Latest news

‘അതായത് കോയാ…നിങ്ങൾ അങ്ങോട്ട് പോണ്ടാ, ഓരെ ഞമ്മള് ഇങ്ങോട്ട് കൊണ്ടുവരും’; കലോത്സവത്തിലെ ദൃശ്യാവിഷ്‌കാരത്തിൽ വിമർശനവുമായി അബ്ദുറബ്ബ്

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലെ ദൃശ്യാവിഷ്‌കാരത്തിൽ മുസ്‌ലിം വേഷധാരിയായ ആളെ തീവ്രവാദിയെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ചിത്രീകരിച്ചതിനെതിരെ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. കോഴിക്കോട് മുജാഹിദ് സമ്മേളനത്തിൽ 'മഴു ഓങ്ങി നിൽപ്പുണ്ട് അതിന് ചുവട്ടിലേക്ക് ആരും കഴുത്ത് നീട്ടി കൊടുക്കരുത്' എന്ന് മുഖ്യമന്ത്രി പ്രസംഗിച്ചതിന് പിന്നാലെയാണ് അതേ കോഴിക്കോട് തന്നെ ഇത്തരമൊരു...

പൊതുവേദിയില്‍ സഹോദരി പ്രിയങ്കയെ ചേർത്തുപിടിച്ച് ചുംബിച്ച് രാഹുല്‍ ​ഗാന്ധി; വൈറലായി വീഡിയോ

ലക്‌നൗ: കോണ്‍ഗ്രസ് നേതാക്കളും സഹോദരങ്ങളുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മിലുള്ള പൊതുവേദിയിലെ സ്‌നേഹപ്രകടനം വൈറലാവുന്നു. ഭാരത് ജോഡോ യാത്രയ്ക്കിടെ ഉത്തര്‍പ്രദേശിലാണ് സംഭവം. രാഹുല്‍ തന്റെ സഹോദരി പ്രിയങ്കയെ ചേര്‍ത്തു പിടിക്കുകയും ചുംബനം നല്‍കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങള്‍. ഭാരത് ജോഡോ യാത്രയ്ക്കിടെ യു.പി.യിലെ പൊതുവേദിയില്‍ അടുത്തടുത്ത കസേരകളിലിരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. ഇതിനിടെ രാഹുല്‍...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 77 കോടി സ്വന്തമാക്കി പ്രവാസി; ഒന്നൊഴികെ എല്ലാ സമ്മാനവും ഇന്ത്യക്കാര്‍ക്ക്

അബുദാബി: ചൊവ്വാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ബംഗ്ലാദേശ് സ്വദേശിക്ക് ഒന്നാം സമ്മാനം. അല്‍ഐനില്‍ താമസിക്കുന്ന എംഡി റെയ്‍ഫുല്‍ ആണ് 247-ാം സീരിസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 3.5 കോടി ദിര്‍ഹം (77 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്. ഇന്ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഒഴികെ മറ്റെല്ലാ സമ്മാനങ്ങളും ലഭിച്ചത്...

റൊണാൾഡോയുടെ അവതരണ ചടങ്ങിൽ നിന്നുള്ള ടിക്കറ്റ് വരുമാനം ചാരിറ്റിക്ക് നൽകും

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി റിയാദ്. ഇന്ന് വൈകുന്നേരം നടക്കുന്ന അവതരണ ചടങ്ങിൽ റൊണാൾഡോയെ ഔദ്യോഗികമായി അൽ നാസർ അംഗമായി പ്രഖ്യാപിക്കും. റൊണാൾഡോയെ അവതരിപ്പിക്കുന്നത് കാണാനുള്ള ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റ് വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന വരുമാനം ചാരിറ്റിക്ക് വേണ്ടി ഉപയോഗിക്കുമെന്ന് സൗദി അറേബ്യൻ ടീം അറിയിച്ചു. അൽ നാസർ അംഗമായി റൊണാൾഡോയെ...

ഫ്രിഡ്ജിൽ പാറ്റ, ബുഹാരി ഹോട്ടൽ അടപ്പിച്ചു; മനഃപൂർവം കൊണ്ടുവച്ചതെന്ന് ഹോട്ടൽ ഉടമ

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായി തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ ബുഹാരി ഹോട്ടൽ അടപ്പിച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഹോട്ടൽ തുറക്കരുതെന്നാണ് നിർദേശം. പരാതിയെ തുടർന്നായിരുന്നു പരിശോധന. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ ഹോട്ടൽ ജീവനക്കാർ ആദ്യം തടഞ്ഞു. പൊലീസ് എത്തിയ ശേഷമാണ് പരിശോധന നടത്തിയത്. അതേസമയം, ഉദ്യോഗസ്ഥർ മനഃപ്പൂർവം പാറ്റയെ കൊണ്ടുവന്ന് ഉപയോഗിക്കാത്ത ഫ്രിഡ്ജിൽ...

തളങ്കര മാലിക് ദീനാര്‍ ഉറൂസിന് ജനുവരി അഞ്ചിന് തുടക്കമാവും

കാസര്‍കോട്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ നിര്‍ദ്ദേശപ്രകാരം ഹിജ്റ 22ല്‍ കേരളത്തിലെത്തി ഇസ്ലാം മതത്തിന്റെ ആഭിര്‍ഭാവത്തിന് തുടക്കം കുറിച്ച ഹസ്രത്ത് മാലിക് ദീനാറിന്റെ (റ) പേരില്‍ കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ നടത്തിവരാറുള്ള ഉറൂസ് പരിപാടി 2023 ജനുവരി അഞ്ച് മുതല്‍ 15 വരെ കൊണ്ടാടപ്പെടുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉറൂസിന് വേണ്ടി...

എല്ലാ മതപരിവര്‍ത്തനങ്ങളും നിയമവിരുദ്ധമല്ല: സുപ്രീം കോടതി

ന്യൂഡൽഹി: എല്ലാ മതപരിവർത്തനങ്ങളും നിയമവിരുദ്ധമാണെന്ന് പറയാനാവില്ലെന്ന് സുപ്രീംകോടതി. മതപരിവർത്തന സമയത്ത് ജില്ല മജിസ്‌ട്രേറ്റിന് മുമ്പാകെ അറിയിക്കണമെന്ന മധ്യപ്രദേശ് സർക്കാറിന്‍റെ ആവശ്യം റദ്ദാക്കിയ ഹൈകോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചാണ് സുപ്രിംകോടതി നിരീക്ഷണം. ഹൈകോടതി വിധിക്കെതിരെ മധ്യപ്രദേശ് സർക്കാർ നൽകിയ അപ്പീലിൽ ജസ്റ്റിസുമാരായ ജസ്റ്റിസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. ഹൈക്കോടതിയുടെ ഉത്തരവ്...

പരിശോധനയ്‍ക്കെത്തിയ ഉദ്യോഗസ്ഥരെ ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞു, പൊലീസെത്തി കട അടപ്പിച്ചു

തിരുവനന്തപുരം: പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞു. തിരുവനന്തപുരം അട്ടക്കുളങ്ങര ബുഹാരി ഹോട്ടലിലാണ് സംഭവം. പൊലീസെത്തി ഹോട്ടല്‍ അടപ്പിച്ചു. സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി പരിശോധനകള്‍ നടത്താനാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.  അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍ ഹോളിഡേ എന്ന പേരില്‍ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ്...

സംസ്ഥാനത്തെ ഹോട്ടലുകളിൽ പരിശോധന നടത്താൻ ആരോഗ്യമന്ത്രിയുടെ കർശന നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിൽ കർശന പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് ആരോഗ്യമന്ത്രിയുടെ നിർദേശം. മായം കലർന്ന ഭക്ഷണം വിതരണം ചെയ്യുന്നതും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതുമായ ഹോട്ടലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി. അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ഓപ്പറേഷൻ ഹോളിഡേ എന്ന പേരിൽ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്നു. അവധി ദിവസങ്ങൾക്ക് ശേഷം...

ചാറ്റുകള്‍ക്കുള്ളിലും മെസേജുകള്‍ പിന്‍ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഡല്‍ഹി: വ്യക്തിഗത ചാറ്റുകള്‍ക്കുള്ളില്‍ മെസേജുകള്‍ പിന്‍ ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. നിലവില്‍ ചാറ്റ് ലിസ്റ്റില്‍ വ്യക്തിഗത ചാറ്റുകള്‍ പിന്‍ ചെയ്യാനുള്ള സംവിധാനമുണ്ട്. വ്യക്തിഗത ചാറ്റുകള്‍ക്കുള്ളിലും മെസേജുകള്‍ പിന്‍ ചെയ്ത് ഹൈലൈറ്റ് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. പെട്ടെന്ന് സന്ദേശം തിരിച്ചറിയുന്നതിനും ഓര്‍മ്മിക്കുന്നതിനുമാണ് പിന്‍ ഫീച്ചര്‍ ഉപയോഗിക്കുന്നത്. മെസേജുകള്‍...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img