മത്സ്യ തൊഴിലാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷിറിയ പുലിമുട്ട് നിർമ്മാണം വൈകുന്നതും മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം പൂർണ്ണതോതിൽ സജ്ജമാകാത്തതും എകെഎം അഷ്റഫ് എംഎൽഎ നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചു.
കുമ്പള, മംഗൽപാടി പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ഏറെ കാലത്തെ ആവശ്യപ്രകാരം റീബിൾഡ് കേരള ഇനിഷ്യേറ്റീവ്ൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയ ഷിറിയ റിവർ ട്രെയിനിംഗ് പ്രവൃത്തി അഥവാ...
കുമ്പള: 'പിണറായി പൊലിസ്-ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു' എന്ന കാപ്ഷനില്‍ എസ്ഡിപിഐ കാംപയിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജെ നയിക്കുന്ന വാഹന പ്രചരണ ജാഥ നാളെ മുതല്‍ നാലുദിവസം സംഘടിപ്പിക്കുമെന്ന് മണ്ഡലം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തെയും പൊലീസ്-ആര്‍എസ്എസ് കൂട്ടുകെട്ടിനെയും തുറന്നു കാട്ടുന്നതിന് വേണ്ടിയാണ് എസ്ഡിപിഐ വാഹനജാഥ...
കാസര്‍കോട്: ഉപ്പള, പത്വാടിയിലെ വീട്ടില്‍ നിന്നു കോടികളുടെ മയക്കുമരുന്നുമായി അറസ്റ്റിലായ പ്രതിയെ ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഉപ്പള, പത്വാടിയിലെ അസ്‌കര്‍ അലിയെ ആണ് ജില്ലാ കോടതി ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. സെപ്തംബര്‍ 20ന് വൈകുന്നേരമാണ് അസ്‌കര്‍ അലിയുടെ വീട്ടില്‍ നിന്നു 3.407...
തിരുവനന്തപുരം:വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കോണ്‍ഗ്രസ്. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസുമായിരിക്കും സ്ഥാനാര്‍ത്ഥികളാകുക. സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നൽകിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയത്. വയനാട്ടിൽ നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ...
കൊച്ചി : തൂണേരി ഷിബിൻ വധക്കേസിൽ മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകനായ 19 വയസുകാരൻ ഷിബിനെ വടകരയിലെ തൂണേരിയിൽ വച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി. ഒന്ന് മുതൽ നാല് വരെ പ്രതികൾക്കും 15, 16 പ്രതികൾക്കുമാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം...
ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 18ാം സീസണിന് മുന്നോടിയായുള്ള മേഗാ ലേലത്തിൽ രാജസ്ഥാന്‍റെ പ്രഥമ പരിഗണന നായകൻ സഞ്ജു സാംസണ് തന്നെയാകുമെന്ന് റിപ്പോർട്ട്. താരത്തിന് 18 കോടി നൽകി നിലനിർത്താനാണ് മാനേജ്മെന്‍റ് നീക്കമെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ നാല് സീസണുകളിലും രാജസ്ഥാന്‍റെ ക്യാപ്റ്റനായ സഞ്ജു 2022-2024 എന്നീ സീസണുകളിൽ ടീമിനെ പ്ലേ ഓഫിൽ...
ഇന്ത്യയില്‍ അർബുദ നിരക്കുകള്‍ വർധിക്കുന്നതായി റിപ്പോർട്ട്. പുരുഷന്മാരില്‍ ചുണ്ട്, വായ അർബുദങ്ങളാണ് കൂടുതലായും കണ്ടുവരുന്നത്. സ്ത്രീകള്‍ക്കിടയില്‍ സ്തനാർബുദ കേസുകളും. ഇന്ത്യയിലെ ഏറ്റവും വലിയ ഗവേഷണ ഏജൻസിയായ ഐസിഎംആർ-നാഷണല്‍ സെന്റർ ഫോർ ഡിസീസ് ഇൻഫോമാറ്റിക്‌സ് ആൻഡ് റിസേർച്ചിന്റെതാണ് ഗവേഷണ റിപ്പോർട്ട്.
ഇകാൻസർ ജേർണലിലാണ് ഗവേഷകർ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രിക്‌സ് രാജ്യങ്ങളിലെ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക)...
കുമ്പള: മൂത്തമകനോടുള്ള വൈരാഗ്യത്തെ തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയതായി പരാതി. അടുക്ക, ചുക്കിരിയടുക്കയിലെ ആയിഷാബിയുടെ പരാതി പ്രകാരം അടുക്കയിലെ സി.എ ഹമീദിനെതിരെ കുമ്പള പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. പരാതിക്കാരിയുടെ മൂത്തമകനുമായി ഹമീദിനു വിരോധമുണ്ടെന്നും അതിന്റെ പേരില്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തി മോശം ഭാഷയില്‍ സംസാരിക്കുകയും ഇളയ മകനെ അപകടപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായും ആയിഷ...
തിരുവനന്തപുരം ∙ കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ മഴയാണു പ്രവചിക്കുന്നത്. 14ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, 15ന് മലപ്പുറം, കണ്ണൂർ, 16ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, 17ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം,...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക്...