തിരുവനന്തപുരം: ലിംഗ വ്യത്യാസമില്ലാതെ അധ്യാപകരെ ടീച്ചർ എന്ന് വിളിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. അധ്യാപകരെ ആദര സൂചകമായി അഭിസംബോധന ചെയ്യാൻ കഴിയുന്ന അനുയോജ്യമായ പദമാണ് ടീച്ചര്‍.
ടീച്ചർ വിളിയിലൂടെ തുല്യത നിലനിർത്താനും, കുട്ടികളോടുളള അടുപ്പം കൂട്ടാനും സ്‌നേഹാർദ്രമായ സുരക്ഷിതത്വം കുട്ടികൾക്ക് അനുഭവിക്കാനും കഴിയുമെന്നാണ് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ.വി. മനോജ്കുമാർ, അംഗം സി. വിജയകുമാർ എന്നിവരുൾപ്പെട്ട...
ശബരിമലയിലെ അരവണ വിതരണം തടഞ്ഞ് ഹൈക്കോടതി. കീടനാശിനി ഉപയോഗിച്ചുള്ള ഏലക്കായാണ് അരവണയില്‍ ഉപയോഗിക്കുന്നതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അതിനാല്‍, അടിയന്തരമായി അരവണ വിതരണം നിര്‍ത്തിവെയ്ക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് വന്നതിന് പിന്നാലെ ദേവസ്വം ബോര്‍ഡ് അരവണ വിതരണം നിര്‍ത്തിവെച്ചു. സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ നടപടികള്‍ സ്വീകരിക്കണം.
ഭക്ഷ്യയോഗ്യമായ ഏലയ്ക്ക ഉപയോഗിച്ചോ, അത്...
കവരത്തി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. 10 വർഷം തടവിന് കോടതി ശിക്ഷിച്ചതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുഹമ്മദ് ഫൈസലിനെ കണ്ണൂർ സെൻട്രൽ ജയിലില്‍ തടവില്‍ പാര്‍പ്പിക്കും. എം.പിയുമായി പൊലീസ് കണ്ണൂരിലേക്ക് പുറപ്പെട്ടു. എൻ.സി.പി നേതാവായ മുഹമ്മദ് ഫൈസലിനെ 2009ൽ കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ...
കാസർകോട് : ക്ലീൻ കേരള കമ്പനി വഴി ജില്ലയിൽനിന്ന് പോയവർഷം 1092.2 ടൺ അജൈവ മാലിന്യം നീക്കംചെയ്തപ്പോൾ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പാഴ്വസ്തുക്കൾ തരംതിരിച്ചെടുത്ത ഹരിതകർമസേനാംഗങ്ങൾക്ക് ലഭിച്ചത് 28.52 ലക്ഷം രൂപ. പ്ലാസ്റ്റിക് പാഴ്വസ്തുക്കൾ മാത്രം 375 ടണ്ണാണ് നീക്കിയത്. ഗ്ലാസ് മാലിന്യം 76.69 ടണ്ണും മൾട്ടി ലെയർ പ്ളാസ്റ്റിക് (എം.എൽ.പി.) മാലിന്യം 27.344 ടണ്ണും...
ലഹരിവസ്തുക്കളുടെ ഉപയോഗം, മരുന്നുകൾ, ഉറക്കമില്ലായ്മ, സമ്മർദ്ദം എന്നിവ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്നു. പ്രായത്തിനനുസരിച്ച് പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദനക്ഷമത കുറയുന്നു. ആരോഗ്യമുള്ള കുഞ്ഞിനെ ഗർഭം ധരിക്കാനും പ്രസവിക്കാനുമുള്ള ഒരു സ്ത്രീയുടെ കഴിവ് നിർണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം പ്രായമാണ്.
30-കളുടെ തുടക്കത്തിൽ, ഒരു സ്ത്രീയുടെ പ്രത്യുൽപാദനശേഷി കുറയാൻ തുടങ്ങുന്നു. ഒരു പുരുഷന്റെ പ്രായം സ്ത്രീ ഗർഭിണിയാകാനുള്ള സാധ്യതയെ സ്വാധീനിക്കുന്നു....
മത്സര ക്രിക്കറ്റിലേക്കുള്ള ശക്തമായ തിരിച്ചുവരവിന് ജോഫ്ര ആർച്ചറെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സൗത്ത് ആഫ്രിക്കൻ ലീഗിൽ ചൊവ്വാഴ്‌ച പാർൾ റോയൽസിനെതിരായ ഉദ്ഘാടന മത്സരത്തിൽ MI കേപ്‌ടൗണിനായി മികച്ച സ്പെല്ലുമായി തിളങ്ങിയ താരം എന്തായാലും തിരിച്ചുവരവ് ഗംഭീരമാക്കി.
ആദ്യ ഓവർ തന്നെ റൺ ഒന്നും കൊടുക്കാതെ മനോഹരമായി എറിഞ്ഞ ആർച്ചർ ,മടങ്ങിവരവിൽ തന്നെ...
സ്വര്‍ണം കടത്തിന് പുതിയ മാര്‍ഗങ്ങള്‍ സ്വീകരിച്ച് കള്ളക്കടത്ത് സംഘങ്ങള്‍. കോണ്ടത്തിലാക്കി ദ്രവരൂപത്തിലാക്കിയാണ് ഇക്കുറി സ്വര്‍ണം കടത്തിയത്. ഇങ്ങനെ തൃശൂരില്‍ കടത്താന്‍ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വര്‍ണമാണ് റെയില്‍വേ പൊലീസ് പിടികൂടി. മലപ്പുറം വേങ്ങാട് സ്വദേശി മണികണ്ഠനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
പരശുറാം എക്സ്പ്രസില്‍ ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്...
കാസര്‍ഗോട്ടെ അഞ്ജുശ്രീയുടെ മരണത്തെ തുടര്‍ന്ന് അല്‍ റൊമാന്‍സിയ ഹോട്ടലിനെതിരെ നടന്ന അതിക്രമത്തില്‍ നിയമ നടപടിക്കൊരുങ്ങി കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍. ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പ് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കിയത് നിയമ വിരുദ്ധമായ നടപടിയാണെന്നാണ് അസോസിയേഷന്റെ നിലപാട്.
അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അല്ലെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ നിലവിലെ നടപടികള്‍ അവസാനിപ്പിച്ച് ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍...
രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുകളുടെ പട്ടികയിൽ മുംബൈ താരം പൃഥ്വി ഷായും. എലീ ഗ്രൂപ്പ് ബിയിൽ അസമിനെതിരെ 379 റൺസ് നേടി പുറത്തായ പൃഥ്വി ഷാ ഈ പട്ടികയിൽ രണ്ടാമതെത്തി. താരം റിയാൻ പരഗിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. 1948-49 സീസണിൽ മഹാരാഷ്ട്രക്കായി കത്തിയവാറിനെതിരെ ഭാനുസാഹെബ് ബാബാസഹേബ് നിംബൽകർ...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...