കോഴിക്കോട്: അന്താരാഷ്ട്ര വിപണയിൽ ഒരു കോടി രൂപയോളം വില മതിക്കുന്ന കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് മുക്കം കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ് (26) , ആബിദ് (23)എന്നിവരാണ് പിടിയിലായത്. സംസ്ഥാന എക്‌സൈസ് എൻഫോഴ്‌സമെന്റിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നൂറ് കിലോയിലധികം കഞ്ചാവ് പിടികൂടിയത്.
അന്ധ്രയിൽ നിന്ന് വാഹനങ്ങളുടെ സ്‌പെയർ പാർട്ടസിന്റെ...
കണ്ണൂര്‍ ഇരിക്കൂറിനടുത്ത് ആയിപ്പുഴയിൽ വീടിനു പിൻഭാഗത്ത് അലക്കിക്കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ ഭൂമി താഴ്ന്ന് സമീപത്തെ പത്ത് മീറ്റർ അകലെയുള്ള അയൽവാസിയുടെ വീട്ടുകിണറ്റിൽ വീണു. അലക്കി കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ കാലു തെറ്റി അടുത്തുള്ള ചെറിയ കുഴിയിൽ വീണതും അപ്രത്യക്ഷമാവുകയുമായിരുന്നു. ഉടൻ അടുത്തുള്ള വീടിന്‍റെ കിണറ്റിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഭൂമിക്കടിയിൽ രൂപപ്പെട്ട ഗുഹയിലൂടെ അപ്പുറത്തുള്ള കിണറ്റിലേക്ക് പതിക്കുകയായിരുന്നു.
കിണറ്റിൽ വലിയ...
തിരുവനന്തപുരം: ഒന്‍പതു മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജനുവരിയില്‍ തുറക്കുമെന്ന് സൂചന. സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നത തല യോഗം 17ന് നടക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് യോഗത്തില്‍ പങ്കെടുക്കും.
പൊതു പരീക്ഷയ്ക്കു തയാറാവേണ്ട പത്ത്, പന്ത്രണ്ട് വിദ്യാര്‍ഥികള്‍ക്കായി ജനുവരി ആദ്യവാരം തന്നെ ക്ലാസുകള്‍ തുടങ്ങാനാണ്...
പാലക്കാട്: പാലക്കാട് നഗരസഭ പരിധിയിലെ സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ ബൂത്തില്‍ തുടര്‍ച്ചയായി വോട്ടിങ്ങ് യന്ത്രം തകരാറിലായതോടെ പ്രതിഷേധവുമായി നാട്ടുകാര്‍.
ആദ്യത്തെ വോട്ടിങ്ങ് മെഷിന്‍ തകരാറിലായതിനെ തുടര്‍ന്നത് ബാക്കപ്പിനായി വെച്ചിരുന്ന വോട്ടിങ്ങ് മെഷിന്‍ പ്രിസൈഡിങ്ങ് ഓഫീസറുടെ നേതൃത്വത്തില്‍ സജ്ജീകരിക്കുകയായിരുന്നു.
എന്നാല്‍ ഇതും പ്രവര്‍ത്തിച്ചില്ല. മൂന്നാമത്തെ മെഷിന്‍ പുറത്തു നിന്ന് എത്തിച്ചതും പ്രവര്‍ത്തിക്കാതെ വന്നതോടെയാണ് രാവിലെ മുതല്‍ ക്യൂ നിന്ന...
തളിപ്പറമ്പ്: കണ്ണൂർ പട്ടുവം പഞ്ചായത്തിൽ തങ്ങളുടെ വോട്ട് ആരെങ്കിലും കള്ളവോട്ട് ചെയ്താലോ എന്ന ഭയത്തിൽ പ്രവാസികൾ ഹൈക്കോടതിയെ സമീപിച്ചു. കള്ളവോട്ടുകൾ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വോട്ടർപട്ടികയിൽ പേരുള്ള പ്രവാസികളാണ് ഹൈക്കോടതിയെ സമീപിച്ചത്. വോട്ടുചെയ്യാൻ നാട്ടിലെത്താൻ കഴിയാത്ത 116 പേരാണ് കോടതിയെ സമീപിച്ചത്.
അഡ്വ. എം മുഹമ്മദ് ഷാഫി മുഖേനയാണ് പ്രവാസി സംഘം ഹർജി നൽകിയത്. കേസ്...
തിരുവനന്തപുരം :(www.mediavisionnews.in)സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂര്‍ 511, കോട്ടയം 497, പാലക്കാട് 343, പത്തനംതിട്ട 254, കണ്ണൂര്‍ 251, വയനാട് 241, കൊല്ലം 212, ആലപ്പുഴ 194, തിരുവനന്തപുരം 181, ഇടുക്കി 57, കാസര്‍ഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
കൊല്ലം : കൊല്ലം മണ്‍റോതുരുത്തില്‍ മണിലാലിന്റേത് വ്യക്തി വൈരാഗ്യം മൂലമുള്ള കൊലപാതകമെന്ന് പൊലീസിന്റെ എഫ്‌ഐആറും റിമാന്‍ഡ് റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. രാഷ്ട്രീയ കൊലപാതകമെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളുന്നതാണ് പൊലീസ് എഫ്‌ഐആര്‍. റിസോര്‍ട്ടിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുവരുന്നതിനെച്ചൊല്ലി മണിലാലും പ്രതി അശോകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
മണിലാലിനും അശോകനും റിസോര്‍ട്ടുണ്ട്. വിനോദസഞ്ചാരികളെ കൂട്ടിക്കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് മുമ്പും തര്‍ക്കം നടന്നിരുന്നു. പരസ്പര...
കണ്ണൂര്‍: കണ്ണൂരില്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടി. മാലൂര്‍ പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഭര്‍തൃമതിയാണ് കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം പോയത്.
പ്രചാരണ തിരക്കുകള്‍ക്കിടയിലാണ് ഭര്‍ത്താവും കുട്ടിയുമുളള സ്ഥാനാര്‍ത്ഥി പേരാവൂര്‍ സ്‌റ്റേഷന്‍ പരിധിയിലുളള സ്വന്തം വീട്ടിലേക്ക് വന്നത്. ചില രേഖകള്‍ എടുക്കാനായി വീട്ടില്‍ പോകുന്നുവെന്നാണ് ഭര്‍ത്താവിനോടും പ്രവര്‍ത്തകരോടും സ്ഥാനാര്‍ഥി പറഞ്ഞത്. എന്നാല്‍...
കണ്ണൂര്‍: 60 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട്-കോഴിക്കോട സ്വദേശികള്‍ കണ്ണൂരില്‍ പിടിയില്‍. കാസര്‍കോട് സ്വദേശി മുഹമ്മദ് ഹാരിസ്, കോഴിക്കോട് സ്വദേശി റഫീക്ക് എന്നിവരില്‍ നിന്നാണ് 1189 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.
60 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസവും കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ആളില്‍ നിന്നും അനധികൃത സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. സ്വര്‍ണ്ണക്കടത്ത്...
ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ പ്ലാൻ്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി. ആക്രമണത്തെത്തുടർന്ന്...