Latest news

കുഞ്ഞുങ്ങള്‍ ജനിച്ചയുടൻ നടത്തേണ്ട മൂന്ന് പരിശോധനകള്‍; ഇന്ത്യയില്‍ അധികപേരും ചെയ്യാത്തത്…

ഒരു കുഞ്ഞ് ജനിക്കും മുമ്പ് തന്നെ അതിന്‍റെ ആരോഗ്യം സംബന്ധിച്ച പല കാര്യങ്ങളും സ്കാനിംഗിലൂടെയും മറ്റും ഡോക്ടര്‍മാര്‍ മനസിലാക്കും. ഇതനുസരിച്ചാണ് ഗര്‍ഭിണിയെ പരിചരിക്കുകയോ അല്ലെങ്കില്‍ ചികിത്സ ആവശ്യമെങ്കില്‍ അത് നല്‍കുകയോ മറ്റ് തീരുമാനങ്ങളെടുക്കുകയോ എല്ലാം ചെയ്യാറ്. എന്നാല്‍ കുഞ്ഞിനുള്ള ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ എല്ലാം ഗര്‍ഭാവസ്ഥയില്‍ തന്നെ തിരിച്ചറിയാൻ സാധിക്കില്ല. പല പ്രശ്നങ്ങളും കുഞ്ഞ് ജനിച്ച ശേഷം...

വാലന്റൈൻസ് ഡേയിൽ മുൻകാമുകനോടോ കാമുകിയോടോ മധുരപ്രതികാരം ചെയ്യണോ? അവസരമൊരുക്കി മൃഗശാല

വാലന്റൈൻസ് ഡേ സാധാരണയായി ആഘോഷിക്കുന്നത് പ്രണയിക്കുന്നവരും പ്രണയിക്കപ്പെടാൻ ആഗ്രഹിക്കുന്നവരും പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവരും ഒക്കെയാണ്. എന്നാൽ, പ്രണയനൈരാശ്യം ഉള്ളവർക്കും വാലന്റൈൻസ് ഡേ ആഘോഷിക്കാം എന്നും അതിന് തങ്ങളുടെ കൈവശം ഒരു ഉഗ്രൻ വഴിയുണ്ടെന്നും വെളിപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് കാനഡയിലെ ഒരു മൃഗശാല അധികൃതർ. സംഗതി വേറൊന്നുമല്ല ജീവിതത്തിൽ നിങ്ങളെ ഏറ്റവും അധികം അലോസരപ്പെടുത്തി കടന്നുകളഞ്ഞ...

രഞ്ജി ട്രോഫിയില്‍ 74 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 54ന് ഓള്‍ ഔട്ട്, വിദര്‍ഭക്ക് റെക്കോര്‍ഡ്

നാഗ്പൂര്‍: രഞ്ജി ട്രോഫിയില്‍ എലൈറ്റ് ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ ഗുജറാത്തിനെതിരെ റെക്കോര്‍ഡ് വിജയവുമായി വിദര്‍ഭ. നാലാം ഇന്നിംഗ്സില്‍ 74 റണ്‍സ് മാത്രം വിജയലക്ഷ്യം മുന്നോട്ടുവെച്ച വിദര്‍ഭ എതിരാളികളെ 54 റണ്‍സിന് പുറത്താക്കി 18 റണ്‍സിന്‍റെ അവിസ്മരണീയ ജയം സ്വന്തമാക്കുകയായിരുന്നു. ഗുജറാത്ത് നിരയില്‍ 18 റണ്‍സെടുത്ത സിദ്ധാര്‍ത്ഥ് ദേശായി മാത്രമാണ് രണ്ടക്കം കടന്ന ഏക ബാറ്റര്‍....

ക്രിസ്മസ് ബംപർ : വിറ്റത് 32 ലക്ഷത്തോളം ടിക്കറ്റ്; സർക്കാരിലേക്ക് എത്ര ? ഭാ​ഗ്യശാലിക്ക് എത്ര ?

തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ക്രിസ്മസ്- ന്യു ഇയർ ബമ്പർ ബി. ആർ - 89ന്റെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. XD 236433 എന്ന നമ്പറിനാണ് 16 കോടിയുടെ ഒന്നാം സമ്മാനം. താമരശ്ശേരിയിൽ നിന്നും വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുകയുമായെത്തിയ ബംപറിന്റെ...

20 ലക്ഷത്തിന്റെ സ്വർണം പിടിച്ചു, കടത്തിയത് ​ഗ‍ർഭനിരോധന ഉറയിൽ പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ച്

കൊച്ചി : മലദ്വാരത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്ന 20 ലക്ഷം രൂപയുടെ സ്വർണം കൊച്ചിരാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ദുബൈയിൽ നിന്ന് വന്ന മലപ്പുറം സ്വദേശി മുഹമ്മദാണ് ക്യാപ്സ്യൂൾ രൂപത്തിലാക്കിയ 432 ഗ്രാം സ്വർണം കൊണ്ട് വന്നത്. ഗർഭനിരോധന ഉറയിൽ പൊതിഞ്ഞാണ് സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ചത്.

ഇനി സന്യാസം; സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് ദീക്ഷ സ്വീകരിച്ച് വജ്രവ്യാപാരിയുടെ എട്ടുവയസ്സുകാരി മകള്‍, ചിത്രങ്ങള്‍

ഗുജറാത്തിലെ പ്രശസ്തനായ വജ്രവ്യാപാരിയുടെ മകള്‍ സന്യാസം സ്വീകരിച്ചു. എട്ടു വയസ് മാത്രം പ്രായമുള്ള ദേവാന്‍ഷിയാണ് തന്റെ സമ്പന്ന ജീവിതം ഉപേക്ഷിച്ച് ദീക്ഷ സ്വീകരിച്ചത്. വജ്രവ്യാപാരിയായ ധനേഷിന്റെയും ആമി സാംഗ്വിയുടെയും രണ്ട് പെണ്‍മക്കളില്‍ മൂത്തകുട്ടിയാണ് ദേവാന്‍ഷി. സൂറത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ ജൈന സന്യാസിയായ ആചാര്യ വിജയ് കിര്‍ത്യാഷുരിയില്‍ നിന്നും ദേവാന്‍ഷി ‘ദീക്ഷ’ സ്വീകരിച്ചു. ശനിയാഴ്ച...

വമ്പൻ ട്വിസ്റ്റ്, എംബാപ്പയെ ടീമിലെത്തിക്കാൻ സർപ്രൈസ് അതിഥികൾ; റയലിന് പകരം താരത്തെ ടീമിലെത്തിക്കാൻ സൂപ്പർ ടീം

പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) കൈലിയൻ എംബാപ്പെക്ക് പ്രീമിയർ ലീഗ് ടീമായ ലിവർപൂളിൽ (സ്പോർട്ട്ബൈബിൾ പ്രകാരം) എത്താനുള്ള അവസരം തുറന്ന് വരുന്നതായി പുറത്ത് വരുന്ന റിപോർട്ടുകൾ പറയുന്നു. റയൽ നോട്ടമിട്ട താരത്തെ റെക്കോർഡ് തുകക്ക് സ്വന്തമാക്കാനാണ് ലിവർപൂൾ ശ്രമിക്കുന്നത്. റയൽ മാഡ്രിഡിലേക്ക് വരുന്നതിൽ നിന്ന് താരത്തെ തടയാൻ പി.എസ്. ജി ആഗ്രഹിക്കുന്നുവെന്ന് ദി അത്‌ലറ്റിക് റിപ്പോർട്ട്...

ടിക്കറ്റിനൊപ്പം ടൂറിസ്റ്റ് വിസ; സൗദിയിൽ എവിടെ വേണമെങ്കിലും സഞ്ചരിക്കാൻ അവസരം

ജിദ്ദ: സൗദി എയർലൈൻസിൽ ടിക്കറ്റെടുക്കുന്നവർക്ക് സൗജന്യ ടൂറിസ്റ്റ് വിസ നൽകുന്ന സേവനം ഉടൻ ആരംഭിക്കും. സൗദിയിൽ പ്രവേശിക്കുന്നവർക്ക് നാല് ദിവസം രാജ്യത്ത് ചെലവഴിക്കാനുള്ള സൗകര്യമാണ് പുതിയ വിസയിലൂടെ ലഭിക്കുക. ഇതിലൂടെ രാജ്യത്ത് എവിടെയും സഞ്ചരിക്കാനും ഉംറ നിർവഹിക്കാനും യാത്രക്കാർക്ക് അനുവാദമുണ്ടാകും. നിങ്ങളുടെ ടിക്കറ്റ് ഒരു വിസയാകുന്നു എന്ന പദ്ധതിയിലൂടെ വൻ മാറ്റത്തിനാണ് സൗദി വഴി തുറക്കുന്നത്....

ഒമിക്രോണ്‍ ഉപവകഭേദം XBB.1.5 ; മുന്നറിയിപ്പുമായി ​ഗവേഷകർ

ഒമിക്രോൺ ഉപവകഭേദമായ XBB.1.5 വാക്സീൻ എടുത്തവരെ ബാധിക്കാനുള്ള സാധ്യത കൂടുതലെന്ന് പഠനം. ന്യൂയോർക്ക് നഗരത്തിലെ ജനിതക സീക്വൻസ് ചെയ്യപ്പെട്ട കൊവിഡ് 19 കേസുകളിൽ 73 ശതമാനവും XBB.1.5 വകഭേദം മൂലമുണ്ടായതാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഇന്നേ വരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വ്യാപനശേഷിയുള്ള വകഭേദമാണ് XBB.1.5 എന്ന് കരുതപ്പെടുന്നു. വാക്സീൻ എടുത്തവരെയും ഇതിനു മുൻപ് കൊവിഡ്...

മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍; പിഎസ്ജി ഇന്ന് സൗദി ഓള്‍സ്റ്റാര്‍ ടീമിനെതിരെ

റിയാദ്: ഇന്ന് വീണ്ടും ലിയോണല്‍ മെസി- ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേര്‍ക്കുനേര്‍ പോര്. പിഎസ്ജി സൗഹൃദ മത്സരത്തില്‍, സൗദി ഓള്‍സ്റ്റാര്‍ ടീമിനെ നേരിടും. രാത്രി പത്തരയ്ക്കാണ് മത്സരം. ലാ ലിഗയെയും ചാംപ്യന്‍സ് ലീഗിനെയും ചൂട് പിടിപ്പിച്ച എല്‍ ക്ലാസിക്കോ ദിനങ്ങളെ ഓര്‍മിപ്പിക്കാന്‍ ഒരിക്കല്‍ കൂടി സൂപ്പര്‍താരങ്ങള്‍ നേര്‍ക്കുനേര്‍. പിഎസ്ജി കുപ്പായത്തില്‍ മെസി ഇറങ്ങുമ്പോള്‍ സൗദി അറേബ്യയുടെ...
- Advertisement -spot_img

Latest News

കേരളത്തിൽ ചൂടുകൂടും; 12 ജില്ലകളിൽ യെല്ലോ അലർട്ട്, മുൻകരുതൽ നിർദേശങ്ങളുമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ വരുംദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 15-ാം തീയതിവരെ ഉയർന്ന താപനില തുടരാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ പന്ത്രണ്ട്...
- Advertisement -spot_img