ബംഗളൂരു: സ്‌കൂൾ കെട്ടിടത്തിൽ നിന്ന് അധ്യാപകൻ തള്ളിയിട്ട നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കർണാടകയുടെ വടക്കൻ മേഖലയിലെ ഹഗ്ളി ആദർശ് പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ ഭരത് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഈ സ്‌കൂളിലെ അധ്യാപകനായ മുത്തപ്പയാണ് വിദ്യാർത്ഥിയുടെ ജീവൻ എടുത്തത്.
കുട്ടിയോട് ദേഷ്യപ്പെട്ട അധ്യാപകൻ കുട്ടിയെ ആദ്യം മൺവെട്ടി കൊണ്ട് അടിക്കുകയും തുടർന്ന്...
തിരുവനന്തപുരം∙ കേരളത്തിൽ നാളെ മുതൽ 5ജി സേവനത്തിനു തുടക്കം. കൊച്ചി നഗരത്തിൽ റിലയൻസ് ജിയോയാണ് 5ജി സേവനം നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ സേവനം ഉദ്ഘാടനം ചെയ്യും. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാക്കുക. ഡിസംബർ അവസാനത്തോടെ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് റിലയൻസ് പ്രഖ്യാപിച്ചിരുന്നു.
ഒക്ടോബർ ഒന്നിന് 5ജി സേവനങ്ങൾ...
ദോഹ: 36 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിച്ചതിന്റെ ആവേശത്തിലായിരുന്നു കഴിഞ്ഞ ദിവസം ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകര്‍. സന്തോഷത്താല്‍ മതിമറന്ന് എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥ. ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ കൂടിയിരുന്നവരും തങ്ങള്‍ക്ക് മുന്നിലുള്ള ആ മനോഹര കാഴ്ചയെ എങ്ങനെ ആഘോഷിക്കുമെന്ന സംശയത്തിലായിരുന്നു. പലരും കരഞ്ഞു, ചിരിച്ചു, കെട്ടിപ്പിടിച്ചു, തുള്ളിച്ചാടി, ആര്‍ത്തുവിളിച്ചു. ഇതിനിടെ സ്റ്റേഡിയത്തിലെ ഒരു അര്‍ജന്റീന ആരാധികയുടെ...
പാലക്കാട്: ഫുട്‌ബോള്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ കിരീടനേട്ടം നാട്ടുകാര്‍ക്ക് സൗജന്യമായി മീന്‍ നല്‍കി ആഘോഷിച്ച് ആരാധകന്‍. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയും മത്സ്യവ്യാപാരിയുമായ സൈതലവിയാണ് 200 കിലോ മത്തി നാട്ടുകാര്‍ക്ക് സൗജന്യമായി വിതരണംചെയ്തത്.
അര്‍ജന്റീന കപ്പടിച്ചതിന് പിന്നാലെ ഈ വിജയം എങ്ങനെ ആഘോഷിക്കുമെന്നായിരുന്നു കടുത്ത അര്‍ജന്റീന ആരാധകനായ സൈതലവിയുടെ ചിന്ത. തുടര്‍ന്നാണ് മീന്‍ വാങ്ങി നാട്ടുകാര്‍ക്ക് വിതരണം ചെയ്യാമെന്ന്...
ദോഹ: ലോകകപ്പ് മത്സരങ്ങള്‍ക്കൊപ്പം തന്നെ ആവേശം നല്‍കുന്നതാണ് പ്രവചനങ്ങളും. ലോകകപ്പ് ആരംഭിച്ചാല്‍ പലരും പ്രവചനങ്ങള്‍ക്കൊണ്ട് ഞെട്ടിക്കാറുണ്ട്. മത്സരത്തിലെ വിജയികളേയും സ്‌കോറും കൃത്യമായി പ്രവചിച്ച് കയ്യടിനേടാറുണ്ട്. എന്നാല്‍ ഏഴ് വര്‍ഷം മുമ്പ് നടത്തിയ ഒരു പ്രവചനമാണ് ഫുട്‌ബോള്‍ ലോകത്തിപ്പോള്‍ ചര്‍ച്ചയാകുന്നത്.
മെസ്സി 2022 ലോകകപ്പില്‍ കിരീടം നേടുമെന്നാണ് ഏഴ് വര്‍ഷം മുമ്പ് തന്നെ കൃത്യമായി പ്രവചിക്കപ്പെട്ടത്. ജോസ്...
കാസര്‍കോട്: എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി. കാസർകോട് വിദ്യാനഗർ മുട്ടത്തൊടിയിലെ വീട്ടിൽ നിന്നാണ് 37 കാരനായ മുഹമ്മദ് സവാദ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 61 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. വിതരണത്തിന് എത്തിച്ചതാണ് ഈ മയക്കുമരുന്നെന്നാണ് പൊലീസ് കരുതുന്നത്.
സവാദ് അലി വീട്ടിൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുള്ളതായി പൊലീസിന് രഹസ്യ വിവരം...
മാഡ്രിഡ്: ഫ്രഞ്ച് താരം കരീ ബെൻസേമ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. പരിക്കേറ്റ താരത്തിന് ലോകകപ്പിൽ കളിക്കാൻ സാധിച്ചിരുന്നില്ല. ടീമിൽ ഉൾപ്പെട്ടെങ്കിലും ഖത്തറിൽ എത്തിയശേഷം പരിക്കേറ്റ് പിൻമാറുകയായിരുന്നു. തന്റെ മുപ്പത്തിയഞ്ചാം പിറന്നാൾ ദിനത്തിലാണ് ബെൻസേമ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രാൻസിനായി 97 മത്സരങ്ങളിൽ നിന്ന് 37 ഗോൾ നേടിയിരുന്നു. റയൽ മാഡ്രിഡിന് വേണ്ടി താരം കളി...
ഗുവാഹത്തി: അർജന്റീന ഫുട്‌ബോൾ ലോകകപ്പ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ലയണൽ മെസിയുടെ അസം ബന്ധം ഉയർത്തിക്കാട്ടി കോൺഗ്രസ് എം.പി. അസമിലെ കോൺഗ്രസ് നേതാവായ അബ്ദുൽ ഖലിഖ് ആണ് ട്വിറ്ററിൽ മെസിക്കും അർജന്റീനയ്ക്കും ആശംസയുമായി രംഗത്തെത്തിയത്. മെസി ജനിച്ചത് അസമിലാണെന്നായിരുന്നു അവകാശവാദം. പൊങ്കാല വന്നതോടെ പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്.
ബാർപേട്ടയിൽനിന്നുള്ള ലോക്‌സഭാ അംഗമാണ് അബ്ദുൽ ഖലിഖ്. 'ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നുള്ള...
സ്വർണ്ണം പ്ലേറ്റ് ചെയ്ത ആഭരണങ്ങൾ നമുക്ക് പരിചിതമാണ്. എന്നാൽ, ഇതാദ്യമായിരിക്കും സ്വർണ്ണം പ്ലേറ്റ് ചെയ്ത ഒരു ഹോട്ടലിനെ കുറിച്ച് ഒരുപക്ഷേ നിങ്ങൾ അറിയുന്നത്. അതെ ഈ ഹോട്ടലിലെ തൂണുകൾ മുതൽ എന്തിനേറെ പറയുന്നു ടോയ്‌ലറ്റുകൾ വരെ 24 ക്യാരറ്റ് സ്വർണത്തിൽ പൊതിഞ്ഞതാണ്. തീർന്നില്ല സ്വർണം കൊണ്ട് നിർമ്മിച്ച ഒരു സ്വിമ്മിംഗ് പൂൾ പോലും ഉണ്ട്...
കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ ഒരു കിലോയ്ക്ക് അടുത്ത് സ്വര്‍ണ്ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ഫയാസാണ് പിടിയിലായത്. കസ്റ്റംസിന്റെ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. പരിശോധനയില്‍ 967 ഗ്രാം സ്വര്‍ണം ഇയാളുടെ മലദ്വാരത്തില്‍ നിന്ന് കണ്ടെത്തിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്രയധികം സ്വര്‍ണ്ണം ഒരാള്‍ തന്നെ മലദ്വാരത്തിലൂടെ കടത്തുന്നത് ആദ്യസംഭവമാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ക്യാപ്സ്യൂളുകള്‍...
വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ പ്രസ്താവന യുദ്ധങ്ങൾക്കും യുദ്ധസന്നാഹങ്ങൾക്കും ഒടുവിൽ, ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം...