Latest news

നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്ത് 58 ഹർജികൾ; നിർണായക സുപ്രിംകോടതി വിധി ഇന്ന്

നോട്ട് അസാധുവാക്കൽ ഹർജ്ജികളിലെ വിധി ഇന്ന് സുപ്രിം കോടതി പറയും. 2016 നവംബർ എട്ടിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്ത് 58 ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. സാമ്പത്തിക വിഷയങ്ങളിൽ ഇടപെടാനുള്ള സുപ്രിംകോടതിയുടെ അവകാശം പരിമിതമാണെന്ന് അടക്കം ഹർജ്ജികളെ എതിർത്ത് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് എസ് അബ്ദുൾ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ...

പുതുവത്സരത്തില്‍ കേരളം കുടിച്ചത് 107.14 കോടിയുടെ മദ്യം; മുന്നില്‍ തിരുവനന്തപുരം

പുതുവത്സര ദിനത്തില്‍ കേരളത്തില്‍ റെക്കോഡ് മദ്യവില്‍പ്പന. ഇന്നലെ മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വില്‍പ്പന നടത്തിയത്. 2022 ലെ പുതുവത്സര ദിനത്തില്‍ 95.67 കോടിയുടെ മദ്യമാണ് കേരളത്തില്‍ വില്‍പ്പന നടത്തിയിരുന്നത്. 1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. കൊല്ലം ആശ്രമം ഔട്ട്‌ലെറ്റില്‍...

റോഡില്‍ യുവതിയുടെ നഗ്‌ന മൃതദേഹം, കാറില്‍ എട്ട് കിലോമീറ്ററോളം വലിച്ചിഴച്ചു; പുതുവത്സര രാവില്‍ ഞെട്ടി രാജ്യതലസ്ഥാനം

ഡല്‍ഹിയില്‍ പുതുവത്സര ദിനത്തില്‍ യുവതി കാറിടിച്ച് മരിച്ചു. യുവതിയെ ഇടിച്ച കാര്‍ കിലോമീറ്ററുകളോളം ഇവരെ വലിച്ചിഴച്ചെന്നും ഗുരുതരമായി പരുക്കേറ്റ് യുവതി മരിച്ചെന്നുമാണു റിപ്പോര്‍ട്ട്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പുതുവര്‍ഷ പുലരിയില്‍ ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയിലാണ് ദാരുണ സംഭവം നടന്നത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ, പുതു വര്‍ഷ ആഘോഷത്തിനിറങ്ങിയ യുവാക്കളുടെ കാര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. യുവാക്കള്‍ കാര്‍ നിര്‍ത്താന്‍...

കൊവിഡ് ജാഗ്രത നിയന്ത്രണം: 6രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ന്മുതല്‍ എയർസുവിധ രജിസ്ട്രേഷന്‍ നിര്‍ബന്ധം

ദില്ലി:കൊവിഡിനെതിരായ ജാഗ്രത കൂട്ടുന്നതിൻറെ ഭാഗമായി ചൈനയുൾപ്പടെ ആറ് ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് എയർ സുവിധ രജിസ്ട്രേഷനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇന്ന് മുതൽ നിർബന്ധം. ചൈന, ജപാൻ, സിംഗപ്പൂർ, ഹോങ്കോംഗ്, തായ്ലാൻഡ്, തെക്കൻ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് നിബന്ധന ബാധകം. അന്താരാഷ്ട്ര യാത്രക്കാരിലെ രണ്ട് ശതമാനം പേരിൽ നടത്തിയ പരിശോധനയിൽ...

വിസിറ്റ് വിസ പുതുക്കുന്നതിനുള്ള സംവിധാനം ദുബായ് നിർത്തിവച്ചു

രാജ്യത്തിനകത്ത് നിന്ന് വിസിറ്റ് വിസ പുതുക്കുന്നതിനുള്ള സംവിധാനം ദുബായ് താൽക്കാലികമായി നിർത്തിവച്ചു. ട്രാവൽ ഏജൻസികളാണ് ഇക്കാര്യം അറിയിച്ചത്. നിയമം മാറിയതോടെ കാലാവധി കഴിഞ്ഞ സന്ദർശകവിസക്കാർ മാതൃരാജ്യത്തേക്കോ അയൽ രാജ്യത്തേക്കോ പോയി പുതിയ വിസയിൽ തിരിച്ചെത്തേണ്ടിവരും. യുഎഇയിലെ വിനോദസഞ്ചാരികൾക്ക് വിസ മാറണമെന്നുണ്ടെങ്കിൽ രാജ്യം വിടണമെന്ന നിബന്ധന മുമ്പുണ്ടായിരുന്നെങ്കിലും കൊവിഡ് കാലത്ത് യാത്ര ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇതിന്...

ആർഎസ്എസ് ആസ്ഥാനമന്ദിരം സ്ഫോടനത്തിലൂടെ തകർക്കുമെന്ന് അജ്ഞാതന്റെ ഫോൺ സന്ദേശം; ഭീഷണിയ്ക്ക് പിന്നാലെ നാഗ്പൂരിൽ പൊലീസ് സുരക്ഷ ശക്തമാക്കി

മുംബയ്: മഹാരാഷട്രയിലെ ആർഎസ്എസ് ആസ്ഥാനം തകർക്കുമെന്ന് അജ്ഞാതന്റെ ഫോൺ സന്ദേശം. ഭീഷണിയെ തുടർന്ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തിലെ സുരക്ഷ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കി. സമീപത്ത് താമസിക്കുന്നവരെ സുരക്ഷാസേന ജാഗ്രതയോടെ നിരീക്ഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആ‌ർഎസ്എസ് ആസ്ഥാനം സ്ഫോടനത്തിലൂടെ തകർക്കുമെന്ന തരത്തിലുള്ള ഫോൺ സന്ദേശം ലഭിച്ചത്. ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും ഡോഗ്...

കാസർഗോഡ് ദേവാലയത്തിൽ വെടിക്കെട്ടിനിടെ അപകടം, നാല് പേർക്ക് പരിക്ക്

കാസർഗോഡ് : കാസർഗോഡ് പാലാ വയൽ സെന്റ് ജോൺസ് ദേവാലയത്തിൽ വെടിക്കെട്ടിനിടെ അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ദേവാലയത്തിലെ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല. എട്ട് മണിയോടെയാണ് അപകടമുണ്ടായത്. നാല് പേരുടെയും കാലിന് ആണ് പരിക്കേറ്റത് എന്നാണ് ലഭിക്കുന്ന വിവരം. ഇവ‍രെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ക്രിസ്റ്റ്യാനോ തൊട്ട് വിന്‍സന്റ് അബൂബക്കര്‍ വരെ; അല്‍- നസര്‍ ചില്ലറ ടീമല്ല

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയതോടെ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സൗദി ക്ലബ് അല്‍- നസര്‍. 200 മില്യണ്‍ യൂറോ പ്രതിവര്‍ഷ സാലറിയില്‍ ക്രിസ്റ്റ്യാനോ‌‌യെ കളത്തിലെത്തിച്ച ക്ലബ് അത്ര നിസ്സാരക്കാരല്ല. നിരവധി മികച്ച താരങ്ങളെ കൊണ്ട് സമ്പന്നമായ നസര്‍ ഏഷ്യയിലെ തന്നെ മികച്ച ക്ലബുകളിലൊന്നാണ്. ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിനെതിരെ അട്ടിമറി ഗോള്‍ നേടിയ കാമറൂണ്‍...

സൗദിയിലെ ഫുട്ബാൾ പ്രേമികൾക്ക് ആവേശമായി റൊണാൾഡോയും മെസ്സിയും റിയാദിൽ നേർക്കുനേർ ഏറ്റുമുട്ടുന്നു

ജിദ്ദ: ഖത്തറിലെ ലോകകപ്പ് ആരവങ്ങൾ അടങ്ങുന്നതോടെ സൗദിയിലെ ഫുട്ബാൾ ആരാധകർക്ക് മറ്റൊരു സന്തോഷ വർത്തകൂടി. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും നേതൃത്വം നൽകുന്ന രണ്ടു ക്ലബുകൾ തമ്മിലുള്ള ഏറ്റുമുട്ടലിന് അടുത്ത മാസം 19 ന് വ്യാഴാഴ്ച രാജ്യ തലസ്ഥാനമായ റിയാദ് സാക്ഷ്യം വഹിക്കും. റിയാദിലെ മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന 'റിയാദ് സീസൺ' സൗഹൃദ ടൂർണമെന്റിൽ...

രാജ്യത്ത് വിവിധയിടങ്ങളിലായി 15 ദിവസം ജനുവരിയിൽ ബാങ്കുകൾ തുറക്കില്ല

ദില്ലി: ബാങ്കിടപാടുകൾ നടത്താത്തവർ ഇന്ന് വളരെ ചുരുക്കമാണ്. മാസത്തിൽ ഒരു തവണയെങ്കിലും ബാങ്കിലെത്തേണ്ട ആവശ്യങ്ങൾ ഓരോ വ്യക്തിക്കുമുണ്ടാകും. പുതുവർഷത്തിൽ ബാങ്കുകളിലെത്തി ഇടപാടുകൾ നടത്താൻ പദ്ധതിയുണ്ടെങ്കിൽ ശ്രദ്ധിക്കുക, ജനുവരിയിൽ രാജ്യത്തുടനീളമുള്ള ബാങ്കുകൾ 15 ദിവസം അവധിയായിരിക്കും. ഇതിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും ഉൾപ്പെടുന്നുണ്ട്. ബാങ്ക് അവധി ദിവസങ്ങളിൽ ചിലത് സംസ്ഥാനത്ത് മാത്രമുള്ളതായിരിക്കും. ദേശീയ അവധി ദിവസങ്ങളിൽ...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img