Latest news

നാട്ടിലെത്തിയ പ്രവാസി യുവാവ് ബൈക്കില്‍ സഞ്ചരിക്കവെ തലയിൽ തേങ്ങ വീണ് മരിച്ചു

കോഴിക്കോട്‌∙ അത്തോളി കൊങ്ങന്നൂർ  പുനത്തിൽ പുറായിൽ മുനീർ (49) തലയിൽ തേങ്ങ വീണ് മരിച്ചു. സൗദി അറേബ്യയിലെ ഹായിൽ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന മുനീർ നാട്ടില്‍ ലീവിന് വന്ന് തിരിച്ചു പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. അസുഖ ബാധിതനായി കിടപ്പിലായിരുന്ന ഉപ്പയെ പരിചരിക്കുന്നതിനായി കഴിഞ്ഞ ദിവസം വൈകീട്ട്‌ വീട്ടിലേക്ക് ബൈക്കിൽ വരുമ്പോഴാണ് വഴിയരികിലെ തെങ്ങിൽനിന്ന് തേങ്ങ തലയില്‍...

‘ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കില്ല’; ജൂഡ് ആന്റണിയെ കുറിച്ചുള്ള പരാമര്‍ശം: ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി

കൊച്ചി: സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി. ജൂഡിന്റെ തലമുടിയെ കുറിച്ച് നടത്തിയ പരാമര്‍ശം ബോഡി ഷെയ്മിങ് ആണെന്ന വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തുവന്നതിന് പിന്നാലെയാണ് മമ്മൂട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഖേദം പ്രകടിപ്പിച്ചത്. ജൂഡ് ആന്റണിയെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി മമ്മൂട്ടി കുറിച്ചു. 'പ്രിയരെ...

കര്‍ണാടകയില്‍ മത്സരിക്കുമെന്ന് മജ്ലിസ് പാര്‍ട്ടി; ഒവൈസി ബിജെപിയുടെ ഏജന്റെന്ന് കോണ്‍ഗ്രസ്; ന്യൂനപക്ഷ വോട്ടില്‍ അവകാശവാദം, തമ്മിലടി

അടുത്ത വര്‍ഷം നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കന്‍ കര്‍ണാടകത്തിലെ 13 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് അസദുദ്ദിന്‍ ഒവൈസി. ന്യൂനപക്ഷവിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ മജ്ലിസ് പാര്‍ട്ടി (എ.ഐ.എം.ഐ.എം.) നിര്‍ത്തും. എന്നാല്‍, ഒവൈസിയുടെ പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മതനിരപേക്ഷ വോട്ടുകളെ ഭിന്നിപ്പിക്കാനാണ് ഒവൈസി വരുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപിയുടെ വിജയം എളുപ്പമാക്കാനാണ് ഒവൈസി കര്‍ണാടകയിലേക്ക് എത്തുന്നതെന്നും...

‘ജിന്ന് ബാധിച്ചു’, യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, കത്തി കൊണ്ട് മുറിവേല്‍പ്പിച്ചു; ഭര്‍ത്താവും ദുര്‍മന്ത്രവാദികളും അറസ്റ്റില്‍

ആലപ്പുഴ:  കായംകുളം കറ്റാനത്ത് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഐടി ജീവനക്കാരിയായ യുവതിക്ക് ക്രൂരമര്‍ദ്ദനം. യുവതിയെ ദുര്‍മന്ത്രവാദത്തിനിരയാക്കിയ ഭര്‍ത്താവും ബന്ധുക്കളും ദുര്‍മന്ത്രവാദികളും അടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ജിന്ന് ബാധിച്ചു എന്ന് ആരോപിച്ചാണ് ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയത്. ഇവര്‍ യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും കത്തിയും വാളും ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ആലപ്പുഴ ഭരണിക്കാവ് പഞ്ചായത്തിലാണ്...

ദീപിക തുക്ക്ഡെ തുക്ക്ഡെ അനുകൂലി; ഗാനത്തില്‍ അശ്ലീലം; മാറ്റം വരുത്താതെ പത്താന്‍ പ്രദര്‍ശിപ്പിക്കില്ല; ഷാരൂഖ് ഖാന്‍ സിനിമയ്‌ക്കെതിരെ ബിജെപി മന്ത്രി

ഷാരൂഖ് ഖാന്‍ നായകനാകുന്ന പത്താന്‍ സിനിമയ്‌ക്കെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ‘ബേഷരം റംഗ്’ എന്ന തുടങ്ങുന്ന ഗാനത്തില്‍ മാറ്റം വരുത്താതെ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമയിലെ നായികയായ ദീപിക ബിക്കിനി ധരിച്ചാണ് ഗാനത്തില്‍ അഭിനയിച്ചത്. ദീപിക തുക്ക്ഡെ തുക്ക്ഡെ സംഘത്തിന്റെ അനുകൂലിയാണെന്നും അദ്ദേഹം പറഞ്ഞു. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ...

ഖത്തറില്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

ദോഹ: ഖത്തറില്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. അമീരി ദിവാനില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം രാജ്യത്ത് ഡിസംബര്‍ 18 ഞായറാഴ്ച ഔദ്യോഗിക അവധിയായിരിക്കും. എല്ലാ വര്‍ഷവും ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നത്. ഈ വര്‍ഷം ഫിഫ ഫുട്‍ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരം കൂടി അന്ന് നടക്കുകയാണ്. അതേസമയം ഖത്തര്‍ ദേശീയ...

നരേന്ദ്രമോദിക്ക് ശേഷം യോഗി ആദിത്യനാഥ് ബി ജെ പി യുടെ ദേശീയ മുഖം

നരേന്ദ്രമോദിക്ക് ശേഷം യോഗി അദിത്യനാഥ് ബി ജെ പിയുടെ ദേശീയ മുഖമാകും. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുന്ന ഉന്നത തല സംഘത്തില്‍ നരേന്ദ്രമോദി ഉള്‍പ്പെടുത്തിയ ഏക ബി ജെ പി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ആഭ്യന്തര മന്ത്രി അമിത്ഷാ, ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ്...

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം; കാസര്‍ഗോഡ് ജില്ലയിലെ ആദ്യ കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം: കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിച്ചു.. ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനത്തില്‍ നാഴികകല്ലാകുന്ന രീതിയിലാണ് ഹൃദ്രോഗ ചികിത്സ സംവിധാനങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. എട്ടു കോടി രൂപ ഉപയോഗിച്ചാണ് ഈ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇന്ന് രണ്ട് രോഗികള്‍ക്ക് ആന്‍ജിയോഗ്രാം പരിശോധന നടത്തിയതിലൂടെ കാത്ത് ലാബിന്റെ സേവനം ജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങിയതായി...

അഞ്ച് വര്‍ഷത്തിനിടെ സ്ത്രീധന പീഡനത്തെ തുട‍ര്‍ന്ന് രാജ്യത്ത് ആത്മഹത്യ ചെയ്തത് 35,493 പേ‍ര്‍

ദില്ലി: രാജ്യത്ത് കഴിഞ്ഞ അ‌ഞ്ച് വര്‍ഷത്തിനിടെ സ്ത്രീധന മരണത്തിലേത് ഞെട്ടിക്കുന്ന കണക്കുകള്‍. 2017 നും 2022 നും ഇടയില്‍ ഇന്ത്യയില്‍ 35,493 പേര്‍ സ്ത്രീധനപ്രശ്നങ്ങളെ തുടർന്ന് മരിച്ചതായി സർക്കാർ പാർലമെന്‍റിനെ അറിയിച്ചു.  ഏറ്റവും കൂടുതല്‍ സ്ത്രീധന മരണം ഉത്തർപ്രദേശിലാണ്. അഞ്ച് വര്‍ഷത്തിനിടെ 11,874 പേരാണ് യുപിയില്‍ മരിച്ചത്.   സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കണക്കുകളും ആഭ്യന്തരമന്ത്രാലയം പാർലമെന്‍റില്‍...

ഫാത്തിമത്ത് റുബീന മംഗൽപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്

ഉപ്പള:മുസ്ലിം ലീഗിലെ ഫാത്തിമത്ത് റുബീനയെ മംഗൽപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. മുസ്ലിം ലീഗിലെ റിഷാന സാബിർ രാജി വെച്ച ഒഴിവിലാണ് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുത്തത്.
- Advertisement -spot_img

Latest News

താനൂരിനെ കുറിച്ചുള്ള ‘പാകിസ്താന്‍ പരാമര്‍ശം’; മന്ത്രി വി.അബ്ദുറഹിമാനെതിരെ പരാതി നല്‍കി യു.ഡി.എഫ്

മലപ്പുറം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താനൂർ മണ്ഡലത്തെ പാകിസ്ഥാനോട് ഉപമിച്ച മന്ത്രി വി. അബ്ദുറഹിമാന്റെ പ്രസ്താവനക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകി...
- Advertisement -spot_img