Latest news

വണ്ടി ഓടിക്കുന്നവര്‍ ശ്രദ്ധിക്കുക, വൈകിട്ട് 3 മണി മുതല്‍ രാത്രി 9 വരെ അത്ര നല്ല സമയമല്ല

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്ക് അനുസരിച്ച് 2021-ല്‍ മാത്രം 4.12 ലക്ഷം റോഡ് അപകടങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതായത് 2020-ലെ കണക്ക് അനുസരിച്ച് അരലക്ഷത്തോളം അപകടങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 2021-ല്‍ മാത്രം റോഡ് അപകടങ്ങളില്‍ ഒന്നര ലക്ഷത്തോളം ആളുകളാണ് മരിച്ചത്. രാജ്യത്തുണ്ടാകുന്ന റോഡ് അപകടങ്ങളില്‍ 100 അപകടത്തില്‍ 37 പേര്‍ എന്ന...

പുതുവര്‍ഷത്തില്‍ കുറ്റകൃത്യങ്ങള്‍ നടക്കാതിരിക്കാന്‍ മൃഗബലി നടത്തി പൊലീസ്

പുതുവര്‍ഷത്തില്‍ കുറ്റകൃത്യങ്ങള്‍ നടക്കാതിരിക്കാന്‍ മൃഗബലി നടത്തി പൊലീസുകാര്‍. തമിഴ്നാട് ദിണ്ടിഗലിലെ വടമധുര പൊലിസ് സ്റ്റേഷനിലെ പൊലിസുകാരാണ് ബലി നടത്തിയത്. വേദസന്ദൂര്‍ ഡെപ്യൂട്ടി സൂപ്രണ്ട് ദുര്‍ഗാദേവി, വടമധുര സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ജ്യോതി മുരുകന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൃഗബലി. ആടിനെ ബലി അര്‍പ്പിച്ച് പൊങ്കാലയര്‍പ്പിച്ചാണ് പൊലിസ് സംഘം മടങ്ങിയത്. പുതുവര്‍ഷത്തില്‍ തങ്ങളുടെ സ്റ്റേഷന്‍ പരിധിയില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കണമെന്ന് ദൈവത്തോട് ആവശ്യപ്പെട്ടുള്ള...

അൽ നാസറിന്റെ ജേഴ്സി അണിയേണ്ടിയിരുന്നത് സാക്ഷാൽ ‘മെസി’; ക്രിസ്റ്റ്യാനോയ്ക്ക് മുൻപ് ഫുട്ബാളിന്റെ മിശിഹയാണ് ക്ളബ്ബിൽ എത്തേണ്ടിയിരുന്നതെന്ന് പരിശീലകൻ

റിയാദ്: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അല്ല പകരം ലയണൽ മെസിയെ ആണ് ടീമിലേയ്ക്ക് എത്തിക്കാൻ ആദ്യം ശ്രമം നടത്തിയതെന്ന് അൽ നാസർ ഫുട്ബാൾ ക്ളബ്ബ് പരിശീലകൻ റൂഡി ഗാർഷ്യ. ക്ളബ്ബിന്റെ വാർത്താ സമ്മേളനത്തിനിടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദോഹയിൽ നിന്നും നേരിട്ട് മെസിയെ എത്തിക്കാനായിരുന്നു തന്റെ പദ്ധതിയെന്ന് ഗാർഷ്യ പറഞ്ഞു. നിലവിൽ പിഎസ്ജി ക്ളബുമായാണ് മെസി...

ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാദ്ധ്യത; മക്കയിൽ പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി സൗദി

മക്ക: മക്കയിൽ വരും ദിവസങ്ങളിൽ കനത്ത മഴ ലഭിക്കാൻ സാദ്ധ്യതയുള്ളതായി കാലാവാസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കാലാവസ്ഥ പ്രതികൂലമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മക്കയിലെ ഗ്രാന്റ് മോസ്കിൽ വിവിധ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. പ്രാര്‍ത്ഥനാ സ്ഥലങ്ങള്‍, പ്രവേശന കവാടങ്ങള്‍ എന്നിവിടങ്ങളിലും മഴ മൂലമുള്ള അസൗകര്യം ഒഴിവാക്കാനുള്ല സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മഴ കൂടാതെ ആലിപ്പഴം വീഴ്ച, കാഴ്ച...

അല്‍ഫാം കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധ; കോട്ടയത്ത് നഴ്‌സ് മരിച്ചു; ജീവനെടുത്തത് രണ്ട് മാസം മുന്‍പ് ‘പൂട്ടിയ’ ഹോട്ടല്‍

ഭക്ഷ്യവിഷബാധയേറ്റു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു. മെഡിക്കല്‍ കോളജ് അസ്ഥിരോഗ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സ് രശ്മി(33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലില്‍ നിന്നാണ് രശ്മി അല്‍ഫാം കഴിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദ്ദിയും തുടര്‍ന്നു വയറിളക്കവും അനുഭവപ്പെട്ടു. ശാരീരികമായ തളര്‍ന്നതിനെ തുടര്‍ന്നു...

യുഎഇയിലെ ഇന്‍ഷുറന്‍സ് നിബന്ധന പ്രാബല്യത്തില്‍ വന്നു; പ്രവാസികള്‍ക്കും ബാധകം, പാലിക്കാത്തവര്‍ക്ക് പിഴ ലഭിക്കും

അബുദാബി: യുഎഇയില്‍ തൊഴില്‍ നഷ്ടമായാലും മൂന്ന് മാസം വരെ നിശ്ചിത വരുമാനം ഉറപ്പുനല്‍കുന്ന തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി 2023 ജനുവരി ഒന്നു മുതല്‍ പ്രബാല്യത്തില്‍ വന്നു. പദ്ധതിയിലെ അംഗത്വം എല്ലാ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധമാണെന്ന് യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ...

ഒറ്റ പ്രസവത്തിൽ ജനനം, പുതിയ ജീവിതത്തിലേയ്ക്ക് കടക്കുന്നതും ഒന്നിച്ചു തന്നെ; ഒരേ ദിവസം മനസമ്മതം മൂളി 3 സഹോദരിമാർ

പറവൂർ: ഒരുമിച്ച് ജനിച്ചു കളിച്ചു വളർന്നവർ പുതിയ ജീവിതത്തിലേയ്ക്ക് കാലെടുത്ത് വെയ്ക്കുന്നതും ഒരുമിച്ചാകുന്ന അപൂർവ്വ നിമിഷത്തിന് വേദിയായിരിക്കുകയാണ് കച്ചേരിപ്പടി സെന്റ് ജർമയിൻസ് പള്ളി. മൂന്ന് സഹോദരിമാരുടെ മനസമ്മതമാണ് ഒരേ ദിവസത്തിൽ ഒരേ നിമിഷത്തിൽ നടത്തിയത്. ബിസിനസുകാരനായ ചേന്ദമംഗലം കാച്ചപ്പിള്ളി തമ്പി ചെറിയാന്റെയും അധ്യാപികയായ ആഷയുടെയും മക്കളായ മഹിമ മേരി, മരിയ നൊബർട്ട, മമത വിക്റ്ററീന എന്നിവരുടെ...

പൃഥിരാജിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ ഭീഷണിയെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് സംഘടന

ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്‍ പൃഥിരാജിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ ഭീഷണിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വി.എച്ച്.പി സംസ്ഥാന അധ്യക്ഷന്‍ വിജിതമ്പി,ജനറല്‍ സെക്രട്ടറി വി.ആര്‍ രാജശേഖരന്‍ എന്നിവര്‍ അറിയിച്ചു. പൃഥിരാജിനെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ട വ്യക്തിയുമായി വിശ്വഹിന്ദു പരിഷത്തിന് ബന്ധമില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വി.എച്ച്.പിയില്‍ നി്ന്നുംപുറത്താക്കപ്പെട്ട വ്യക്തിയാണ് പോസ്റ്റിട്ടത്. ഒരു സിനിമ ജനിക്കുന്നതിന്...

2023ൽ പറന്നുയർന്ന വിമാനം 2022ൽ ലാൻഡ് ചെയ്തോ? വൈറൽ യാത്രയുടെ യാഥാർഥ്യമെന്ത്

പുതുവർഷപ്പിറവിയോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതാണ് ഒരു വിമാനത്തിന്‍റെ 'ടൈം ട്രാവൽ' വിശേഷങ്ങൾ. 2023 ജനുവരി ഒന്നിന് പറന്നുയരുന്ന വിമാനം 2022ൽ ലാൻഡ് ചെയ്യുന്നതായുള്ള യാത്രാവിശദാംശങ്ങളും വൈറലായി. ശാസ്ത്രലോകം വിഭാവനം ചെയ്യുന്ന 'ടൈം ട്രാവൽ' ഇതല്ലായെങ്കിലും 2023ൽ പറന്നുയർന്ന വിമാനം 2022ൽ ലാൻഡ് ചെയ്തുവെന്നത് യാഥാർഥ്യമാണ്. അതിന്‍റെ കാരണവും രസകരമാണ്. യുനൈറ്റഡ് എയർലൈൻസിന്റെ ബോയിങ്...

കേരളത്തിൽ ആലപ്പുഴയിൽ മാത്രം മൂന്ന് മിനിട്ട് മുമ്പ് പുതുവർഷമെത്തി, അതിന്റെ കാരണമാണ് രസകരം

ആലപ്പുഴ: പുതുവത്സരത്തെ വരവേൽക്കാൻ ആലപ്പുഴ ബീച്ചിലെത്തിയവർ മൂന്ന് മിനിട്ട് മുമ്പേ 'പുത്തൻ വർഷ'ത്തെ വരവേറ്റു. 12 മണി ആയെന്ന് തെറ്റിദ്ധരിച്ച് 11.57നാണ് സംഘാടകർ ആദ്യ വെടി പൊട്ടിച്ചത്. പിന്നീട് തുടർച്ചയായി വർണപ്പടക്കങ്ങൾ ആകാശത്ത് വിരിഞ്ഞതോടെ, തീരത്ത് തിങ്ങി നിറഞ്ഞു നിന്നവർ ആയിരക്കണക്കിന് ബലൂണുകൾ ആകാശത്തേക്ക് പറത്തി. ഇതോടെ കൃത്യം 12 ആയപ്പോഴേക്കും പറത്തിവിടാൻ ഭൂരിഭാഗം...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img