Kerala

യാ‍സർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

മലപ്പുറം: യാസർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മലപ്പുറം എസ്.പിയാണ് യാസറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മന്ത്രി കെ.ടി.ജലീലിനെ അപകീർത്തിപെടുത്തിയെന്ന കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്‌. മലപ്പുറം ചങ്ങരംകുളം പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് സർക്കുലർ ഇറങ്ങിയിരിക്കുന്നത്. പ്രവാസിയായ യാസറിനെ യുഎഇയിൽ നിന്നും ഡീപോർട്ട് ചെയ്യാൻ മന്ത്രി...

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരവസരം കൂടി

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരവസരം കൂടി. ഒക്‌ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ഒക്‌ടോബര്‍ 27 മുതല്‍ 31 വരെ വീണ്ടും അവസരമുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. പേരുകള്‍ ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും സ്ഥാനമാറ്റം നടത്തുന്നതിനുംwww.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റ്...

ലൈസൻസില്ലാതെ വീട്ടിലുണ്ടാക്കുന്ന കേക്കും ബിരിയാണിയും വിൽക്കരുത്; പിടി വീണാൽ കാത്തിരിക്കുന്നത് വമ്പൻ പിഴയും ജയിൽ ശിക്ഷയും

തിരുവനന്തപുരം: (www.mediavisionnews.in) കോവിഡ് കാലത്ത് ജീവിതമാർഗമായി കേക്കും ഭക്ഷ്യവസ്തുക്കളും വീട്ടിലുണ്ടാക്കി വിൽക്കുന്നവർ സൂക്ഷിക്കുക. ലൈസന്‍സും റജിസ്ട്രേഷനുമില്ലാതെ വിൽപ്പന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും അനുഭവിക്കേണ്ടി വരും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശങ്ങളനുസരിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇത്തരം ഭക്ഷ്യയൂണിറ്റുകൾക്ക് അനുമതി...

കെ എം ഷാജി എംഎൽഎയുടെ വീട് പൊളിക്കണം, നോട്ടീസ് നൽകി കോഴിക്കോട് കോർപ്പറേഷൻ

കോഴിക്കോട്: കെ.എം ഷാജി എം.എല്‍.എയുടെ വീട് പൊളിച്ചുമാറ്റാന്‍ നോട്ടീസ്. കോഴിക്കോട് കോര്‍പ്പറേഷനാണ് നോട്ടീസ് നല്‍കിയത്. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചതിനാണ് നടപടി. പ്ലാനിലെ അനുമതിയേക്കാള്‍ വിസ്തീര്‍ണം കൂട്ടി വീട് നിര്‍മിച്ചതായി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇന്നലെയായിരുന്നു ഷാജിയുടെ വീട് ഉദ്യോഗസ്ഥര്‍ അളന്നത്. ഇ.ഡിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. 3200 ചതുരശ്രയടിക്കാണ് കോര്‍പ്പറേഷനില്‍നിന്ന് അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം...

‘പാർട്ടിക്ക് വേണ്ടി പോരാടാൻ സോഷ്യൽ മീഡിയയിൽ സ്വതന്ത്ര വ്യക്തികളെയോ സംഘത്തെയോ ഏർപ്പാടാക്കിയിട്ടില്ല’- കെ.പി.എ മജീദ്

കോഴിക്കോട്: (www.mediavisionnews.in) കേരളത്തില്‍ മുസ്‌ലിംലീഗിന് സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കാന്‍ വ്യവസ്ഥാപിതമായ ഔദ്യോഗിക സംവിധാനമുണ്ടെന്നും സ്വതന്ത്ര വ്യക്തികളെയോ സംഘത്തെയോ ഏൽപിച്ചിട്ടില്ലെന്നും മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. അങ്ങനെ ആരെങ്കിലും പാർട്ടിയുടെ സൈബർ വക്താക്കളായോ ഐ.ടി സെൽ എന്ന പേരിലോ സഭ്യമല്ലാത്ത രീതിയിൽ പെരുമാറുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിന്‍റെ ഉത്തരവാദിത്തം പാർട്ടിക്ക് ഏറ്റെടുക്കാനാവില്ലെന്നും...

എൽഡിഎഫ് പ്രവേശനം: INL 24 വർഷം കാത്തിരുന്നു; ജോസ് കെ മാണിക്ക് ഒൻപതു ദിവസം

തിരുവനന്തപുരം: കേരള കോൺഗ്രസും ജോസ് കെ മാണിയും എൽഡിഎഫിന്റെ ഭാഗമാകുമ്പോൾ പുതിയൊരു ചരിത്രം കൂടി തിരുത്തിയെഴുതുകയാണ്. പലഘടക കക്ഷികൾക്കും എൽഡിഎഫ് പ്രവേശനത്തിനായി വർഷങ്ങളോളം കാത്തിരിക്കേണ്ടിവന്നു. എന്നാൽ ജോസ് കെ മാണിക്ക് ഘടക കക്ഷിയായി നേരിട്ടുള്ള പ്രവേശനമാണ് ലഭിച്ചത്. മുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന പ്രഖ്യാപനം നടത്തി ഒൻപതാം ദിവസം തന്നെ ജോസ് കെ മാണി എല്‍ഡിഎഫിന്റെ ഭാഗമാകുന്നത് എന്നതാണ് ശ്രദ്ധേയം. 40 വർഷം...

സംസ്ഥാനത്ത് അവയവക്കച്ചവടം വ്യാപകമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്; സംഘത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും

സംസ്ഥാനത്ത് വ്യാപകമായി അവയവക്കച്ചവടം നടത്തുന്നുവെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. അവയവ മാറ്റവുമായി ബന്ധപ്പെട്ട് വ്യാപകമായി അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് ഐ.ജിയുടെ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മീഡിയ വണിന് ലഭിച്ചു. രണ്ട് വര്‍ഷത്തെ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയത്. രണ്ടു വര്‍ഷത്തിനിടെ ഇത്തരത്തില്‍...

എട്ട് ലക്ഷം രൂപയുടെ സ്വര്‍ണവും 30,000 രൂപയുടെ സിഗരറ്റുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കാസര്‍കോട്: ഹാന്റ് ബാഗില്‍ ഒളിപ്പിച്ച എട്ട് ലക്ഷം രൂപയുടെ സ്വര്‍ണവും 30,000 രൂപയുടെ സിഗരറ്റുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് സ്വദേശിയായ മുഹമ്മദ് റഫീഖിനെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നാണ് മുഹമ്മദ് റഫീഖ് വ്യാഴാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. എയര്‍ കസ്റ്റംസ് മുഹമ്മദ് റഫീഖിന്റെ ബാഗ് പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണവും സിഗരറ്റും കണ്ടെത്തുകയായിരുന്നു....

ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും; ഉത്തരവ് നവംബർ ഒന്നിന് പ്രാബല്യത്തിൽ വരും

തിരുവനന്തപുരം: (www.mediavisionnews.in) ഇരുചക്രവാഹന യാത്രക്കാർ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനു പുറമേ ലൈൻസും റദ്ദാക്കാൻ ഉത്തരവ്. കേന്ദ്ര മോട്ടോർ വാഹനത്തിലെ ശുപാർശ അടുത്ത മാസം ഒന്നു മുതൽ ശക്തമായി നടപ്പാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ അജിത് കുമാർ ഉത്തരവിട്ടു.  ഹെൽമെറ്റ് ധരിക്കാത്തവരുടെ ലൈസൻസ് മൂന്നു മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനാണ് ഉത്തരവ്. പിൻസീറ്റ് യാത്രക്കാരൻ ഹെൽമറ്റ് ധരിച്ചില്ലെങ്കിലും ഡ്രൈവറുടെ...

എല്ലാവരോടും മാപ്പ്, അത് ‘ലൈഫില്‍’ നിര്‍മ്മിച്ച വീട് തന്നെ; വി.കെ പ്രശാന്ത് എം.എല്‍.എയുടെ ചിത്രത്തിന് താഴെ കമന്റിട്ടയാളുടെ വിശദീകരണം

തിരുവനന്തപുരം: ഫേസ്ബുക്കില്‍ വി.കെ പ്രശാന്ത് എം.എല്‍.എ പങ്കുവെച്ച ചിത്രത്തിലെ വീട് ലൈഫ് പദ്ധതി കൊണ്ട് തന്നെ നിര്‍മ്മിച്ചതാണെന്ന് വീട്ടുകാരനായ ജെമിച്ചന്‍ ജോസ്. ഫേസ്ബുക്കിലൂടെയാണ് ജെമിച്ചന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ വി.കെ പ്രശാന്ത് നമ്മുടെ സര്‍ക്കാര്‍’ എന്ന തലക്കെട്ടോടെ ജെമിച്ചന്റെ വീടിന്റെ ചിത്രം പങ്കുവെച്ചിരുന്നു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീട് എന്ന നിലയ്ക്കായിരുന്നു എം.എല്‍.എ ചിത്രം...
- Advertisement -spot_img

Latest News

വോട്ടർപ്പട്ടികയിൽ പേരുണ്ടോ എന്ന്‌ പരിശോധിക്കാം; ബൂത്തും അറിയാം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർപ്പട്ടികയിൽ പേരുണ്ടോ എന്ന്‌ ഓൺലൈനിൽ പരിശോധിക്കാം. മൂന്ന് രീതിയിലാണ്‌ വിവരങ്ങൾ പരിശോധിക്കാൻ കഴിയുക. https://electoralsearch.eci.gov.in/ എന്ന പേജിൽ പ്രവേശിച്ച് ‘സേർച്ച് ബൈ എപിക്’...
- Advertisement -spot_img