Kerala

സ്ഥാനാർത്ഥിയുടെ പോസ്റ്റർ ഫേസ്‌ബുക്കില്‍ പങ്കുവെച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പോസ്റ്റർ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. എആ‍ർ ക്യാമ്പിലെ ഡ്യൂട്ടി ഡീറ്റെയിലിംഗ് ഓഫീസറായ പുരുഷോത്തമനെതിരെയാണ് നടപടി.  കഴിഞ്ഞ ദിവസമാണ് കുറുമാത്തുർ പഞ്ചായത്തിലെ പതിനാലാം വാർഡ് എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ പി ലക്ഷ്മണന്‍റെ തെരഞ്ഞെടുപ്പ് ചിത്രം പുരുഷോത്തമന്‍ ഫേസ്‌ബുക്കില്‍ ഷെയർ ചെയ്തത്. സംഭവം വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ്...

കണ്ണൂരില്‍ രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു

കണ്ണൂർ: കണ്ണൂരില്‍ ചാലാട് രണ്ട്  യുവാക്കള്‍ക്ക് വെട്ടേറ്റു. മണൽ സ്വദേശി നിഖിൽ, അഴീക്കൽ സ്വദേശി അർജുൻ എന്നിവർക്കാണ് വെട്ടേറ്റത്. വൈകീട്ട് നാല് മണിക്ക് ചാലാട്  വച്ചായിരുന്നു ആക്രമണം നടന്നത്. പരിക്കേറ്റ ഇരുവരെയും കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് 3757 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 32 പേര്‍ക്ക്‌

തിരുവനന്തപുരം(www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍ 278, ആലപ്പുഴ 259, തിരുവനന്തപുരം 229, കൊല്ലം 198, കണ്ണൂര്‍ 144, പത്തനംതിട്ട 57, ഇടുക്കി 49, വയനാട് 39, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

സ്വർണക്കടത്ത് കേന്ദ്രമായി വിമാനത്താവളം; കേരളത്തിൽ പിടിച്ചത് 448 കോടിയുടെ സ്വര്‍ണം

കൊച്ചി : (www.mediavisionnews.in)സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങള്‍വഴി കടത്താന്‍ ശ്രമിക്കുന്നതിനിടെ അഞ്ചുവര്‍ഷംകൊണ്ട് കസ്റ്റംസ് പിടിച്ചത് ഒന്നേകാല്‍ ടണ്‍ സ്വര്‍ണം. കോഴിക്കോട്ടുനിന്ന് 591 കിലോയും കൊച്ചിയില്‍നിന്ന് 500 കിലോയും തിരുവനന്തപുരത്തുനിന്ന് 153 കിലോയുമാണു പിടിച്ചെടുത്തത്. വിമാനത്താവളങ്ങളില്‍നിന്നല്ലാതെ 230 കിലോ സ്വര്‍ണവും പിടികൂടിയെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് കസ്റ്റംസും മറ്റ് ഏജന്‍സികളും ചേര്‍ന്ന് പിടിച്ചെടുത്തത്...

വിവാദ പൊലീസ് നിയമ ഭേദഗതി പിൻവലിച്ച് പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: വിവാദ പൊലീസ് നിയമ ഭേദഗതി പിൻവലിച്ച് പിണറായി സര്‍ക്കാര്‍. നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. പിൻമാറുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന ഇറക്കി . വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.  മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന പൗരന്‍റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം...

118 എ പ്രകാരം നല്‍കിയ പരാതി പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി: പി കെ ഫിറോസ്

തന്നെ അപകീർത്തിപ്പെടുത്തിയെന്ന് കാട്ടി പുതിയ പൊലീസ് നിയമ പ്രകാരം നൽകിയ പരാതി പിൻവലിക്കാൻ നിർദേശം നൽകിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. മുസ്‍ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി പി.എ ഫഹദ്റഹ്‍മാൻ നൽകിയ പരാതിയാണ് പിൻവലിക്കുക. പുതിയ നിയമത്തിനെതിരെ പ്രതിപക്ഷം സമരം ശക്തമാക്കുന്നതിനിടെയാണ് 118 എ പ്രകാരം ആദ്യ...

വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് സംസ്ഥാനത്ത് ഇപ്പോഴും ഏഴു ദിവസം ക്വറന്റീന്‍ നിര്‍ബന്ധം

വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് സംസ്ഥാനത്ത് ഇപ്പോഴും ഏഴു ദിവസം ക്വറന്റീന്‍ നിര്‍ബന്ധം. അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചെങ്കിലും പോസ്റ്റീവിറ്റി നിരക്കുള്‍പ്പെടെ പരിഗണിച്ചാണ് അതത് സംസ്ഥാനങ്ങള്‍ തീരുമാനം കൈക്കൊള്ളുന്നത്. യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ നെഗറ്റീവ് ഫലമുണ്ടെങ്കില്‍, വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ക്വറന്റീന്‍ ഒഴിവാക്കിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഈ മാസം...

പൊലീസ് ആക്ട് 118 എ പ്രകാരം ആദ്യകേസ്; പി.കെ ഫിറോസിനെതിരായ ട്രോള്‍ പങ്കുവെച്ചു; സി.പി.ഐ.എം അനുഭാവിക്കെതിരെ പരാതി നല്‍കി ലീഗ് പ്രവര്‍ത്തകന്‍

തൃശ്ശൂര്‍: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ അപമാനിച്ചെന്ന് കാണിച്ച് സി.പി.ഐ.എം അനുഭാവിക്കെതിരെ പൊലീസ് ആക്ട് 118 എ നിയമപ്രകാരം പരാതി. മുസ്‌ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം കമ്മറ്റി സെക്രട്ടറി പി.എ ഫഹദ് റഹ്മാന്‍ നല്‍കിയ പരാതിയിലാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ലീഗ് എം.എല്‍.എമാരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള ട്രോള്‍...

പത്രിക പിൻവലിക്കാനുള്ള അവസാന ദിനം; സ്ഥാനാർത്ഥികളുടെ അന്തിമചിത്രം ഇന്ന് തെളിയും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുടെ അന്തിമചിത്രം ഇന്ന് തെളിയും. ഇന്നാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. പലയിടത്തും വിമതശല്യമുള്ളതിനാൽ ഇവരുടെ പത്രിക പിൻവലിപ്പിക്കാനുള്ള ശ്രമം മുന്നണികൾ നടത്തുകയാണ്. കോൺഗ്രസിനാണ് കൂടുതൽ വിമതരുള്ളത്. കെപിസിസിയുടെ നേതൃത്വത്തിൽ പരാതി പരിഹരിക്കാൻ പ്രത്യേകസമിതി തന്നെ ഉണ്ടാക്കിയിട്ടുണ്ട്. അംഗീകൃത രാഷ്ട്രീയ പാർട്ടികൾ അവരുടെ സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിച്ച് കത്ത് നൽകാനുള്ള അവസാന...

ചവിട്ടിക്കൊല്ലും, കൂടുതല്‍ ഡയലോഗ് അടിക്കണ്ട; കണ്ണൂരില്‍ തെരുവ് കച്ചവടക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷവുമായി പൊലീസ് ഇന്‍സ്‌പെക്ടര്‍ (വീഡിയോ)

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ തെരുവ് കച്ചവടക്കാര്‍ക്കെതിരെ പൊലീസ് ഇന്‍സ്‌പെക്ടറുടെ അസഭ്യവര്‍ഷം. ചെറുപുഴ പട്ടണത്തിന് സമീപം പഴക്കച്ചവടം നടത്തിയിരുന്നവര്‍ക്ക് നേരെയാണ് ഇന്‍സ്‌പെക്ടര്‍ ബിനീഷ് കുമാര്‍ അസഭ്യവര്‍ഷം നടത്തിയത്. കച്ചവടക്കാര്‍ക്ക് നേരെ ഉദ്യോഗസ്ഥന്‍ നടത്തുന്ന ആക്രോശവും അസഭ്യവര്‍ഷവും നിറഞ്ഞ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സാധനങ്ങള്‍ എടുത്തുമാറ്റാമെന്ന് കച്ചവടക്കാര്‍ പറയുന്നതും വീഡിയോയിലുണ്ട്. ചവിട്ടിക്കൊല്ലുമെന്നും കൂടുതല്‍ ഡയലോഗ് അടിക്കണ്ടെന്നും ഇന്‍സ്‌പെക്ടര്‍...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

മഞ്ചേശ്വരം(mediavisionews.in): മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. മഞ്ചേശ്വരം ഉദ്യാവർ തഹാനി മൻസിൽ ന്യൂ മസൽ ഹൗസിലെ മുഹമ്മദ് താഹ ( 22 ) ആണ്...
- Advertisement -spot_img