കുവൈത്തില്‍ നിന്ന് പ്രവാസികൾക്കും ഹജ്ജിന് രജിസ്റ്റർ ചെയ്യാമെന്ന് ഔഖാഫ് മന്ത്രാലയം. രാജ്യത്ത് നിന്നും ഈ വർഷം ഹജ്ജ് നിർവഹിക്കാനാഗ്രഹിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുള്ള രജിസ്‌ട്രേഷന്‍ ജനുവരി 29 മുതല്‍ ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ( http://hajj-register.awqaf.gov.kw) വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഫെബ്രുവരി 28 ആണ് അവസാന തിയതി. നേരത്തെ ഹജ്ജ് ചെയ്യാത്തവർക്കാണ് ഇത്തവണ...
റാഞ്ചി: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയായത് ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയുട ഹോം ഗ്രൗണ്ടായ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമായിരുന്നു. മത്സരത്തലേന്ന് ധോണി ഇന്ത്യന്‍ ടീമിനെ സന്ദര്‍ശിക്കാനെത്തുകയും അത് ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തു. ഇന്നലെ മത്സരം കാണാനും ധോണിയും ഭാര്യ സാക്ഷിയും എത്തിയിരുന്നു. മത്സരത്തിനിടെ ധോണിയെയും ഭാര്യ സാക്ഷിയെയും സ്റ്റേഡിയത്തിലെ...
തിരുവനന്തപുരം: ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ഹിന്ദുവെന്ന് വിളിക്കണം. ഹിന്ദുവെന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിര്‍ണ്ണയിക്കുന്ന പദമാണെന്നും ഗവര്‍ണര്‍. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹിന്ദു കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. സനാതന ധര്‍മ്മം ഉയര്‍ത്തിക്കാട്ടിയ സംസ്കാരത്തിന്‍റെ പേരാണ് ഹിന്ദുവെന്ന് പറഞ്ഞായിരുന്നു ഗവര്‍ണറുടെ ഉദ്ഘാടന പ്രസംഗം.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ...
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത. ബംഗാള്‍ ഉള്‍ക്കടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. അടുത്ത് 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലാണ് രൂപപ്പെട്ടിരിക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന്...
ബെംഗളൂരു: പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅദനിയെ സന്ദര്‍ശിച്ച് മുന്‍ മന്ത്രി കെ.ടി. ജലീല്‍. മഅദനിയെ കണ്ടെന്നും കണ്ണുനിറഞ്ഞെന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അന്തിമ വിധി പറയുംമുന്‍പേ പ്രതി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുവെന്ന് എഴുതി ഫയല്‍ ക്ലോസ് ചെയ്യലായിരിക്കുമോ മഅദനിയുടെ കാര്യത്തില്‍ സംഭവിക്കുകയെന്നും കെ.ടി. ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. ഒരു മനുഷ്യനോട് ഇത്രവലിയ അനീതി ചെയ്യാന്‍...
ന്യൂഡൽഹി ∙ രാജ്യത്ത് ഇപ്പോൾ പൊതുതിരഞ്ഞടുപ്പ് നടന്നാൽ ബിജെപി നയിക്കുന്ന എൻഡിഎ, കോൺഗ്രസ് നയിക്കുന്ന യുപിഎ എന്നിവരിൽ ആരാകും ജയിക്കുക? അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ ചോദ്യത്തിനുള്ള ജനങ്ങളുടെ ഉത്തരം എൻഡിഎയ്ക്ക് അനുകൂലമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഭരണത്തുടർച്ച നേടുമെന്ന് ഇന്ത്യ ടുഡെ– സിവോട്ടർ മൂഡ് ഓഫ് ദ്...
കാസർകോട്: നടനും കാസർകോട് വിജിലൻസ് ഇൻസ്‌പെക്ടറുമായിരുന്ന സിബി തോമസ് വയനാട് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പിയായി ചുമതലയേറ്റു. ചുമതലയേറ്റ വിവരം ഫേസ്ബുക്കിലൂടെ താരം പങ്കുവെച്ചു.
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് സിബി തോമസ് എന്ന പൊലീസുകാരൻ സിനിമയിലെത്തുന്നത്. പൊലീസ് ജോലിക്കൊപ്പം അഭിനേതാവിൻറെ കുപ്പായമണിഞ്ഞ സിബി 2015...
ഹൊസങ്കടി: കുന്നിടിച്ച് മണ്ണെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം. സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും എസ്.ഐയും കൈയ്യേറ്റം ചെയ്തു. പൊലീസ് ജീപ്പ് തകര്‍ക്കാനും ശ്രമം. സംഭവത്തില്‍ സ്ത്രീകളടക്കം 9 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മൂന്ന് പേര്‍ അറസ്റ്റിലായി. കടമ്പാര്‍ വലിയ പള്ളിക്ക് സമീപത്തെ മുഹമ്മദ് ബഷീര്‍ (45), അഹ്്മദ് കബീര്‍ (37), അബ്ദുല്‍ ലത്തീഫ് (29)...
മുംബൈ: ഓഹരിമൂല്യം പെരുപ്പിച്ചു കാണിക്കുകയാണെന്ന യുഎസ് ഫോറൻസിക് ഗവേഷണ സ്ഥാപനം ഹിൻഡൻബർഗിന്റെ റിപ്പോർട്ടിനു പിന്നാലെ, ഓഹരി വിപണിയിൽ കനത്ത ആഘാതം നേരിട്ട് അദാനി ഗ്രൂപ്പ്. രണ്ടു ദിവസത്തിനിടെ കമ്പനിയുടെ വിപണി മൂല്യത്തിൽ നിന്ന് നാലു ലക്ഷം കോടിയിലേറെ രൂപയാണ് ഒലിച്ചു പോയത്. വിപണിയിൽ ലിസ്റ്റ് ചെയ്ത അദാനി ഗ്രൂപ്പിന്റെ പത്തു കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
അദാനി എന്റർപ്രൈസസ്,...
മുംബൈ: അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഉയർന്നിട്ടും രാജ്യത്ത് പെട്രോൾ, ഡീസൽ ചില്ലറവില ഇനിയും ഉയർത്താത്തത് പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം കൂട്ടുന്നു. പുതിയ...