Latest news

സംസ്ഥാനത്തെ ടെക്നിക്കൽ വിദ്യാലയങ്ങളിൽ ആയുധ നിർമ്മാണം നടക്കുന്നതായി പൊലീസ് റിപ്പോർട്ട്

കോഴിക്കോട്: സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്നിക്കൽ വിദ്യാലയങ്ങളിൽ ലാബ് പഠനത്തിന്റെ മറവിൽ ആയുധ നിർമ്മാണം നടന്നതായി പോലീസ് റിപ്പോർട്ട്. കർശന നിരീക്ഷണം വേണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സ്ഥാപന മേധാവികൾക്ക് നിർദ്ദേശം നൽകി. എവിടെയാണ് ആയുധനിർമ്മാണം നടന്നതെന്നറിയില്ലെന്നും ഉത്തരവ് സർക്കാർ നിർദ്ദേശം മാനിച്ചെന്നും ഡയറക്ടർ ബൈജു ഭായ്. അതേസമയം സാങ്കേതിക വിദ്യാഭ്യാസ ലാബുകളിൽ...

കഞ്ചാവ് ഉപയോഗം; മംഗളൂരുവിൽ രണ്ട്‌ ഡോക്ടർമാർ കൂടി അറസ്റ്റിൽ

മംഗളൂരു : ഇടനിലക്കാരൻ വഴി കഞ്ചാവ് വാങ്ങി സ്ഥിരമായി ഉപയോഗിക്കുന്ന മെഡിക്കൽ മേഖലയിലെ രണ്ടുപേർ കൂടി അറസ്റ്റിൽ. മെഡിക്കൽ വിദ്യാർഥികളിലും ഡോക്ടർമാരിലും കഞ്ചാവ് ഉപയോഗം കണ്ടെത്തിയതിനെത്തുടർന്ന് മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ഡോക്ടർമാരെ കൂടി വെള്ളിയാഴ്ച പോലീസ് അറസ്റ്റുചെയ്തത്. അനസ്തേഷ്യയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ ആന്ധ്രപ്രദേശ് സ്വദേശി ഡോ. രാഘവേന്ദ്ര ഡാറ്റ (28),...

ഭാരത് ജോഡോ യാത്രക്കിടെ എം പി കുഴഞ്ഞുവീണ് മരിച്ചു

ദില്ലി : ഭാരത് ജോഡോ യാത്രക്കിടെ ജലന്ധർ എം പി  കുഴഞ്ഞ് വീണ് മരിച്ചു. സന്തോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. 75 വയസായിരുന്നു. സന്തോഷ് സിം​ഗ് ചൗധരി മുൻ മന്ത്രിയാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പഞ്ചാബിൽ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് സംഭവം.

വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: മലപ്പുറത്ത് വിവാഹത്തലേന്ന് വധു കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പാതായ്ക്കര സ്കൂൾ പടിയിലെ  കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്. മൂർക്കാനാട്  സ്വദേശിയുമായുള്ള വിവാഹം ഇന്ന് നടക്കാനിരിക്കെയാണു വധുവിന്റെ മരണം. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ഫോ​ട്ടോ എ​ടു​ത്തു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ഫാത്തിമ പെട്ടന്ന്  കു​ഴ​ഞ്ഞ്...

കാസർഗോഡും നിക്ഷേപതട്ടിപ്പ്; 96 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് പണം തട്ടി ഉടമ മുങ്ങി, പരാതിയുമായി നിക്ഷേപകർ

കാസര്‍ഗോഡ് : കാസര്‍ഗോഡ് കുണ്ടംകുഴിയിലും നിക്ഷേപ തട്ടിപ്പ്. വലിയ പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ഗ്ലോബൽ ബിസിനസ് ഗ്രൂപ്പിനെതിരായ പരാതി. ബേഡകം പൊലീസ് അന്വേഷണം ആരംഭിച്ചു. ജിബിജി നിധി ലിമിറ്റഡ് എന്ന പേരിലുള്ള കുണ്ടംകുഴിയിലെ ധനകാര്യ സ്ഥാപനത്തിനെതിരെയാണ് പരാതി. 96 ശതമാനം വരെ പലിശയാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. പണം നിക്ഷേപിച്ചവര്‍ക്ക്...

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര; സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ഇന്ത്യന്‍ ടീമില്‍, ജഡേജ തിരിച്ചെത്തി

മുംബൈ: അടുത്തമാസം ഓസ്ട്രേലിയക്കെതിരെ നടക്കുന്ന നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടി20 ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിംഗ് തുടരുന്ന സൂര്യകുമാര്‍ യാദവ് ആണ് ടെസ്റ്റ് ടീമിലെ പുതുമുഖം. ടി20 ലോകകപ്പിന് മുമ്പ് പരിക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ജസ്പ്രീത് ബുമ്ര ടീമിലില്ല. രോഹിത് ശര്‍മ നായകനാകുന്ന...

ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; പൃഥ്വി ഷാ ടീമില്‍

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അസമിനെതിരെ വെടിക്കെട്ട് ട്രിപ്പിള്‍ സെഞ്ചുറി നേടിയ യുവതാരം പൃഥ്വി ഷാ രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം ഇന്ത്യന്‍ ടി20 ടീമില്‍ തിരിച്ചെത്തിയപ്പോള്‍ പരിക്കില്‍ നിന്ന് മോചിതരാകാത്ത ജസ്പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയും മലയാളി താരം സഞ്ജു സാംസണും ടീമില്‍ ഇടം...

കാണാതായ വനിതാ ക്രിക്കറ്റ് താരം കാട്ടില്‍ മരിച്ചനിലയില്‍

ഭുവനേശ്വര്‍: ഒഡിഷയിൽ കാണാതായ വനിതാ ക്രിക്കറ്റ് താരം രാജശ്രീ സ്വെയ്നെ കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ജനുവരി 11നാണ് രാജശ്രീയെ കാണാതായത്. കട്ടക്കിന് സമീപം ഗുരുദിജാട്ടിയ വനത്തിൽ മരത്തിൽ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് കട്ടക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ പിനക് മിശ്ര പറഞ്ഞു. ബജ്രകബതിയിൽ ഒഡിഷ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിശീലന ക്യാമ്പിൽ പങ്കെടുക്കവേയാണ് രാജശ്രീയെ കാണാതായത്. പുതുച്ചേരിയിൽ...

മെസിക്ക് റെക്കോർഡ് ഓഫര്‍ മുന്നോട്ടുവെച്ച് സൗദി ക്ലബ്ബ് അൽ ഹിലാൽ

റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ ലിയോണൽ മെസിയെയും സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ് രംഗത്ത്. അൽ ഹിലാൽ ക്ലബാണ് മെസിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം നൽകിയാണ് സൗദി അറേബ്യൻ ക്ലബ് അൽ നസ്ർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയത്. 200 മില്യണ്‍ യൂറോ(1775 കോടി രൂപ) ആണ് അല്‍ നസ്ര്‍...

പെട്ടെന്നുണ്ടായ തോന്നലില്‍ ആപ്പിള്‍ വാച്ച് വാങ്ങി; അപകടത്തില്‍ ജീവന്‍ രക്ഷിച്ച് വാച്ചിലെ ഫീച്ചര്‍

വീണ്ടും ജീവന്‍ രക്ഷിച്ച് ആപ്പിള്‍ സ്മാര്‍ട്ട് വാച്ചിലെ ക്രാഷ് ഡിറ്റക്ഷന്‍ സംവിധാനം. ഐഫോണ്‍ 14 ലെയും വാച്ച് 8 സീരിസിലേയും ശ്രദ്ധേയമായ ഫീച്ചറുകളിലൊന്നാണ് ക്രാഷ് ഡിറ്റക്ഷന്‍. ഉപഭോക്താവ് സഞ്ചരിക്കുന്ന വാഹനം അപകടത്തിലായാല്‍ അടിയന്തിര സേവന നമ്പറിലേയ്ക്ക് അറിയിപ്പ് എത്തിക്കുന്ന സൗകര്യമാണിത്. യു.എസ് സ്വദേശിയായ നോളന്‍ ആബേലിനാണ് ക്രാഷ് ഡിറ്റക്ഷന്‍ ഫീച്ചര്‍ തുണയായത്. ആബേല്‍ സഞ്ചരിച്ച കാര്‍...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img