Latest news

പ്രവാസികളുടെ ശ്രദ്ധക്ക്, വീട്ടുജോലിക്കാരുടെ സ്പോൺസർഷിപ്പിന് പരിധി നിശ്ചയിച്ച് അധികൃതർ: അറിയേണ്ടതെല്ലാം!

റിയാദ്: സൗദിയില്‍ വീട്ടുജോലിക്കാരുടെ വിസയില്‍ തൊഴിലെടുക്കുന്നവരുടെ സ്പോൺസർഷിപ്പ് മാറ്റത്തിന് പരിധി നിശ്ചയിച്ച് പാസ്‌പോർട്ട് ഡയറക്‌ട്രേറ്റ്‌ (ജവാസത്ത്). ഇത്തരം ജീവനക്കാർക്ക് നാലില്‍ കൂടുതല്‍ തവണ സ്പോൺസർഷിപ്പ് മാറ്റം സാധ്യമാല്ലെന്ന് ജവാസത്ത് അറിയിച്ചു. വീട്ടുജോലിക്കാരുടെ സ്പോൺസർഷിപ്പ് നടപടികള്‍ ലഘൂകരിച്ച സാഹചര്യത്തിലാണ് പരിധി സംബന്ധിച്ച ജവാസത്ത് വിശദീകരണം നൽകിയത്. നിലവില്‍ വീട്ടുജോലി വിസയില്‍ തൊഴിലെടുക്കുന്നവരുടെ സ്പോൺസർഷിപ്പ് മാറ്റം എളുപ്പത്തില്‍...

ബിരിയാണിയിൽ പഴുതാര; കായാസ് ഹോട്ടൽ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു

ബിരിയാണിയിൽ പഴുതാര. കൊച്ചിയിൽ കായാസ് ഹോട്ടൽ ഭക്ഷ്യസുരക്ഷ വകുപ്പ് അടച്ചു പൂട്ടിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന വിവിധ ഇടങ്ങളിൽ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയവർക്ക് ബിരിയാണിയിൽ നിന്ന് പഴുതാരയെ കിട്ടുകയായിരുന്നു. തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു. പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതെന്നും കണ്ടെത്തി. തുടർന്ന് ഹോട്ടൽ അടച്ചു പൂട്ടാനുള്ള...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ സ്വർണത്തിനു രണ്ടരലക്ഷം; വെള്ളിക്ക് ആളില്ല

തിരുവനന്തപുരം∙ കോവിഡ് കാലത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവനയായി ലഭിച്ച സ്വർണം വിറ്റു കിട്ടിയതു രണ്ടരലക്ഷം രൂപ. വെള്ളി നാണയങ്ങൾ വിറ്റുപോയില്ല. ഇവ വീണ്ടും വിൽപനയ്ക്കു വയ്ക്കും. അഞ്ചു സ്വർണ നാണയം, മാല, മോതിരം, കമ്മൽ, വള ഉൾപ്പെടെ 47.92 ഗ്രാം സ്വർണമാണുണ്ടായിരുന്നത്. ഇതിൽ 25.660 ഗ്രാം സ്വർണം 916 പരിശുദ്ധിയുള്ളതായിരുന്നു. ഒരു മാസം മുൻപു ക്വട്ടേഷൻ...

ഏപ്രില്‍ 1 മുതല്‍ പൂര്‍ണ്ണമായും കമ്പ്യുട്ടര്‍ നിയന്ത്രിത ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ്, രാജ്യമെങ്ങും ഓട്ടോമേറ്റഡ് ടെസ്റ്റ് കേന്ദ്രങ്ങള്‍

2023 ഏപ്രില്‍ ഒന്നു മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പൂര്‍ണ്ണമായും കമ്പ്യുട്ടര്‍ നിയന്ത്രണത്തില്‍. രാജ്യവ്യാപകമായിട്ടാണ് പുതിയ സംവിധാനം നിലവില്‍ വരിക. ഇതിന്റെ ഭാഗമായി സംസ്ഥാനത്തും ഒട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റു കേന്ദ്രങ്ങള്‍ നിലവില്‍ വരികയാണ്. സംസ്ഥാനത്തെ ആദ്യ കേന്ദ്രം എറണാകും ജില്ലയില്‍ ഉള്ള പുത്തന്‍കുരിശില്‍ ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. സെന്‍സര്‍, സി സി ടി വി...

ഹോളണ്ടിലെ ജനപ്രിയ പേരുകളില്‍ ആദ്യം ‘നോഹ’, ‘മുഹമ്മദ്’ രണ്ടാമത്

ഹോളണ്ടിലെ ജനപ്രിയ പേരുകളില്‍ ആദ്യം സ്ഥാനത്ത് ഇടം പിടിച്ച് 'നോഹ'. ഡച്ച് സോഷ്യൽ ഇൻഷുറൻസ് ബാങ്കാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് നവജാതരായ ആൺകുട്ടികള്‍ക്ക് ഏറ്റവും അധികം നൽകിയ പേര് നോഹ എന്നാണ്. തുടർച്ചയായി നാലാം വർഷമാണ് നോഹ എന്ന പേര് ജനപ്രിയമായി തുടരുന്നത്. 2021-ൽ 945...

ഗൂഗിൾപേ, പേടിഎം, ഫോൺപേ വഴി ഒരു ദിവസം എത്ര രൂപ അയക്കാം? എത്ര ഇടപാടുകൾ നടത്താം?

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ ഉപയോഗിച്ചുള്ള ഇടപാടുകൾ ഇന്ത്യയിൽ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബറിൽ മാത്രം യു പി ഐയിലൂടെ നടന്നത്12.82 ലക്ഷം കോടി രൂപയുടെ ഇടപാടാണ്. കയ്യിൽ പണം സൂക്ഷിക്കുന്നതിന്റെ റിസ്ക് ഡിജിറ്റൽ പേയ്മെന്റ് കുറയ്ക്കുന്നു. സ്മാർട്ട് ഫോണിൽ നിന്നും നേരിട്ട് പണം യുപിഐ വഴി നല്കാൻ കഴിയുന്നത് ഉപയോക്താക്കൾക്ക് ഗുണകരമാകുന്നു. ഗിൾ...

ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലെത്താന്‍ 1 മണിക്കൂര്‍ 10 മിനിറ്റ്; 10 വരി അതിവേഗ പാത ഒരുങ്ങി

ബെംഗളൂരു: മൈസൂരു-ബെംഗളൂരു 10 വരി പാത ഫെബ്രുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 117 കിലോമീറ്റർ ദൂരം വരുന്ന ദേശീയപാതയുടെ (എൻഎച്ച് 275) നിർമാണം പൂർത്തിയാകുന്നതോടെ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലെത്താൻ 1 മണിക്കൂർ 10 മിനിറ്റ് മതിയാകുമെന്ന് നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ബെംഗളൂരുവില്‍ നിന്നും മൈസൂരുവിലെത്താന്‍ നിലവില്‍...

‘ഫാസിസ്റ്റ് ശക്തികളെ ഔദ്യോഗികമായി സ്വീകരിച്ചു’, മുജാഹിദ് സമ്മേളനത്തിനെതിരെ സമസ്ത

കോഴിക്കോട് : മുജാഹിദ് സമ്മേളനത്തിനെതിരെ സമസ്ത. ഫാസിസ്റ്റ് ശക്തികളെ  മുജാഹിദ് സമ്മേളനം ഔദ്യോഗികമായി സ്വീകരിച്ചുവെന്നും  മുജാഹിദ് വിഭാഗം മതേതര വിരുദ്ധ കക്ഷികളുടെ ചട്ടുകമായി മാറിയെന്ന് സമസ്ത കുറ്റപ്പെടുത്തി. ഫാസിസ്റ്റ് അജണ്ടകൾക്ക് മുജാഹിദ് സമ്മേളനം ന്യായീകരണം നൽകി. സമസ്ത ആശയങ്ങൾ ഉള്ളവർ ഇത്തരം പരിപാടികളിൽ പങ്കെടുക്കരുത്. തങ്ങൾമാരെ ക്ഷണിക്കാൻ മുജാഹിദ് വിഭാഗത്തിന് ധാർമ്മിക അവകാശമില്ല. ആശയ വ്യതിയാനമുള്ള മുജാഹിദ്, ജമാ...

ഉപ്പളയില്‍ നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് പിടിച്ചു; 16 ബോക്‌സ് മദ്യവുമായി യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: പരിശോധനക്കായി കൈകാട്ടിയിട്ടും നിര്‍ത്താതെ പോയ കാറിനെ മഞ്ചേശ്വരം പൊലീസ് സിനിമാ സ്റ്റൈലില്‍ പിന്തുടര്‍ന്ന് പിടിച്ചു. കാറിനകത്ത് ബിയറും കര്‍ണാടക മദ്യവും അടക്കം 16 ബോക്‌സ് മദ്യം കണ്ടെത്തി. കാര്‍ കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിച്ചിരുന്ന മഞ്ചേശ്വരം ഉദ്യാവര്‍ തൂമിനാടുവിലെ രക്ഷിത്തി(30)നെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം എസ്.ഐ എന്‍. അന്‍സാറിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ഇന്ന്...

ജീന്‍സ് പോക്കറ്റിലെ ഈ ചെറിയ മെറ്റല്‍ സ്റ്റഡുകള്‍ എന്തിനാണെന്ന് അറിയാമോ? ഇതാ ഉത്തരം!

കാലാകാലങ്ങളായി നിലനില്‍ക്കുന്ന ഒരു ഫാഷന്‍ ട്രെന്‍ഡ് ആണ് ജീന്‍സ്. എല്ലാദിവസവും ധരിക്കുന്നത് ജീന്‍സ് ആണെങ്കില്‍ പോലും ജീന്‍സിന്റെ ഭാഗമായിട്ടുള്ള ചില കാര്യങ്ങള്‍ എന്തിനാണെന്ന് നമുക്ക് വലിയ ധാരണ ഉണ്ടാകില്ല. അത്തരത്തില്‍ ഒന്നിനെ കുറിച്ചാണ് ഇനി പറയുന്നത്. കാലാകാലങ്ങളായി മാറാത്ത ജീന്‍സ് രൂപകല്പനയിലെ പ്രധാന ഭാഗങ്ങളാണ് ചെറിയ പോക്കറ്റും പോക്കറ്റിനു മുകളിലെ മെറ്റല്‍ സ്റ്റഡുകളും. ജീന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img