കാസർകോട്: ഭക്ഷ്യവിഷബാധയേറ്റ് പത്തൊൻപതുകാരി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാസർകോട് തലക്ലായിൽ അഞ്ജുശ്രീ പാർവതി കുഴിമന്തി കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റാണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 31നാണ് അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് അഞ്ജുശ്രീയും സുഹൃത്തുക്കളും ഓൺലൈനായി കുഴിമന്തി ഓർഡർ ചെയ്ത് കഴിച്ചത്. ഇതേഭക്ഷണം അഞ്ജുശ്രീ പിറ്റേന്നും കഴിച്ചതായി സഹോദരി അനുശ്രീ വെളിപ്പെടുത്തി. താനുൾപ്പെടെ നാലുപേർ...
ലക്‌നൗ: പതിമൂന്നുവയസുകാരിയായ വിദ്യാർത്ഥിനിയ്ക്ക് പ്രണയലേഖനം നൽകി പുലുവാലുപിടിച്ച് അദ്ധ്യാപകൻ. ഉത്തർപ്രദേശ് കനൗജിലെ സർക്കാർ സ്കൂളിലെ 47 വയസുകാരനായ അദ്ധ്യാപകനാണ് എട്ടാം ക്ളാസ് വിദ്യാർത്ഥിനിയ്ക്ക് പ്രണയലേഖനം നൽകിയത്. പിന്നാലെ വിദ്യാർത്ഥിനിയുടെ മാതാപിതാക്കളുടെ പരാതിയിൽ അദ്ധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വിദ്യാർത്ഥിനിയുടെ പേരെഴുതി ആരംഭിച്ച കുറിപ്പിൽ താൻ കുട്ടിയെ വളരെയേറെ സ്നേഹിക്കുന്നുണ്ടെന്ന് അദ്ധ്യാപകൻ എഴുതി. സ്കൂൾ അവധിക്കാലമാകുമ്പോൾ...
ആഗ്ര: റെയിൽവേയുടെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ നിന്ന് ഫറൂഖാബാദിലേയ്ക്ക് പോവുകയായിരുന്ന ട്രെയിനിലാണ് സംഭവം. സഹയാത്രികയുടെ ചെരുപ്പ് കുരങ്ങൻ തട്ടിയെടുത്തതിനെ തുടർന്ന് അത് തിരികെ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അശോക് എന്നയാൾ അപകടത്തിൽപ്പെട്ടത്.
പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ ചെരുപ്പ് കുരങ്ങൻ തട്ടിയെടുത്തു. തുടർന്ന് ഈ ചെരിപ്പുമായി ട്രെയിനിന്റെ കമ്പാർട്ടുമെന്റിലേക്കും...
ഈ ആഴ്ച സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം രണ്ടായിരിക്കുകയാണ്. തിരക്ക് പിടിച്ച ജീവിതത്തിൽ അടുക്കളയോട് നാം പൂർണമായും വിട പറഞ്ഞു കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഇത്തരത്തിലുളള സംഭവങ്ങൾ നമുക്ക് ചുറ്റിലും നടക്കുന്നത്. ഓൺലൈൻ ഭക്ഷണത്തോടും സ്ട്രീറ്റ് ഫുഡിനോടും ആണ് ഇന്ന് ഭൂരിഭാഗം പേർക്കും പ്രിയം. എന്നാൽ ഇത് ഭാവിയിൽ പലതരത്തിലുമുളള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് എല്ലാവർക്കും...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും നോർവേ സന്ദർശനത്തിനു ചെലവായത് 47 ലക്ഷം രൂപ. നോർവേയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. സന്ദർശനത്തിൽ എം.ഒ.യുകളൊന്നും ഒപ്പിട്ടിട്ടില്ല. വിവരാവകാശ നിയമപ്രകാരമാണ് വിവരം പുറത്തുവന്നത്.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു മുഖ്യമന്ത്രി അടങ്ങുന്ന സംഘം നോർവേ സന്ദർശിച്ചത്. മന്ത്രിമാരായ പി. രാജീവ്, വി. അബ്ദുറഹ്മാൻ, മുഖ്യമന്ത്രിയുടെ ഭാര്യ കമല, കൊച്ചുമകൻ എന്നിവരും...
വിവിധ രാജ്യങ്ങളിലെ അപൂര്‍വങ്ങളായ കറന്‍സി നോട്ടുകളും നാണയങ്ങളുമൊക്കെ ശേഖരിക്കുന്ന സ്വഭാവക്കാരാണോ നിങ്ങള്‍? എങ്കില്‍ ഇതാ ഒരു സന്തോഷവാര്‍ത്ത. നിങ്ങളുടെ കയ്യില്‍ ഇനി പറയുന്ന സീരിയല്‍ നമ്പര്‍ ഉള്ള കറന്‍സി നോട്ട് ഉണ്ടെങ്കില്‍ അത് നല്‍കി പകരം ലക്ഷങ്ങള്‍ നേടാന്‍ ഒരു സുവര്‍ണാവസരം വന്നിരിക്കുകയാണ്.
സംഗതി ബ്രിട്ടനിലാണ്. ChangeChecker.com എന്ന വെബ്‌സൈറ്റ് ആണ് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്...
ദുബൈ: രാജ്യത്തെ തുടരെയുള്ള കാലാവസ്ഥ മാറ്റത്തിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി യു.എ.ഇ ആഭ്യന്തര മന്ത്രാലയം. അടുത്ത ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും തണുപ്പ് കൂടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില 4 ഡിഗ്രി വരെ കുറയാനും യു.എ.ഇയുടെ ചില ഭാഗങ്ങളിൽ ഇടി മിന്നലോടെ മഴ പെയ്യാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ ശൈത്യവും...
സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് മരണങ്ങൾ സംഭവിച്ച വാർത്ത നാം ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഓൺലൈനിൽ വാങ്ങിക്കഴിച്ച കുഴിമന്തിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്. മുമ്പ് കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച വിദ്യാർഥിനി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചിരുന്നു.
പലരുടെയും ഇഷ്ടഭക്ഷണമായ ഷവർമ പലവിധ സാഹചര്യങ്ങളിൽ വില്ലനായി മാറാറുണ്ട്. കുഴിമന്തിയായാലും ഷവർമയായാലും അതിനൊപ്പമുള്ള ഒന്നാണ് മയോണൈസ്. ഇന്ന് പലരുടെയും ഇഷ്ട ഭക്ഷണമാണ് മയോണൈസ്. ഷവർമയിൽ ഭക്ഷ്യവിഷബാധയ്ക്ക്...
ഇടുക്കി: ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി ഒന്നാം തിയ്യതി നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന് പേർക്കാണ് ശാരീരികാസ്വാസ്ത്യമുണ്ടായത്. ഏഴു വയസ്സുള്ള കുട്ടിക്കും ഗൃഹനാഥനും വയോധിക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. വയറിളക്കവും ഛര്‍ദ്ദിയും കടുത്ത പനിയുമുണ്ടായതിനെ തുടർന്ന് മൂന്ന് പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ...
ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് കുറയ്ക്കുക എന്നത് പലരെയും സംബന്ധിച്ചിടത്തോളം ഏറെ പ്രയാസം നിറഞ്ഞ കാര്യമാണ്. വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് വിവിധ രോഗങ്ങൾക്ക് കാരണമാകും. കുടവയർ വെറുമൊരു സൗന്ദര്യ പ്രശ്നം മാത്രമല്ല. ഹൃദ്രോഗം, ടൈപ്പ്-2 പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ചിലതരം അർബുദങ്ങൾ, പക്ഷാഘാതം എന്നിങ്ങനെ പല രോഗങ്ങളിലേക്കും നയിക്കാവുന്ന ഗുരുതര ആരോഗ്യ...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...