Kerala

കുമ്പള പൊലീസ് സ്റ്റേഷന്റെ സീലിം​ഗ് തകർന്നുവീണു; പൊലീസുകാർ‌ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കാസർകോട്: കനത്ത മഴയിൽ കുമ്പള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ സീലിങ് തകർന്നുവീണു. ഒഴിവായത് വൻ ദുരന്തം. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് അപകടം. സ്റ്റേഷനിൽ ജി ഡിയും പാറാവുകാരനുമടക്കം 10 പേർ ഉണ്ടായിരുന്നു. കനത്ത മഴയിൽ പെട്ടെന്ന് സ്റ്റേഷൻ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം അടർന്നു വീഴുകയായിരുന്നു. ഓഫീസിനകത്ത് ഉണ്ടായിരുന്ന സാധന സാമഗ്രികൾ തകർന്നു....

കാറിൽ എംഡിഎംഎ കടത്ത്; തൃശൂരിൽ കാസർഗോഡ് സ്വദേശിയടക്കം രണ്ട് പേർ അറസ്റ്റിൽ

തൃശൂർ: തൃശ്ശൂരിൽ രാസ ലഹരി വേട്ട. 330 ഗ്രാം എംഡിഎംഎയുമായി 2 പേരെ തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്കോഡും, വെസ്റ്റ് പൊലീസും ചേർന്ന് പിടികൂടി. കാറിൽ എംഡിഎംഎ കടത്തുകയായിരുന്ന കാസർഗോഡ് സ്വദേശി നജീബ് ഗുരുവായൂർ സ്വദേശി ജിനീഷ് എന്നിവരെയാണ് സംയുക്ത സംഘം പിടികൂടിയത്. അതേസമയം സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം തടയാൻ കർശന നടപടി...

‘മഴക്കാലമാണ്, വാഹനം ഓടിക്കുമ്പോൾ പ്രത്യേക ശ്രദ്ധവേണം’; മുന്നറിയിപ്പുമായി കേരള പൊലീസ്

മഴക്കാലത്ത് വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അല്പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കാന്‍ സാധിക്കും. മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നു പങ്കുവെക്കുകയാണ് കേരള പൊലീസ്. വേഗം പരമാവധി കുറയ്ക്കുക: റോഡില്‍ വാഹനങ്ങള്‍ പുറംതള്ളുന്ന എണ്ണത്തുള്ളികള്‍ മഴപെയ്യുന്നതോടെ അപകടക്കെണികളാകാറുണ്ട്. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം...

തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് മന്ത്രിസഭ അം​ഗീകാരം; ഓർഡിനൻസ് ഇറക്കാനും തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശവാര്‍ഡ് വിഭജനത്തിന് ഓര്‍ഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗ തീരുമാനം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീണറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മീഷൻ രൂപീകരിക്കും. 1200 വാര്‍ഡുകൾ അധികം വരും. കൂടിയാലോചന ഇല്ലാത്ത തീരുമാനമെന്ന വിമര്‍ശനം പ്രതിപക്ഷത്തിനുണ്ട്. ജനസംഖ്യാനുപാതികമായുള്ള വാര്‍ഡ് വിഭജനമാണ് ഉദ്ദേശിക്കുന്നത്. 2011 ലെ സെൻസസ് അനുസരിച്ച് വാര്‍ഡുകൾ പുനക്രമീകരിക്കാനാണ് തീരുമാനം. ഗ്രാമപഞ്ചായത്തിൽ ആയിരം പേര്‍ക്ക് ഒരു വാര്‍ഡെന്നാണ്...

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കാണ് സാധ്യത. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കാണ് സാധ്യതയുള്ളത്. മലപ്പുറത്ത് ഓറഞ്ച് അലര്‍ട്ട്. ബാക്കി കണ്ണൂരും കാസര്‍കോടും...

മഴ കനക്കും: സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ യെല്ലോ അലര്‍ട്ട്, വരും ദിവസങ്ങളിൽ മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് ആറ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ആണ് മുന്നറിയിപ്പ്. നാളെ മുതല്‍ മഴ കൂടുതല്‍ ശക്തമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അതിശക്തമായ മഴക്ക്...

ഹെൽമറ്റിൽ ഈ ഭാഗമില്ലെങ്കിൽ തലയോട്ടി പിളരുമെന്ന് എംവിഡി!ഈ ഹെൽമറ്റുകൾ ഇട്ടിട്ട് കാര്യമില്ലെന്നും മുന്നറിയിപ്പ്!

ഇരുചക്ര വാഹന യാത്രികർ ഗുണ നിലവാരമുള്ള ഹെൽമറ്റുകൾ ധരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന മുന്നറിയപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് എംവിഡിയുടെ മുന്നറിയിപ്പ്. ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റ് നിർബന്ധമാണെങ്കിലും അത് എങ്ങനെ ധരിക്കാതിരിക്കാം എന്ന് ചിന്തിക്കുന്നവർ ഒരുപാട് ഉണ്ടെന്നാണ് എംവിഡി പറയുന്നത്. ഇരുചക്ര വാഹനം നിങ്ങൾ അപകടത്തിൽ പെടുമ്പോൾ ആഘാതം ഏൽക്കുന്നത് കൂടുതലും...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന ജൂണ്‍ നാലിന് സംസ്ഥാനത്ത് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാനും വോട്ടെണ്ണലും ഫലപ്രഖ്യാപനവും സുഗമമായി നടത്താനും ക്രമീകരണങ്ങളുമായി കേരളാ പോലീസ്. ക്രമസമാധാന ചുമതലയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് നല്‍കിയത്. ജൂണ്‍ നാലിന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം സുഗമമായി...

തെളിവുണ്ടായിട്ടും ഗൂ​ഗിൾ പേ വഴി അയച്ച പണം കിട്ടിയില്ലെന്ന്‌ കടക്കാരൻ; നിയമനടപടിയിലൂടെ നഷ്ടപരിഹാരം

കോഴിക്കോട്: ചെരുപ്പ് വാങ്ങി ​ഗൂ​ഗിൾ പേ വഴി പണവും നൽകി, എന്നാൽ പണം അക്കൗണ്ടിൽ കയറിയില്ലെന്ന് കടക്കാരൻ. കൂടാതെ ഒരു ആയിരം രൂപയല്ലേയെന്ന ചോദ്യവും. വേണേൽ കേസ് കൊട് എന്ന രീതിയിൽ പ്രതികരിച്ച കടക്കാരനിൽനിന്നും ആയിരം രൂപയും നഷ്ടപരിഹാരമായി 5000 രൂപയും നിയമനടപടിയിലൂടെ വാങ്ങി കോഴിക്കോട് കാക്കൂർ സ്വദേശി ഫെബിന. കഴിഞ്ഞ ജനുവരിയിലാണ് ന​ഗരത്തിലെ ഒരു...

തദ്ദേശ തിരഞ്ഞെടുപ്പ്; വാർഡ് പുനർനിർണയം ആറുമാസത്തിനകം പൂർത്തിയാക്കും,1200 പുതിയ വാർഡുകൾ വരും

തിരുവനന്തപുരം: കാടും പുഴയുമൊക്കെ അതിർത്തിയാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് പുനർനിർണയം ആറുമാസത്തിനകം പൂർത്തിയാക്കും. റോഡുകൾ, ചെറിയനടപ്പാതകൾ, റെയിൽപ്പാത എന്നിവയും അതിർത്തിയായി പരിഗണിക്കും. പുനർനിർണയ കമ്മിഷൻ പ്രസിദ്ധീകരിക്കുന്ന, വാർഡുകളുടെ സ്‌കെച്ചുൾപ്പെടെയുള്ള കരടിലെ ആക്ഷേപം ജില്ലാതല അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിക്കും. വാർഡ് വിഭജനത്തിൽ ഭരണകക്ഷിയുെട താത്‌പര്യങ്ങൾക്ക് പ്രാധാന്യംകിട്ടുന്നുവെന്ന പരാതി എല്ലായിപ്പോഴും ഉയരാറുണ്ട്. ജില്ലകളിൽ കമ്മിഷൻ അധ്യക്ഷൻതന്നെ പരാതിക്കാരെ വിളിപ്പിച്ച്...
- Advertisement -spot_img

Latest News

ഇന്ത്യ-ഇറാൻ ചർച്ച:93000 മെട്രിക് ടൺ എൽ.പി.ജിയുമായി ഇന്ത്യൻ ടാങ്കറുകൾ

ന്യൂഡൽഹി: 93000 മെട്രിക് ടൺ എൽ.പി.ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഇറാന്റെ അനുമതിയോടെ ഹുർമുസ് കടലിടുക്ക് കടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. കൂടുതൽ ടാങ്കറുകൾക്ക് അനുമതി...
- Advertisement -spot_img