Latest news

താലിബാന്‍റെ സ്ത്രീവിരുദ്ധ നടപടികളിൽ പ്രതിഷേധം; അഫ്‌ഗാനെതിരായ പരമ്പരയിൽ നിന്ന് പിൻമാറി ഓസീസ്

സിഡ്‌നി: താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം സ്‌ത്രീകളുടെ സ്വാതന്ത്ര്യം വിലക്കുന്ന പശ്ചാത്തലത്തില്‍ അഫ്‌ഗാനിസ്ഥാനെതിരായ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ ഏകദിന പരമ്പര ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. താലിബാന്‍ ഭരണത്തിന് കീഴില്‍ അഫ്‌ഗാന്‍ വനിതാ ക്രിക്കറ്റ് ടീം നിര്‍ജീവമായതും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തിന് പിന്നിലുണ്ട്. പെൺകുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വാർത്താകുറിപ്പില്‍ പറയുന്നു. ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയ്ക്ക്...

പ്രവാചക വിരുദ്ധ പരാമർശം: നൂപുർ ശർമയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി

ന്യൂഡൽഹി∙ ടിവി ചർച്ചയ്ക്കിടെ പ്രവാചക വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയ്ക്ക് തോക്ക് കൈവശം വയ്ക്കാൻ ഡൽഹി പൊലീസിന്റെ അനുമതി. നൂപുർ ശർമ ആവശ്യപ്പെട്ടതിനെത്തുടർന്ന് സ്വയം സുരക്ഷയ്ക്കായി തോക്ക് ലൈസൻസ് നൽകിയതായി ഡൽഹി പൊലീസ് അധികൃതർ അറിയിച്ചു. മേയ് 26ന് നടത്തിയ പരാമർശത്തിനു പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അവർ...

ഷവര്‍മ്മയുണ്ടാക്കാനായി സൂക്ഷിച്ചിരുന്ന 500 കിലോ പഴകിയ ഇറച്ചി പിടിച്ചു

ഷവര്‍മയുണ്ടാക്കാനായി സൂക്ഷിച്ചിരുന്ന 500 കിലോ പഴകിയ ഇറച്ചി കളമശേരിയില്‍ നിന്നും പിടികൂടി. ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ റെയ്്ഡിലാണ് ഇത് കണ്ടെത്തിയത്. നഗരത്തിലെ വിവിധ ഹോട്ടലുകള്‍ക്ക് ഷവര്‍മയുണ്ടാക്കാനായി വിതരണം ചെയ്തിരുന്ന ഇറച്ചിയാണിത്. കളമശേരി നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗമാണ് പരിശോധന നടത്തിയത്്. കളമശേരി എച്ച് എം ടിക്കടുത്ത് കൈപ്പടമുകളിലെ വീട്ടില്‍ ഫ്രീസറില്‍ സൂക്ഷിച്ച നിലയിലാണ് ഇറച്ചി കണ്ടെടുത്തത് ഫ്രീസര്‍ തുറന്നപ്പോള്‍...

പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷിക്കാം; മൊബൈൽ നമ്പർ മാറ്റാതെ പണമയക്കാം യുപിഐ വഴി

ദില്ലി: പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് തന്നെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ (യുപിഐ) പേയ്‌മെന്റുകൾ നടത്താം. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)  10 രാജ്യങ്ങളിലെ എൻആർഐകൾക്ക് എൻആർഇ/എൻആർഒ അക്കൗണ്ടുകളിൽ നിന്ന് യുപിഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പണം ഡിജിറ്റലായി ട്രാൻസ്ഫർ ചെയ്യാൻ അനുവദിച്ചു. സിംഗപ്പൂർ, യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോങ്,...

കരിപ്പൂരില്‍ ജനുവരി 15 മുതല്‍ ആറ് മാസത്തേക്ക് പകല്‍ വിമാനമില്ല; റണ്‍വേ ഭാഗികമായി അടച്ചിടും

കരിപ്പൂര്‍: നവീകരണത്തിനായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ 15 മുതല്‍ ഭാഗികമായി അടച്ചിടും. ഇത് ആഭ്യന്തരസര്‍വീസിനെ കാര്യമായി ബാധിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് ആറു വരെയാണ് റണ്‍വേ അടച്ചിടുന്നത്. ഇതു കണക്കിലെടുത്ത് വിമാനസര്‍വീസുകള്‍ വൈകീട്ട് ആറു മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേക്ക് പുനഃക്രമീകരിച്ചു. റണ്‍വേനവീകരണം പ്രധാനമായും ആഭ്യന്തര സര്‍വീസുകളെയാണ് ബാധിക്കുക. അന്താരാഷ്ട്ര സര്‍വീസുകള്‍...

മയക്കുമരുന്ന് ഉപയോഗവും വിൽപനയും; മംഗളൂരുവിൽ മലയാളി ഡോക്ടർമാർ ഉൾപ്പെടെ ഒമ്പത് പേർ അറസ്റ്റിൽ

മംഗളൂരു: മയക്കുമരുന്ന് ഉപയോഗത്തിനും വിൽപന നടത്തിയതിനും മലയാളി ഡോക്ടർമാർ ഉൾപ്പെടെ ഒമ്പത് പേർ അറസ്റ്റിൽ. ഇവരിൽ അഞ്ച് പേർ പുരുഷന്മാരും നാല് പേർ സ്ത്രീകളുമാണ്. അത്താവാരയിലെ സ്വാകാര്യ ആശുപത്രിയിലെ ഡോക്ടറും കാസർഗോഡ് സ്വദേശിയുമായ സെമീർ, കാസർഗോഡ് സ്വദേശിയായ മെഡിക്കൽ വിദ്യാർഥിനി നാദിർ സിറാജ്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഡൽഹി, എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ, ഡെന്റൽ...

മയോണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചു; പാഴ്‌സലുകളില്‍ സമയം രേഖപ്പെടുത്തണം

തിരുവനന്തപുരം: മയോണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോരക്കച്ചവടക്കാര്‍, കാറ്ററിങ് മേഖലകളിലെ സംഘടനകളുമായുള്ള യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. മുട്ട ഉപയോഗിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ച് മയോണൈസ് ഉണ്ടാക്കാം. വെജിറ്റബിള്‍ മയോണൈസ് ഉപയോഗിക്കാമെന്നാണ്...

ടാറ്റ ട്രസ്റ്റിന്റെ 60 കോടിയും സംസ്ഥാന സർക്കാരിന്റെ 15 കോടിയോളം രൂപയും; ടാറ്റ കോവിഡ് ആശുപത്രി കെട്ടിടം ഉപയോഗശൂന്യം!

കാസർകോട് ∙ കോവിഡ് കാലത്ത് ടാറ്റ ട്രസ്റ്റിന്റെ 60 കോടിയും സംസ്ഥാന സർക്കാരിന്റെ 15 കോടിയോളം രൂപയും ചെലവഴിച്ചു പ്രവർത്തനമാരംഭിച്ച ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രി ഇനി ഒരു ചികിത്സാ കേന്ദ്രമായി ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയിലാണെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. കെട്ടിടത്തിൽ ധാരാളം പ്രശ്നങ്ങളുണ്ട്. മേൽ‌ക്കൂര ചോർന്നൊലിക്കുന്ന നിലയിലാണ്....

മെസി-റൊണാള്‍ഡോ പോരാട്ടം കാണാനുള്ള അവസാന ടിക്കറ്റിനായി വാശിയേറിയ ലേലം വിളി

റിയാദ്: ഈ മാസം 19ന് റിയാദിൽ നടക്കുന്ന റിയാദ് സീസൺ കപ്പ് ഫുട്ബാൾ മത്സരം കാണാനുള്ള ‘ഒറ്റ ടിക്കറ്റ്’ സ്വന്തമാക്കാൻ മത്സര ലേലം തുടരുന്നു. 10 ലക്ഷം റിയാലിൽ തുടങ്ങിയ ലേലം 93 ലക്ഷം റിയാലായി ഉയർന്നു. അവസാനിക്കാൻ ആറ് ദിവസങ്ങൾ ബാക്കിനിൽക്കേയാണ് അമ്പരിപ്പിക്കും വിധം ലേല തുക കുതിച്ചുയരുന്നത്. റിയാദ് സീസൺ ഉത്സവത്തിന്‍റെ ഭാഗമായി...

കരിപ്പൂരിൽ സ്വർണ്ണവേട്ട: റൈസ് കുക്കറിലും എയർ ഫ്രൈയറിലുമായി കടത്താൻ ശ്രമിച്ച 2.25 കോടി സ്വർണ്ണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂർ എയർ കാർഗോ കോംപ്ലക്സ് വഴി റൈസ് കുക്കർ, എയർ ഫ്രൈയർ, ജ്യൂസ് മേക്കർ എന്നിവയിലൂടെ കടത്താൻ ശ്രമിച്ച 2.55 കോടിയുടെ സ്വർണ്ണം കസ്റ്റംസ് പിടികൂടി. 4.65 കിലോ വരുന്ന സ്വർണ്ണമാണ് രണ്ടു യാത്രക്കാരിൽ നിന്നായി പിടികൂടിയത്. കാപ്പാട് സ്വദേശിയായ ഇസ്മയിൽ, അരിമ്പ്ര സ്വദേശിയായ അബ്ദു റൗഫ് എന്നിവരാണ് പിടിയിലായത്.  രണ്ടു കേസിലും...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img