Latest news

എമിയുടെ കലിപ്പ് തീരണില്ല, എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായി ആഘോഷം; രൂക്ഷ വിമര്‍ശനം

ബ്യൂണസ് അയേഴ്‌സ്: ഖത്തര്‍ ഫിഫ ലോകകപ്പ് നേടിയ ശേഷമുള്ള അര്‍ജന്‍റീന ഗോളി എമി മാര്‍ട്ടിനസിന്‍റെ എംബാപ്പെ പരിഹാസം അവസാനിക്കുന്നില്ല. ബ്യൂണസ് അയേഴ്‌സിലെ വിക്‌ടറി പരേഡില്‍ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് എമി പ്രത്യക്ഷപ്പെട്ടത് എന്ന് ഇഎസ്‌പിഎന്നിന്‍റെ ട്വീറ്റില്‍ പറയുന്നു. പാവയുടെ മുഖത്തിന്‍റെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ചായിരുന്നു എമി മാര്‍ട്ടിനസിന്‍റെ വിവാദ...

ഇന്ത്യ അടുത്ത ലോകകപ്പില്‍ കളിക്കുമോ?’; മറുപടിയുമായി ഫിഫ പ്രസിഡന്റ്

ദോഹ: അടുത്ത ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യ കളിക്കാനുള്ള സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ. 16 ടീമുകള്‍ക്ക് കൂടി യുഎസ്-മെക്സിക്കോ-കാനഡ ലോകകപ്പില്‍ യോഗ്യത നല്‍കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്‍ഫന്റീനോയുടെ പരാമര്‍ശം. ഇന്ത്യന്‍ ഫുട്ബോളിനേയും ദേശീയ ടീമിനേയും മികച്ചതാക്കാന്‍ ഫിഫ വലിയ നിക്ഷേപം നടത്തുമെന്നും ഫിഫ പ്രസിഡന്റ് ഉറപ്പ് നല്‍കി. ഇന്‍സ്റ്റഗ്രാമില്‍ ഫുട്ബോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക്...

‘ഗുജറാത്ത് തെരഞ്ഞെടുപ്പ് റാലികളില്‍ മോദി ,കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ’? തിരിച്ചടിച്ച് പ്രതിപക്ഷം

ഡൽഹി: കൊവിഡ് മാനദണ്ഡം പാലിക്കുന്നതിനെച്ചൊല്ലി പാര്‍ലമെന്‍റില്‍ കൊമ്പുകോര്‍ത്ത് ഭരണപ്രതിപക്ഷ അംഗങ്ങള്‍.ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് അതിർരഞ്ജൻ ചൗധരി ചോദിച്ചു.മൻസൂഖ് മാണ്ഡവിയയ്ക്ക് രാഹുൽഗാന്ധിയുടെ ജോഡോ യാത്ര ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നുന്നു.മൻസൂഖ് മാണ്ഡവിയയേ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ നിയോഗിച്ചിരിക്കുകയാണ് എന്നും അധിർരഞ്ജൻ ചൗധരി ആരോപിച്ചു.പെട്ടെന്ന് എന്തുകൊണ്ട് ഭാരത് ജോഡോ യാത്രയിലേക്ക് ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധ എത്തിയെന്ന്...

ലോകത്തെ വിറപ്പിച്ച് വീണ്ടും കൊവിഡ്; ചൈനയിൽ 21 ലക്ഷം ആളുകൾ വരെ മരിക്കുമെന്ന് റിപ്പോർട്ട്

ദില്ലി: ലോകത്തെ ആശങ്കയിലാക്കി കൊവിഡ് കേസുകളിൽ വൻ വർധനവ്. ചൈന, അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ചൈന സീറോ കൊവിഡ് നയം പിൻവലിച്ചാൽ 13 മുതൽ 21 ലക്ഷം ആളുകൾ വരെ മരണത്തിന് കീഴടങ്ങിയേക്കാമെന്നും റിപ്പോർട്ട് പുറത്തുവന്നു. കുറഞ്ഞ വാക്സിനേഷനും ബൂസ്റ്റർ നിരക്കും ഹൈബ്രിഡ്...

വെള്ളക്കരവും വസ്തുനികുതിയും വന്‍തുക; കുടിശ്ശിക അടച്ചില്ലെങ്കില്‍ താജ്മഹല്‍ കണ്ടുകെട്ടും

370വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ചരിത്രസ്മാരകമായ താജ്മഹലിനു 1.9 കോടി രൂപ വെള്ളക്കരം അടയ്ക്കാന്‍ നോട്ടിസ് അയച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 1.5 ലക്ഷം രൂപയുടെ വസ്തുനികുതിയും അടയ്ക്കണമെന്നു കാട്ടി ആഗ്ര നഗരസഭയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കു നോട്ടിസ് നല്‍കിയത്. കുടിശിക 15 ദിവസത്തിനകം അടച്ചില്ലെങ്കില്‍ വസ്തു കണ്ടുകെട്ടുമെന്നും നോട്ടിസില്‍ പറയുന്നു.എന്നാല്‍, ചരിത്രസ്മാരകങ്ങള്‍ക്കു വസ്തു നികുതി ബാധകമല്ലെന്നാണ്...

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലങ്കില്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തിവയ്കണം, രാഹുല്‍ ഗാന്ധിക്കും , അശോക് ഗെഹലോട്ടിനും കേന്ദ്ര സര്‍ക്കാരിന്‍റെ കത്ത്

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലങ്കില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോയാത്ര നിര്‍ത്തേണ്ടി വരുമെന്ന് വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാഹുല്‍ ഗാന്ധിക്കും അശോക് ഗ്ഹലോട്ടിനും അയച്ച കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇത് വ്യക്തമാക്കിയത്. ഇപ്പോള്‍ രാജസ്ഥാനിലൂടെ കടന്ന് പോകുന്ന യാത്രയില്‍ മാസ്‌കും സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ഈ കത്തിലൂടെ കേന്ദ്രം ആവശ്യപ്പെടുന്നു. പ്രതിരോധ മാര്‍ഗങ്ങള്‍...

കോവിഡ് വ്യാപനം: വിദേശ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ്; പ്രതിരോധനടപടികൾ കടുപ്പിക്കാൻ കേന്ദ്രം

ന്യൂഡല്‍ഹി: ചൈന, അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വിമാനസര്‍വീസില്‍ നിയന്ത്രണം വേണമെന്ന് ആവശ്യം. വിദേശ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. രോഗബാധ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നത്  നിയന്ത്രിക്കണമെന്നും കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദേശരാജ്യത്ത് കോവിഡ് വീണ്ടും പടര്‍ന്നുപിടിക്കുന്നത് കണക്കിലെടുത്ത് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര ആരോഗ്യമന്ത്രി...

അർജന്‍റീനയുടെ വിക്‌ടറി പരേഡ് അലങ്കോലം; തുറന്ന ബസിലേക്ക് എടുത്തുചാടി ആരാധകർ, സംഘര്‍ഷം, പരിക്ക്, അറസ്റ്റ്

ബ്യൂണസ് അയേഴ്‌സ്: ഫിഫ ലോകകപ്പ് നേടിയ അർജന്‍റീന ടീമിന്‍റെ ബ്യൂണസ് അയേഴ്സിലെ വിക്‌ടറി പരേഡിനിടെ സംഘർഷം. ലിയോണല്‍ മെസിയുടെയും സംഘത്തിന്‍റെയും തുറന്ന ബസിലേക്ക് ആരാധകർ എടുത്തുചാടി. 18 പേർക്ക് പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷമുണ്ടാക്കിയ ആരാധകരെ അറസ്റ്റ് ചെയ്‌തതായും റിപ്പോര്‍ട്ടുകളുണ്ട്. ആരാധകരെ പിരിച്ചുവിടാന്‍ ശ്രമിച്ച പൊലീസിന് നേരെ കല്ലുകളും കുപ്പികളും എറിഞ്ഞതായും അര്‍ജന്‍റൈന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍...

ഫിഫ റാങ്കിംഗ്: അര്‍ജന്‍റീനയെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടികള്‍

സൂറിച്ച്: ഖത്തര്‍ ലോകകപ്പിന് ശേഷമുള്ള ഫിഫയുടെ റാങ്കിംഗ് പട്ടിക നാളെ ഔദ്യോഗികമായി പുറത്തിറങ്ങും. ബ്രസീലാണ് റാങ്കിംഗിൽ മുന്നിൽ. ആരാധകർ തമ്മിൽ സാമൂഹികമാധ്യമങ്ങളിൽ ഇപ്പോഴെ തർക്കം തുടങ്ങിക്കഴിഞ്ഞു. അർജന്‍റീന ലോക ചാമ്പ്യന്മാരായിട്ടും ബ്രസീലാണ് ഫിഫ റാങ്കിംഗിൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത്. നാളെ പുറത്തിറങ്ങുന്ന പട്ടികയിലും ഒന്നാം സ്ഥാനം കാനറികൾ വിട്ടുകൊടുക്കില്ല. ചാമ്പ്യന്മാരാകുമ്പോൾ ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം കൈയ്യകലെയുണ്ടായിരുന്നെങ്കിലും ഷൂട്ടൗട്ട്...

എട്ടുലക്ഷത്തിന്റെ ലഹരിമരുന്നുമായി കാസർകോട് സ്വദേശിയടക്കം അഞ്ച്‌ മലയാളികൾ മുംബൈയിൽ അറസ്റ്റിൽ

മുംബൈ: എട്ടുലക്ഷം രൂപയുടെ ലഹരിമരുന്നുമായി അഞ്ച്‌ മലയാളികൾ മുംബൈയിൽ അറസ്റ്റിലായി. കണ്ണൂർ സ്വദേശികളായ ഉമർ അക്രം, അമൻ മഹ്മൂദ്, മൂസ കയിസ്, കോഴിക്കോട് സ്വദേശി നന്ദു സുബ്രഹ്‌മണ്യൻ, കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖി എന്നിവരാണ് അറസ്റ്റിലായത്. കേരളത്തിലേക്ക് കടത്താൻ ശേഖരിച്ച ഹെറോയിനാണ് പിടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പോലീസ് കസ്റ്റഡിയിൽവിട്ടു.
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img