റിയാദ്: ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ മുഴുവൻ ഡോസുകളും എടുത്തിരിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജിന് അപേക്ഷിക്കുന്നവർ കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന നിബന്ധന പാലിക്കണം.
ട്വിറ്ററിലൂടെ ഒരാൾ ഉന്നയിച്ച സംശയത്തിനാണ് മന്ത്രാലയം ഈ മറുപടി നൽകിയത്. കൂടാതെ മെനിഞ്ചൈറ്റിസ് വാക്സിനും സീസണൽ ഇൻഫ്ലുവൻസ വാക്സിനും എടുത്തിരിക്കണം. ഗുരുതരമായ...
കാൽപാദം മസ്സാജ് ചെയ്യുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. ശരിയായ രീതിയിൽ മസാജ് ചെയ്യുന്നത് ഞരമ്പുകളെ ഉത്തേജിപ്പിക്കുകയും മനസ്സിന്റെയും ശരീരത്തിന്റെയും വിഷമതകൾ കുറയ്ക്കുന്നതിനും സഹായകമാണ്.നമ്മളിൽ ഭൂരിഭാഗവും ഉദാസീനമായ ജീവിതശൈലി നയിക്കുന്നതിനാൽ പാദങ്ങളിലെ പേശികൾക്ക് അപൂർവ്വമായി വ്യായാമം ലഭിക്കുന്നു.
ഇറുകിയ ഷൂസ് രക്തചംക്രമണത്തെ സഹായിക്കില്ല. മസാജ് രക്തയോട്ടം ഉത്തേജിപ്പിക്കുന്നു. ഉറങ്ങാൻ പോകുന്നതിനുമുമ്പ് 10-20 മിനിറ്റ് ദിവസേന കാൽപാദങ്ങളിൽ മസാജ്...
കൊച്ചി: അനധികൃത ബാനറുകളും കൊടികളും വെക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ ഹൈക്കോടതി ഉത്തരവ്. രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി, ഉത്തരവ് നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാർക്കും എസ്.എച്ച്.ഒമാർക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
അനധികൃത ബോർഡുകൾ നീക്കാനുള്ള തദ്ദേശ സെക്രട്ടറിമാരുടെ നിർദേശം നടപ്പിലാക്കാത്ത ജീവനക്കാർക്കെതിരെയും കോടതിയലക്ഷ്യ നടപടി വരുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ...
ഡൽഹി: പതിനഞ്ചു വയസ്സായ മുസ്ലിം പെൺകുട്ടിക്കു സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധിക്കെതിരെ ദേശീയ ബാലാവകാശ കമ്മിഷൻ നൽകിയ അപ്പീൽ സുപ്രീം കോടതി പരിഗണിക്കും. ഹർജിയിൽ പഞ്ചാബ് സർക്കാരിനും മറ്റു കക്ഷികൾക്കും നോട്ടീസ് അയയ്ക്കാൻ സുപ്രീം കോടതി നിർദേശിച്ചു. സീനിയർ അഡ്വക്കേറ്റ് രാജശേഖർ റാവുവിനെ അമിക്കസ് ക്യൂരിയായി നിയമിക്കാനും ചീഫ്...
കോഴിക്കോട് പന്തീരാങ്കാവില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു. ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. ചേവായൂര്‍ സ്വദേശികളായ മൂന്നുപേര്‍ കസ്റ്റഡിയിലാണ്. ഒരാള്‍ക്കായി തിരച്ചില്‍. പ്രതികളെ പൊലീസ് വിശദമായി ചോദ്യംചെയ്യുകയാണ്.
രണ്ട് ദിവസം മുമ്പാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഏറെ കാലം മുമ്പാണ് സംഭവമെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുകയും അടുപ്പം...
ന്യൂഡൽഹി: കാക്കകൾ, പഴംതീനി വവ്വാൽ, എലി തുടങ്ങിയ ജീവികളെ സംരക്ഷിത വിഭാഗമായ ഷെഡ്യൂൾ രണ്ടിലാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. പാർലമെന്റ് പാസാക്കിയ വന്യമൃഗസംരക്ഷണ നിയമ ഭേദഗതി പ്രകാരം സംരക്ഷിത പട്ടികയിലെ ജീവികളെ കൊല്ലുന്നത് മൂന്നു വർഷം തടവും 25,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
വിളകൾ നശിപ്പിക്കുകയും രോഗങ്ങൾ പരത്തുകയും ചെയ്യുന്ന വെർമിൻ ജീവികൾ...
തിരുവനന്തപുരം∙ സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എഫ്എസ്എസ്എ ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കില്‍ പച്ചമുട്ട ഉപയോഗിച്ചു കൊണ്ടുണ്ടാക്കിയ മയോണൈസ് ഏറെ അപകടമാണെന്ന് കണ്ടെത്തിയിരുന്നു.
ഹോട്ടല്‍, റസ്റ്ററന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍,...
തിരുവനന്തപുരം: ബില്ല് തരാനും ഫ്യൂസൂരാനും മാത്രമല്ല പണം വാങ്ങാനും കെ.എസ്.ഇ.ബി ഇനി വീട്ടിലെത്തും. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡ് വഴി പണം അടക്കാനും ബില്ല് നല്‍കാനും കഴിയുന്ന ആന്‍ഡ്രോയിഡ് സ്പോട്ട് ബില്ലിംഗ് മെഷീനുകളാണ് കെ.എസ്.ഇ.ബി രംഗത്ത് ഇറക്കുന്നത്. ആറു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കും. ഇതിനായി 200 പോസ്(POS) സ്പോട്ട് ബില്ലിംഗ് മെഷീനുകള്‍ യെസ്...
ബംഗളൂരു: വീട്ടിനകത്ത് വാളുകൾ സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് ശ്രീരാമ സേന തലവൻ പ്രമോദ് മുത്തലിക്. ഹിന്ദു സ്ത്രീകളുടെ സംരക്ഷണത്തിനായി എല്ലാ ഹിന്ദു വീടുകളിലും ആയുധങ്ങൾ കരുതണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്നലെ കലബുറഗിയിൽ നടന്ന ഹിന്ദു മതനേതാക്കളുടെ സംഗമത്തിലായിരുന്നു പ്രമോദ് മുത്തലികിന്റെ വിവാദ പരാമർശങ്ങൾ.
ഹിന്ദുക്കൾ മുൻപും ആയുധങ്ങളെ പൂജിക്കുന്നതാണ്. ഇപ്പോൾ നമ്മൾ പേനയെയും പുസ്തകങ്ങളെയും വാഹനങ്ങളെയുമെല്ലാം...
കൊല്ലം: കൊല്ലം നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ബിജെപി കൊണ്ട് വന്ന അവിശ്വാസ പ്രമേയം യുഡിഎഫ് കൗണ്‍സിലർമാരുടെ പിന്തുണയോടെ പാസായി. ഇതോടെ, യുഡിഎഫ് പിന്തുണയോടെ പ്രസിഡന്‍റായ ആർ സത്യഭാമ പുറത്തായി.
18 അംഗങ്ങളിൽ ബിജെപിയുടെ 7 അംഗങ്ങളും 3 യുഡിഎഫ് അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. 4 ഇടതുപക്ഷ അംഗങ്ങളും 3 കോൺഗ്രസ് അംഗങ്ങളും അവിശ്വാസ പ്രമേയത്തില്‍ നിന്ന്...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...