Latest news

ശ്രീലങ്കക്കെതിരായ സെഞ്ചുറി, സച്ചിന്‍റെ വമ്പന്‍ റെക്കോര്‍ഡിനൊപ്പമെത്തി വിരാട് കോലി

ഗുവാഹത്തി: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയതോടെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ എക്കാലത്തെയും വലിയ റെക്കോര്‍ഡിനൊപ്പമെത്തി വിരാട് കോലി. ഗുവാഹത്തിയില്‍ സെഞ്ചുറി നേടിയതോടെ നാട്ടില്‍ 20 ഏകദിന സെഞ്ചുറികളെന്ന സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് കോലിയെത്തിയത്. ഇന്ത്യയില്‍ കളിച്ച 102 ഏകദിന മത്സരങ്ങളില്‍ നിന്നാണ് കോലി 20 സെഞ്ചുറി നേടിയതെങ്കില്‍ 164 മത്സരങ്ങളില്‍ നിന്നാണ്...

ഏറ്റവുമധികം അധ്വാനിക്കുന്നതും ജോലി ചെയ്യുന്നതും സ്ത്രീയോ പുരുഷനോ? പഠനം പറയുന്നത്…

എല്ലാ മേഖലകളിലും സ്ത്രീ-പുരുഷ സമത്വം വേണമെന്ന ആശയം വളരെ ശക്തമായി ഉയര്‍ന്നുവന്നിട്ടുള്ളൊരു കാലമാണിത്. വിവിധ തൊഴില്‍ മേഖലകളിലും വീട്ടിലും സേവനമേഖലകളിലും പൊതുവിടങ്ങളിലുമെല്ലാം സ്ത്രീക്കും പുരുഷനെപ്പോലെ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യമാണ് പുരോഗമന മനസ്ഥിതിയുള്ളവര്‍ ഉന്നയിക്കുന്നത്. എന്നാല്‍ പലപ്പോഴും പ്രായോഗികമായി ഇതിന് സാധ്യമല്ലാത്ത സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുള്ളത്. സ്ത്രീയും പുരുഷനും ഒരേ ജോലി ചെയ്താല്‍ പോലും ഇവര്‍ക്കുള്ള വേതനത്തില്‍...

ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന് അമ്മയും മൂന്നു വയസുകാരനായ മകനും മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്നുവീണ് അമ്മയും മൂന്നു വയസുകാരനായ മകനും മരിച്ചു. തേജസ്വി (25), മകൻ വിഹാൻ എന്നിവരാണ് മരിച്ചത്. തേജസ്വിയുടെ ഭർത്താവിനും മകൾക്കും ഗുരുതര പരിക്കുണ്ട്. സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് ഇവരുടെ ദേഹത്തേക്ക് തൂൺ തകർന്നുവീണത്. നാഗവര ഏരിയയിൽ കല്യാൺ നഗർ-എച്ച്.ആർ.ബി.ആർ ലേ ഔട്ട് റോഡിലാണ് അപകടം. നിർമാണത്തിലെ അപാകതകളാണ് അപകടത്തിന്...

‘ഹോട്ടൽ മേഖലയെ തകർക്കരുത്’, മുൻവിധിയോടെയുള്ള സമീപനം നിർത്തണമെന്ന് ഹോട്ടൽ & റസ്റ്ററന്‍റ് അസോസിയേഷൻ

കൊച്ചി: ഒറ്റപ്പെട്ട സംഭവങ്ങളെ തുടർന്ന് ഹോട്ടൽ മേഖലയെ തകർക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്ന് ഹോട്ടൽ & റസ്റ്ററന്‍റ് അസോസിയേഷൻ. കാസര്‍ഗോഡ് വിദ്യാർഥി മരിച്ചത് ഭക്ഷ്യവിഷബാധ കാരണമല്ലെന്ന് തെളിഞ്ഞു. ഹോട്ടലുകളിൽ നിരന്തര പരിശോധന വേണം ബോധവത്കരണവും ഉറപ്പാക്കണം. കുറ്റക്കാരെ കണ്ടെത്തിയാൽ കർശന നടപടിയും എടുക്കണം. എന്നാൽ മുൻവിധിയോടെയുള്ള സമീപനം നിർത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ച സർക്കാർ നടപടി റദ്ദാക്കി ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് അറുപത് ജിഎസ്എമ്മിന് മുകളിലുളള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര നിയമം നിലനിൽക്കെ സംസ്ഥാന സർക്കാർ നിരോധനത്തിന് പ്രസക്തിയില്ലെന്ന വാദം അംഗീകരിച്ചാണ് സിംഗിൾ ബെഞ്ചിന്‍റെ നടപടി. എന്നാൽ അറുപത് ജി എസ് എമ്മിന് താഴെയുളള  ഒറ്റത്തവണ ഉപയോഗത്തിനുളള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം തുടരും. സംസ്ഥാനത്തെ പ്ലാസ്റ്റിക് ക്യാരി...

15 വര്‍ഷംമുമ്പ് കളിക്കിടെ ഇടിച്ചതിന്റെ പക; സുഹൃത്തിനെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു

കൊട്ടിയം (കൊല്ലം): ചേരീക്കോണത്ത് കഴിഞ്ഞദിവസം നടന്ന ക്രൂരമായ കൊലപാതകത്തിനു കാരണമായത് മരിച്ച സന്തോഷിന്റെ സുഹൃത്ത് പ്രകാശ് കാത്തുവെച്ച 15 വര്‍ഷംനീണ്ട പകയാണ്. തിങ്കളാഴ്ചയാണ് കണ്ണനല്ലൂര്‍ ചേരീക്കോണം പബ്ലിക് ലൈബ്രറിക്കുസമീപം മുകളുവിളവീട്ടില്‍ സന്തോഷി(41)നെ ചന്ദനത്തോപ്പില്‍ വാടകയ്ക്കു താമസിക്കുന്ന മുഖത്തല പാങ്കോണം കിളിപ്പള്ളി പണയില്‍വീട്ടില്‍ പ്രകാശ് (45) വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തിയത്. അക്രമം തടയാന്‍ ശ്രമിച്ച സന്തോഷിന്റെ ബന്ധുവായ...

അഞ്ജുശ്രീയുടെ മരണം യുവാവ് മരിച്ചതിന്റെ നാൽപ്പത്തിയൊന്നാം ദിനം, പെൺകുട്ടിയുടെ മരണത്തിന് പിന്നിലെന്ത്? കത്തിലെ വിവരങ്ങൾ പുറത്ത്‌

കാസർകോട്: കോളേജ് വിദ്യാർത്ഥിനി അഞ്ജുശ്രീയുടെ (19) മരണം ആത്മഹത്യ ആണെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. ശരീരത്തിൽ എലിവിഷത്തിന്റെ അംശം എത്തിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധനയ്ക്കായി കോഴിക്കോട് റീജിയണൽ കെമിക്കൽലാബിലേക്ക് അയച്ചു. ഇതിന്റെ റിപ്പോർട്ട് കിട്ടുന്നതോടെ മരണകാരണം വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു. അഞ്ജുശ്രീ എഴുതിയതെന്ന് സംശയിക്കുന്ന, വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പ് മേൽപറമ്പ് പൊലീസ്...

മാസം കേവലം 50 രൂപ ഹരിതകർമ്മ സേനയ്ക്ക് നൽകാൻ മടിക്കുന്നവർ 50000 രൂപ വരെ പിഴ നൽകേണ്ടി വരും

തൃശൂർ: വീടുകളിലും സ്ഥാപനങ്ങളിലുമെത്തി അജൈവ മാലിന്യം ശേഖരിക്കുന്ന ഹരിതകർമ്മ സേനയ്ക്ക് യൂസർഫീ നൽകിയില്ലെങ്കിൽ പിടി വീഴും. യൂസർ ഫീ പിരിക്കാൻ നിയമമില്ലെന്ന കാരണം പറഞ്ഞ് ഹരിതകർമ്മ സേനയ്‌ക്കെതിരെ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണിത്. തദ്ദേശസ്ഥാപനത്തിനുള്ള തുക നൽകാതിരുന്നാൽ ലൈസൻസ് അടക്കമുള്ളവ നൽകേണ്ടതില്ലെന്ന് തീരുമാനിക്കാനുള്ള വ്യവസ്ഥ കർശനമാക്കാനാണ് നീക്കം. സേനയ്ക്കെതിരെയുള്ള പ്രചാരണത്തിനെതിരെ മന്ത്രി എം.ബി. രാജേഷും രംഗത്തെത്തിയിരുന്നു. പ്ലാസ്റ്റിക്...

കാസർകോട്ടെ അഞ്ജുശ്രീയുടെ ഒപ്പം ഭക്ഷണം കഴിച്ചവർക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായതെങ്ങനെ ? ദുരൂഹത നീക്കാൻ പൊലീസ്

കാസർകോട് : പെരുമ്പള ബേനൂരിൽ മരിച്ച അഞ്ജുശ്രീയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെ കൂടുതൽ അന്വേഷണവുമായി പൊലീസ്. അഞ്ജുശ്രീയുടെ കൂടെ ഭക്ഷണം കഴിച്ചവരിൽ ചിലർക്ക് അസ്വസ്ഥത ഉണ്ടായതിന്റെ കാരണമാണ് പ്രധാനമായും അന്വേഷിക്കുന്നത്. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. കൂടുതൽ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. അതേസമയം ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് അന്വേഷണ സംഘം....

‘ഇന്ത്യയിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ആക്രമിക്കപ്പെടുന്നു’; സംഘപരിവാറിനും കേന്ദ്രത്തിനുമെതിരെ പിണറായി

തിരുവനന്തപുരം: ഒരു കാലത്ത് ഉപേക്ഷിച്ച അന്ധവിശ്വാസവും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് കേരള മുഖ്യമന്ത്രിയും സിപിഎം പിബി അംഗവുമായ പിണറായി വിജയൻ. പലതിനും ഇരയാകുന്നത് സ്ത്രീകളാണെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ സ്ത്രീകളുടെ അവകാശം ഇല്ലാതാക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img