Latest news

‘നാട്ടിലേക്ക് കെട്ടിയൊരുക്കി അയക്കേണ്ട’; പ്രവാസിയുടെ മൃതദേഹം സ്വീകരിക്കാതെ കുടുംബം, പൊള്ളിക്കുന്ന കുറിപ്പ്

തിരുവനന്തപുരം: ജീവിതത്തിൻറെ ഏറിയ പങ്കും മണല്‍പ്പരപ്പിലെ പൊള്ളുന്ന ചൂടില്‍ കുടുംബത്തിനു വേണ്ടി ജീവിച്ച പ്രവാസി മരണപ്പെട്ടപ്പോള്‍ മൃതദേഹം ഏറ്റെടുക്കാതെ ഭാര്യയും മക്കളും. നാട്ടിലെ പ്രാരാബ്ധങ്ങളുടെ ഭാരവും പേറി ഗള്‍ഫ് നാടുകളിലേക്ക് ജോലിക്കായി പോകുന്ന ഓരോ പ്രവാസിയും നാട്ടിലുള്ള തന്‍റെ കുടുംബത്തെ ഓര്‍ത്താണ് പ്രയാസങ്ങളിലും ആശ്വാസം കണ്ടെത്തുന്നത്. എന്നാല്‍ മരണപ്പെടുമ്പോള്‍ എല്ലാവര്‍ക്കും വേണ്ടി ജീവിച്ചിട്ടും ആര്‍ക്കും...

ബിരിയാണിയില്‍ കളര്‍ ചേര്‍ത്താല്‍ 6 മാസം തടവും 5 ലക്ഷം രൂപ ഫൈനും

കൊച്ചി: ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ കൃത്രിമ കളര്‍ ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കേരള ഭക്ഷ്യ സുരക്ഷാ വിഭാഗം. ബിരിയാണിയില്‍ കൃത്രിമ കളര്‍ ചേര്‍ക്കുന്നത് 6 മാസം തടവ് ശിക്ഷയും 5 ലക്ഷം രൂപ വരെ ഫൈനും ലഭിക്കാവുന്ന കുറ്റമാണെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ഇത്തരത്തില്‍ ഭക്ഷണത്തില്‍ കൃത്രിമ കളര്‍ ചേര്‍ക്കുന്നത് സംബന്ധിച്ച പരാതികള്‍ 1800 425 1125...

മുസ്ലീം യുവാവിനൊപ്പം യാത്ര ചെയ്തു; ഹിന്ദു യുവതിയെ ആക്രമിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

മാംഗളൂര്‍: മാംഗളൂരില്‍ സദാചാര പോലീസ് ആക്രമണവുമായി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. ഹിന്ദു യുവതി മുസ്ലീം യുവാവിന്റെ കൂടെ യാത്ര ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഒരു കൂട്ടം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബസ് തടഞ്ഞ് നിര്‍ത്തി യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് എന്നാണ് ആരോപണം. 25കാരിയായ നിധി ആര്‍ ഷെട്ടിയ്ക്കാണ് തന്റെ മുസ്ലീം സുഹൃത്തായ മുഹമ്മദ് റയീഫിന്റെ കൂടെ യാത്ര ചെയ്യും...

അർജന്റീനയോ ഫ്രാൻസോ? ഫെെനലിസ്റ്റുകളെ കിറുകൃത്യമായി പ്രവചിച്ച ആതോസ് സോമിയുടെ പുതിയ വെളിപ്പെടുത്തൽ, ഞായറാഴ്ച വിജയിക്കുന്നത് ഈ ടീം

ഖത്തർ ലോകകപ്പ് ഫെെനലിൽ ഫ്രാൻസ് അർജന്റീനയെ നേരിടുമെന്ന് കൃത്യമായി പ്രവചിച്ച ആളാണ് ആതോസ് സലോമി. ഇയാളെ ആധുനിക 'നോസ്ട്രഡാമസ്' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ബ്രസീലിയനായ ഇദ്ദേഹം ലോകകപ്പിന്റെ ഫെെനൽ വരെ പ്രവചിച്ചത് എല്ലാം കിറുകൃത്യമായി നടന്നു. അർജന്റീന, ബ്രസീൽ, ബെൽജിയം, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ ടീമുകളുടെ രാശിഫലം വച്ച് ഇവർ ഫെെനലിൽ കളിക്കാൻ സാദ്ധ്യതയുണ്ടെന്നും എന്നാൽ ഇതിൽ...

ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്; വെറും 15 റൺസിന് എല്ലാവരും പുറത്ത്!

മെൽബൺ: ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലേക്ക് കുപ്പുകുത്തി ഓസ്ട്രേലിയൻ ബി​ഗ് ബാഷ് ലീ​ഗിലെ സിഡ്നി തൺഡർ. വെറും 15 റൺസിനാണ് ടീം ഓൾ ഔട്ടായത്. ബിബിഎല്ലിൽ അ‍ഡ്‍ലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെയുള്ള മത്സരത്തിലാണ് തൺ‍ഡേഴ്സിന് ഞെട്ടിക്കുന്ന ​ഗതികേട് ഉണ്ടായത്. നേരത്തെ, 2019ൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ തുർക്കി 21 റൺസിന് പുറത്തായതായിരുന്നു ഏറ്റവും കുറഞ്ഞ...

ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്, മുഖത്ത് കടിച്ച ശേഷം പിടി വിടാതെ ഏറെ നേരം; ഭയപ്പെടുത്തുന്ന വീഡിയോ

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ പല സ്വഭാവത്തിലുള്ള വീഡിയോകളും നാം കാണാറുണ്ട്. ഇവയില്‍ കാഴ്ചക്കാരെ ലഭിക്കുന്നതിനായി ബോധപൂര്‍വം തയ്യാറാക്കുന്ന വീഡിയോകള്‍ തന്നെ ഏറെയാണ്. എന്നാല്‍ അപ്രതീക്ഷിതമായ സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകളാണ് അധികവും വലിയ രീതിയില്‍ ശ്രദ്ധ പിടിച്ചുപറ്റാറും വ്യാപകമായി പങ്കുവയ്ക്കപ്പെടാറും. ആഘോഷാവസരങ്ങളിലെ രസകരമായ സംഭവങ്ങള്‍ തൊട്ട് അപകടങ്ങള്‍ വരെ ഇത്തരത്തിലുള്ള വീഡിയോകളുടെ ഉള്ളടക്കമായി വരാറുണ്ട്....

‘വിവാഹം കഴിച്ചവര്‍ സ്വയംഭോഗം ചെയ്യുമോ?’; കുറിപ്പ്

പാഠ്യ പദ്ധതി പരിഷ്‌കരണത്തെക്കുറിച്ച് മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണി നടത്തിയ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് വഴിവച്ചത്. പരിഷ്‌കരണത്തിന്റെ പേരില്‍ ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗ രതിയും ആണെന്നാണ് ലീഗ് നേതാവ് പ്രസംഗിച്ചത്. ഈ സാഹചര്യത്തില്‍ സ്വയംഭോഗത്തെക്കുറിച്ച് ചില ചിന്തകള്‍ പങ്കുവയ്ക്കുകയാണ്, നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് ഈ കുറിപ്പില്‍. ആരോഗ്യപരമായ ലൈംഗികതയില്‍...

അർജന്റീനയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിൽ എന്ത് ബന്ധം?; ട്രെൻഡിംഗായി എസ്‌ബിഐ പാസ്‌ബുക്ക്

മുംബൈ: ലോകകപ്പ് സെമിയിൽ ക്രൊയേഷ്യയെ 3-0ന് പരാജയപ്പെടുത്തി അര്‍ജന്‍റീന ഫൈനലിലെത്തിയതിന് പിന്നാലെ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കും മെസിക്കൊപ്പം സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗാവുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് തന്നെ അർജന്റീനയെ പിന്തുണക്കുമ്പോള്‍ പിന്നെ ഇന്ത്യക്കാരെങ്ങനെ അര്‍ജന്‍റീനയുടെയും മെസിയുടെയും ആരാധകരല്ലാതാവുമെന്നാണ് അര്‍ജന്‍റീന ആരാധകര്‍ ചോദിക്കുന്നത്. അർജന്റീനിയൻ പതാകയുടെ നിറത്തോടുള്ള സാമ്യമാണ് എസ്ബിഐയുടെ പാസ് ബുക്കിനെ ട്രെൻഡിംഗിലേക്ക്...

‘മരണത്തില്‍ വിലപിക്കരുത്, ആഘോഷിക്കുക’; ഇറാനില്‍ തൂക്കിലേറ്റിയ റഹ്നാവാദിന്റെ അവസാന വീഡിയോ പുറത്ത്

ടെഹ്‌റാന്‍: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ട 23-കാരന്‍ മജിദ്‌റെസ റഹ്നാവാദ് തന്റെ അന്ത്യാഭിലാഷമായി നല്‍കിയ നിര്‍ദേശങ്ങള്‍ പുറത്ത്. ആരും തന്റെ മരണത്തില്‍ വിലപിക്കരുതെന്നും ശവകുടീരത്തിന് മുന്നില്‍ ഖുറാന്‍ വായിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യരുതെന്നും മരണം ആഘോഷിക്കുകയാണ് വേണ്ടതെന്നും റഹ്നാവാദ് ആവശ്യപ്പെടുന്ന വീഡിയോയാണ് പുറത്തുവന്നത്. തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പ് ചിത്രീകരിച്ച വീഡിയോയാണിത്. മഷ്ഹാദ് നഗരത്തില്‍ തിങ്കളാഴ്ച തൂക്കിലേറ്റിയ...

2000 കോടിയല്ല, കേരളത്തിന് 4,060 കോടി അധികം കടമെടുക്കാം; അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

കേരളത്തിന് ഈ വര്‍ഷം കടമെടുക്കാവുന്ന തുകയിലെ 4,060 കോടി രൂപ കൂടി കേന്ദ്ര സര്‍ക്കാര്‍ നല്‍കി. 2000 കോടി രൂപ മാത്രമാണ് ഈ വര്‍ഷം കടമെടുക്കാന്‍ ബാക്കിയുണ്ടായിരുന്നത്. ഈ തുക കൊണ്ട് ഇനിയുള്ള സാമ്പത്തിക വര്‍ഷം എങ്ങനെ പിടിച്ചുനില്‍ക്കുമെന്ന് ആശങ്കപ്പെട്ടിരിക്കെയാണ് 4000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. വൈദ്യുതി വിതരണ രംഗത്തു കാഴ്ചവച്ച...
- Advertisement -spot_img

Latest News

‘ഇന്ന് രാത്രിയോടെ ഇറാനെ ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത വിധം നശിപ്പിക്കും’: ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്...
- Advertisement -spot_img