സൗജന്യ ക്രിസ്മസ് ഭക്ഷ്യകിറ്റ് വിതരണം നാളെ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കുന്ന സൗജന്യഭക്ഷ്യകിറ്റ് ഇത്തവണ ക്രിസ്മസ് കിറ്റായാണ് വിതരണം ചെയ്യുന്നത്. 482 കോടി രൂപയാണ് ഇത്തവണ കിറ്റിന് വേണ്ടി ചെലവിടുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള പതിവ് വിഹിതത്തിന് പുറമെ ബജറ്റ് വിഹിതത്തില്‍ നിന്നും ഇത്തവണ പണം അനുവദിച്ചു. 88.92...
തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299, വയനാട് 275, കണ്ണൂര്‍ 201, ഇടുക്കി 200, കാസര്‍ഗോഡ് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...
തിരുവനന്തപുരം (www.mediavisionnews.in) :ബുറെവി ചുഴലിക്കാറ്റിന്‍റെ സഞ്ചാര പാതയിൽ കേരളവും. വെള്ളിയാഴ്ച രാവിലെ കാറ്റ് കേരള തീരത്ത് എത്തും. നാല് ജില്ലകളെ നേരിട്ട് ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , ആലപ്പുഴ ജില്ലകളിൽ അതിജാഗ്രതാ നിർദേശം നൽകി. മണിക്കൂറിൽ 65 മുതൽ 85 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്...
തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പിന് ഇന്ന് തുടക്കം. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അഞ്ചുജില്ലകളിലെ കോവിഡ് രോഗികളും ക്വാറന്റീനില്‍ കഴിയുന്നവരുമാണ് തപാല്‍ വോട്ട് രേഖപ്പെടുത്തുന്നത്. സംസ്ഥാനത്താകെ 29,972 പേരാണ് ഇതുവരെ സ്പെഷ്യല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പോളിങ് ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് വീട്ടിലെത്തി,വോട്ട് രേഖപ്പെടുത്തി വാങ്ങുക. തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ അപൂര്‍വതയ്ക്കാണ് തുടക്കമാകുന്നത്. തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട,...
കൊച്ചി: നയതന്ത്രപാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനും ഡോളര്‍ കടത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് വമ്പന്‍ സ്രാവുകളാണെന്ന് കോടതി. കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ് സരിത്തിന്റെയും മൊഴികള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നും കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതി പറഞ്ഞു.
പ്രതികള്‍ വെളിപ്പെടുത്തിയ പേരുകള്‍ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇവ ഈ ഘട്ടത്തില്‍ പുറത്തുവരുന്നത് അന്വേഷണപുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി പറഞ്ഞു.
കുറ്റകൃത്യത്തില്‍ പ്രതികള്‍...
കണ്ണൂര്‍ ആലക്കോട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. മരിച്ചത് കാപ്പിമല സ്വദേശി വടക്കുംകരയില്‍ മനോജ് ആണ്. 45 വയസായിരുന്നു.
സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ആലക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കർഷകനായ മനോജ് വീടിന് തൊട്ടടുത്തുള്ള തോട്ടത്തിൽ വന്യമൃഗങ്ങളെ തുരത്താൻ പോയതായിരുന്നു. ശബ്ദം കേട്ട്...
തിരുവനന്തപുരം: നിലവിലെ പെര്‍മിറ്റ് വ്യവസ്ഥകള്‍ ഒഴിവാക്കി വന്‍കിട സ്വകാര്യബസ് ഉടമകള്‍ക്ക് നിരത്തുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനുള്ള കരടുനിയമവും നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോഴിതാ വൻകിട കമ്പനികൾക്ക് പെർമിറ്റില്ലാതെ ഏതു റൂട്ടിലും ബസോടിക്കാൻ അനുമതിനൽകി ഉത്തരവിറക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഓൺലൈൻ ടാക്‌സി സർവീസിന് മാർഗനിർദേശങ്ങൾ ഇറക്കിയതിനൊപ്പമാണ് പുതിയ നീക്കവും നടക്കുന്നത്. കേന്ദ്രനിയമത്തിന് അനുസൃതമായി...
തിരുവനന്തപുരം: കോവിഡ് രോഗികൾക്കുള്ള തപാൽ വോട്ട് ഇന്ന് ആരംഭിക്കും. തദ്ദേശസ്ഥാപനങ്ങളിലേ ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലേക്കുള്ള തപാൽ വോട്ടെടുപ്പാണ് തുടങ്ങുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി ഇതുവരെ 5351 പേരെയാണ് പ്രത്യേക വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളളത്.
സ്പെഷ്യൽ പോളിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ നാല് പേരാണ് വോട്ട്...
ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി. ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് സ്പീക്കർ അന്വേഷണത്തിന് അനുമതി നൽകിയത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിക്കെതിരെയും അന്വേഷണത്തിന് അനുമതി നല്‍കി.
ബാര്‍ കോഴ കേസില്‍ ഒരു കോടി രൂപ ചെന്നിത്തലക്ക് കോഴ നല്‍കി എന്നായിരുന്നു ബിജു രമേശിന്‍റെ ആരോപണം. ആദ്യം...
കൊല്ലം: കൊട്ടാരക്കരയിൽ അമ്മാവനും മരുമകനും തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തിൽ കലാശിച്ചു. കരീപ്ര ഇലയം ശിവ വിലാസത്തിൽ ശിവകുമാർ (48) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇലയം നിമിഷാലയത്തിൽ നിധീഷിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. നിധിൻ ഫോണിൽ ഉപയോഗിച്ച വാട്സാപ്പ് സ്റ്റാറ്റസിനെച്ചൊല്ലി നേരത്തെ ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു.
ഇതാണ് അടിപിടിയിലും കൊലപാതകത്തിലും കലാശിച്ചത്. തിങ്കളാഴ്ച...