Kerala

നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വര്‍ണവേട്ട; രണ്ട് സ്ത്രീ യാത്രക്കാരിൽ നിന്ന് പിടികൂടിയത് രണ്ട് കിലോയിലധികം സ്വർണം

കൊച്ചി: നെടുമ്പാശ്ശേരി വിമനത്താവളത്തിൽ രണ്ട് കിലോയിലധികം സ്വർണം പിടിച്ചു. രണ്ട് സ്ത്രീ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചത്. ദുബായിൽ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിൽ വന്ന കുന്നംകുളം സ്വദേശി ഹസീനയിൽ നിന്ന് 1250 ഗ്രാം സ്വർണവും ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി ഷെമി ഷാനവാസിൽ നിന്ന് 827 ഗ്രാം...

തദ്ദേശഭരണ സ്ഥാപനങ്ങളിലെ സംവരണ മാനദണ്ഡത്തില്‍ ഇടപെട്ട് ഹൈക്കോടതി; തുടര്‍ച്ചയായി മൂന്നുതവണ സംവരണം പാടില്ല

തദ്ദേശഭരണ സ്ഥാപനങ്ങളിലെ സംവരണ മാനദണ്ഡത്തില്‍ ഇടപെട്ട് ഹൈക്കോടതി. തുടര്‍ച്ചയായി മൂന്നുതവണ സംവരണം പാടില്ല. രണ്ട് തവണയായി സംവരണ സീറ്റായിരുന്ന അധ്യക്ഷപദവി പൊതു വിഭാഗത്തിലാക്കണം. ഈ സ്ഥാനങ്ങള്‍ ഒഴിവാക്കി വീണ്ടും നറുക്കെടുപ്പ് നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഡിവിഷനുകളുടെയും വാര്‍ഡുകളുടെയും കാര്യത്തില്‍ നിലവിലെ സംവരണ രീതിയനുസരിച്ച് തന്നെ തെരഞ്ഞെടുപ്പ് നടക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവികളിലെ സംവരണ രീതികളില്‍...

സംസ്ഥാനത്ത് 2710 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 64 പേര്‍ക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂര്‍ 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം 191, പാലക്കാട് 185, കോട്ടയം 165, കണ്ണൂര്‍ 110, ഇടുക്കി 83, കാസര്‍ഗോഡ് 64, പത്തനംതിട്ട 40, വയനാട് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ 35 ലക്ഷം വില മതിക്കുന്ന സ്വര്‍ണ്ണം ഉപേക്ഷിച്ച നിലയില്‍

കണ്ണൂര്‍: സംസ്ഥാനത്ത് വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് വലിയ വിവാദമായി തുടരുന്നതിനിടെ കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 35 ലക്ഷം വിലവരുന്ന 674 ഗ്രാം സ്വർണമാണ് ഉപേക്ഷിച്ച നിലയില്‍ ലഭിച്ചത്. സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോള്‍ തന്നെ ഈ മാസം മൂന്നിലേറെ വട്ടമാണ്...

തദ്ദേശ തെരഞ്ഞെടുപ്പിലെ ലീഗ് സ്ഥാനാര്‍ത്ഥികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം; പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

കെപിഎ മജീദ് പ്രിയമുള്ളവരേ,തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായ നേതാക്കൾക്കും പ്രവർത്തകർക്കും അഭിവാദ്യങ്ങൾ. വിജയസാധ്യത പരിഗണിച്ച് പരിചയസമ്പത്തുള്ളവരെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയാണ് ഇത്തവണ സംസ്ഥാനത്തൊട്ടാകെ മുസ്ലിംലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കെട്ടുറപ്പോടെയും പരസ്പര വിശ്വാസത്തോടെയും തെരഞ്ഞെടുപ്പിനെ നേരിടാൻ അതാതു ഘടകങ്ങളിലെ കമ്മിറ്റികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. നവംബർ 19നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി. സ്ഥാനാർത്ഥികളുടെ നോമിനേഷൻ...

പൂന്തുറ സിറാജിന് തിരിച്ചടി; സീറ്റ് നല്‍കില്ലെന്ന് എല്‍.ഡി.എഫ്; പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ഐ.എന്‍.എല്ലിന് നിര്‍ദേശം

തിരുവനന്തപുരം: പി.ഡി.പി വിട്ട് ഐ.എന്‍.എല്ലില്‍ ചേര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും മല്‍സരിക്കാന്‍ തീരുമാനിച്ച പൂന്തുറ സിറാജിന്റെ നീക്കത്തിന് തിരിച്ചടി. തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് പാര്‍ട്ടി മാറി വന്നതിനാല്‍ സ്ഥാനാര്‍ഥിത്വം അംഗീകരിക്കാനാവില്ലന്ന എല്‍.ഡി.എഫ് നിലപാടാണ് പൂന്തുറ സിറാജിന് തിരിച്ചടിയായത്. പൂന്തുറ സിറാജിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനാവില്ലെന്നും പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്നും ഐ.എന്‍.എല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 25 വര്‍ഷമായി പി.ഡി.പിക്കൊപ്പമായിരുന്ന സിറാജ്...

വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫ് ധാരണ; എതിര്‍പ്പുമായി ഒരു വിഭാഗം; ജനകീയ മുന്നണിയുമായി എല്‍ഡിഎഫ്

മുക്കം: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് യുഡിഎഫ് നേതാക്കള്‍ ആവര്‍ത്തിക്കുന്പോഴും താഴെ തട്ടില്‍ കാര്യങ്ങള്‍ മറിച്ചാണ്. പാട്ടും പ്രചാരണവുമെല്ലാം ഇരു കൂട്ടരും ഒരുമിച്ചാണ്. വെല്‍ഫെയര്‍-യുഡിഎഫ് സഖ്യത്തിനെതിരെ ജനകീയ മുന്നണി രൂപീകരിച്ചാണ് മുക്കത്ത് സിപിഎമ്മിന്‍റെ പോരാട്ടം. ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനകീയ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 33 വാര്‍ഡുകളുളള മുക്കം മുന്‍സിപ്പാലിറ്റിയില്‍ ചേന്ദമംഗലൂരിലെ നാല് വാര്‍ഡുകളിണ് യുഡിഎഫ്...

മദ്രസ വിദ്യാര്‍ത്ഥികള്‍ കറുപ്പിന് പകരം വെളുത്ത മുഖമക്കന ധരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: മദ്രസ വിദ്യാര്‍ത്ഥികള്‍ കറുപ്പിന് പകരം വെളുത്ത മുഖമക്കന ധരിക്കണമെന്ന നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍. വെളിച്ചക്കുറവുള്ള സമയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കറുത്ത മക്കനയും പര്‍ദ്ദയും ധരിച്ച് റോഡിലൂടെ നടക്കുമ്പോള്‍ വാഹനമോടിക്കുന്നവര്‍ക്ക് ഇവരെ കാണാന്‍ കഴിയുന്നില്ലെന്നും ഇത് അപകടങ്ങളുണ്ടാക്കുന്നുവെന്നും കമ്മീഷന്‍ പറഞ്ഞു. വാഹനമോടിക്കുന്നവര്‍ക്ക് വ്യക്തമായി കാണാന്‍ കഴിയുന്ന വെളുത്ത നിറത്തിലുള്ള മക്കന ധരിക്കണമെന്ന് പട്ടാമ്പി ജോയിന്റ് റീജിയണല്‍ ട്രാന്‍പോര്‍ട്ട്...

വാണിയം പാറയില്‍ മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തു; ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തൃശ്ശൂര്‍: വാണിയം പാറയില്‍ മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ അറസ്റ്റില്‍. ഇതര സംസ്ഥാന തൊഴിലാളിയായ ഡ്രൈവര്‍ നൂര്‍ അമീനെയാണ് അറസ്റ്റ് ചെയ്തത്. ദേശീയ പാതാ നിര്‍മാണത്തിന്റെ ഭാഗമായി വഴിയരികില്‍ കുഴിയെടുക്കാന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചിരുന്നു. കുഴിയെടുക്കുന്നതിനിടെ യന്ത്രം ദേഹത്ത് കയറി പാമ്പ് ചാവുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യന്ത്രത്തിന്റെ ഡ്രൈവറെ...

’18 കഴിഞ്ഞാല്‍ 21′; ഊട്ടുപാറയുടെ സ്ഥാനാര്‍ത്ഥി നാട്ടുകാരുടെ മുത്താണ്, ജനവിധി തേടി രേഷ്മ മറിയം റോയ്

ഈ വരുന്ന 18ാം തിയ്യതിക്കായുള്ള കാത്തിരിപ്പിലാണ് രേഷ്മ മറിയം റോയിയും നാട്ടുകാരും. ഊട്ടുപാറയുടെ മുത്തായ രേഷ്മ ഇത്തവണ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കായി ജനവിധ തേടുകയാണ്. എന്നാല്‍ 18ാം തിയ്യതിയാണ് രേഷ്മയ്ക്ക് 21 വയസ് തികയുന്നത്. അത് കഴിഞ്ഞ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പത്രിക നല്‍കാനുള്ള കാത്തിരിപ്പിലാണ്. പ്രചാരണമൊക്കെ പൊടിപൊടിക്കുകയാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ കൊടുക്കാന്‍ 21 വയസാവണം ഈ...
- Advertisement -spot_img

Latest News

ഏപ്രിൽ 1 മുതൽ പുതിയ എ.ടി.എം നിയമങ്ങൾ; പണം പിൻവലിക്കൽ പരിധിയിലും സർവീസ് ചാർജിലും മാറ്റമുണ്ടാകും

ഏപ്രിൽ 1 മുതൽ ഇന്ത്യയിലെ ബാങ്കിങ് മേഖലയിൽ വലിയ മാറ്റങ്ങൾ വരുന്നു. എ.ടി.എം ഇടപാടുകൾ, പിൻവലിക്കൽ പരിധി, സർവീസ് ചാർജുകൾ എന്നിവയിലാണ് ബാങ്കുകൾ പുതിയ പരിഷ്കാരങ്ങൾ...
- Advertisement -spot_img