അടുത്തമാസം ഒന്നുമുതല്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹെല്‍ത്ത് കാര്‍ഡില്ലാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. വ്യാജകാര്‍ഡുകള്‍ എടുക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും വീണാ ജോര്‍ജ് തിരുവനന്തപുരത്ത് പറഞ്ഞു.
അതിനിടെ, വടക്കന്‍ പറവൂരില്‍നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. അല്‍ഫാം അടക്കമുള്ള പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കുമ്പാരി ഹോട്ടലില്‍നിന്നാണ് പിടികൂടിയത്. അതേസമയം, ഇന്നലെ...
തിരുവനന്തപുരം: മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും മാറ്റാൻ തീരുമാനം. ഗുണ്ടാ, മണ്ണ് മാഫിയാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മംഗലപുരം, പേട്ട, റെയിൽവേ പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരെയും തിരുവല്ലം എസ്.ഐയേയും ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തിരുന്നു.
പൊലീസുകാരുടെ വഴിവിട്ട ബന്ധങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്ത്...
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളില്‍ വന്‍ കുറവ് രേഖപ്പെടുത്തി ദുബായ്. സി.ഐ.ഡി വിഭാഗത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി നടത്തിയ വാര്‍ഷിക പരിശോധനക്കു ശേഷമാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ദുബായില്‍ കുറ്റകൃത്യങ്ങളില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതായാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022ല്‍ 63 ശതമാനമാണ് കുറവ് വന്നത്.
സി.ഐ.ഡി വിഭാഗത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി നടത്തിയ വാര്‍ഷിക പരിശോധനക്കു ശേഷം...
കാസര്‍കോട്: കാസര്‍കോട് ജില്ലാ ആശുപത്രിയുടെ സ്ഥിതി ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോവിഡ് കാലത്ത് 60 കോടി രൂപ മുടക്കി ടാറ്റ് ട്രസ്റ്റ് ആരംഭിച്ച ആശുപത്രിയും പൂട്ടി. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഉള്‍പ്പെടെ ജില്ലയിലുള്ളവര്‍ ആശുപത്രി സേവനത്തിന് വേണ്ടി മംഗലാപുരത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്ന്...
ന്യൂഡൽഹി: യു.എ.ഇ സ്വദേശിയും രാജകുടുംബത്തിലെ ജീവനക്കാരനും ആണന്ന വ്യാജേന ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തി മുറിയെടുത്തയാൾ നാലു മാസത്തിനു ശേഷം 23 ലക്ഷം രൂപ ബില്ലടയ്ക്കാതെ മുങ്ങി. ഡൽഹിയിലെ ലീലാ പാലസ് ഹോട്ടലിൽ എത്തിയ മുഹമ്മദ് ഷരീഫ് എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് മിറർ നൗ റിപ്പോർട്ട് ചെയ്യുന്നു.
താൻ യു.എ.ഇയിൽ നിന്നാണെത്തിയതെന്നും രാജകുടുംബാഗമായ ഷെയ്ഖ് ഫലാഹ് ബിൻ...
വീട്ടകങ്ങളില്‍ എലി, പാറ്റ, മറ്റ് ചെറുജീവികളെ കൊണ്ടുള്ള ശല്യം കാര്യമാകുമ്പോള്‍ ഇവയെ എല്ലാം തുരത്താനുള്ള മാര്‍ഗങ്ങള്‍ നാം കാണാറില്ലേ? എലിയാണെങ്കില്‍ എലിക്കെണിയോ, വിഷമോ എല്ലാം വീടുകളില്‍ വയ്ക്കാറുണ്ട്. ഇതുപോലെ തന്നെ പാറ്റയെ കൊല്ലാനുള്ള വിഷവും മിക്ക വീടുകളിലും വാങ്ങി സൂക്ഷിക്കുന്നത് കാണാം.
സാധാരണഗതിയില്‍ എലികളെ തുരത്താനാണെങ്കില്‍ മുകളില്‍ സൂചിപ്പിച്ചത് പോലെ എലി വിഷമോ കെണിയോ തന്നെയാണ്...
ഇന്ത്യയില്‍ ഏറ്റവും പ്രചാരത്തിലുള്ള പാനീയം ഏതാണെന്ന് ചോദിച്ചാല്‍ നിസംശയം ഉത്തരം പറയാം അത് ചായ തന്നെ. രാവിലെ ഉറക്കമുണര്‍ന്നയുടൻ ഒരു കപ്പ് ചായയിലോ കാപ്പിയിലോ ദിവസം തുടങ്ങുന്നവരാണ് അധികം പേരും.
ഇനി ദിവസത്തിന്‍റെ പല സമയങ്ങളില്‍ തന്നെ ക്ഷീണമോ വിരസതയോ ഉറക്കക്ഷീണമോ എല്ലാം അനുഭവപ്പെടുമ്പോള്‍ ഇവയെ മറികടക്കുന്നതിനും ഉന്മേഷം വീണ്ടെടുക്കുന്നതിനുമെല്ലാം ചായ ഇടയ്ക്കിടെ കഴിക്കുന്നവരും ഏറെയാണ്.
ചായ...
ദില്ലി: ആഭ്യന്തര ക്രിക്കറ്റില്‍ ടണ്‍ കണക്കിന് റണ്‍സടിച്ചിട്ടും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതിരുന്ന സെലക്ടര്‍മാര്‍ക്ക് വീണ്ടും ബാറ്റ് കൊണ്ട് മറുപടി നല്‍കി സര്‍ഫ്രാസ് ഖാന്‍. രഞ്ജി ട്രോപി ക്രിക്കറ്റില്‍ ഡല്‍ഹിക്കെതിരായ പോരാട്ടത്തില്‍ മുംബൈക്കായി സെഞ്ചുറി നേടിയാണ് സര്‍ഫ്രാസ് വീണ്ടും തന്‍റെ ക്ലാസ് തെളിയിച്ചത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക്...
പത്തനംതിട്ട : റോഡ‍് നിർമ്മാണത്തിൽ അഴിമതി. പത്തനംതിട്ട റാന്നിയിൽ ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് കോൺക്രീറ്റിംഗ് നടത്തിയത് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. റോഡിന്റെ പാർശ്വഭിത്തി നിർമ്മാണത്തിന് ഉപയോഗിച്ച കോൺഗ്രീറ്റ് പീസുകളിലാണ് കമ്പിക്ക് പകരം തടിയുപയോഗിച്ചത്. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം. പ്ലെയിൻ സിമന്റ് കോൺക്രീറ്റാണ് കരാറിൽ പറഞ്ഞിട്ടുള്ളതെന്ന് റീ...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...