Latest news

സര്‍ഫറാസ് ഖാന്റെ വെളിപ്പെടുത്തല്‍ ,’ബംഗ്ലാദേശ് പര്യടനത്തിന് തയ്യാറാവാന്‍ മുഖ്യ സെലക്റ്റര്‍ പറഞ്ഞു, പക്ഷേ…

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സര്‍ഫറാസ് ഖാനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മൂന്ന് സീസണുകളിലായി മികച്ച പ്രകടനം നടത്തുന്ന താരമാണ് സര്‍ഫറാസ്. ഈ സീസണില്‍ ഇതുവരെ 89 ശരാശരിയില്‍ 801 റണ്‍സാണ് സര്‍ഫറാസ്...

സഞ്ജു എവിടെ എന്ന് സൂര്യയോട് ഫാന്‍സ്, മനം നിറച്ച് താരത്തിന്റെ പ്രതികരണം

നാല് മാസത്തെ ചെറിയ ഇടവേളയ്ക്ക് ശേഷം കാര്യവട്ടത്ത് ഒരു മത്സരം എത്തിയപ്പോള്‍ അത് വിവാദങ്ങളില്‍ കുളിച്ചു. മത്സരം ആവേശമുള്ളതായിരുന്നെങ്കിലും ഒഴിഞ്ഞ കസേരകള്‍ സാക്ഷിയാക്കി ഇന്ത്യയ്ക്ക് വമ്പന്‍ ജയം ആഘോഷിക്കേണ്ടിവന്നു. മലയാളി താരം സഞ്ജു സാംസണിന്റെ അഭാവവും മലയാളികള്‍ക്ക് അത്രമേല്‍ ഉള്‍ക്കൊള്ളാനായില്ല. ഇപ്പോഴിതാ മത്സരത്തിനിടെ കാണികള്‍ സഞ്ജു എവിടെയെന്ന് ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനോട് ചോദിക്കുന്നതിന്റെയും...

ഏപ്രിൽ മുതൽ മംഗളൂരുവിൽ നിന്നുള്ള വിമാന യാത്ര ചെലവേറും; ഉപയോക്തൃ വികസന ഫീസ് ഉയർത്തി

മംഗളൂരു: ഏപ്രിൽ മുതൽ മംഗളൂരുവിൽ നിന്നുള്ള വിമാന യാത്രയുടെ ചെലവ് ഉയരും. ഉപയോക്തൃ വികസന ഫീസ് ഉയർത്തിയതാണ് കാരണം. 2026 മാർച്ച് വരെയുള്ള കാലയളവിൽ ഉപയോക്തൃ വികസന ഫീസ് (യുഡിഎഫ്) വർദ്ധിപ്പിക്കാൻ എയർപോർട്ട് താരിഫ് ഫിക്സിംഗ് ബോഡിയായ എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (എഇആർഎ) അദാനി എയർപോർട്ടിന്റെ ഉടമസ്ഥതയിലുള്ള മംഗളൂരു ഇന്റർനാഷണൽ എയർപോർട്ടിന്...

കുടുംബങ്ങളിൽ ആശ്രിതർ ഏറുന്നു; തദ്ദേശ ഫണ്ട് ചെലവിടൽ രീതി മാറും

തിരുവനന്തപുരം ∙ സംസ്ഥാനത്ത് വിദ്യാഭ്യാസമുള്ളവരുടെ തൊഴിലില്ലായ്മ വർധിക്കുകയും തൊഴിലെടുക്കുന്നവരുടെ മേൽ പ്രായമായവരുടെയും തൊഴിൽരഹിതരുടെയും ആശ്രിതത്വം വർധിക്കുകയും ചെയ്തതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവിടൽ മുൻഗണനാക്രമത്തിൽ സർക്കാർ മാറ്റം വരുത്തുന്നു. പശ്ചാത്തല, ക്ഷേമ മേഖലകളിലേക്കാൾ ഉൽപാദന മേഖലയിൽ കൂടുതൽ ചെലവിട്ടു സംരംഭങ്ങളും തൊഴിലവസരവും വർധിപ്പിക്കേണ്ടതുണ്ട് എന്ന വിലയിരുത്തലിലാണു നടപടി. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾക്കായി പ്രാദേശിക സാമ്പത്തിക...

പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി, ടെറസില്‍ നിന്ന് വീണു; നാലുകുട്ടികള്‍ ഉള്‍പ്പടെ 11 മരണം; ആംബുലന്‍സ് സേവനത്തിനായി 7000 കോളുകള്‍

അഹമ്മദാബാദ്: ഗുജറാത്തിലെ ഉത്തരായന ആഘോഷത്തിനിടെ നാലുകുട്ടികള്‍ ഉള്‍പ്പടെ പതിനൊന്നുപേര്‍ മരിച്ചു. പട്ടത്തിന്റെ നൂല് കഴുത്തില്‍ കുരുങ്ങിയും കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണുമാണ് പതിനൊന്നു പേര്‍ മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അടിയന്തര ആംബുലന്‍സ് സേവനം ആവശ്യപ്പെട്ട് ശനി, ഞായര്‍ ദിവസങ്ങളില്‍ 7000ത്തിലധികം കോളുകള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു. പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങിയും കെട്ടിടത്തിന് മുകളില്‍ നിന്ന് പട്ടത്തിന്റെ...

പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസിലെ കാണാതായ വോട്ട്‌പെട്ടി കണ്ടെത്തി; വോട്ടെടുപ്പ് സാമഗ്രികള്‍ ഹൈക്കോടതിയിലേക്ക്; നജീബ് കാന്തപുരത്തിന് നിര്‍ണായകം

പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസില്‍ കാണാതായ തപാല്‍വോട്ട് പെട്ടി കണ്ടെത്തി. ജില്ലാ സഹകരണ രജിസ്ട്രാറുടെ മലപ്പുറം ഓഫീസില്‍ നിന്നാണ് തപാല്‍വോട്ടുപെട്ടി കണ്ടെടുത്തത്. നജീബ് കാന്തപുരം എംഎല്‍എയുടെ വിജയത്തിനെതിരെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ഇടത് സ്വതന്ത്രന്‍ കെ പി എം മുസ്തഫ സമര്‍പ്പിച്ച ഹര്‍ജിയില്‍ വോട്ടുപെട്ടികള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ട്രഷറിയില്‍ പരിശോധിച്ചപ്പോഴാണ് വോട്ടുപെട്ടികള്‍ കാണാതിരുന്നത്....

അനുവാദമില്ലാതെ മറ്റൊരാളുടെ വാഹനമോടിച്ചാല്‍ തെറ്റാണോ? യുഎഇയിലെ നിയമം ഇങ്ങനെ

യുഎഇയിലെ റോഡുകള്‍ വളരെ മികച്ചതാണ്. ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനും യുഎഇ മുന്‍ഗണനാപട്ടികയിലുണ്ട്. പക്ഷേ യുഎഇയില്‍ ഒരാളുടെ വാഹനം അയാള്‍ അറിയാതെ ഓടിക്കുന്നത് കുറ്റകരമാണെന്ന് നിങ്ങള്‍ക്കറിയാമോ? ഒരു വര്‍ഷം തടവും 10000 ദിര്‍ഹം വരെ പിഴയും അല്ലെങ്കില്‍ രണ്ടിലൊന്ന് പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് യുഎഇയില്‍ ഇത്. വാഹനത്തിന്റെ യഥാര്‍ത്ഥ ഉടമയോ അല്ലെങ്കില്‍ അതോടിക്കാനുള്ള അവകാശമുള്ളയാളോ അറിയാതെ, അനുമതിയോ...

രാജ്യത്തെ ഏറ്റവും പഴക്കമുള്ള കേസ് തീർപ്പാക്കി കൊൽക്കത്ത ഹൈക്കോടതി

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കേസ് തീർപ്പാക്കി രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഹൈക്കോടതി . 1951ൽ ഫയൽ ചെയ്ത കേസാണ് 72 വർഷങ്ങൾക്കിപ്പുറം തീർപ്പാക്കിയിരിക്കുന്നത്. ബെർഹാംപോർ ബാങ്ക് ലിമിറ്റഡിൻ്റെ പ്രവർത്തനം അവസാനിപ്പിച്ച് ആസ്തി പണമാക്കി മാറ്റുന്ന കേസാണ് കൊൽക്കത്ത ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ തീർപ്പാക്കിയിരിക്കുന്നത്. ഇനി രാജ്യത്ത് തീർപ്പാക്കാൻ ഉള്ള പഴക്കം ചെന്ന...

നാലുവര്‍ഷം, കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടികൂടിയത് 104 കോടിയുടെ സ്വര്‍ണം; 315 കേസുകള്‍

മട്ടന്നൂര്‍ (കണ്ണൂര്‍): പ്രവര്‍ത്തനം തുടങ്ങി നാലുവര്‍ഷത്തിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടികൂടിയത് 104 കോടി രൂപയിലധികം വിലവരുന്ന സ്വര്‍ണം. ഇത് 221 കിലോഗ്രാമോളംവരും. 315 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു. കസ്റ്റംസിനും ഡി.ആര്‍.ഐ.ക്കും പുറമേ വിമാനത്താവള പോലീസും സ്വര്‍ണം പിടികൂടിയിട്ടുണ്ട്. കസ്റ്റംസ് പരിശോധനയില്‍ കണ്ടെത്താതെ പോയ സ്വര്‍ണമാണ് നാലുതവണയായി പോലീസ് പിടിച്ചത്. പ്രതിവര്‍ഷം 80 കിലോഗ്രാമോളം സ്വര്‍ണമാണ്...

കണ്ണൂരില്‍ ഉത്സവത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു, നില ഗുരുതരം; പിന്നില്‍ ആര്‍എസ്എസെന്ന് ആരോപണം

കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഉത്സവത്തിനിടെ വെട്ടേറ്റു. തലശ്ശേരി പന്ന്യന്നൂരില്‍ തിറ ഉത്സവത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സന്ദീപിനാണ് വെട്ടേറ്റത്. കുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിലാണ് സംഭവം. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തലശേരിയിലെ സ്വകാര്യ ആശുപ്രതിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തു.  
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img