Latest news

ജോലിസ്ഥലത്തെ സുരക്ഷിതത്വം ഉറപ്പാക്കാൻ മാർഗ്ഗനിർദ്ദേശങ്ങളുമായി യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയം

തൊഴിലാളികളുടെ ജോലിസ്ഥലത്തെ സുരക്ഷിതത്വം ഉറപ്പാക്കാൻ തൊഴിലുടമകൾ നിർബന്ധമായും പാലിക്കേണ്ട മാർഗരേഖകൾ പുറത്തിറക്കിയിരിക്കുകയാണ് യു.എ.ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ സൂചിപ്പിച്ചതു പ്രകാരം സുരക്ഷിതമായ ജോലി അന്തരീക്ഷത്തിന് ചില നിബന്ധനകൾ കർശനമായി പാലിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. നിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്ന യന്ത്രസാമഗ്രികളും അസംസ്‌കൃത വസ്തുക്കളും മാലിന്യങ്ങളും സൂക്ഷിക്കാൻ താൽക്കാലിക സംഭരണ...

‘ഇല്ല, അതൊന്നും സത്യമല്ല’: സൗദി ക്ലബ്ബിലേക്ക് പോകുമെന്ന റിപ്പോർട്ടുകൾ തളളി റൊണാൾഡോ

ദോഹ: സൗദി അറേബ്യന്‍ ക്ലബ്ബായ അൽ നാസറിലേക്ക് ചേക്കേറുമെന്ന വാർത്തകൾ തളളി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലാന്‍ഡിനെതിരായ മത്സരശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'ഇല്ല, അക്കാര്യം ശരിയല്ല' എന്നായിരുന്നു പുതിയ ക്ലബ്ബുമായി ബന്ധപ്പെട്ട ചോദ്യത്തോടുള്ള ക്രിസ്റ്റ്യാനോയുടെ മറുപടി. അതേസമയം അല്‍ നാസര്‍ തനിക്ക് ഓഫര്‍ നല്‍കിയ കാര്യം അദ്ദേഹം...

കാസർകോട്ടെ കാണാതായ യുവതി പോയത് പാട്ട് ആപ് വഴി പരിചയപ്പെട്ട യുവാവിനൊപ്പം; ഇരുവരും പൊലീസിൽ ഹാജരായി

കാഞ്ഞങ്ങാട്: സമൂഹ മാധ്യമത്തിൽ പാട്ടുപാടുന്ന ആപ് വഴി പരിചയപ്പെട്ട യുവാവിനൊപ്പം ഭർതൃമതി കോടതിയുടെ പടിയിറങ്ങി. പള്ളിക്കര സ്വദേശിനിയായ പ്രവാസിയുടെ ഭാര്യയാണ് വയനാട് സ്വദേശിയായ ഫിറോസിനൊപ്പം പോയത്. ഭർതൃവീട്ടിൽനിന്ന് കഴിഞ്ഞയാഴ്ചയാണ് 25കാരിയെ ഏഴും മൂന്നും വയസ്സുള്ള രണ്ട് മക്കൾക്കൊപ്പം കാണാതായത്. യുവതിയുടെ ഭർത്താവ് ഗൾഫിലായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ യുവതിയും മക്കളും...

ഉത്തർപ്രദേശിൽ പെൺകുട്ടികൾ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് സ്വന്തം വീടുകളിലേക്ക് ഓടിപ്പോകുന്നു; കാരണക്കാരൻ ഈച്ച

ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലെ ഗ്രാമങ്ങൾ ആർക്കും പരിഹാരം കണ്ടെത്താനാകാത്ത ഒരു പ്രശ്നത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ഈ ഗ്രാമത്തിലേക്ക് കല്യാണം കഴിച്ചു വന്ന യുവതികൾ ആരും ഭർത്താക്കന്മാർക്കൊപ്പം അവരുടെ വീടുകളിൽ കഴിയാൻ തയ്യാറാകുന്നില്ല. എല്ലാവരും സ്വന്തം വീടുകളിലേക്ക് ഓടിപ്പോവുകയാണ്. ഭർത്താക്കന്മാരുടെ പീഡനമോ അമ്മായിയമ്മയുടെ പീഡനമോ കുടുംബ തർക്കമോ ഒന്നുമല്ല ഇതിന് കാരണം, നിസ്സാരം എന്ന് നമ്മൾ...

ജിപേ, ഫോണ്‍ പേ, പേടിഎം; യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ അറിയേണ്ട സുപ്രധാന കാര്യം

ദില്ലി: ഇന്ന് സര്‍വസാധാരണമാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)യുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ). ഈ തൽസമയ പേയ്‌മെന്റ് സംവിധാനം നമ്മുടെ ദിവസവും ഉള്ള ജീവിതത്തില്‍ ഇപ്പോള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത സംവിധാനമാണ്. വഴിയോര കച്ചവടക്കാരിൽ നിന്ന് പച്ചക്കറികൾ വാങ്ങുന്നത് മുതൽ സുഹൃത്തുക്കൾക്കോ ​​കുടുംബാംഗങ്ങൾക്കോ ​​പണം കൈമാറുന്നത് വരെ യുപിഐ വഴിയാണ് ഇപ്പോള്‍....

ബാബരി മസ്ജിദ്: പോരാടാൻ തീരുമാനിച്ച് മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്; അദ്വാനിയടക്കമുള്ളവരെ വെറുതെവിട്ടതിനെതിരേ സുപ്രിംകോടതിയെ സമീപിക്കും

ലഖ്‌നൗ: ഉത്തർപ്രദേശിലെ അയോധ്യയിൽ സ്ഥിതിചെയ്തിരുന്ന ബാബരി മസ്ജിദ് തകർത്ത കേസിൽ മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനിയുൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ടതിനെതിരേ നിയമയുദ്ധം തുടരാൻ തീരുമാനിച്ച് അഖിലേന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്. പ്രതികളെ ഗൂഢാലോചനാകുറ്റത്തിൽ നിന്നൊഴിവാക്കി ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രിംകോടതിയിൽ ചോദ്യംചെയ്യുമെന്ന് ബോർഡ് അറിയിച്ചു. വിഷയത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ചുവരികയാണെന്നും ഇക്കാര്യത്തിൽ...

‘സോംബി വൈറസോ’ അതോ മയക്കുമരുന്നോ? തെരുവിൽ വിചിത്രമായി പെരുമാറുന്ന ആളുകൾ, വീഡിയോ

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സോംബി വൈറസിനെ കുറിച്ചുള്ള ചില വാർത്തകൾ പുറത്ത് വന്നത്. അതോടെ സാമൂഹിക മാധ്യമങ്ങളിലടക്കം അത് വലിയ ചർച്ച തന്നെയായി. കൊറോണ വൈറസിൽ നിന്നും ഇനിയും പൂർണമായും മുക്തമായിട്ടില്ല എന്നത് കൊണ്ട് തന്നെ ഇത് ആളുകളെ ഭീതിയിലാക്കുകയും ചെയ്യുന്നുണ്ട്. കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഫലമായി ഹിമാനികൾ ഉരുകാൻ തുടങ്ങിയതോടെയാണ് 48,500 വര്‍ഷം പഴക്കമുള്ള, മാനവരാശിക്ക്...

മൂന്നുവയസുകാരന്റെ തലയും കയ്യും കാലും വെട്ടിയെടുത്തു; വീണ്ടും നരബലി: നടുക്കം

ലക്നൗ∙ ഉത്തർപ്രദേശിൽ കാണാതായ മൂന്നുവയസുകാരന്റെ മൃതദേഹം തലയും കയ്യും കാലും മുറിച്ചുമാറ്റപ്പെട്ട നിലയിൽ കണ്ടെത്തി. നരബലിയുടെ ഭാഗമായി കുട്ടിയെ കൊന്നതാകാമെന്നാണ് പൊലീസ് വിലയിരുത്തൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് നടുക്കുന്ന സംഭവം. കിഴക്കൻ ഡൽഹിയിൽനിന്നും കാണാതായ കുട്ടിയുടെ മൃതദേഹമാണ് ഇത്തരത്തിൽ വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒക്ടോബർ 30നാണ് കുട്ടിയെ കാണാതാകുന്നത്. ഡൽഹിയിലെ പ്രീത് വിഹാറിലുള്ള വീട്ടിൽനിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അന്വേഷണം...

കാസര്‍ഗോഡ് പത്ത് പുതിയ അടിപ്പാതകള്‍ കൂടി; ഹൊസങ്കടിയിലും ബന്തിയോട്ടും മേൽപ്പാത

കാഞ്ഞങ്ങാട് : ദേശീയപാത മുറിച്ചുകടക്കുന്നതിന് ജില്ലയിൽ പത്ത്‌ അടിപ്പാതകൾകൂടി വരുന്നു. തലപ്പാടി-ചെങ്കള റീച്ചിലെ നായന്മാർമൂല, ചെങ്കള സന്തോഷ് നഗർ, മൊഗ്രാൽ പുത്തൂർ, ഷിറിയക്കുന്ന്, കൈക്കമ്പ-നയാബസാർ, ഉപ്പള ഗേറ്റ്, കുഞ്ചത്തൂർ, ഉദ്യാവര മാട, പൊസോട്ട് എന്നിവിടങ്ങളിലും ചെങ്കള-നീലേശ്വരം റീച്ചിൽ പെരിയാട്ടടുക്കത്തുമാണിത്. ഇതോടെ തലപ്പാടി-ചെങ്കള റീച്ചിലെ അടിപ്പാതകളുടെ എണ്ണം ഇരുപതും ചെങ്കള-നീലേശ്വരം റീച്ചിലെ അടിപ്പാതകളുടെ എണ്ണം പതിമൂന്നും...

സര്‍ക്കാര്‍ ഇതുവരെ എത്ര വാഹനം വാങ്ങിയെന്ന് എം.എല്‍.എ, കണക്ക് അറിയില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം വാങ്ങിയ വാഹനങ്ങളുടെ വിവരങ്ങളില്ലെന്ന് ധനമന്ത്രി. കെ.കെ. രമ എം.എല്‍.എ.യുടെ ചോദ്യത്തിനാണ് മറുപടി. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം വിവിധ സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കുമായി ഇതുവരെ വാങ്ങിയ വാഹനങ്ങളുടെ വിവരമായിരുന്നു രമ ചോദിച്ചത്. എന്നാല്‍, വാഹനങ്ങള്‍ വാങ്ങുന്നത് ബന്ധപ്പെട്ട ഓഫീസുകളാണെന്ന് മന്ത്രി മറുപടിയില്‍ പറയുന്നു. പരിശോധിച്ച് അനുമതി നല്‍കുകയാണ് ധനവകുപ്പ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആകെ വാങ്ങിയ...
- Advertisement -spot_img

Latest News

ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

തിരുവനന്തപുരം: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ...
- Advertisement -spot_img