Kerala

സിബിഐക്കു സര്‍ക്കാരിന്റെ കൂച്ചുവിലങ്ങ്; പൊതുസമ്മതപത്രം പിന്‍വലിക്കും

കേരളത്തിൽ സിബിഐക്ക് നിയന്ത്രണമേർപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. എക്‌സിക്യൂട്ടിവ് ഓർഡറിലൂടെ ഉടൻ തന്നെ ഇത് നടപ്പാക്കും. സിബിഐക്ക് നൽകിയ പൊതു സമ്മതം പിൻവലിക്കാൻ നേരത്തെ തന്നെ സർക്കാർ ആലോചിച്ചിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ആവശ്യപ്പെടാതെയും ഹൈക്കോടതി നിർദേശമില്ലാതെയും കോൺഗ്രസ് എംഎൽഎ അനിൽ അക്കരെയുടെ പരാതി പ്രകാരം സിബിഐ അന്വേഷണം തുടങ്ങുകയും,...

ഈ ഗ്രാമപഞ്ചായത്തുകൾ പട്ടിക വിഭാഗത്തിൽ നിന്നുള്ള പ്രതിനിധികൾ ഭരിക്കും

തിരുവനന്തപുരം:  സംസ്ഥാനത്ത് ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരുടെ സംവരണ നറുക്കെടുപ്പ് പൂർത്തിയായി. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനങ്ങളിൽ 417 എണ്ണം വനിതകൾക്കാണ്.  46 എണ്ണം പട്ടികജാതി വിഭാഗങ്ങൾക്കും 46 എണ്ണം പട്ടികജാതി സ്ത്രീകൾക്കും എട്ട് എണ്ണം പട്ടികവർഗവിഭാഗത്തിനും എട്ട് എണ്ണം പട്ടികവർഗ സ്ത്രീകൾക്കുമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി ഡിസംബർ ആദ്യവാരം നടത്താനാണ് സംസ്ഥാന തെര‍ഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നത്....

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു അന്തരിച്ചു

തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ബിജുവിന്റെ വൃക്കകൾ പ്രവർത്തനരഹിതമായിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായിരുന്നുവെങ്കിലും കൊവിഡ് ബാധ ആന്തരികാവയവങ്ങൾക്കേൽപ്പിച്ച ആഘാതമാണ് മരണത്തിലേക്ക് നയിച്ചത്. ഇന്ന് രാവിലെ 8:15ന് ഹൃദയാഘാതം ഉണ്ടായി. സിപിഎം തിരുവനന്തപുരം  ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്നു പി ബിജു. വിദ്യാർത്ഥി സമരങ്ങളിലെ മുൻനിരപോരാളിയായിരുന്ന പി...

സംസ്ഥാനത്ത് 6862 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 147 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തില്‍ ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര്‍ 335, പത്തനംതിട്ട 245, കാസര്‍ഗോഡ് 147,...

ഇഡി ഉദ്യോഗസ്ഥര്‍ തലസ്ഥാനത്ത്; ബിനീഷ് കോടിയേരിയുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തും

തിരുവനന്തപുരം: ബെംഗലൂരു മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്‍റ് സംഘം തിരുവനന്തപുരത്ത്  എത്തി. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ബിനീഷ് കോടിയേരിയുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തും. ബിസിനസ് പങ്കാളികളുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുമെന്നാണ് വിവരം. തിരുവനന്തപുരത്ത് ബിനീഷ് ബന്ധപ്പെട്ടിട്ടുള്ള ബിസിനസ് സംരംഭങ്ങൾ പലതാണെന്നാണ് അന്വേഷണ ഏജൻസികൾക്ക് കിട്ടിയിട്ടുള്ള വിവരം. ഇതു സംബന്ധിച്ചെല്ലാം...

കെ ഫോണ്‍ പാവങ്ങള്‍ക്കുള്ള പദ്ധതി; എന്തൊക്കെ സംഭവിച്ചാലും നടപ്പിലാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം (www.mediavisionnews.in) :എന്തൊക്കെ സംഭവിച്ചാലും കെ ഫോണ്‍ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി പരിശോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്രഏജന്‍സികള്‍ നടത്തുകയാണ്. ജനങ്ങള്‍ക്ക് ഏറെ നേട്ടമുണ്ടാക്കുന്ന പദ്ധതിക്കു തുരങ്കം വയ്‌ക്കാനുള്ള ശ്രമമാണിത്. ഈ പദ്ധതി എന്താണെന്ന് മനസ്സിലാക്കുമ്പോഴാണ് ഈ ഇടങ്കോലിടല്‍ ജനങ്ങള്‍ക്ക് എത്രയേറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് മനസ്സിലാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്റര്‍നെറ്റ് അവകാശമാക്കി പ്രഖ്യാപിച്ച...

രാത്രി വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന വീട്ടമ്മ രാവിലെ 22 അടി ഉയരത്തിലുള്ള പ്ലാവിന്റെ കൊമ്പിൽ; ഫയർഫോഴ്സെത്തി താഴെയിറക്കി

തൃശൂർ: രാത്രി വീട്ടിനുള്ളിൽ കിടന്നുറങ്ങിയ ഭാര്യയെ പുലർച്ചെ കാണാതായി. നാലുമണിയോടെ ഭർത്താവ് ഉറക്കമുണർന്നപ്പോൾ ഭാര്യയെ കാണാനില്ല. ഭാര്യയെ അന്വേഷിച്ച് വീടിനു ചുറ്റും ഭർത്താവ് നടന്നു. ഒടുവിൽ നാലരയോടെ വീടിനടുത്തുള്ള പ്ലാവിന്റെ 22 അടിയോളം ഉയരത്തിലുള്ള കൊമ്പിൽ ഇരിക്കുന്ന ഭാര്യയെ കണ്ടെത്തി. ചില്ലകൾ കുറവായ പ്ലാവിൽ 50 വയസുകടന്ന സ്ത്രീ കയറിയത് എല്ലാവർക്കും അദ്ഭുതമായി. അരിമ്പൂരിലാണ്...

തലയണയുടെ അടിയില്‍ വെച്ച ഫോണ്‍ കത്തി; ഉറങ്ങിക്കിടന്നയാള്‍ക്ക് പൊള്ളലേറ്റു

തിരുവനന്തപുരം: ഉറങ്ങുമ്പോള്‍ തലയണയുടെ അടിയില്‍ വച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്ന് തീ പടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ക്ക് പൊള്ളലേറ്റു. മെത്തയും തലയണയും കത്തി നശിച്ചു. പ്രയാര്‍ കാര്‍ത്തികയില്‍ മണികണ്ഠന്‍ എന്നു വിളിക്കുന്ന ചന്ദ്ര ബാബു(53)വിനാണ് പൊള്ളലേറ്റത്. ഇയാളെ കായംകുളം ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിച്ച ശേഷം വീട്ടിലെത്തിയ ചന്ദ്ര ബാബു മൊബൈല്‍ ഫോണ്‍...

നെടുമ്പാശ്ശേരിയിലെത്തിയ യാത്രക്കാരിൽ നിന്ന് മൂന്ന് കിലോ സ്വ൪ണ്ണ൦ പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മൂന്നു കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. മൂന്നു വിമാനങ്ങളിലായി ദുബായില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഒരു കോടി 20 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയത്. ഇന്നലെ കരിപ്പൂരില്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 50 ലക്ഷത്തോളം രൂപ വില വരുന്ന...

മൂന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി പിടിയിൽ, കാമുകൻ ഭർത്താവിന്റെ കൂട്ടുകാരൻ

ചേർത്തല: ഭർത്താവിന്റെ കണ്ണുവെട്ടിച്ച്, പത്തു വയസിൽ താഴെയുള്ള 3 കുട്ടികളെ ഉപേക്ഷിച്ചു മുങ്ങിയ യുവതി കാമുകനൊപ്പം അറസ്റ്റിൽ. ചേർത്തല തെക്ക് പഞ്ചായത്ത് 21ാം വാർഡ് നികർത്തിൽ ബേബി കുസുമം (29), മുഹമ്മ ഗ്രാമപഞ്ചായത്ത് 16ാം വാർഡ് വെളിപ്പറമ്പിൽ സുജിമോൻ (27) എന്നിവരാണ് പിടിയിലായത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. പൊലീസ് പറയുന്നത്. ആണ്...
- Advertisement -spot_img

Latest News

ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് കൂറ്റൻ പിഴ ചുമത്തി ഫിഫ; നടപടി ഫലസ്തീന്റെ പരാതിയിൽ

ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...
- Advertisement -spot_img