Kerala

തെരഞ്ഞെടുപ്പ് ഫണ്ടിനെച്ചൊല്ലി ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയില്‍ തര്‍ക്കം; ഒരാള്‍ക്ക് കുത്തേറ്റു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മുക്കത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തില്‍ തിരുവമ്പാടി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് കോഴഞ്ചേരി മോഹനന് കുത്തേറ്റു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ മേല്‍കമ്മിറ്റിയില്‍ നിന്നും ബൂത്ത് കമ്മിറ്റിയിലേക്ക് ഫണ്ട് വിതരണം ചെയ്തിരുന്നു. ഈ ഫണ്ടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കിയത്. പരിക്കേറ്റ മോഹനന്‍...

സംസ്ഥാനത്ത് 4969 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 92 പേര്‍ക്ക്‌

തിരുവനന്തപുരം :(www.mediavisionnews.in)സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 585, മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര്‍ 457, പത്തനംതിട്ട 432, കൊല്ലം 346, ആലപ്പുഴ 330, പാലക്കാട് 306, തിരുവനന്തപുരം 271, കണ്ണൂര്‍ 266, ഇടുക്കി 243, വയനാട് 140, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നു; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 17 മുതൽ നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടത്താൻ തീരുമാനം. എസ്എസ്എല്‍സി പരീക്ഷയും ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ്...

പോസ്റ്ററില്ല, ഫ്‌ളക്‌സില്ല, പ്രചരണം തനിച്ച് മാത്രം; എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വന്‍ വിജയം

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പോസ്റ്ററുകളും ഫ്‌ളക്‌സുകളും പ്രചരണവാഹനങ്ങളുമൊന്നുമില്ലാതെ ഒറ്റയാനായി വീടുകളിലൂടെ സഞ്ചരിച്ച് വോട്ട് ചോദിച്ച പത്തനംതിട്ടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വന്‍ വിജയം. ഏഴംകുളം ഗ്രാമപഞ്ചായത്ത് പുതുമല ഒന്നാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ബാബു ജോണാണ് ആകെ പോള്‍ ചെയ്ത 966 വോട്ടുകളില്‍ 705 വോട്ടും നേടി വിജയിച്ചത്. വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ജോസഫിന് 139 വോട്ടുകള്‍...

വാട്സാപ്പിലും ട്വിറ്ററിലും ഇരുന്ന് പ്രവ‌‌ർത്തിച്ചാൽ പോര; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉണ്ണിത്താൻ

കാസർകോട്: തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. തദ്ദേശപ്പോരിലുണ്ടായത് ആഴത്തിലുള്ള പ്രഹരമാണെന്നും ഇത് കോൺഗ്രസ് നേതൃത്വം മനസിലാക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ഇത്രയധികം അനുകൂല കാലാവസ്ഥ യുഡിഎഫിന് ഉണ്ടായിട്ടില്ല, എന്നിട്ടും തോറ്റതിന് പുറം ചികിത്സ കൊണ്ട് മാത്രം പരിഹാരമുണ്ടാക്കാനാില്ലെന്ന് കാസർകോട് എംപി തുറന്നടിച്ചു. കെ എം മാണിക്കും ജോസിനുമൊപ്പമാണ് കേരള കോൺഗ്രസ് അനുഭാവികൾ എന്ന് മനസ്സിലാക്കാൻ...

ഗ്രാമപഞ്ചായത്തിൽ ഭൂരിപക്ഷം എൽ.ഡി.എഫിന്: പക്ഷെ ബി.ജെ.പി അംഗം പഞ്ചായത്ത് പ്രസിഡന്റ്

ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ കേരളമെമ്പാടും ഇടതു തരംഗം അലയടിച്ചെങ്കിലും ഭൂരിപക്ഷം നേടിയ പഞ്ചായത്തിൽ എൽ.ഡി.എഫിന് പ്രസിഡന്റ് ഇല്ല. പഞ്ചായത്തിലെ പതിനാറിൽ ഒൻപതു സീറ്റും നേടി വിജയിച്ചെങ്കിലും ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ എൽ.ഡി.എഫിന്റെ ആഹ്ളാദത്തിന് തിളക്കം കുറവാണ്. ഒരേയൊരു സീറ്റിൽ മാത്രം വിജയിച്ച ബി.ജെ.പി.യുടെ സുരേഷ് കുഴിക്കാട്ട് ആണ് ഇവിടെ പഞ്ചായത്ത് പ്രസിഡന്റ് ആവുക. പഞ്ചായത്തിലെ...

എല്‍ഡിഎഫ് വിജയത്തിന് പിന്നിലെ അഞ്ച് പ്രധാന കാരണങ്ങളിതാ, പ്രചരണ തന്ത്രം വിജയിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ കടുത്ത വെല്ലുവിളികള്‍ക്കിടയിലും എല്‍ഡിഎഫ് വമ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഒരു ഭരണ മുന്നണിക്ക് ലഭിക്കാവുന്നതിലും വലിയ സ്വീകാര്യത ജനം ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നല്‍കാന്‍ പല കാരണങ്ങളുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വമാണ് എല്‍ഡിഎഫിന്റെ പ്രധാന പ്ലസ് പോയന്റെന്നു പറയാം. മുഖ്യമന്ത്രിയെന്ന നിലയിലും പഴയ പാര്‍ട്ടി സെക്രട്ടറിയെന്ന നിലയിലും പ്രതിപക്ഷ ആരോപണങ്ങളെ...

തൊണ്ട പൊട്ടി പാടിയത് ഫലിച്ചു; കപ്പൂര്‍ പഞ്ചായത്തില്‍ ഹസീന ടീച്ചര്‍ തന്നെ വിജയിച്ചു!

തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് തൊട്ടുമുന്നേ സമൂഹ മാധ്യമങ്ങളിലാകെ വൈറലായ ഒരു വീഡിയോയാണ് പാലക്കാട് കപ്പൂര്‍ പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി തെങ്ങിലവളപ്പില്‍ ഹസീന ടീച്ചര്‍ക്ക് വോട്ട് ചോദിച്ചുള്ള പ്രചരണ ഗാനം. സ്ഥാനാര്‍ഥികളുടെ പ്രചരണത്തിന് ഗാനം റെക്കോര്‍ഡ് ചെയ്യുന്ന സ്റ്റുഡിയോയില്‍ നിന്നുള്ള വീഡിയോ, പാടുന്ന ആളുടെ തൊണ്ട പൊട്ടുന്ന ശബ്ദത്താലാണ് ശ്രദ്ധ നേടിയത്. വീഡിയോ വലിയ രീതിയില്‍ സമൂഹ...

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എൽ.ഡി.എഫിലെ സി.പി.എം. സ്ഥാനാർഥി ലീഗിൽ

കായക്കൊടി (കോഴിക്കോട്): തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എൽ.ഡി.എഫിലെ സി.പി.എം. സ്ഥാനാർഥിയെയും ഹാരാർപ്പണം ചെയ്ത് മുസ്‌ലിംലീഗിന്റെ പ്രകടനം കണ്ട് നാട്ടുകാർ അമ്പരന്നു. കായക്കൊടി ഗ്രാമപ്പഞ്ചായത്ത് എട്ടാം വാർഡായ പൂളക്കണ്ടിയിൽ സി.പി.എം. ചിഹ്നത്തിൽ മത്സരിച്ച വി.കെ. ഷറഫുദ്ദീനാണ് ഫലം വരുന്നതിനുമുമ്പ് മുസ്‌ലിം ലീഗിൽ ചേർന്നത്. ലീഗ് വിമതനായ കുമ്പളംകണ്ടി അമ്മദിന് എൽ.ഡി.എഫ്. വോട്ട് മറിച്ചുവിറ്റെന്ന ആരോപണമുയർത്തിയാണ് ഷറഫുദ്ദീൻ മുസ്‌ലിംലീഗിൽ...

പാലക്കാട് നഗരസഭയിലെ വിജയം; ‘ജയ് ശ്രീറാം’ മുഴക്കി ബാനറുകളുമായി ബി.ജെ.പിയുടെ പ്രകടനം

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ച പാലക്കാട് നഗരസഭയിൽ ഭരണ തുടർച്ച നേടിയതിന് പിന്നാലെ ജയ് ശ്രീറാം എന്ന് എഴുതിയ ബാനറുകള്‍ ഉയര്‍ത്തി ബി.ജെ.പിയുടെ പ്രകടനം. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നടന്ന ആഘോഷ പരിപാടിക്കിടെ ജയ് ശ്രീറാം എന്നെഴുതിയ ബാനര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ കെട്ടിടത്തില്‍ ഉയര്‍ത്തുകയായിരുന്നു. സംഭവത്തിൽ വ്യാപക വിമർശനം ഉയരുകയാണ്. കഴിഞ്ഞ തവണ...
- Advertisement -spot_img

Latest News

ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; ഇറാൻ്റെ അതിശക്തമായ ആക്രമണം; ഖത്തറിലെ എൽഎൻജി പ്ലാൻ്റ് തകർന്നതോടെ ആശങ്കയിൽ ലോകം

ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ പ്ലാൻ്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി. ആക്രമണത്തെത്തുടർന്ന്...
- Advertisement -spot_img