Latest news

‘പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയാകില്ല’

ന്യൂഡൽഹി∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സമ്മതം തേടിയിരുന്നുവെന്ന വാദം തള്ളി ഡൽഹി ഹൈക്കോടതി. ലൈംഗിക ബന്ധത്തിന് പതിനാറുകാരിക്കും സമ്മതമായിരുന്നുവെന്ന വാദം നിയമത്തിനു മുന്നിൽ അനുമതിയായി കണക്കാക്കാനാകില്ലെന്നു യുവാവിന് ജാമ്യം നിഷേധിച്ചുകൊണ്ട് ഡൽഹി ഹൈക്കോടതി പറഞ്ഞു. മാത്രമല്ല, പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നു കാട്ടാൻ ആധാർ കാർഡിലെ ജനനത്തീയതി തിരുത്താൻ പ്രതി ശ്രമിച്ചത് ‘ഗുരുതര കുറ്റകൃത്യ’മാണെന്നും കോടതി നിരീക്ഷിച്ചു....

പ്രതിയുടെ ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം; 2015ല്‍ കൊല്ലപ്പെട്ടെന്ന് കരുതിയ പെണ്‍കുട്ടിയെ കണ്ടെത്തി

ലഖ്നൗ (ഉത്തര്‍പ്രദേശ്): 2015-ല്‍ കൊല്ലപ്പെട്ടെന്ന് കരതിയ 'പെണ്‍കുട്ടി'യെ ജീവനോടെ കണ്ടെത്തി. ഇപ്പോള്‍ 21 വയസുള്ള യുവതിയെ യു.പിയിലെ ഹാഥ്‌റസില്‍നിന്നാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന കേസില്‍ ജയിലിലായ പ്രതിയുടെ കുടുംബാംഗങ്ങള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അലീഗഢ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ജീവനോടെ കണ്ടെത്തിയത്. കൊല്ലപ്പെട്ടെന്ന് പറയപ്പെടുന്ന യുവതി...

കെ സ്റ്റോറിന് പിന്നാലെ ‘കെ ബ്രാൻഡ്’; കേരളത്തിലെ ഉൽപ്പന്നങ്ങൾക്കായി പുതിയ ബ്രാൻഡ് നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി

തിരുവനന്തപുരം: റേഷൻ കടകളെ കെ സ്റ്റോർ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ ഉൽപ്പന്നങ്ങൾക്ക് 'മെയ്ഡ് ഇൻ കേരള' എന്ന ബ്രാൻഡ് നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരള സർക്കാർ ഇത് അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചെറുകിട സംരംഭങ്ങൾക്ക് വിപണി ലഭിക്കുന്നതിനാണ് സർക്കാരിന്റെ പരിശ്രമമെന്നും. പുതിയ സംരംഭങ്ങളെ നിലനിർത്തുന്നതിനായി...

ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം ശക്തി പ്രാപിക്കുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി തമിഴ്‌നാട് ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ന്യുന മർദ്ദം ശക്തി പ്രാപിക്കുന്നതിനനുസരിച്ചു കാറ്റും ഈർപ്പവും ന്യുന മർദ്ദത്തിലേക്ക് വലിക്കപ്പെടുന്നതിനാൽ കേരളത്തിൽ അടുത്ത 2 ദിവസം പൊതുവെ മഴ ദുർബലമാകാൻ...

ഖത്തറിലെത്തുമ്പോള്‍ ഫോളോവേഴ്‌സ് 20,000 മാത്രം, മടങ്ങുമ്പോള്‍ 2.5 മില്യണ്‍; പോരാത്തതിന് വിവാഹം കഴിക്കാന്‍ സുന്ദരികളുടെ നീണ്ട നിരയും!

ഇതെന്താ ഇപ്പം സംഭവിച്ചേ…? എന്ന് ചിന്തിച്ചു പോകുന്ന വല്ലാത്തൊരു മിറക്കിള്‍ അവസ്ഥയിലാണ് ദക്ഷിണ കൊറിയന്‍ ടീമംഗം ചോ ഗ്യു സങ്. ഇരുപത്തിനാലുകാരന്‍ സ്‌ട്രൈക്കര്‍ക്ക് ഖത്തറിലെത്തുമ്പോള്‍ ഇന്‍സ്റ്റഗ്രാമിലുണ്ടായിരുന്നതു വെറും 20,000 ഫോളോവേഴ്‌സ് ആയിരുന്നു. ലോകകപ്പില്‍ ബ്രസീലിനോട് തോറ്റ് മടങ്ങുമ്പോള്‍ താരത്തിന്റെ ഫോളോവേഴ്‌സ് 25 ലക്ഷത്തിന് മേലെയാണ്. പോരാത്തതിന് താരത്തെ വിവാഹം കഴിക്കാന്‍ സുന്ദരികളുടെ നീണ്ട നിരയാണ്. വിവാഹം...

വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് കൃത്യമായ ചികിത്സ നൽകാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്

സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് കൃത്യമായ ചികിത്സ നൽകാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്. ആശുപത്രികളിലെ ക്രമീകരണവും ആംബുലൻസുകളുടെ നെറ്റ്‌വർക്കിങ് സംവിധാനവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. വാഹനാപകടം ഉണ്ടായാൽ ഉടനടി ചികിത്സ ഉറപ്പാക്കുന്നതിനായി ആശുപത്രികൾ കൂട്ടിച്ചേർത്ത് പ്രീ ഹോസ്പിറ്റൽ എമർജൻസി മെഡിക്കൽ കെയർ സംവിധാനവും ആംബുലൻസുകളുടെ നെറ്റ്‌വർക്കിങ് സംവിധാനവും ഏർപ്പെടുത്തുന്നതാണ് ഗതാഗത വകുപ്പി പദ്ധതി. സംസ്ഥാനത്തെ ആംബുലൻസുകൾ ഒരു...

ജിസിസി പൗരന്മാർക്ക് ഹയ്യ കാർഡ് ഇല്ലാതെ ഖത്തറിൽ പ്രവേശിക്കാൻ അനുമതി

ഗൾഫിലെ പൗരന്മാർക്കും താമസക്കാർക്കും ഹയ്യ കാർഡ് ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. ലോകകപ്പ് ഫുട്‌ബോൾ മത്സരം സ്റ്റേഡിയങ്ങളിൽ കാണണമെങ്കിൽ ടിക്കറ്റും ഹയ്യ കാർഡും നിർബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു. തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഹയ്യ കാർഡ് ആവശ്യമില്ലാതെ ഖത്തറിലേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്നാണ് അറിയിപ്പ്....

ഗൂഗിള്‍ പേയിലൂടെ അബദ്ധത്തില്‍ മറ്റാര്‍ക്കെങ്കിലും പണം അയച്ചോ? നഷ്ടമായ തുക തിരികെ ലഭിക്കാന്‍ വഴിയുണ്ട്

യുവാക്കള്‍ക്ക് പുറമേ പ്രായമായവര്‍ പോലും പണമിടപാടുകള്‍ക്കായി ഡിജിറ്റല്‍ സംവിധാനങ്ങളെ ആശ്രയിക്കുന്ന കാലഘട്ടമാണിന്ന്. വന്‍ ഷോപ്പിംഗ് മാളുകളിലും ചെറുകിട കച്ചവടകേന്ദ്രങ്ങളിലും വഴിയോര കച്ചവടക്കാരിലും എന്തിന് ചന്തകളില്‍പോലും ഇന്ന് യു പി ഐ പേയ്‌മെന്റുകള്‍ നടത്തുന്നവരാണ് കൂടുതലും. എന്നാല്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുമ്ബോള്‍ പിഴവുകളും ഉണ്ടാകാറുണ്ട്. തെറ്റായ യു പി ഐ ഐഡി നല്‍കി അബദ്ധത്തില്‍ മറ്റാര്‍ക്കെങ്കിലും...

പ്രധാനമന്ത്രി മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിനിടെ റോഡ് ഷോ നടത്തിയെന്നാരോപിച്ച് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. കോൺ​ഗ്രസാണ് പരാതി നൽകിയത്. ബിജെപി പതാകയും കാവി സ്കാർഫും ധരിച്ച് റാണിപ്പിലെ പോളിംഗ് ബൂത്തിലേക്ക് ആളുകൾക്കൊപ്പം മോദി പദയാത്ര നടത്തിയെന്ന് സംസ്ഥാന കോൺഗ്രസ് യൂണിറ്റ്...

അനധികൃത ലഹരി വിൽപന: നടപടി കർശനമാക്കി അധികൃതർ, പരാതികൾ രഹസ്യമായി സൂക്ഷിക്കും

കാസർകോട്: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി അനധികൃത ലഹരി വിൽപനയ്ക്കെതിരെ പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ്. വ്യാജവാറ്റ് ഉൾപ്പെടെ വ്യാജ മദ്യനിർമാണം, കടത്ത്, സൂക്ഷിപ്പ്, വിൽപന, മയക്കു മരുന്നുകളുടെയും, മറ്റു  ലഹരി വസ്തുക്കളുടെയും കടത്ത്, സൂക്ഷിപ്പ്, വിൽപന എന്നിവ വ്യാപകമാകുന്നതിനു സാധ്യതയുള്ളതിനാൽ ജനുവരി 3 വരെയാണ് സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് നടത്തുന്നത്. കാസർകോട്, ഹോസ്ദുർഗ് എക്സൈസ് സർക്കിൾ...
- Advertisement -spot_img

Latest News

നാളെ മുതൽ മാറുന്ന സാമ്പത്തിക നിയമങ്ങൾ; എടിഎം ഇടപാടുകൾക്ക് ചിലവേറും, പാൻ കാർഡ് നിയമങ്ങൾ കർശനം

നാളെ ഏപ്രിൽ ഒന്ന്; പുത്തൻ സാമ്പത്തിക വർഷത്തിലേക്ക് രാജ്യം ചുവടുവെക്കുമ്പോൾ സാധാരണക്കാരെ കാത്തിരിക്കുന്നത് വലിയ മാറ്റങ്ങൾ. ആദായനികുതി നിയമങ്ങൾ മുതൽ ബാങ്കിങ് നിരക്കുകൾ വരെ മാറിമറിയുന്നതോടെ...
- Advertisement -spot_img