Latest news

ഭാരത് ജോഡോ യാത്രയിൽ സിപിഎം പങ്കെടുക്കില്ല, കേരള ഘടകത്തിന് എതിർപ്പ്,അപമാനിച്ചെന്നും സിപിഎം

ദില്ലി : ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കേണ്ടതില്ലെന്ന് സിപിഎം പൊതു ധാരണ.യാത്രയിൽ സി പി എം പങ്കെടുക്കുന്നതിനെ കേരള ഘടകം എതിർത്തു.യാത്രയുടെ തുടക്കത്തിൽ സിപിഎമ്മിനെ അപമാനിച്ചു എന്നാണ് വിമർശനം സിപിഐ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു അതേസമയം സുരക്ഷാ മുന്നറിയിപ്പുകൾക്കിടെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ തുടരും.ഹാറ്റ്‍ലി മോറിൽ നിന്ന് ആരംഭിച്ച പദയാത്ര...

കേരളം 1500 കോടി രൂപകൂടി കടമെടുക്കുന്നു; സംസ്ഥാനം കടക്കെണിയിലെന്ന് കള്ളപ്രചാരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളം 1500 കോടി രൂപ കൂടി കടമെടുക്കുന്നു. കേന്ദ്രംഅനുവദിച്ച പരിധിയിൽ നിന്നാണിത്. ഇതോടെ ഈ വർഷം പൊതുവിപണിയിൽ നിന്നുള്ള കടം 21,000 കോടി രൂപയാവും.വൈദ്യുതിമേഖലയുടെ പ്രകടനം കണക്കിലെടുത്ത് അനുവദിച്ച 4060 കോടി രൂപയുൾപ്പെടെ ഇതുവരെ 23,539 കോടിരൂപയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചിരിക്കുന്ന വായ്പ.1500 കോടി രൂപയുടെ കടപ്പത്രങ്ങളുടെ ലേലം 24-ന്...

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമം: നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്; നാളെ 5 മണിക്കുള്ളില്‍ ജപ്തി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്ഥാവരജംഗമ വസ്തുക്കള്‍ റവന്യൂ റിക്കവറി നടത്താന്‍ ഉത്തരവിറങ്ങി. ലാന്‍ഡ് റവന്യൂ കമ്മീഷണറാണ് ഉത്തരവിറക്കിയത്. ആഭ്യന്തര വകുപ്പില്‍ നിന്ന് പേരുവിവരങ്ങള്‍ ലഭിച്ചാലുടന്‍ ജപ്തി നടത്തുമെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി ജപ്തി നടപടികള്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരോട്...

ഖത്തർ ലോകകപ്പിന് 500 കോടി കാഴ്‌ചക്കാർ; ചരിത്രത്തിൽ ആദ്യം

ദോഹ: ഖത്തര്‍ ലോകകപ്പ് ലോകത്താകമാനം കണ്ടത് 500 കോടി ആരാധകര്‍. ഫൈനല്‍ മാത്രം 150കോടി പേര്‍ കണ്ടു. ഔദ്യോഗിക കണക്കുകള്‍ ഫിഫ പുറത്തുവിട്ടു. ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടൂര്‍ണമെന്റെന്ന പെരുമയാണ് ഖത്തര്‍ ലോകകപ്പ് കൈവരിച്ചിരിക്കുന്നത്. 88966 പേര്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇരുന്ന് ആസ്വദിച്ച കലാശപ്പോര് ടിവിയിലൂടെ 150 കോടി ആരാധകര്‍ തത്സമയം...

‘പുറത്തുപോവാൻ 45 വണ്ടി, ക്ലിഫ് ഹൗസിനു ചുറ്റും പൊലീസ്; ഇയാളെ ആര് എന്തു ചെയ്യാൻ’

കോഴിക്കോട്∙ കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി പുറത്തേക്കു പോവുന്നത് 45 വണ്ടിയുമായാണെന്നും ക്ലിഫ് ഹൗസിനു ചുറ്റും 12 സ്ഥലത്ത് പൊലീസുകാരെ ടെന്റു കെട്ടി പാർപ്പിച്ചിരിക്കുകയാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായാണ് ഇതെല്ലാം എന്നാണ് പറയുന്നത്. ‘ഇയാളെ ആര് എന്തു ചെയ്യാനാണ്’ എന്നും ചെന്നിത്തല ചോദിച്ചു. ‘‘‌പണ്ട് കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഒരു കാറപകടത്തിൽ പെട്ട് നട്ടെല്ലിനു...

ആദ്യ ഗോള്‍ മെസിയുടേത്, അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് റൊണാള്‍ഡോ; റിയാദില്‍ ഗോള്‍ മഴ

സൗദി അറേബ്യയില്‍ പി.എസ്.ജിയും റിയാദ് ഓള്‍ സ്റ്റാര്‍ ഇലവനും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ വിജയം നേടി പി.എസ്.ജി.മത്സരത്തില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് പി.എസ്.ജിയുടെ ജയം. ലയണല്‍ മെസി, എംബാപ്പെ, റാമോസ്, മാര്‍ക്വിഞ്ഞോസ്, എകിറ്റിക്കെ തുടങ്ങിയ താരങ്ങള്‍ ഫ്രഞ്ച് ക്ലബ്ബിനായി ഗോള്‍ നേടിയപ്പോള്‍ സൗദിയിലെ അരങ്ങേറ്റ മത്സരത്തില്‍ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി. സൂ ജാങ്, ടലിസ്‌ക...

ഹിന്ദു പെൺകുട്ടിയോട് സംസാരിച്ചതിന് മുസ്‌ലിം വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് ഹിന്ദുത്വ സംഘം; ആറ് പേർ അറസ്റ്റിൽ

ഭോപ്പാൽ: ഹിന്ദു പെൺകുട്ടിയുമായി സംസാരിച്ചതിന് മുസ്‌ലിം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് ഹിന്ദുത്വവാദികൾ. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലാണ് സംഭവം. ഷഹബാസ് എന്ന യുവാവിനാണ് സംഘത്തിന്റെ ക്രൂര മർദനമേറ്റത്. ജനുവരി മൂന്നിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ 17നാണ് പുറത്തുവരുന്നത്. സംഭവത്തിൽ ഷഹബാസിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. സ്വന്തം ​ഗ്രാമത്തിലെ പെൺകുട്ടിയുമായി...

അപകടസാധ്യത, ഈ ആറ് മോഡലുകള്‍ തിരിച്ചുവിളിച്ച് മാരുതി, ഓടിക്കരുതെന്നും മുന്നറിയിപ്പ്!

സാങ്കേതിക തകരാറ് മൂലം ആറ് ജനപ്രിയ മോഡലുകളുടെ 17,362 യൂണിറ്റുകൾ മാരുതി സുസുക്കി തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ട്. ആൾട്ടോ കെ10, ബലേനോ, എസ്-പ്രസ്സോ, ഇക്കോ, ബ്രെസ്സ, ഗ്രാൻഡ് വിറ്റാര എന്നിവയുൾപ്പെടെയുള്ളവയാണ് തിരികെ വിളിച്ചതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ഡിസംബർ 8 നും 2023 ജനുവരി 12നും ഇടയിൽ നിർമ്മിച്ച യൂണിറ്റുകളാണ് തിരിച്ചുവിളിച്ചത്. ഈ...

‘വേവിച്ച ചോറിൽ എപ്പോഴും രുചി വ്യത്യാസം’; ഒടുവിൽ ‘കാരണം’ കണ്ടെത്തിയപ്പോൾ…

ഭക്ഷണം പാകം ചെയ്യുമ്പോൾ നാമെപ്പോഴും ശുചിത്വത്തിനും ഗുണമേന്മയ്ക്കുമാണ് ഏറെ പ്രാധാന്യം നൽകാറ്. ആരോഗ്യത്തെ മുൻനിർത്തി തന്നെയാണ് ഇത്തരം കാര്യങ്ങളിൽ നാം ജാഗ്രത പാലിക്കുന്നത്. എന്നാൽ ചിലപ്പോഴെങ്കിലും ഈ വിഷയങ്ങളിലെല്ലാം നമുക്ക് ചെറിയ അശ്രദ്ധകളോ അബദ്ധങ്ങളോ സംഭവിക്കാം. എന്നാൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒരിക്കലും സംഭവിച്ചുകൂടാത്ത, ഒട്ടും ഉൾക്കൊള്ളാൻ പോലും സാധിക്കാത്ത തരത്തിലുള്ളൊരു അബദ്ധത്തെ കുറിച്ച് പങ്കുവച്ചിരിക്കുകയാണ്...

മൂന്ന് ഭാര്യമാരുണ്ടെന്ന് നാലാം ഭാര്യ അറിഞ്ഞു, പിന്നാലെ ഫോണിൽ മുത്തലാഖ്; യുവാവിനെതിരെ കേസ്

ഇൻഡോർ∙ ഭാര്യയെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം ഒഴിവാക്കിയതിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഇൻഡോർ സ്വദേശിയായ ഇമ്രാൻ എന്ന 32 കാരനെതിരെയാണ് കേസ്. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ടതായിരുന്നു ഇമ്രാനും പരാതിക്കാരിയായ യുവതിയും. തുടർന്ന് ഇരുവരും വിവാഹിതരായി. എന്നാൽ ഇമ്രാന് താനല്ലാതെ മറ്റ് മൂന്ന് ഭാര്യമാർ കൂടിയുണ്ടെന്ന് അറിഞ്ഞതോടെ യുവതി നിരാശയായി. ഇക്കാര്യത്തെ ചൊല്ലി ഇരുവരും വഴക്കായതിന്...
- Advertisement -spot_img

Latest News

കേരളത്തിൽ ചൂടുകൂടും; 12 ജില്ലകളിൽ യെല്ലോ അലർട്ട്, മുൻകരുതൽ നിർദേശങ്ങളുമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ വരുംദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 15-ാം തീയതിവരെ ഉയർന്ന താപനില തുടരാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ പന്ത്രണ്ട്...
- Advertisement -spot_img