Latest news

കാലം മാറി, ടെക്നോളജിയും; പ്രേമിക്കുന്നതിലും സജീവമായി ഇടപെടാൻ ഇനി സാങ്കേതിക വിദ്യ

ജോലി ചെയ്യുന്നതിലും പ്രേമിക്കുന്നതിലുമൊക്കെ ഇടപെടാൻ ഇനി സാങ്കേതിക വിദ്യ കൂടിയുണ്ടാകും. ഇത് സംബന്ധിച്ച ടെക്നോളജികളെല്ലാം നിലവിലുണ്ട്. എന്നാൽ അവയിൽ പലതും വേണ്ടത്ര സജീവമായിട്ടില്ല എന്നാണ് പറയപ്പെടുന്നത്. വരും വർഷങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെറ്റാവേഴ്‌സ് എന്നീ മേഖലകളിലാണ് വൻ മുന്നേറ്റം പ്രതീക്ഷിക്കുന്നത്. ഡിസംബറിലെ മാത്രം എഐ സേർച്ചിന്റെ കാര്യമാണ് ഇത് സംബന്ധിച്ച് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അടുത്ത...

കണ്ണൂർ വിമാനത്താവളത്തിൽ അരക്കോടി രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ അരക്കോടി രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ അർശാദ് ആണ് പിടിയിലായത്. ദുബൈയിൽ നിന്ന് കണ്ണൂരിലെത്തിയ അർശാദിൽ നിന്ന് 55,38,330 രൂപ വിലവരുന്ന 1043 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ചെക്ക് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം...

കാസർഗോഡ് 48 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കാസർഗോഡ് 48 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. എരിയാൽ സ്വദേശി മുഹമ്മദ്‌ മർസൂഖ് ആണ് പിടിയിലായത്. കാസർഗോഡ് നഗരത്തിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. പ്രതി ഓൺലൈനിലൂടെ ലഹരി മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയെന്ന് പൊലീസ് വ്യക്തമാക്കി.

മണൽ മാഫിയയിൽ നിന്നും ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി: രണ്ട് പൊലീസുകാ‍ര്‍ക്ക് സസ്പെൻഷൻ

പുത്തൻകുരിശ്: മണൽ മാഫിയയുടെ കൈയ്യിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ രണ്ട് എസ് ഐ മാർക്ക് സസ്പെൻഷൻ. എറണാകുളം പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ജോയി മത്തായി , അബ്ദുറഹിമാൻ എന്നിവരെയാണ് റൂറൽ എസ്പി വിവേക് കുമാർ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ഗൂഗിൾ പേ വഴി അബ്ദുൾ റഹ്മാൻ പതിനൊന്നായിരം രൂപയും...

‘മെസിയായിരുന്നില്ല ഗോൾഡൻ ബോൾ അർഹിച്ചിരുന്നത്’; മറ്റൊരു താരത്തെ വാനോളം പുകഴ്ത്തി ബ്രസീലിയൻ ഇതിഹാസം

സാവോ പോളോ: ഖത്തർ ലോകകപ്പ് അവസാനിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ചർച്ചകൾ തീരുന്നില്ല. മെസിയുടെ ​ഗോളിനെ ചൊല്ലിയുള്ള തർക്കങ്ങൾ ഒരു വശത്ത് കൂടെ നടക്കുമ്പോൾ ​ഗോൾഡൻ ബോൾ അർജൻൈൻ നായകനല്ല അർഹിച്ചിരുന്നതെന്നുള്ള അഭിപ്രായങ്ങളും മുൻ താരങ്ങൾ ഉൾപ്പെ‌ടെ ഉയർത്തുന്നുണ്ട്. ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയാണ് ഇപ്പോൾ അത്തരമൊരു അഭിപ്രായം പറഞ്ഞിട്ടുള്ളത്. ഖത്തർ ലോകകപ്പിൽ തന്നെ ഏറ്റവും ആകർഷിച്ചത്...

തലപ്പാടി– ചെങ്കള റീച്ചിൽ 25 ശതമാനം പണി തീർന്നു

കാസർകോട്‌: ജില്ലയിൽ ദേശീയപാത വികസനത്തിൽ തലപ്പാടി– ചെങ്കള റീച്ചിൽ 25 ശതമാനത്തോളം പ്രവൃത്തി പൂർത്തിയായി. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയുടെ പ്രവൃത്തിയിൽ നാഴികകല്ലാണിത്‌. 36 .5 കിലോമീറ്റർ ആറുവരി പാതയിൽ പത്തുകിലോമീറ്റർ ടാറിങ് പൂർത്തിയായി. തലപ്പാടി മുതൽ കുഞ്ചത്തൂർ വരെയുള്ള പ്രദേശത്താണ്‌ ടാറിങ്‌ പൂർത്തിയായത്‌. ഇരുവശത്തുമായി 66 കിലോമീറ്റർ സർവീസ്‌ റോഡിൽ പത്തുകിലോമീറ്ററോളം ടാർ...

അഞ്ചുമാസം മുമ്പ് വിവാഹം, യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: കൊല്ലത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ. കുമ്മിൾ മണ്ണൂർവിളാകത്ത് വീട്ടിൽ ജന്നത്ത് (19) ആണ് മരിച്ചത്. അഞ്ചുമാസം മുമ്പായിരുന്നു ജന്നത്തിന്‍റെ വിവാഹം. ഭർത്താവ് റാസിഫ് വിദേശത്താണ്. ഇന്നലെ രാത്രി രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ജന്നത്തിനെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ റാസിഫ് വീട്ടില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ ജന്നത്തിനെ വിളിച്ചെങ്കിലും മുറിയില്‍ നിന്ന് പ്രതികരണമുണ്ടായില്ല....

പുതുവത്സരം അധികം ആഘോഷിക്കേണ്ട, എല്ലാം രാത്രി പന്ത്രണ്ടര വരെ മതി; കര്‍ശന നിയന്ത്രണവുമായി പൊലീസ്

പുതുവത്സരാഘോഷത്തിലെ ലഹരി ഉപയോഗം തടയാനായി ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് കര്‍ശന മാര്‍ഗരേഖയുമായി പൊലീസ്. പുതുവര്‍ഷ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മുഴുവനാളുകളുടേയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കാനും ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കാനും നിര്‍ദേശം നല്‍കും. പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കൊച്ചിയിലേക്ക് രാസലഹരിമരുന്നിന്റെ ഒഴുക്ക് തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 15 ലക്ഷം രൂപയുടെ എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. ഈ മാസം...

സൂറത്കല്‍ കൊലപാതകം: രണ്ടു സ്ത്രീകളടക്കം 12 പേര്‍ കസ്റ്റഡിയില്‍, പ്രദേശത്ത് നിരോധനാജ്ഞ

മംഗളൂരു: സൂറത്കല്‍ കാട്ടിപ്പളയിലെ ഫാന്‍സി ഷോപ്പ് ഉടമ അബ്ദുള്‍ ജലീലിനെ(45) കടയുടെ മുന്നില്‍ വെച്ച് കുത്തിക്കൊന്ന കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുസ്ത്രീകള്‍ ഉള്‍പ്പെടെ 12 പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൃഷ്ണപുര സ്വദേശി ശൈലേഷ് പൂജാരി (21), ഹെജമാടിയിലെ സവിന്‍ കാഞ്ചന്‍ (24),ഇവരെ രക്ഷപ്പെടാന്‍ സഹായിച്ച കാട്ടിപ്പള്ളയിലെ പവന്‍...

സ്വര്‍ണ്ണം കടത്തിയ യുവതിയും തട്ടിയെടുക്കാനെത്തിയ സംഘവും കരിപ്പൂരില്‍ പിടിയില്‍

തിരുവനന്തപുരം: സ്വര്‍ണ്ണം കടത്തിയ യുവതിയും തട്ടിയെടുക്കാനെത്തിയ സംഘവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. വിദേശത്ത് നിന്നും സ്വര്‍ണ്ണവുമായി എത്തി കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ കൊല്ലം സ്വദേശിനി ഡീനയും യുവതിയുടെ ഒത്താശയോടെ സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ എത്തിയ സംഘത്തെയുമാണ് പൊലീസ് പിടികൂടിയത്. എട്ട്  ലക്ഷം രൂപ വിലവരുന്ന  സ്വര്‍ണ്ണമാണ് പിടികൂടിയത്. വയനാട്  സ്വദേശി സുബൈര്‍ എന്നയാള്‍ക്ക് വേണ്ടി കൊണ്ടുവന്ന സ്വര്‍ണ്ണം തട്ടിയെടുക്കാനാണ് മറ്റ് നാല് പേര്‍ ഡീനയുടെ അറിവോടെ...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img