ് മിഷന്‍ 2023 ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയോടെ ആരംഭിക്കും. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, മുന്‍ നായകന്‍ വിരാട് കോഹ്ലി ഇനി ഇന്ത്യയുടെ ടി20 പ്ലാനുകളുടെ ഭാഗമാകില്ല എന്നതാണ് വലിയ വാര്‍ത്ത. ടി20 ടീമിന്റെ നായകസ്ഥാനം ഹാര്‍ദിക് പാണ്ഡ്യയെ ഏല്‍പ്പിക്കും. രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, മുഹമ്മദ്...

ഇ-റുപ്പി ഇന്നുമുതല്‍; ഡിജിറ്റല്‍ കറന്‍സിയിലൂടെ ലക്ഷ്യമാക്കുന്നതെന്ത്?

രാജ്യത്തെ ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് നാളെ തുടക്കമിടും. ധനമന്ത്രി നിര്‍മല സീതാരാമന്‍ 2022 ല്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ പ്രധാന നിര്‍ദ്ദേശമായിരുന്നു ഡിജിറ്റല്‍ റുപ്പി. എന്താണ് ഡിജിറ്റല്‍ കറന്‍സി ? ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു ? പേപ്പര്‍ കറന്‍സിയുടെ അതേ മൂല്യമുള്ള ഡിജിറ്റല്‍ പണം പേപ്പര്‍ കറന്‍സിയുടെ അതേ മൂല്യമുള്ള ഡിജിറ്റല്‍ പണമാണ് ഡിജിറ്റല്‍ കറന്‍സി....
- Advertisement -spot_img

Latest News

ട്രംപിനെതിരെ സഹോദരപുത്രി മേരി ട്രംപ്

വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...
- Advertisement -spot_img