കാസർകോട് കാഞ്ഞങ്ങാട് കൊല്ലപ്പെട്ട സുന്നി പ്രവർത്തകൻ ഔഫിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകനായി ചിത്രീകരിക്കുകയും ചുവപ്പ് കൊടി പുതപ്പിക്കുകയും ചെയ്തതിനെ എതിർത്ത് എസ്.വൈ.എസ് നേതാവ് മുഹമ്മദലി കിനാലൂർ. ഡി.വൈ.എഫ്.ഐ നടപടി അതിക്രമവും മാപ്പില്ലാത്ത പാതകവുമാണെന്ന് മുഹമ്മദലി കിനാലൂർ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. മയ്യിത്തുകൾക്ക് മെമ്പർഷിപ് നൽകുന്ന ലോകത്തിലെ ആദ്യത്തെ പാർട്ടി എന്ന 'ബഹുമതി' ഡി.വൈ.എഫ്.ഐ.ക്കും സി.പി.എമ്മിനുമിരിക്കട്ടെ എന്നും...
തിരുവനന്തപുരം: തിരുവല്ലത്ത് അക്രമിസംഘം പൊലീസ് ജീപ്പ് ആക്രമിച്ച് പ്രതികളെ രക്ഷപ്പെടുത്തി. വണ്ടിത്തടം ശാന്തിപുരം ജംഗ്ഷനു സമീപം പാപ്പാൻ ചാണി റോഡിൽ ഇന്നലെ രാത്രി 7 ഓടെയാണ് സംഭവം. നഗരത്തിൽ തുണിക്കടകളിൽ അടുത്തിടെ നടന്ന മോഷണം, കഞ്ചാവ് കച്ചവടം എന്നിവയുമായി ബന്ധപ്പെട്ട് ശ്രുതിയെന്ന പ്രതിയെ കഴിഞ്ഞ ദിവസം ഫോർട്ട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
അന്വേഷണത്തിൽ കൂട്ടുപ്രതിയായ ശാന്തിപുരം...
തിരുവനന്തപുരം: ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് ബ്രിട്ടനിൽ കണ്ടെത്തിയ സാഹചര്യത്തിൽ കേരളത്തിലും ജാഗ്രതാ മുൻകരുതലുകൾ ആവശ്യമുണ്ടെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ജാഗ്രതാ നടപടികൾ കൈകൊള്ളാൻ തീരുമാനമായി. അതിന്‍റെ ഭാഗമായി എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കും. എയര്‍പോട്ടിനോടനുബന്ധിച്ചുള്ള കോവിഡ് പരിശോധനാ സംവിധാനം ശക്തിപ്പെടുത്തുമെന്നും അവർ അറിയിച്ചു.
നാല്...
കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 21 ലക്ഷത്തിലധികം രൂപ വരുന്ന സ്വര്‍ണം പിടികൂടി. കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ഷാഫിയില്‍ നിന്നാണ് 290 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. 7 ഐഫോണുകളും 6000 വിദേശ നിര്‍മിത സിഗരറ്റും പിടികൂടിയിട്ടുണ്ട്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ വികാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്ന സൂചന നല്‍കി മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ ലീഗിന് യാതൊരു എതര്‍പ്പുമില്ലെന്നും ഇ. ടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കില്ലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് ഇ. ടി പറഞ്ഞത്. ഓരോ...
കാസർകോട് കല്ലൂരാവിയിലെ അബ്ദുറഹ്മാൻ ഔഫ് വധത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കേസിലെ മുഖ്യപ്രതി ഇർഷാദിനെ കാഞ്ഞങ്ങാട്ടെത്തിച്ചു. മംഗലുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇർഷാദ്. ഇർഷാദിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മുണ്ടത്തോട് സ്വദ്ദേശി ഇസ്ഹാഖിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആയിരങ്ങളുടെ സാന്നിധ്യത്തിൽ അബ്ദുറഹ്മാൻ ഔഫിന്റെ മൃതദേഹം പഴയ കടപ്പുറം ജുമാ മസ്ജിദിൽ ഖബറടക്കി....
തിരുവനന്തപുരം: ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾറഹ്മാന്‍റെ കൊലപാതകത്തിൽ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗ് പ്രവർത്തകർ തദ്ദേശതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെത്തുടർന്ന് അക്രമത്തിന്‍റെ പാതയിലെന്ന് പിണറായി ആരോപിക്കുന്നു. കുറ്റക്കാർക്കെതിരെ കർശനനടപടിയുണ്ടാകുമെന്നും പിണറായി വ്യക്തമാക്കുന്നു. അതേസമയം, ഔഫിന്‍റെ കൊലപാതകത്തിനെതിരെ സമസ്തയും ജമാ അത്തെ ഇസ്ലാമിയും രംഗത്തെത്തി.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡി വൈ എഫ് ഐ പ്രവർത്തകൻ ഔഫ് അബ്ദുൽ റഹ്മാന്റെ...
തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചക്കിടെ യുകെയിൽ നിന്നെത്തിയ അഞ്ച് പേർക്ക് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചു. പുതിയ വൈറസ് ബാധയാണോ രോഗകാരണം എന്നറിയാൻ സ്രവം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ കൂടി പരിശോധനയ്ക്ക് അയച്ചു.
മലപ്പുറം: ലോക്‌സഭാ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിനെതിരേ കടുത്ത വിമര്‍ശനവുമായി യൂത്ത്‌ലീഗ്. ലീഗ് നേതൃത്വം തീരുമാനം പുനഃപരിശോധിക്കണമെന്ന് യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മൊയീന്‍ അലി ശിഹാബ് തങ്ങള്‍.
"എംപി സ്ഥാനം രാജിവക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം അപ്രതീക്ഷിതമാണ്. ഈ തീരുമാനം നേതാക്കള്‍ക്കും അണികള്‍ക്കും മറുപടി പറയാനാകാത്ത പ്രതിസന്ധിയിലേക്ക് പാര്‍ട്ടിയെ എത്തിച്ചിട്ടുണ്ട്. ഇതൊന്നുകൂടി പുനഃപരിശോധിച്ച്...
കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (20.03.2026) ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി...