Latest news

ബട്ടൺ രൂപത്തിലാക്കി ട്രോളിയിൽ ഒട്ടിച്ച് സ്വര്‍ണക്കടത്ത്; കാസര്‍കോട് സ്വദേശി കൊച്ചിയിൽ പിടിയില്‍

കൊച്ചി: ബട്ടൺ രൂപത്തിലാക്കി ട്രോളിയിൽ ഒട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നും വന്ന കാസർകോട് സ്വദേശി മുഹമ്മദാണ് ഇത്തരത്തിൽ 140 ഗ്രാം സ്വർണം നാല് ബട്ടൻസുകളുടെ രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത്. വിമാനത്തിൽ നിന്നിറങ്ങിയ ഇയാൾ സ്വർണം ട്രോളിയിലൂടെ കൈപ്പിടിയിലേക്ക് മാറ്റിയ ശേഷം അതിന്മേൽ ബാൻഡേജ് ഒട്ടിച്ചു. ശേഷം...

ഒരു മകന്‍ ഹിന്ദുമതവിശ്വാസി, മറ്റൊരു മകന്‍ ഇസ്ലാം മതവിശ്വാസി, അമ്മയുടെ അന്ത്യകര്‍മ്മത്തെ ചൊല്ലി തര്‍ക്കം

രണ്ട് വ്യത്യസ്‍ത മതവിശ്വാസങ്ങള്‍ പിന്തുടരുന്ന രണ്ട് സഹോദരങ്ങള്‍ തമ്മില്‍ അമ്മയുടെ അന്ത്യകര്‍മ്മത്തെ ചൊല്ലി തര്‍ക്കം. ചൊവ്വാഴ്ചയാണ് ഇവരുടെ അമ്മ മരിച്ചത്. മക്കളില്‍ ഒരാള്‍ അമ്മയെ അടക്കണം എന്ന് ആഗ്രഹിച്ചപ്പോള്‍ മറ്റൊരു മകന്‍ അമ്മയെ ദഹിപ്പിക്കണം എന്നാണ് ആഗ്രഹിച്ചത്. മരിച്ച സ്ത്രീയുടെ ആദ്യ ഭര്‍ത്താവിലുണ്ടായ മകന്‍ ഇസ്ലാം മതത്തിലാണ് വിശ്വസിക്കുന്നത്. അതേ സമയം രണ്ടാമത്തെ ഭര്‍ത്താവിലുണ്ടായ മകന്‍...

ദിവസവും ഒരു നേരം തൈര് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

ശൈത്യകാലത്ത് നമ്മളെ ആരോഗ്യമുള്ളവരായി നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് തൈര്. പോഷകാഹാരം കൂടാതെ, ഹൃദയാരോഗ്യം നിയന്ത്രിക്കുക, ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുക, ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും സഹായിക്കുക എന്നിങ്ങനെ വിവിധ ആരോഗ്യഗുണങ്ങൾ തൈര് നൽകുന്നു. പാൽ ബാക്ടീരിയൽ പുളിപ്പിച്ച് നിർമ്മിക്കുന്ന ഒരു ജനപ്രിയ പാലുൽപ്പന്നമാണ് തൈര് . ലാക്റ്റിക് ആസിഡ്, പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ, പ്രോബയോട്ടിക്‌സ്, ആരോഗ്യം വർദ്ധിപ്പിക്കുന്ന മറ്റ് പല പോഷകങ്ങളും ഇതിൽ...

ആംആദ്മി വോട്ടുപിടിച്ചു, ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. 2017ല്‍ 77 സീറ്റ് നേടിയപ്പോള്‍ 2022ല്‍ വെറും 19 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. 58 സീറ്റാണ് കോണ്‍ഗ്രസിന് നഷ്ടം. വോട്ടുവിഹിതത്തിലും കോണ്‍ഗ്രസിന് വന്‍ നഷ്ടം സംഭവിച്ചു. അതേസമയം, ഗുജറാത്തില്‍ കന്നി പോരാട്ടത്തിനിറങ്ങിയ എഎപിക്ക് ഒമ്പത് സീറ്റില്‍ മുന്നിലാണ്. പലയിടത്തും ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ...

‘വോട്ടിംഗ് മെഷീനില്‍ കൃത്രിമം’; ഗുജറാത്തില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിധാം മണ്ഡലത്തിൽ പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥി ആത്മഹത്യ ഭീഷണി മുഴക്കി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ (ഇവിഎം) കൃത്രിമം നടന്നു എന്നാരോപിച്ചായിരുന്നു ആത്മഹത്യാ ശ്രമം. ഭാരത് സോളങ്കിയാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. കഴുത്തിൽ കുരുക്കിട്ട് തൂങ്ങാൻ ശ്രമിച്ച സോളങ്കിയെ പ്രവർത്തകർ ഇടപെട്ട് പിന്തിരിപ്പിച്ചു. താമരത്തരംഗം ആഞ്ഞടിച്ച ഗുജറാത്തിൽ ചരിത്രത്തിലെ മികച്ച പ്രകടനവുമായി ബിജെപി...

കൊവിഡ് കൊള്ള: കെകെ ശൈലജയ്ക്ക് എതിരായ അന്വേഷണം തുടരാം, ലോകായുക്ത നോട്ടീസ് റദ്ദാക്കില്ല

തിരുവനന്തപുരം: കൊവിഡ് കാലത്തെ കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോകായുക്താ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. മുൻ മന്ത്രി കെകെ ശൈലജ അടക്കമുള്ളവർക്കെതിരായാണ് അന്വേഷണം.  ഇത് തുടരാമെന്ന് കോടതി ഉത്തരവിലൂടെ വ്യക്തമായി. ആരോഗ്യ സെക്രട്ടറി രാജൻ കോബ്രഗഡെ അടക്കമുള്ളവർ നൽകിയ ഹർജിയാണ്...

ഹിമാചലിൽ ജയമുറപ്പിച്ച് കോൺഗ്രസ്; എംഎൽഎമാരെ ഛണ്ഡീഗഡിലേക്ക് മാറ്റിയേക്കും

ദില്ലി: ഹിമാചലിൽ വ്യക്തമായ ലീഡോഡെ മുന്നേറുന്ന കോൺഗ്രസ് ഭരണം ഉറപ്പിക്കുന്നതിന്റെ ഭാഗമായി എംഎൽഎമാരെ ഛണ്ഡീഗഡിലേക്ക് മാറ്റിയേക്കും എന്ന് റിപ്പോർട്ട്. അതേസമയം ഭയം ബിജെപിക്കാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. ഹിമാചലിൽ സർക്കാർ രൂപീകരിക്കുക തന്നെ ചെയ്യും. ബി ജെ പി അവരുടെ എം എ എൽ എ മാരെ ഹരിയാനയിലേക്ക് മാറ്റുന്നു. ഓപ്പറേഷൻ...

ഗുജറാത്തില്‍ താമര തേരോട്ടം; ഹിമാചലില്‍ കോണ്‍ഗ്രസ് കുതിപ്പ്; നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒപ്പത്തിനൊപ്പം

ഗുജറാത്തില്‍ മിന്നുന്ന വിജയം കരസ്ഥാമാക്കിയ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയായി ഹിമാചലിലെ കോണ്‍ഗ്രസ് മുന്നേറ്റം. ഗുജറാത്തില്‍ 150 അധികം സീറ്റുകളിലാണ് ബിജെപിയുടെ മുന്നേറ്റം. കോണ്‍ഗ്രസ് 17 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോള്‍ ആറു സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി വരവ് അറിയിച്ചു. 11 ശതമാനം വോട്ട് പിടിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം കുറക്കാനും ആപിന്റെ...

അര്‍ജന്‍റീന ആരാധകര്‍ അങ്കലാപ്പില്‍‍; ടീമിന്‍റെ എഞ്ചിന് പരിക്ക്? സ്ട്രൈക്കറിനും പരിക്കുണ്ടെന്ന് വെളിപ്പെടുത്തൽ

ദോഹ: ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്സിനെ നേരിടാനുള്ള തയാറെടുപ്പിലാണ് അര്‍ജന്‍റീന. ഇതിഹാസ താരം ലിയോണല്‍ മെസിയുടെ അവസാന ലോകകപ്പ് എന്ന് കരുതപ്പെടുന്ന ടൂര്‍ണമെന്‍റില്‍ കപ്പില്‍ കുറഞ്ഞതൊന്നും അര്‍ജന്‍റീന ആഗ്രഹിക്കുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് പരാജയപ്പെട്ടെങ്കിലും മെക്സിക്കോയെയും പോളണ്ടിനെയും തകര്‍ത്ത് മെസിപ്പട ഒന്നാം സ്ഥാനക്കാരായി തന്നെയാണ് പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്. അവസാന 16ല്‍ ഓസ്ട്രേലിയ...

ദേശീയപാതാ വികസനം: ഹൊസങ്കടിയിൽ 300 മീറ്റർ തുരങ്കപാത

മഞ്ചേശ്വരം : തലപ്പാടി ചെങ്കള റീച്ചിൽ ദേശീയപാതാ വികസനം അതിവേഗം പുരോഗമിക്കുന്നു. തലപ്പാടിക്കും ഹൊസങ്കടി ടൗണിനുമിടയിൽ പലയിടത്തും ഒരുഭാഗത്തെ ടാറിങ് ജോലികൾക്ക് വേഗം കൂടിയിട്ടുണ്ട്. ഒപ്പം പാലങ്ങൾ, അടിപ്പാതകൾ, സർവീസ് റോഡുകൾ എന്നിവയുടെ നിർമാണവും അതിവേഗം നടക്കുകയാണ്. ആദ്യഘട്ടത്തിൽ കെട്ടിടങ്ങൾ പൂർണമായും പൊളിച്ചുമാറ്റുകയും മരങ്ങൾ മുറിച്ച് നീക്കുകയുംചെയ്തിരുന്നു. പാർശ്വഭിത്തി നിർമാണവും പൂർത്തിയായിവരികയാണ്. റോഡിന്റെ വീതികൂട്ടി പലയിടത്തും ടാറിങ്ങും...
- Advertisement -spot_img

Latest News

ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

തിരുവനന്തപുരം: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ...
- Advertisement -spot_img