ന്യൂയോർക്ക്: 49 സ്മാർട്ട്‌ഫോണുകളിൽ സേവനം നിർത്തി വാട്‌സ്ആപ്പ്. രണ്ട് സാംസങ്, വാവേ, എൽ.ജി, സോണി അടക്കമുള്ള കമ്പനികളുടെ ഫോണുകളിലാണ് ആപ്ലിക്കേഷൻ ഇനി മുതൽ സേവനം മുടങ്ങുക. രണ്ട് ഐഫോണും കൂട്ടത്തിലുണ്ട്.
ഉപയോക്തൃസൗഹൃദമാക്കുന്നതിന്റെ ഭാഗമായി വാട്‌സ്ആപ്പ് നിരന്തരം ഉപയോക്താക്കൾക്ക് പുതിയ അപ്‌ഡേറ്റുകളെക്കുറിച്ചുള്ള നോട്ടിഫിക്കേഷനുകൾ നൽകുന്നുണ്ട്. എന്നാൽ, പഴയ ഓപറേറിങ് സിസ്റ്റത്തെ(ഒ.എസ്) പിന്തുണയ്ക്കുന്ന പുതിയ അപ്‌ഡേറ്റുകൾ കമ്പനി നിർത്തിവച്ചിരിക്കുകയാണ്....
ഫ്രഞ്ച് ലീഗില്‍ ലെന്‍സിനെതിരായ ഞെട്ടിക്കുന്ന തോല്‍വിക്ക് പിറകെ ഫ്രഞ്ച് സൂപ്പര്‍ താരം എംബാപ്പെയെ വിമര്‍ശിച്ച് മുതിര്‍ന്ന സിപിഐ നേതാവും ഫുട്ബോള്‍ നിരീക്ഷകനുമായ പന്ന്യന്‍ രവീന്ദ്രന്‍. മെസ്സിയും നെയ്മറും കണിശമായി നൽകുന്ന പാസിന്റെ ബലംകൂടിയാണ് എംബാപ്പെയുടെ ഗോൾനേട്ടങളിൽ പലതുമെന്നും ഈ സത്യം ഇപ്പോഴെങ്കിലും എംബാപ്പെക്ക് മനസ്സിലാകും എന്ന് കരുതാമെന്നും പന്ന്യന്‍ രവീന്ദ്രന്‍ കുറിച്ചു.
കഴിഞ്ഞ ദിവസം മെസ്സിയും...
കോഴിക്കോട്: മുസ്ലീം ലീഗിന് നേതൃത്വം നൽകുന്ന പാണക്കാട് കുടുംബത്ത സമസ്ത ഭീഷണിപ്പെടുത്തി മുജാഹിദ് സമ്മേളത്തിൽ നിന്ന് അകറ്റിയെന്ന് ഡോ എഐ അബ്ദുൾ മജീദ് സ്വലാബി. അതുകൊണ്ട് ലീഗ് വിളിച്ച യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ കെഎൻഎമ്മിനും കഴിയും. വിട്ടു നിൽക്കുന്ന കാര്യം കോർഡിനേഷൻ കമ്മിറ്റിയെ ഔദ്യോഗികമായി അറിയിച്ചതാണ്. പാണക്കാട് തങ്ങൾമാരെ ഇക്കാര്യത്തിൽ അധിക്ഷേപിക്കുന്നത് ശരിയല്ല. ഭീഷണി...
അബുദാബി: വരുന്ന ഫെബ്രുവരി മൂന്നിന് നടക്കാനിരിക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍. ജനുവരി മാസത്തിലുടനീളം ബിഗ് ടിക്കറ്റെടുക്കുന്നവരെ കാത്തിരിക്കുന്നത് 2.3 കോടി ദിര്‍ഹത്തിന്റെ (51 കോടിയിലധികം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനമാണ്. ഇതിന് പുറമെ ടിക്കറ്റെടുക്കുന്ന എല്ലാവരും അതത് ആഴ്ചകളിലെ പ്രതിവാര നറുക്കെടുപ്പുകളിലും ഉള്‍പ്പെടും. ഇതില്‍ ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്ന ഒരോരുത്തര്‍ക്ക് ഒരു കിലോഗ്രാം 24 ക്യാരറ്റ്...
മുംബൈ: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞിട്ടുള്ള മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തറിന്‍റെ റെക്കോര്‍ഡ് തകര്‍കകുമെന്ന് ഇന്ത്യന്‍ പേസര്‍ ഉമ്രാന്‍ മാലിക്. 2003ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ആണ് അക്തര്‍ 161.3 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് റെക്കോര്‍ഡിട്ടത്.
മികച്ച വേഗത്തില്‍ പന്തെറിയുകയും ഭാഗ്യവും കൂട്ടിനുണ്ടെങ്കില്‍ തനിക്ക് അക്തറിന്‍റെ...
ബംഗളൂരു: ബംഗളുരുവില്‍ പ്രണയം നിരസിച്ചതിന് കോളജ് വിദ്യാര്‍ഥിനിയെ ക്യാംപസില്‍ വച്ചു കുത്തിക്കൊലപ്പെടുത്തി. പത്തൊന്‍പതുകാരിയായ ലയസ്മിത ആണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ പവന്‍ കല്യാണ്‍ സ്വയം കുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബംഗളൂരിവിലെ പ്രസിഡന്‍സി കോളജിലാണ് സംഭവം. മറ്റൊരു കോളജില്‍ പഠിക്കുന്ന പവന്‍ കല്യാണ്‍ ക്യാംപസിലെത്തി ലയസ്മിതയെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റു വീണ വിദ്യാര്‍ഥിനിയെ കോളജ്...
മുംബൈ: ശ്രീലങ്കക്കെതിരായ ടി20 പരമ്പര നാളെ തുടങ്ങാനിരിക്കെ ടി20 ടീമില്‍ മലയാളി താരം സഞ്ജു സാംസണ് അനുയോജ്യമായ ബാറ്റിംഗ് പൊസിഷന്‍ ഏതെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ കുമാര്‍ സംഗക്കാര. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ സഞ്ജുവിന് കഴിയുമെങ്കിലും ഇന്ത്യന്‍ ടീമില്‍ നാലാം നമ്പറാണ് സഞ്ജുവിന് അനുയോജ്യമായ ബാറ്റിംഗ് പൊസിഷനെന്ന് സംഗക്കാര പറഞ്ഞു.
ആദ്യ ആറോ...
2023 ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ടീം ഇന്ത്യയുടെ കഴിഞ്ഞ വർഷത്തെ പ്രകടന അവലോകന യോഗത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ചില പ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. യോ-യോ ടെസ്റ്റും ഡെക്സയും (ഡ്യുവൽ എനർജി എക്സ്-റേ അബ്സോർപ്റ്റിയോമെട്രി) വിജയിച്ചെത്തിയാൽ മാത്രമേ ഇനി ഇന്ത്യൻ ടീമിൽ സ്ഥിര സ്ഥാനം കിട്ടുക ഉള്ളു എന്ന കാര്യവും ഉറപ്പൊപം.
നേരത്തെ,...
മുംബൈ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ആരൊക്കെ ടീമിലെത്തുമെന്ന ചര്‍ച്ചകള്‍ ആരാധകര്‍ ഇപ്പോഴെ തുടങ്ങിക്കഴിഞ്ഞു. ടി20 ലോകകപ്പ് തോല്‍വി ചര്‍ച്ച ചെയ്യാനായി ഇന്നലെ ചേര്‍ന്ന ബിസിസിഐ യോഗത്തില്‍ ലോകകപ്പ് ടീമിലെത്താന്‍ സാധ്യതയുള്ള 20 കളിക്കാരെ കണ്ടെത്താനുള്ള നിര്‍ദേശവും വന്നു കഴിഞ്ഞു. ഇതിനിടെ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ കെ എല്‍...
റിയാദ്: സൗദി അറേബ്യയിൽ കനത്ത മഴ തുടരുന്നു. ജിദ്ദ മേഖലയിലാണ് ഏറ്റവും കൂടുതൽ. ജിദ്ദ നഗരത്തിലെ അടിപ്പാതകൾ അടച്ചു. ഞായറാഴ്ച വൈകുന്നേരമാണ് ശക്തമായ ഇടിയോടും മിന്നലോടും കൂടിയ മഴയുണ്ടായത്. വ്യാഴാഴ്ച നഗരത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന ജോലികൾ പൂർത്തിയായി വരികയായിരുന്നു. അതിനിടയിലാണ് വീണ്ടും മഴ കനത്തത്.
ഞായറാഴ്ച രണ്ട് മണിക്കൂറിലധികം...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...