കുവൈത്ത് സിറ്റി: കഴിഞ്ഞ 33 വർഷത്തിനിടെ 354,168 പുരുഷന്മാരും 230,441 സ്ത്രീകളും 10,602 കുടുംബങ്ങളും ഉൾപ്പെടെ 595,211 പേരെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ നാടുകടത്തൽ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജാസിം അൽ മിസ്ബാഹ് വെളിപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ മേഖലകളിൽ നിന്ന് റഫർ ചെയ്യപ്പെടുന്ന വ്യക്തികളുടെ നാടുകടത്തൽ നടപടിക്രമങ്ങൾ മൂന്ന് ദിവസത്തിനകം പൂർത്തിയാക്കാനാണ്...
ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡിന്റെ അന്തിമ റൂൾബുക്ക് അവതരിപ്പിക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് ഉടൻ മാറുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. ‘ഈ നിയമം എല്ലാ മതങ്ങൾക്കും വേണ്ടിയുള്ളതാണ്. അത് ആരെയും ലക്ഷ്യമിടുന്നതല്ല. എല്ലാ ജാതിയിലും സമുദായത്തിലും പെട്ടതാണ് സർക്കാർ. ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത സിവിൽ കോഡ് ഉണ്ടാകുക എന്നതാണ്...
ഐപിഎല്‍ 2025-ല്‍ മായങ്ക് യാദവിനെയും നിക്കോളാസ് പൂരനെയും ലക്നൗ സൂപ്പര്‍ ജയന്റ്‌സ് നിലനിര്‍ത്താന്‍ സാധ്യത. എന്നിരുന്നാലും, കഴിഞ്ഞ മൂന്ന് സീസണുകളിലും ഫ്രാഞ്ചൈസിയെ നയിച്ച കെഎല്‍ രാഹുലിനെ നിലനിര്‍ത്താന്‍ ടീമിന് അത്ര താല്‍പ്പര്യമില്ല.
സ്പോര്‍ട്സ് ജേണലിസ്റ്റായ അഭിഷേക് ത്രിപാഠിയുടെ അഭിപ്രായത്തില്‍, രാഹുലിനെ നിലനിര്‍ത്തുന്നതിന് മുന്‍ഗണന നല്‍കാന്‍ മാനേജ്മെന്റ് ആഗ്രഹിക്കുന്നില്ല. സാഹചര്യം മാറുകയാണെങ്കില്‍ വലംകൈയ്യന്‍ ബാറ്റര്‍ക്കായി അവര്‍ക്ക് റൈറ്റ്...
തിരുവനന്തപുരം: ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തിൽപെട്ടാൽ നടപടി കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് ആർടിഒമാർക്കും സബ് ആർടിഒമാർക്കും നിർദേശം നൽകി ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കി.
1988ലെ മോട്ടോർ വാഹന നിയമം വകുപ്പ് 146,196 എന്നിവ പ്രകാരവും കെഎംവിആർ 391 എ പ്രകാരവും ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമാണ്. മൂന്ന്...
കാസർകോട് : ഉപതിരഞ്ഞെടുപ്പിന് പാലക്കാട് നിയോജകമണ്ഡലത്തിൽ കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് ഇടതുക്യാമ്പിലേക്ക് പോയ ഡിജിറ്റൽ മീഡിയാസെൽ കൺവീനർ പി.സരിന് മറുപടിയുമായി കോൺഗ്രസിൽനിന്ന് മുൻപ് പുറത്താക്കപ്പെട്ട ബാലകൃഷ്ണൻ പെരിയയുടെ സാമൂഹികമാധ്യമ പോസ്റ്റ്.
‘തിരുത്താൻ കഴിയാത്ത തെറ്റാണ് സരിൻ ചെയ്തിരിക്കുന്നതെ’ന്ന് പോസ്റ്റിൽ പറയുന്നു. ‘കോൺഗ്രസിൽനിന്ന് പുറത്താക്കിയതിൽ ചിലപ്പോഴെല്ലാം ചില വിങ്ങലുകളുണ്ടെങ്കിലും മനസ്സാക്ഷിക്കുവേണ്ടി മനസ്സിൽ കോൺഗ്രസായി തുടരുകയാണെ’ന്നും...
തിരുവനന്തപുരം: പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിർമ്മാതാക്കളുടെ പേരിൽ വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് തട്ടിപ്പ് നടക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളുടേത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന തരത്തിലാണ് തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകള്‍ നിർമ്മിക്കുന്നത്. ഈ വെബ്സൈറ്റ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് വാഹനങ്ങള്‍ നൽകാമെന്ന് പ്രചരിപ്പിക്കുന്നതെന്നും കേരള...
കൊച്ചി: ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുട്ടി കാണാനിടയാകുന്നത് പോക്‌സോ നിയമപ്രകാരമുള്ള കുറ്റമെന്ന് ഹൈക്കോടതി.
മാതാവും മറ്റൊരാളും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് മകന്‍ കാണാനിടയായ സംഭവത്തില്‍ തിരുവനന്തപുരം പോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ പോക്‌സോ കുറ്റം നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള നഗ്‌നശരീരം കുട്ടി കാണാനിടയാകുന്നത് പോക്‌സോ ആക്ട് പ്രകാരമുള്ള കുറ്റകൃത്യമാണെന്ന്...
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് പി. സരിൻ തന്നെ എൽഡിഎഫ് സ്ഥാനാർഥിയാവും. സരിന്റെ സ്ഥാനാർഥിത്വം സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗീകരിച്ചു. സരിൻ മികച്ച സ്ഥാനാർത്ഥിയാണെന്ന് കമ്മിറ്റിയിൽ വിലയിരുത്തി.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക്...