Kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേഹത്തു മരം വീണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മരം ദേഹത്ത് വീണ് സ്ഥാനാർത്ഥി മരിച്ചു. നെയ്യാ‌റ്റിൻകര കാരോട് പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഗിരിജകുമാരിയാണ് മരണമടഞ്ഞത്. വഴിയിലൂടെ വരികയായിരുന്ന ഗിരിജ കുമാരിയുടെ തലയിലേക്ക് കയർ കെട്ടി മുറിച്ചു മാ‌റ്റുകയായിരുന്ന ആഞ്ഞിലി മരം ദിശതെ‌റ്റി പതിക്കുകയായിരുന്നു. ഉടനെ പാറശാലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകട സമയത്ത് ഗിരിജ കുമാരിയുടെ ഭർത്താവും ഒപ്പമുണ്ടായിരുന്നു.

തദ്ദേശ ഭരണസമിതികളുടെ കാലാവധി ഇന്ന് അവസാനിക്കും; നാളെമുതല്‍ ഉദ്യോഗസ്ഥഭരണം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളില്‍ ഭരണസമിതികളുടെ കാലാവധി ഇന്ന് അവസാനിക്കും. നാളെ മുതല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഉദ്യോഗസ്ഥരുടെ സമിതികള്‍ക്കായിരിക്കും ഭരണം. പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നതുവരെ അവര്‍ ഭരിക്കും. ദൈനംദിന കാര്യങ്ങളും മറ്റ് അത്യാവശ്യ കാര്യങ്ങളും മാത്രം നടത്താനേ ഇവര്‍ക്ക് അധികാരമുള്ളൂ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കേണ്ടിവരും. ക്രിസ്മസിനുമുമ്പ് പുതിയ സമിതികള്‍ അധികാരമേല്‍ക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്. 2010ല്‍ വോട്ടര്‍പ്പട്ടികയെ...

എറണാകുളത്ത് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്ക്

എറണാകുളം പെരുമ്പാവൂര്‍ പാലക്കാട്ട് താഴത്ത് വെടിവെപ്പ്. ഗുണ്ടാംസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് വെടിവെപ്പുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പിൽ ആദിൽ ഷാ എന്ന ആൾക്ക് പരിക്കേറ്റു. തണ്ടേക്കാട് സ്വദേശി നിസാർ ആണ് പിസ്റ്റൾ ഉപയോഗിച്ച് വെടിവെച്ചത്. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ആദില്‍ ഷായെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് നെഞ്ചില്‍ ആണ്...

മലപ്പുറത്ത് കാര്‍ ദേഹത്ത് കയറി മൂന്ന് വയസ്സുകാരി മരിച്ചു

മലപ്പുറം: ചുങ്കത്തറ മുട്ടിക്കടവിൽ വീട്ടുമുറ്റത്ത് പിറകോട്ടെടുത്ത കാർ ദേഹത്തു കയറി മൂന്ന് വയസ് പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലേമാട് സ്വദേശി പുളിക്കൽ സൈഫുദ്ദീൻ - ഫർസാന ദമ്പതിമാരുടെ മകൾ ആയിഷയാണ് മരിച്ചത്. വൈകിട്ട് ആറരയോടെയാണ് മുട്ടിക്കടവ് മുപ്പാലിപ്പൊട്ടിയില്‍ വെച്ച് അപകടമുണ്ടായത്. പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ  നിലമ്പൂര്‍ ജില്ല ആശുപത്രിയിലത്തെിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന്...

സ്ഥാനാര്‍ഥി മാനദണ്ഡം പുനഃപരിശോധിക്കണം: ലീഗ് ആസ്ഥാനത്തേക്ക് നിവേദനങ്ങളുടെ ഒഴുക്ക്‌, വിട്ടുവീഴ്ചക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സ്ഥാനാര്‍ഥി യോഗ്യതാ മാനദണ്ഡം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങളും സമ്മര്‍ദങ്ങളുമേറെ. തദ്ദേശ സ്ഥാപനങ്ങളില്‍ മൂന്നു തവണ മത്സരിച്ച് വിജയിച്ചവര്‍ ഇത്തവണ സ്ഥാനാര്‍ഥികളാകേണ്ടെന്ന പാര്‍ട്ടി നിലപാടില്‍ ഇളവ് തേടിയാണ് പ്രാദേശികഘടകങ്ങളില്‍നിന്ന് നിവേദനങ്ങളെത്തുന്നത്. എന്നാല്‍ എടുത്ത തീരുമാനത്തില്‍ പിന്നോട്ടു പോകേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാട്. തീരുമാനത്തില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് കീഴ്ഘടകങ്ങളില്‍നിന്ന് ഒരു നിവേദന സംഘത്തെയും...

സംസ്ഥാനത്ത് 6010 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 81 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തില്‍ ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234, വയനാട് 112,...

മലപ്പുറത്ത് ഭർത്താവിൻ്റെ അടിയേറ്റ് ഭാര്യ ബോധരഹിതയായി; ഭയന്ന് ഭർത്താവ് തൂങ്ങിമരിച്ചു

മലപ്പുറം: അടിയേറ്റ് ബോധംകെട്ടുവീണ ഭാര്യ മരിച്ചെന്നുകരുതി ഗൃഹനാഥൻ ജീവനൊടുക്കി. മലപ്പുറം ജില്ലയിലെ മൂത്തേടത്ത് ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. കണ്ണൻചിറ വീട്ടിൽ ബിനോയ് എന്ന തോമസ് കുട്ടി (46) ആണ് തൂങ്ങിമരിച്ചത്. കുട‌ുംബ പ്രശ്നങ്ങളെത്തുടർന്ന് ഭാര്യ ശോബിയെ താേമസ് കുട്ടി പുലർച്ചെ മർദ്ദിച്ചു. മർദ്ദനമേറ്റ ശോബി ബോധംകെട്ടുവീണു. കുലുക്കി വിളിച്ചിട്ടും ഭാര്യ എഴുന്നേൽക്കുന്നില്ലെന്ന് കണ്ടതോടെ മരിച്ചുവെന്ന്...

കൊവിഡ് ചതിച്ചാശാനേ; തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം അടിമുടി മാറുന്നു, സ്ഥാനാർത്ഥികളുടെ പോക്കറ്റ് കീറും

തി​രു​വ​ന​ന്ത​പു​രം​:​കൊ​വി​ഡ് ​കാ​ല​ത്ത് ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​ന് ​നോ​ട്ടു​മാ​ല,​ ​ഹാ​രം,​ ​സ്വീ​ക​ര​ണം,​ ​ജാ​ഥ​ക​ൾ​ ​പാ​ടി​ല്ല.​ ​എ​ന്നാ​ലും​ ​പ്ര​ചാ​ര​ണ​ച്ചെ​ല​വി​ൽ​ ​കാ​ര്യ​മാ​യ​ ​കു​റ​വു​ണ്ടാ​വി​ല്ല​. ​സാ​മൂ​ഹ്യ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള​ ​പ്ര​ചാ​ര​ണ​ത്തി​നും​ ​ചു​വ​രെ​ഴു​ത്തു​ക​ൾ​ക്കും​ ​ചെ​ല​വേ​റും. പ്ര​ചാ​ര​ണ​ത്തി​ന് ​ക​ള​ർ​ ​പോ​സ്റ്റ​ർ​ ​വേ​ണം.​ ​ബാ​ന​റു​ക​ളും​ ​ചു​വ​രെ​ഴു​ത്തു​ക​ളും​ ​പ്ര​ചാ​ര​ണ​ബൂ​ത്തു​ക​ളും​ ​വേ​ണം.​ ​സ്ഥാ​നാ​ർ​ത്ഥി​ ​അ​ഞ്ചി​ൽ​ ​താ​ഴെ​ ​അ​നു​യാ​യി​ക​ളു​മാ​യി​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ചു​റ്റി​ത്തി​രി​യ​ണം.​ ​അ​നൗ​ൺ​സ്‌​മെ​ന്റ് ​നി​ർ​ബ​ന്ധം.​ ​ഗ്രാ​മ​ങ്ങ​ളി​ൽ​ ​ഒ​രു​വാ​ർ​ഡ് ​ഒ​ന്ന​ര​ ​ച​തു​ര​ശ്ര​ ​കി​ലോ​മീ​റ്റ​ർ​ ​വ​രും.​ 1200​...

സംസ്ഥാനത്ത് 3593 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 75 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍ 152, കാസര്‍ഗോഡ് 75, വയനാട് 50, പത്തനംതിട്ട 43, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

സെക്രട്ടേറിയറ്റിലെ തീപിടിത്തം ഫാനില്‍ നിന്നുതന്നെ; ഫോറന്‍സിക് റിപ്പോര്‍ട്ട് തള്ളി അന്വേഷണ സംഘം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ റൂമിലുണ്ടായതീപിടിത്തതിൽ അട്ടിമറി സാധ്യത തള്ളി പ്രത്യേക അന്വേഷണസംഘം. പ്രോട്ടോക്കോൾ സെക്ഷനിലെ കേടായ ഫാൻ ആരോ അബദ്ധത്തിൽ ഓണാക്കിയതിനെ തുടർന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടിത്തതിന് കാരണം എന്നാണ് പൊലീസിൻ്റെ നിഗമനം.  കേടായ ഫാൻ ഓണായതിന് പിന്നാലെ ഫാനിലെ വയറിംഗിൽ താപനില  ഉയർന്ന് ട്രിപ്പുണ്ടായി തീപ്പൊരി ഫയലുകളിലേക്കും കർട്ടനുകളിലേക്കും പടർന്നുവെന്നാണ് പൊലീസിൻ്റെ നിഗമനം....
- Advertisement -spot_img

Latest News

ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് കൂറ്റൻ പിഴ ചുമത്തി ഫിഫ; നടപടി ഫലസ്തീന്റെ പരാതിയിൽ

ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...
- Advertisement -spot_img