Latest news

കാറിൽ കടത്തുകയായിരുന്ന 40 ഗ്രാം എംഡിഎംഎയുമായി മഞ്ചേശ്വരം സ്വദേശി അറസ്റ്റിൽ

കാസർകോട്: കാറിൽ കടത്തുകയായിരുന്ന 40 ഗ്രാം എംഡിഎംഎയുമായി മഞ്ചേശ്വരം ഉദ്യാവർ കെജെഎം റോഡ് അജ്മീർ മൻസിലിലെ എ.ഷമീറി(45)നെ പൊലീസ് അറസ്റ്റ് ചെയ്തു. കാറും കസ്റ്റഡിയിലെടുത്തു. ഇന്നലെ ഒരു മണിയോടെ മൊഗ്രാൽപുത്തൂർ അറഫാത്ത് നഗർ ജംക‍്ഷനിൽ നിന്നാണ് എസ്ഐ ആർ.രാകേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ദേശീയപാത മൊഗ്രാൽപുത്തൂരിൽ വാഹന പരിശോധനയ്ക്കിടെ എത്തിയ കാർ കൈ കാണിച്ചിട്ടും...

ഗുജറാത്തിൽ തറപ്പറ്റി കോൺഗ്രസ്; ബിജെപി ബഹുദൂരം മുന്നിൽ

ഗുജറാത്തിൽ തറപ്പറ്റി കോൺഗ്രസ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും കോൺഗ്രസിന് ലീഡ് നേടാനായില്ല. ഗുജറാത്തിലെ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫല സൂചനകള്‍ ലഭിക്കുമ്പോള്‍ ബിജെപി ബഹുദൂരം മുന്നിലാണ്. ബിജെപി 151 സീറ്റിലും കോൺഗ്രസ് 18 സീറ്റിലും എഎപി 9 ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് കോട്ടയായ വടക്കന്‍ ഗുജറാത്തില്‍ ബിജെപി വന്‍ മുന്നേറ്റമാണുണ്ടാക്കുന്നത്. ഘട്‌ലോഡിയയില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പാട്ടീല്‍...

2022-ൽ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഈ കാര്യം.!

ദില്ലി: ഗൂഗിൾ ബുധനാഴ്ച 2022 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരയൽ നടത്തിയ ഫലങ്ങൾ പുറത്തുവിട്ടു. ഇന്ത്യക്കാര്‍ എന്താണ് കൂടുതല്‍ ഇന്‍റര്‍നെറ്റില്‍ നോക്കുന്നത് എന്നതാണ് ഈ സെര്‍ച്ച് വിവരങ്ങളിലൂടെ ലഭ്യമാക്കുന്നത്. ഗൂഗിൾ ഇയർ ഇൻ സെർച്ച് 2022 പ്രകാരം ഇന്ത്യയില്‍ ഏറ്റവും ട്രെൻഡിംഗ് തിരയല്‍ ഐപിഎല്‍ തന്നെയാണ്. തുടർന്ന് കോവിനും ഫിഫ ലോകകപ്പും. ഗൂഗിൾ സെർച്ചിലെ...

അഞ്ചു വർഷത്തിനിടെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത് 2900 വർഗീയ സംഘർഷ കേസുകൾ: സർക്കാർ

ന്യൂഡൽഹി: അഞ്ചു വർഷത്തിനിടെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത് 2900 വർഗീയ സംഘർഷ കേസുകളാണെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് 2017 മുതൽ 2021 വരെയായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ബുധനാഴ്ച രാജ്യസഭയെ അറിയിച്ചത്. 2021ൽ 378 വർഗീയ സംഘർഷ കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ രേഖകൾ ഉദ്ധരിച്ച്...

ഇതാ ആ ഭാഗ്യവാന്‍! അബുദാബി ബിഗ് ടിക്കറ്റില്‍ 66 കോടി നേടിയത് കാര്‍ വാഷ് ജീവക്കാരന്‍; ഇനി ജീവിതം മാറുമെന്ന് ഖാദര്‍

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വലിയ തുകയായ 66 കോടിയിലേറെ രൂപ (30 ദശലക്ഷം ദിര്‍ഹം) നേടിയ ഇന്ത്യക്കാരനെ കണ്ടെത്തി. തമിഴ്‌നാട് സ്വദേശിയായ ഖാദര്‍ ഹുസൈന്‍ (27)നെയാണ് ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നത്. ഖാദര്‍ ഷാര്‍ജയിലെ കാര്‍ വാഷ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഖാദര്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന നറുക്കെടുപ്പിലാണ് ഖാദറിന് ഭാഗ്യം ലഭിച്ചത്. നാട്ടില്‍ അവധിയാഘോഷിക്കാന്‍...

ഒടുവിൽ വീട്ടുകാരെ കാണാനെത്തി ജാസ‍്‍മിൻ; കമന്റുകളുമായി ബിഗ് ബോസ് താരങ്ങളും ആരാധകരും

ജീവിതത്തിലെ ഒട്ടനവധി പ്രതിസന്ധികളോട് പടപൊരുതിക്കൊണ്ട് ഈ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് ജാസ്‍മിന്‍ മൂസ. ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ മത്സരാർത്ഥിയായി എത്തിയതോടെ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. മികച്ച ജിം ട്രെയിനറായ ജാസ്‍മിന്‍ മൂസ ഷോയില്‍ നിന്നും സ്വയം ഇറങ്ങിപ്പോന്ന അപൂർവ്വം താരങ്ങളിലൊരാള്‍ കൂടിയാണ്. സോഷ്യൽ മീഡിയയിൽ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ള താരം...

ആധാറിലെ വിവരങ്ങള്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാം; അറിയേണ്ടതെല്ലാം

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത തിരിച്ചറിയല്‍ രേഖയായി മാറിയിരിക്കുകയാണ്. പേര്, ജനനത്തീയതി, ചിത്രം അടക്കം ഒരാളുടെ വിവരങ്ങള്‍ എല്ലാം അടങ്ങുന്നതാണ് ആധാര്‍. ആധാറില്‍ വ്യക്തിഗത വിവരങ്ങള്‍ മാറ്റുന്നതിന് ആധാര്‍ സെന്റില്‍ പോകുന്നതാണ് പതിവ്. ആധാര്‍ സെന്ററില്‍ പോകാതെ തന്നെ ഓണ്‍ലൈനിലൂടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യം യുഐഡിഎഐ ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ നമ്പര്‍,...

ഗോള്‍, അസിസ്റ്റ്, പെനാല്‍റ്റി, കാര്‍ഡ്; ഖത്തറിലെ കണക്ക് ഇതുവരെ

കഴിഞ്ഞ രണ്ടാഴ്ചയായി ലോകം ഖത്തറിലേക്കു ചുരുങ്ങിയിരിക്കുകയാണ്. മുപ്പത്തിരണ്ട് ടീമുകളുമായി നവംബര്‍ 20-ന് കിക്കോഫായ 2022 ഫുട്‌ബോള്‍ ലോകകപ്പില്‍ ഇനി ശേഷിക്കുന്നത് ഏഴു മത്സരങ്ങളും എട്ടു ടീമുകളും. ഓടിയെത്താവുന്ന ചുറ്റളവിലുള്ള എട്ടു സ്‌റ്റേഡിയങ്ങളിലായി നടന്ന മത്സരങ്ങളില്‍ ബഹുഭൂരിപക്ഷം മത്സരങ്ങളും കാണാനായതിന്റെ ആഹ്‌ളാദത്തിലാണ ആരാധകര്‍. ഗ്രൂപ്പ് ഘട്ടവും പ്രീക്വാര്‍ട്ടറും കടന്നു ടീമുകള്‍ ക്വാര്‍ട്ടര്‍ റൗണ്ടിന്റെ പിരിമുറുക്കത്തിലാണ്. ഇന്നലെ സ്വിറ്റ്‌സര്‍ലന്‍ഡിനെ...

‘എല്ലാ നെഞ്ചുവേദനയും ഗ്യാസ് അല്ല, നിങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചിലതുണ്ട്…’

ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടുവന്നിരുന്ന ആരോഗ്യപ്രശ്നമാണ് ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം. ആഗോളതലത്തില്‍ തന്നെ ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് ലോകാരോഗ്യം സംഘടനയുടേത് അടക്കമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. മിക്കപ്പോഴും സമയത്തിന് ഹൃദയാഘാതം തിരിച്ചറിയാതെ പോവുക, പ്രാഥമിക ചികിത്സ ലഭിക്കാതെ പോവുക എന്നിങ്ങനെയുള്ള കാരണങ്ങളാലാണ് രോഗിക്ക് മരണം സംഭവിക്കുന്നത്. അല്ലാത്തപക്ഷം ഹൃദയാഘാതം...

നെയ് തേങ്ങയ്ക്കൊപ്പം ശബരിമലയിലെ ആഴിയിലേക്ക് മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞു; വീണ്ടെടുത്ത് അഗ്നിരക്ഷാസേന

ശബരിമല: നെയ് തേങ്ങയ്ക്കൊപ്പം സന്നിധാനത്തെ ആഴിയിലേക്ക് വലിച്ചെറിഞ്ഞ മൊബൈൽ ഫോൺ ഉടമയ്ക്ക് തിരികെ ലഭിച്ചു. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കിളിമാനൂര്‍ പള്ളിക്കല്‍ ആനകുന്നം ചന്ദന ഹൗസില്‍ അഖില്‍ രാജിന്റെ മുപ്പതിനായിരം രൂപയോളം വില വരുന്ന മൊബൈല്‍ ഫോണാണ് അബദ്ധത്തിൽ ആഴിയിലേക്ക് വലിച്ചെറിഞ്ഞത്. അഗ്‌നിരക്ഷാ സേനയുടെ കൃത്യസമയത്തെ ഇടപ്പെടല്‍ മൂലമാണ് മൊബൈല്‍ ഫോണ്‍ ഉടമയ്ക്ക് തിരികെ ലഭിച്ചത്....
- Advertisement -spot_img

Latest News

ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

തിരുവനന്തപുരം: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ...
- Advertisement -spot_img