Kerala

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും തെരുവില്‍, രാജി വേണ്ടെന്ന് സിപിഎം

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്‍റെ മൊഴിയില്‍ ആശങ്കയില്ലെന്ന് സിപിഎം. സ്വര്‍ണക്കടത്ത് കേസിലെ സത്യാവസ്ഥ അന്വേഷണത്തിലൂടെ പുറത്ത് വരട്ടെയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി രാജിവെയ്ക്കേണ്ട സാഹചര്യം ഇല്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും തെരുവിലിറങ്ങി. യൂത്ത് കോണ്‍ഗ്രസ്...

കേരളത്തിലും തമിഴ്നാട്ടിലും തുലാമഴ തുടക്കം; ഇനി മിന്നലിറങ്ങും കാലം, വേണം ജാഗ്രത

പത്തനംതിട്ട ∙ കാലവർഷം കളമൊഴിഞ്ഞതിനു പിന്നാലെ തുലാവർഷത്തിനു വേദിയൊരുക്കി കിഴക്കൻ ആകാശത്ത് മഴയുടെ പകർന്നാട്ടം. സംസ്ഥാനത്തും തമിഴ്നാട്ടിലും ബുധനാഴ്ച മുതൽ തുലാമഴയ്ക്കു തുടക്കമായതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചകഴിഞ്ഞുള്ള ഇടിമഴ 31 വരെ തുടരുമെന്നാണു നിഗമനം. ശക്തമായ ഇടിമിന്നലിന്റെ അകമ്പടിയോടെയാവും ഇക്കുറി തുലാമഴയെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി. ഉച്ചക്ക് രണ്ടു മുതൽ...

എം ശിവശങ്കര്‍ അറസ്റ്റില്‍

എം ശിവശങ്കര്‍ അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്. നാളെയായിരിക്കും എം. ശിവശങ്കറെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുക.

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുക്കിയ മാര്‍ഗരേഖ പുറത്ത്; പ്ലാസ്റ്റിക്കും പിവിസിയും പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ മാര്‍ഗരേഖ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിരിക്കുന്നത്. പ്ലാസ്റ്റിക്ക്, പി വി സി തുടങ്ങിയ വസ്തുക്കള്‍ പ്രചാരണത്തിനായി ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് പ്രധാന നിര്‍ദേശം. പരസ്യം എഴുതുന്നതിനോ വരയ്ക്കുന്നതിനോ ചുമതലപ്പെടുന്ന വ്യക്തിയുടെ പേരും...

കാലവർഷം പിൻവാങ്ങി, കേരളത്തിൽ തുലാവർഷം എത്തിയതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം: കാലവര്‍ഷം പൂര്‍ണമായി വിടവാങ്ങിയെന്നും സംസ്ഥാനത്ത് തുലാവര്‍ഷം എത്തിയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇത്തവണ തുലവാര്‍ഷ സീസണില്‍ ശരാശരിയിലും കൂടുതല്‍ മഴ കിട്ടിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.  ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തിന് സമീപമുള്ള ചക്രവാത ചുഴിയുടെ സ്വാധീനത്താല്‍ അടുത്ത 5 ദിവസം മധ്യ, തെക്കന്‍ കേരളത്തില്‍ മഴ സാധ്യതയുണ്ട്. മലയോര ജില്ലകളില്‍  കൂടുതല്‍ മഴ  കിട്ടും. തിരുവനന്തപുരം,...

സംസ്ഥാനത്ത് 8790 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 203 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) ഇന്ന് 8790 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍...

കരിപ്പൂരിൽ 12.25 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട്‌ സ്വദേശി പിടിയില്‍

കാസര്‍കോട്‌: ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട്‌ സ്വദേശിയില്‍ നിന്നു 12.25 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി.കാസര്‍കോട്‌ സ്വദേശി തൈവളപ്പില്‍ ഹംസ (49)യില്‍ നിന്നുമാണ്‌ എയര്‍ കസ്റ്റംസ്‌ ഇന്റലിജന്‍സ്‌ സ്വര്‍ണ്ണം പിടികൂടിയത്‌. ട്രോളി ബാഗിലും ബാഗേജിലുമായി കടത്താന്‍ ശ്രമിച്ചതായിരുന്നു സ്വര്‍ണ്ണം. 245 ഗ്രാം സ്വര്‍ണ്ണമാണ്‌ പിടികൂടിയത്‌. ഇതിന്റെ വില 12.25 ലക്ഷം വരുമെന്ന്‌...

കെ.എം ഷാജിക്ക് 1,54000 രൂപ പിഴയിട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍

കെ.എം ഷാജി എം.എല്‍.എയുടെ വീട് ക്രമപ്പെടുത്താന്‍ കോഴിക്കോട് കോർപ്പറേഷൻ പിഴയിട്ടു. വസ്തു നികുതിയിനത്തിൽ ഒരു ലക്ഷത്തി മുപ്പത്തിയെട്ടായിരം രൂപയും അനുമതി നൽകിയതിനെക്കാൾ കൂടുതല്‍ സ്ഥലത്ത് വീട് വെച്ചതിന് പതിനാറായിരം രൂപ പിഴയുമാണ് ചുമത്തിയത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ മാലൂര്‍ കുന്നില്‍ കെ. എം ഷാജി നിര്‍മ്മിച്ച വീട് ഉടന്‍ നിയേമ വിധേയമാക്കണമെന്നും ഇല്ലെങ്കിൽ പൊളിച്ച് നീക്കണമെന്നും...

‘വാശിപ്പുറത്ത് അയ്യപ്പനും കോശിയും കളിക്കാനിറങ്ങിയതല്ല; നാടിന് ബാധ്യതയായ കെട്ടിടം ഇടിച്ചുനിരത്തുന്നു’; ആൽബിൻ വീഡിയോയിൽ

കണ്ണൂർ: അയ്യപ്പനും കോശിയും സിനിമയിലേതുപോലെ പ്രതികാരം തീർക്കാൻ കണ്ണൂരിൽ യുവാവ് അയൽക്കാരന്റെ കട ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തിയത് വാർത്തയായിരുന്നു. ചെറുപുഴയിലെ ആൻബിനാണ് 'അയ്യപ്പൻ നായർ' ആയി അയൽക്കാരനായ പുളിയാർമറ്റത്തിൽ സോജിയുടെ പലചരക്ക് കടയും ചായക്കടയും പ്രവർത്തിക്കുന്ന കെട്ടിടം ഇടിച്ചുനിരത്തിയത്. എന്നാൽ വാശിപ്പുറത്ത് ‘അയ്യപ്പനും കോശിയും’ കളിക്കാനിറങ്ങിയതല്ല താനെന്നാണ് ആൽബിൻ വീഡിയോയിൽ പറയുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ...

യു.ഡി.എഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവത്തിനെതിരേ ആഞ്ഞടിച്ച് വിവിധ മുസ്ലീം സംഘടനകള്‍

കോഴിക്കോട്: വെൽഫെയർ പാർട്ടിയുമായുളള യു.ഡി.എഫ്. ബന്ധത്തിനെതിരേ ഒന്നിച്ച് അണിനിരക്കാൻ ഒരുങ്ങി വിവിധ മുസ്ലീം യുവജന സംഘടനകൾ. സമസ്ത, മുജാഹീദ് സംഘടനകളാണ് മതവാദത്തിനും തീവ്രവാദത്തിനുമെതിരേ കൈകോർക്കാൻ സംഘടിക്കുന്നത്. വെൽഫെയർ പാർട്ടി ബന്ധം മതേതരത്വത്തെ തകർക്കും. മതേതര സഖ്യത്തെ ദുർബലമാക്കുന്ന മതരാഷ്ട്രവാദികളോടും മതതീവ്രവാദികളോടും രാഷ്ട്രീയ ബന്ധമുണ്ടാക്കുന്നത് ആത്മഹത്യാപരമാണെന്ന് മുസ്ലീം യുവജനസംഘടനകൾ മുന്നറിയിപ്പ് നൽകി. വെറും അമ്പതിനായിരം വോട്ടാണ് വെൽഫെയർ...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് SDPI

മഞ്ചേശ്വരത്ത് യുഡിഎഫിന് ആശങ്ക. മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ. ജില്ലാ കൗൺസിൽ അംഗം കെ. എം അഷ്‌റഫ്‌ മത്സരിക്കും. നാളെ നാമനിർദേശ പത്രിക നൽകും. ത്രികോണ...
- Advertisement -spot_img