Kerala

കെ.എം ഷാജിയുടെ വീട് അളക്കുന്നു; നടപടി ഇ.ഡി നിര്‍ദേശപ്രകാരം

കോഴിക്കോട്: കെഎം ഷാജി എംഎൽഎയുടെ കോഴിക്കോട്ടെ വീടും സ്ഥലവും കോർപ്പറേഷൻ ഉദ്യോഗസ്ഥർ അളക്കുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. 25 ലക്ഷം രൂപ ഷാജി കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അളവെടുക്കൽ നടക്കുന്നത്. കേസിൽ ഷാജിയെ അടുത്ത മാസം പത്തിന് ഇഡി ചോദ്യം ചെയ്യും. അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ്...

കോവിഡ് മരണങ്ങളില്‍ സംസ്കരിക്കുന്നതിന് ഇളവില്ല; മുസ്ലിം സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു

കോവിഡ് ബാധിച്ചു മരിക്കുന്ന മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ഇളവ് അനുവദിക്കാത്തതിനെരെ മുസ്ലിം സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുള്ള സർക്കാറിന്‍റെ പുതിയ പ്രോട്ടോക്കോളും പര്യാപ്തമല്ലെന്നാണ് സംഘടനകളുടെ നിലപാട്. ലോകാരോഗ്യ സംഘടന നൽകുന്ന ഇളവുകൾ സംസ്ഥാനത്ത് ഉടൻ അനുവദിക്കണമെന്നാണ് ആവശ്യം. കോവിഡ് പ്രോട്ടോകോൾ പ്രകാരം പി.പി.ഇ കിറ്റ് ധരിച്ച് മതപരമായ രീതിയിൽ കുളിപ്പിക്കാനും സംസ്കരിക്കാനും ബന്ധുക്കൾക്ക് അനുവാദം ലഭിക്കണമെന്നതാണ്...

കൊവിഡിന് ഗ്ലൂക്കോസ് ചികില്‍സയെന്ന് പ്രചരണം; ഗ്ലൂക്കോസ് ലായനിയുടെ വിൽപ്പനയ്ക്ക് നിയന്ത്രണം

കോഴിക്കോട്: കൊയിലാണ്ടി താലൂക്കിൽ ഗ്ലൂക്കോസ് ലായനിയുടെ വിൽപ്പനയ്ക്ക് നിയന്ത്രണം.ഡ്രഗ്സ് കണ്ട്രോൾ വിഭാഗത്തിന്റെ പരിശോധനയിൽ ചെറിയ കുപ്പികളിലാക്കിയുള്ള ഗ്ലൂക്കോസ് വിൽപന കണ്ടത്തിയതിനെ തുടർന്നാണ് നടപടി. കോവിഡിന് ഗ്ലൂക്കോസ് ചികിത്സ ഫലപ്രദമെന്ന വ്യാജ പ്രചരണത്തെ തുടർന്നാണ് പ്രദേശത്ത് ഗ്ലൂക്കോസ് വിൽപന വ്യാപകമായത്. 25 ശതമാനം ഗ്ലൂക്കോസ് അടങ്ങിയ ഡെക്സ്ട്രോസ് 25 എന്ന മരുന്നിന്‍റെ ബോട്ടിലുകൾ പൊട്ടിച്ച് ചെറിയ കുപ്പികളിലാക്കി...

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മോര്‍ച്ചറിയില്‍ കിടന്നത് 19 ദിവസം; കുടുംബത്തെ അറിയിച്ചില്ലെന്ന് പരാതി

കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചത് 19 ദിവസം. കൊല്ലം പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശിയുടെ മൃതദേഹമാണ് ഇത്രയധികം ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മൃതദേഹം സംസ്‌കരിച്ചുവെന്ന് കരുതി കുടുംബാംഗങ്ങള്‍ അന്ത്യകര്‍മ്മങ്ങള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ചെയ്തിരുന്നു. ഇതിനു ശേഷമാണ് സംസ്‌കാരം നടന്നിട്ടില്ലെന്ന വിവരം അറിയുന്നത്. പത്തനാപുരം പഞ്ചായത്ത്...

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കിയോ? പുതിയ നിയമം നവംബറിൽ പ്രാബല്യത്തിലോ? സത്യമറിയാം

കോഴിക്കോട് | രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കിയതായും അടുത്ത മാസം നാല് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. ഈ പ്രചാരണം നവംബറിലും തുടര്‍ന്നുള്ള മാസങ്ങളിലും വിവാഹം നിശ്ചയിച്ച പല കുടുംബങ്ങളെയും പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥയറിയാം. അവകാശവാദം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കിയുള്ള നിയമം നവംബര്‍ നാല് മുതല്‍ രാജ്യത്ത് നിലവില്‍...

സംസ്ഥാനത്ത് 8369 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 200 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തില്‍ ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് 132, ഇടുക്കി 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

സാമൂഹ്യ മാധ്യമങ്ങൾ വഴിയുളള അധിക്ഷേപങ്ങൾ നിയന്ത്രിക്കാൻ കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുന്നു

തിരുവനന്തപുരം (www.mediavisionnews.in) : സാമൂഹ്യ മാധ്യമങ്ങൾ വഴിയുളള  അധിക്ഷേപങ്ങൾ നിയന്ത്രിക്കാൻ കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുത്താന്‍ തീരുമാനം. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇക്കര്യത്തില്‍ തീരുമാനമായത്. സാമൂഹ്യ മാധ്യമങ്ങൾ വഴിയുളള  അധിക്ഷേപങ്ങൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.  സ്ത്രീകൾക്കെതിരായി മോശം പരാമാർശം നടത്തിയ വിവാദ യൂട്യൂബർ വിജയ് പി നായരെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ...

തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണം; സോഷ്യൽ മീഡിയയെ ഉപയോഗിക്കണം, കൊട്ടിക്കലാശം ഉണ്ടാവില്ല; മാനദണ്ഡങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: (www.mediavisionnews.in) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി. പത്രികാ സമർപ്പണത്തിന് സ്ഥാനാർത്ഥി ഉൾപ്പടെ 3 പേർ മാത്രമേ പാടുള്ളു. സ്ഥാനാർത്ഥികൾക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകി സ്വീകരിക്കാൻ പാടില്ലെന്നും മാർ​ഗനിർദേശത്തിൽ പറയുന്നു. പ്രചാരണത്തിന്റെ ഭാ​ഗമായുള്ള ഭവന സന്ദർശനത്തിന് സ്ഥാനാർത്ഥി ഉൾപ്പടെ 5 പേർ മാത്രമേ പങ്കെടുക്കാവൂ. റോഡ് ഷോ,...

വധശ്രമം; നിലവിലെ അന്വേഷണവുമായി സഹകരിക്കില്ലെന്ന് കെ എം ഷാജി

കോഴിക്കോട്: തനിക്കെതിരായ വധശ്രമം ഗൂഢാലോചനയുടെ ഭാഗമാണെന്ന് അഴീക്കോട് എംഎൽഎ കെ എം ഷാജി. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും തന്റെ പരാതിയെ നിസ്സാരവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കെഎം ഷാജി ആരോപിക്കുന്നു. ഈ അന്വേഷണവുമായി സഹകരിക്കില്ലെന്ന് കെ എം ഷാജി പറഞ്ഞു. തീവ്രവാദം ബന്ധം വരെയുള്ള കേസിൽ അന്വേഷണം നടത്തുന്നത് സാധാരണ ഉദ്യോഗസ്ഥനാണെന്നാണ് ഷാജിയുടെ പരാതി.  തനിക്കെതിരായ വധശ്രമത്തിൽ അന്വേഷണം...

കരിപ്പൂരിൽ വൻ സ്വർണവേട്ട: 1691 ഗ്രാം സ്വർണ്ണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1691 ഗ്രാം സ്വർണമാണ് പിടികൂടിയത്. 1210 ഗ്രാം സ്വർണം പിടികൂടിയത് എമിഗ്രേഷൻ വിഭാഗത്തിലുള്ള ശുചി മുറിയിൽ നിന്നാണ്. 481 ഗ്രാം സ്വർണം പിടികൂടിയത് യാത്രക്കാരനിൽ നിന്നാണ്. എയർ ഇന്ത്യ എക്സ്പ്രസിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു.
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരൻ; ഡി സുരേന്ദ്രൻ നായർക്ക് പിന്നിൽ കോൺ​ഗ്രസെന്ന് ബിജെപി, തോൽവി ഭയന്നാണെന്ന് സുരേന്ദ്രൻ

കാസർകോട്: മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രനും അപരൻ. ഡി സുരേന്ദ്രൻ നായരാണ് കെ സുരേന്ദ്രന് അപരനായി രം​ഗത്തെത്തിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉഴമലയ്ക്കൽ പഞ്ചായത്തിലെ യുഡിഎഫ്...
- Advertisement -spot_img