Tuesday, August 19, 2025

Latest news

4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേരളത്തിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരും

തിരുവനന്തപുരം ∙ കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ മഴയാണു പ്രവചിക്കുന്നത്. 14ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, 15ന് മലപ്പുറം, കണ്ണൂർ, 16ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, 17ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം,...

‘മാപ്പ് പറഞ്ഞോളൂ, പ്രശ്‌നം തീരും’: ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണിക്കിടെ സൽമാൻ ഖാനോട് ബിജെപി നേതാവ്

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവ് ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന് പിന്നാലെ അദ്ദേഹവുമായി അടുപ്പമുള്ളവരൊക്കെ കരുതിയിരിക്കണമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ബിഷ്‌ണോയ് സംഘം. സിദ്ദീഖിയുമായി വളരെ അടുത്ത ബന്ധമുള്ള സൽമാൻ ഖാനെതിരെ തോക്കുമായി നേരത്തെ തന്നെ ബിഷ്‌ണോയ് സംഘമുണ്ട്. ബിഷ്‌ണോയ് സമുദായം പവിത്രമായി കാണുന്ന കൃഷ്ണ മൃഗത്തെ വേട്ടയാടിയ സംഭവമാണ് സൽമാൻ ഖാനെതിരെ തിരിയാൻ ബിഷ്‌ണോയ് സംഘത്തെ പ്രേരിപ്പിക്കുന്നത്....

നേരത്തെ നിശ്ചയിച്ചിരുന്ന തീയതിയിൽ മാറ്റം; അഭിഭാഷകനെ അറിയിച്ചു, റഹീം കേസിൽ കോടതി സിറ്റിങ് ഒക്ടോബർ 21ന്

റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിെൻറ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബർ 21 (തിങ്കളാഴ്ച)യിലേക്ക് മാറ്റി. റഹീമിന്‍റെ അഭിഭാഷകൻ ഒസാമ അൽ അമ്പറിനാണ് കോടതി ഇത് സംബന്ധിച്ച സന്ദേശം അയച്ചത്. നേരത്തെ കോടതി ഒക്ടോബർ 17 (വ്യാഴാഴ്ച) ആയിരുന്നു സിറ്റിങ്ങിനായി നിശ്ചയിച്ചിരുന്നത്. പുതിയ സാഹചര്യം വിലയിരുത്താൻ റിയാദിലെ...

‘കോവിഡ് വാക്‌സിന്‍ ഇല്ലായിരുന്നെങ്കിൽ എന്തൊക്കെ പാര്‍ശ്വഫലം ഉണ്ടാകുമായിരുന്നു’; പാർശ്വഫലം പരിശോധിക്കണമെന്ന ഹരജിയിൽ സുപ്രീംകോടതി

ന്യൂഡൽഹി: കോവിഡ് വാക്സിൻ രക്തം കട്ടപിടിക്കുന്നതുപോലുള്ള പാർശ്വഫലങ്ങളുണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. വിവാദം സൃഷ്ടിക്കാനാണ് ഹരജിയെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. വാക്‌സിന്‍ ഇല്ലായിരുന്നെങ്കിൽ എന്തൊക്കെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്നുകൂടി മനസ്സിലാക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലം വിദഗ്ധരടങ്ങിയ മെഡിക്കല്‍ പാനല്‍...

‘ഉറങ്ങുന്ന രണ്ട് വ്യക്തികൾക്കിടയിൽ ആശയവിനിമയമോ? ‘; സിനിമയിലല്ല ജീവിതത്തിൽ

സ്വപ്നം കാണുകയാണെന്ന് സ്വപ്നത്തിൽ തന്നെ നമ്മൾ മനസ്സിലാക്കുന്നതിനെയാണ് ലൂസിഡ് ഡ്രീം എന്നു പറയുന്നത്. ഈ സ്വപ്നത്തെ, നമുക്ക് നിയന്ത്രിക്കാൻ കഴിയുമെന്നതും ലൂസിഡ് ഡ്രീമിം​ങിന്റെ സവിശേഷതയാണ്. നിരന്തരമായ പരിശീലനങ്ങളിലൂടെ ലൂസിഡ് ഡ്രീമിം​ഗ് കാണാനുള്ള കഴിവ് സ്വായത്തമാക്കാൻ സാധിക്കും. ഇന്നലെവരെ സയൻസ് ഫിക്ഷൻ ചിത്രങ്ങളിൽ കണ്ടിരുന്ന ഈ അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന പ്രതിഭാസത്തെ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് കാലിഫോർണിയ REMspace...

മദ്യലഹരിയിൽ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു: നടൻ ബൈജുവിനെതിരെ കേസ്

തിരുവനന്തപുരം: മദ്യലഹരിയിൽ അമിതവേ​ഗത്തിൽ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ നടൻ ബൈജുവിനെതിരെ കേസ്. സംഭവത്തിൽ സ്കൂട്ടർ തകരുകയും യാത്രക്കാരന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി വെള്ളയമ്പലം ജം​ഗ്ഷനിലായിരുന്നു സംഭവം. ഞായറാഴ്ച രാത്രി പതിനൊന്നേ മുക്കാലോടെയാണ് വെള്ളയമ്പലത്തുവെച്ച് ബൈജുവിന്റെ കാർ സ്കൂട്ടർ യാത്രികനെ ഇടിച്ച് അപകടമുണ്ടായത്. ശാസ്തമം​ഗലം ഭാ​ഗത്തുനിന്നാണ് ബൈജു വന്നത്. കവടിയാർ ഭാ​ഗത്തുനിന്നാണ് സ്കൂട്ടർ...

നടൻ ബാല അറസ്റ്റിൽ, മുൻ ഭാര്യ നൽകിയ പരാതിയിൽ പൊലീസ് നടപടി

കൊച്ചി: മുൻ ഭാര്യ നൽകിയ പരാതിയിൽ നടൻ ബാല അറസ്റ്റിൽ. കടവന്ത്ര പൊലീസാണ് പാലാരിവട്ടത്തെ വീട്ടിൽ നിന്നും പുലർച്ചെ ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ് നടപടി. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമർശങ്ങൾ അറസ്റ്റിന് കാരണമായി. ബാല നീതി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ബാലയുടെ മാനേജർ...

മദ്രസകൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾക്ക് സഹായം നൽകരുത്; സംസ്ഥാനങ്ങൾക്ക് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം

ദില്ലി : രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം. മദ്രസകൾക്കുളള സഹായങ്ങൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾ നിർത്തലാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾ നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്. മദ്രസകളെ കുറിച്ച് കമ്മീഷൻ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ...

മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയെ വെടിവെച്ച് കൊന്നു

മുംബൈ: എൻസിപി അജിത് പവാർ വിഭാഗം നേതാവും മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിയെ വെടിവെച്ച് കൊന്നു. മഹാരാഷ്ട്രയിലെ ബാന്ദ്ര ഈസ്റ്റ് മണ്ഡലത്തിലെ എംഎൽഎയാണ് ബാബ സിദ്ദിഖി. ‌കോൺഗ്രസിൽനിന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സിദ്ദിഖി എൻസിപി അജിത്പവാർ വിഭാഗത്തിൽ ചേർന്നത്. ബോളിവുഡിൽ വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവ് കൂടിയാണ് സിദ്ദിഖി.

അറബിക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ ഒരാഴ്ച വ്യാപകമായി മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദ്ദം നാളെ രാവിലെയോടെ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കേരളത്തിൽ ഒരാഴ്ച വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 16 -ാം തിയതി വരെ ശക്തമായ മഴക്ക്‌ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്....
- Advertisement -spot_img

Latest News

ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റൻ, സഞ്ജു ടീമില്‍, ബുമ്ര തിരിച്ചെത്തി, ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍...
- Advertisement -spot_img